Wednesday, September 24, 2014

നിങ്ങള്‍ക്കും ചൊവ്വയെ കാണാം...!

നമ്മള്‍ ചൊവ്വയിലേക്ക് അയച്ച പേടകം വിജയകരമായി ചൊവ്വയെ ചുറ്റാന്‍ തുടങ്ങി...

നിങ്ങള്‍ ആകാശത്ത് ചൊവ്വയെ കണ്ടിട്ടുണ്ടോ...

എങ്കില്‍ ഇന്നു വൈകീട്ടു തന്നെ വെറും കണ്ണുകൊണ്ട് കാണൂ...



പടിഞ്ഞാറ് ചക്രവാളത്തില്‍ നിന്നും കുറച്ചുയര്‍ന്ന് തെക്കു കിഴക്കായി തിളക്കമാര്‍ന്ന രണ്ടു നക്ഷത്രങ്ങള്‍ കാണുന്നില്ലേ... അതു രണ്ടും നക്ഷത്രങ്ങളല്ല, അവയില്‍ കൂടുതല്‍ ചുവന്നു കാണുന്നതാണ് നമ്മുടെ ചൊവ്വ. മറ്റേത് 620 പ്രകാശവര്‍ഷം അകലെ നില്‍ക്കുന്ന ചുവപ്പ് ഭീമന്‍ തൃക്കേട്ട നക്ഷത്രവും...!

ആദ്യം നിങ്ങള്‍ ചൊവ്വയെ കാണൂ... ചോദിക്കൂ... അറിവ് നേടൂ... എന്നിട്ട് മാത്രം ചൊവ്വാദോഷത്തെക്കുറിച്ച് ചിന്തിക്കൂ...

ഓര്‍ക്കുക, ഈ നൂറ്റാണ്ടിലും 16-ാം നൂറ്റാണ്ടിലെ അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും പേറിയാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ കുറേപേരും അവരുടെ കപടശാസ്ത്രവും ഉണ്ടാവും. 

ഉണരൂ ജനങ്ങളേ...
നഷ്ടപ്പെട്ടുപോയ ശാസ്ത്രബോധം തിരിച്ചു പിടിക്കൂ...

ഈ മനോഹരവസ്തുക്കളെ കല്യാണം മുടക്കികളും ദുശ്ശകുനങ്ങളും ആക്കുന്ന ജ്യോതിഷമെന്ന കപടശാസ്ത്രത്തിന്റെ പൊയ്മുഖം അറിയാന്‍ താഴെ പറയുന്ന ലേഖനം വായിക്കൂ...

ലേഖനം : രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്...


ചൊവ്വയെക്കുറിച്ചുള്ള ശരിയായ വസ്തുുതകള്‍ അറിയുവാന്‍ താഴെ പറയുന്ന പ്രസന്‍റേഷന്‍ കാണൂ...


No comments:

Post a Comment