Saturday, December 29, 2012

Astronomy Events 2013

Coming events 2013 At-a-Glance

6 January 2013; Occultation of Spica

7 January 2013; Moon Near Saturn

10-11 January 2013; Moon Near Venus

13 January 2013; Moon Near Mars

22 January 2013; Moon Near Jupiter

3 February 2013; Moon near Saturn

9-28 February 2013; Comet PanSTARRS visible in evening twilight

9 February 2013; Venus near moon in morning twilight

18 February 2013; Occultation of Jupiter

1-14 March 2013; Comet PanSTARRS visible in evening twilight

2 March 2013; Moon close to Saturn

11 March 2013; Moon close to Mercuy

18 March 2013; Moon close to Jupiter

29 March 2013; Moon close to Saturn

8 April 2013, Moon close to Mercuury

14 April 2013, Moon close to Jupiter

26 April 2013, Partial Lunar Eclipse

28 April 2013, Saturn at opposition

5 May 2013 Eta Aquarid meter shower.

10 May 2013;Annular eclipse of the Sun

23 May 2013, Moon and Saturn close.

26 May 2013, Venus, Mercury and Jupiter close together.

29 May 2013, Venus, Mercury and Jupiter close together.

7 June 2013, Crescent Moon and Mars close together.

10 June 2013, Crescent Moon, Venus and Mercury close together.

19 June 2013, Moon and Saturn close.

21 June 2013, Mercury and Venus close.

30 June 2013, "Blue" first quarter Moon.

6 July 2013, Crescent Moon and Mars close.

7 July 2013, Crescent Moon and Jupiter close.

10 July 2013, Venus and crescent Moon close.

17 July 2013, Saturn and Moon close.

22 July 2013, Evening, Venus and Regulus closee.

22 July 2013, Morning, Mars and Jupiter close.

4 August 2013, Jupiter and thin crescent Moon close.

5 August 2013, Mars, Mercury and thin crescent Moon close.

10 August 2013, Venus and crescent Moon close.

13 August 2013, Staurn and Moon close.

1 September 2013, Crescent Moon close to Jupiter.

2 September 2013, Crescent Moon close to Mars.

6 September 2013, Crescent Moon close to Mercury.

6 September 2013, Venus and Spica close.

8 September 2013, Crescent Moon close to Venus.

25 September 2013, Mercury and Spica close.

1 October 2013, Crescent Moon and Mars close.

7 October 2013, Mercury, Saturn and Crescent Moon close.

8 October 2013, Venus close to crescent Moon.

16 October 2013, Mars close to Regulus.

17 October 2013, Venus close to Antares.

21 October 2013, Orionid meteor shower.

22 October 2013, Orionid meteor shower.

26 October 2013, Jupiter close to Moon.

7 November 2013, Crescent Moon close to Venus.

10-20 November 2013, Venus crosses Sagittarius.

17 November 2013, Leonid Meteor Shower.

22 November 2013, Moon close to Jupiter.

26 November 2013, Saturn and Mercury close.

28 November 2013, Crescent Moon close to Mars.

1 December 2013, Crescent Moon close to Saturn.

2 December 2013, Crescent Moon close to Mercury.

6 December 2013, Crescent Moon close to Venus.

13 December 2013, Geminid Meteor shower.

26 December 2013, Mars and Moon close.

29 December 2013, Saturn and Crescent Moon close.

Friday, December 28, 2012

ശാസ്ത്രം 2012

ലേഖകര്‍ -  സാബുജോസ്, എന്‍ എസ് അരുണ്‍
റിപ്പോര്‍ട്ട്,  ചിത്രങ്ങള്‍  കടപ്പാട് - ദേശാഭിമാനി

2012 ശാസ്ത്രത്തിന്റെ വര്‍ഷംകൂടിയായിരുന്നു, വിടപറഞ്ഞ വര്‍ഷത്തിന്റെ ശാസ്ത്രനേട്ടങ്ങളിലൂടെ...

ദൈവകണമെന്ന പേരില്‍ പ്രശസ്തമായ ഹിഗ്സ് ബോസോണ്‍ കണം കൈപിടിയിലായ വര്‍ഷമെന്ന നിലയിലാകും 2012 ശാസ്ത്രചരിത്രത്തില്‍ ചേക്കേറുക. നീലാകാശത്ത് വിജയപതാക പാറിച്ച സുനിതവില്യംസും വിജയകരമായ നൂറു ദൗത്യം പിന്നിട്ട ഐഎസ്ആര്‍ഒയും തിളങ്ങിയ വര്‍ഷവുമായി 2012. ഒപ്പം പ്രകാശത്തിന്റെ അപ്രമാദിത്വവും തെളിയിച്ച വര്‍ഷമെന്ന ഖ്യാതിയും. കടന്നുപോകുന്ന ദേശീയ ഗണിതശാസ്ത്ര വര്‍ഷവും ഇന്ത്യയുടെ സ്വന്തമാണ്. ലോകപ്രശസ്ത ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാര്‍ഷികമായിരുന്നു 2012. രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 "ദേശീയ ഗണിതശാസ്ത്ര ദി"മായി ആചരിച്ചതോടൊപ്പം 2012നെ ദേശീയ ഗണിതശാസ്ത്ര വര്‍ഷമായും പ്രഖ്യാപിച്ചത് ഈ ആഘോഷപരിപാടികളുടെ ഭാഗമായാണ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2012 അന്താരാഷ്ട്ര സഹകരണവര്‍ഷമായും ആചരിക്കുന്നു. 2012 ലെ ശാസ്ത്രത്തിന്റെ നാള്‍വഴിയിലെ നാഴികക്കല്ലുകള്‍ ഇതാ:

ഹിഗ്സ് കണം കൈപ്പിടിയില്‍

ഭൗതികശാസ്ത്രജ്ഞര്‍ ഏറെക്കാലമായി അന്വേഷിച്ച് ഹിഗ്സ് ബോസോണ്‍ എന്ന കണത്തെ കണ്ടെത്തിയതാണ് 2012ന്റെ ഏറ്റവും വലിയ ശാസ്ത്രനേട്ടം എന്നുപറയാം. ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള സേണ്‍ പരീക്ഷണശാലയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന കണികാത്വരത്രത്തില്‍ വച്ച് പ്രകാശവേഗതയുടെ തൊട്ടടുത്ത് സൂക്ഷ്മകണികകളായ പ്രോട്ടോണുകളെ പായിച്ച് ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട് ഊര്‍ജനിലയില്‍ കൂട്ടിയിടിപ്പിച്ചപ്പോള്‍ ഉണ്ടായ നിരവധി ദുരൂഹ കണികകളില്‍ നിന്നും ഹിഗ്സ് ക്ഷേത്രവും അതിന്റെ സൈദ്ധാന്തിക കണികയായ ഹിഗ്സ് ബോസോണും അസന്നിഗ്ദമായി തെളിയിക്കപ്പെട്ടു. കണികാ ഭഭൗതികത്തിലെ മാനകമാതൃകയനുസരിച്ച് ദ്രവ്യ കണികകള്‍ക്ക് ഭാരം നല്‍കുന്ന അടിസ്ഥാന ഘടകമാണ് ഹിഗ്സ് ബോസോണുകള്‍. വെറുമൊരു ഗണിതശാസ്ത്രസിദ്ധാന്തം മാത്രമായിരുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിന് നിവര്‍ന്നുനില്‍ക്കാനുള്ള നട്ടെല്ലായി ഈ പരീക്ഷണഫലം. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നാണ് ദൈവകണമെന്നു വിളിപ്പേരുള്ള ഹിഗ്സ് ബോസോണിന്റെ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നത്. ഹിഗ്സ് ബോസോണ്‍ എന്ന കണത്തിന്റെ ദ്രവ്യമാനം പ്രോട്ടോണിന്റെ ദ്രവ്യമാനത്തിന്റെ 125-140 മടങ്ങ് എന്ന പരിധിക്കകത്താകാമെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയെങ്കിലും അത് 133 ഇരട്ടിയെന്നു കണ്ടെത്തിയത് 2012 ജൂലൈ നാലിനാണ്.


പ്രകാശം വീണ്ടും തിളങ്ങി


ഏതാനും മാസമായി ശാസ്ത്രലോകത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ന്യൂട്രിനോ പരമ്പരയുടെ അവസാനവാക്ക് പുറത്തുവന്നതും 2012ലാണ്. അതെ, 2012 ജൂണ്‍ എട്ടിന് ന്യൂട്രിനോയും പ്രകാശവും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറി. പ്രകാശവേഗത്തിന്റെ അപ്രമാദിത്തം എല്ലാവരും അംഗീകരിച്ചിരിക്കുന്നു. 2011 സെപ്തംബര്‍ 21ന് ഇറ്റലിയിലെ ഗ്രാന്‍സാസ്സോയിലെ ശാസ്ത്രജ്ഞര്‍ "ന്യൂട്രിനോ" കണങ്ങള്‍ പ്രകാശവേഗത്തെ മറികടക്കുന്നുവെന്ന പ്രാഥമിക നിഗമനത്തിലെത്തി. എന്നാല്‍, 2012 ജൂണ്‍ എട്ടിന് "ന്യൂട്രിനോകള്‍" പ്രകാശവേഗത്തെ മറികടക്കുന്നില്ലെന്നു സ്ഥിരീകരിച്ചതായി സേണ്‍ റിസര്‍ച്ച് ഡയറക്ടര്‍ അറിയിച്ചു.



ഗ്രേയ്ല്‍ ഇടിച്ചിറങ്ങി... ചാന്ദ്ര രഹസ്യങ്ങളിലേക്ക്



ചാന്ദ്രരഹസ്യങ്ങളറിയാന്‍ നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹം ഗ്രേയ്ല്‍ അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതും കണ്ടാണ് 2012 ന്റെ ശാസ്ത്രനാള്‍വഴി അവസാനിക്കുന്നത്. ഡിസംബര്‍ 17 തിങ്കളാഴ്ചയാണ് ഇരട്ട ഉപഗ്രഹങ്ങളായ എബും ഫ്ളോയും ചന്ദ്രന്റെ ഭഭൂമിക്കഭിമുഖമായി വരാത്ത വശത്ത് ഉത്തര ധ്രുവമേഖലയില്‍ (75.62 ഡിഗ്രി നോര്‍ത്ത്, 26.6 ഡിഗ്രി ഈസ്റ്റ്) പേരിട്ടിട്ടില്ലാത്ത വലിയ ഉല്‍ക്കാഗര്‍ത്തത്തിന്റെ വക്കിലുള്ള രണ്ടു കിലോമീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍ ഇടിച്ചിറക്കിയത്. മണിക്കൂറില്‍ 6050 കിലോമീറ്റര്‍ വേഗതയിലാണ് കൂട്ടിയിടിയുണ്ടായപ്പോള്‍ ഇരട്ട ഉപഗ്രഹങ്ങള്‍ സഞ്ചരിച്ചിരുന്നത്. 20 സെക്കന്റ് നേരം നീണ്ടുനിന്ന കൂട്ടിയിടിയുടെ ആഘാതം ചാന്ദ്രശിലയില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂട്ടിയിടിയില്‍ ചിതറിത്തെറിച്ച ധൂളീപടലങ്ങള്‍ ചന്ദ്രനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാസയുടെ തന്നെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ പേടകം ഒപ്പിയെടുത്തു. ചാന്ദ്രധൂളിയിലെ ജലാംശവും ലവണങ്ങളുടെ സാന്നിധ്യവും ഇനി എല്‍ആര്‍ഒ കണ്ടുപിടിക്കും.





അസ്ട്രോണമിക്കല്‍ യൂണിറ്റ് തിരുത്തി


അസ്ട്രോണമിക്കല്‍ യൂണിറ്റ് എന്ന സൂര്യനും ഭൂമിക്കുമിടയിലുള്ള ഏകദേശദൂരം ഇനിമുതല്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ഒരു ക്ലിപ്തസംഖ്യയായിരിക്കും. സൗരയൂഥത്തിന്റെ അളവുകോലായ ആസ്ട്രോണമിക്കല്‍ യൂണിറ്റ് ഇനി കൃത്യം 1,49,59,78,70,700 മീറ്ററായിരിക്കും. ജ്യോതിശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ് ഈ തിരുത്തിയെഴുത്ത്.

കൂടുതലറിയാന്‍ 2012 ഡിസംബര്‍ 28 ലെ ദേശാഭിമാനി കിളിവാതില്‍ വായിക്കുക.

Wednesday, December 26, 2012

ഭൗമസമാനം പുതിയ ഗ്രഹങ്ങള്‍

ഭൗമസമാനം പുതിയ ഗ്രഹങ്ങള്‍
ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

സൗരയൂഥത്തിനു വെളിയില്‍ ജീവന്റെ തുടിപ്പുകള്‍ തേടുന്ന ശാസ്ത്രജ്ഞരെ (എക്സോ ബയോളജിസ്റ്റുകളെ) ആവേശഭരിതരാക്കുന്നതാണ് കഴിഞ്ഞദിവസം കണ്ടെത്തിയ പുതിയ ഭൗമസമാനമായ ഗ്രഹങ്ങള്‍. അല്‍ഫാ സെന്റോറി-ബി യും എച്ച് ഡി 40307 ജി യും. ഏറ്റവും നവീനമായ ഹാര്‍പ്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തിയ ഈ ഗ്രഹങ്ങളില്‍ ഭൂമിക്കു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നതുമാത്രമല്ല രണ്ടാമത്തേതില്‍ അതു കൂറേക്കൂടി വ്യക്തമാണെന്നും വിലയിരുത്തുന്നു. അല്‍ഫാ സെന്റോറി-ബി സൗരയൂഥത്തിന്റെ തൊട്ടടുത്തുള്ള ഇരട്ടനക്ഷത്രങ്ങളായ അല്‍ഫാ സെന്റോറി സിസ്റ്റത്തിലുള്ള അല്‍ഫാ സെന്റോറി-ബി നക്ഷത്രത്തിന്റെ വളരെ അടുത്തുകൂടി- കേവലം 60 ലക്ഷം കിലോമീറ്റര്‍ മാത്രം ദൂരെക്കൂടി മാതൃനക്ഷത്രത്തെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വെറും 3.2 ഭൗമദിനംകൊണ്ട് ഈ ഗ്രഹം മാതൃനക്ഷത്രത്തിനു ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും. പേരിട്ടിട്ടില്ലാത്ത ഈ ഗ്രഹത്തെ തല്‍ക്കാലം അല്‍ഫാ സെന്റോറി-ബി എന്നാണ് വിളിക്കുന്നത്.

പാറകള്‍ നിറഞ്ഞ ഈ ഗ്രഹത്തിന് ഭൂമിയുടെ 13 ശതമാനം പിണ്ഡം അധികമുണ്ട്. ഗ്രഹത്തിന്റെ ശരാശരി ഉപരിതല താപനില 1204 ഡിഗ്രി സെല്‍ഷ്യസാണ്. സൗരകുടുംബത്തില്‍ മാതൃനക്ഷത്രത്തിന്റെ ഏറ്റവുമടുത്തുള്ള ഗ്രഹമായ ബുധന്‍ സൂര്യനില്‍ നിന്ന് അഞ്ചുകോടി കിലോമീറ്റര്‍ ദൂരെയാണുള്ളത്. ബുധനിലെ താപനിലതന്നെ ജീവന് അനുയോജ്യമല്ല. അപ്പോള്‍ മാതൃനക്ഷത്രവുമായി ഇത്രയടുത്ത് സ്ഥിതിചെയ്യുന്ന വറച്ചട്ടിക്കു സമാനമായ സാഹചര്യങ്ങളുള്ള ഈ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പുകള്‍ തേടുകയല്ല ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്. മറിച്ച് ഈ ഗ്രഹത്തിന് സൗരയൂഥത്തില്‍ ബുധനുള്ള സ്ഥാനംതന്നെയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. അതിനര്‍ഥം സൗരയൂഥത്തില്‍ ഭൂമിയെപ്പോലെത്തന്നെ അവിടെയും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ (ജലം ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള താപനില) വാസയോഗ്യ ഗ്രഹങ്ങളുണ്ടാകാനുള്ള സാധ്യത അധികമാണെന്നാണ്.

അല്‍ഫാ സെന്റോറി സിസ്റ്റം എന്ത്?

ഭൂമിയില്‍നിന്ന് 4.3 പ്രകാശവര്‍ഷം അകലെ തെക്കന്‍ ചക്രവാളത്തില്‍ കാണുന്ന അല്‍ഫാ സെന്റോറി സിസ്റ്റത്തില്‍ രണ്ടു നക്ഷത്രങ്ങളാണുള്ളത്. അല്‍ഫാ സെന്റോറി-എ യും അല്‍ഫാ സെന്റോറി-ബി യും. ഇതില്‍ അല്‍ഫാസെന്റോറി-എ സൂര്യനെപ്പോലെ മഞ്ഞനക്ഷത്രമാണ്. സൂര്യനേക്കാള്‍ അല്‍പ്പം കൂടുതല്‍ വലുപ്പവും പ്രകാശവും ഇതിനുണ്ട്. അല്‍ഫാ സെന്റോറി -ബി വെളിച്ചംകുറഞ്ഞ ചുമന്ന നക്ഷത്രമാണ്. ഒരു പൊതു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കി ഇവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. 80 ഭൗമവര്‍ഷമെടുക്കും ഇവയ്ക്ക് ഒരു ചക്രം പൂര്‍ത്തീകരിക്കുന്നതിന്. ഇവയുടെ സമീപമുള്ള മറ്റൊരു ചെറിയ, ചുമന്ന, കുള്ളന്‍ നക്ഷത്രമായ പ്രോക്സിമയും ചേര്‍ത്ത് ഇവയെ ഒരു നക്ഷത്ര ത്രയമായി കണക്കാക്കുന്ന ജ്യോതിശാസ്ത്രജ്ഞരുമുണ്ട്. പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ദ്വന്ദ്വനക്ഷത്രങ്ങള്‍ക്കു സമീപം ഗ്രഹരൂപീകരണം നടക്കില്ലെന്ന പരമ്പരാഗത ഗ്രഹരൂപീകരണ സിദ്ധാന്തത്തെ തകിടംമറിക്കാന്‍ പര്യാപ്തമാണ്. ദ്വന്ദനക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന ശക്തമായ കാന്തികക്ഷേത്രത്തില്‍ ഗ്രഹരൂപീകരണം നടക്കില്ലെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ.

അല്‍ഫാ സെന്റോറി ദൗത്യം

2100ല്‍ അല്‍ഫാ സെന്റോറി സൗരയൂഥത്തിന്റെ തൊട്ടടുത്താണെങ്കിലും (4.3 പ്രകാശവര്‍ഷം) നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അവിടേക്കുള്ള യാത്ര പ്രായോഗികമല്ല. 2006ല്‍ പ്ലൂട്ടോയിലേക്കയച്ച ന്യൂ ഹൊറൈസണ്‍സ് ആണ് ഇതുവരെ വിക്ഷേപിക്കപ്പെട്ട ഏറ്റവും വേഗമേറിയ ബഹിരാകാശ വാഹനം. നീണ്ട ഒമ്പതുവര്‍ഷത്തെ യാത്രയ്ക്കുശേഷം 2015ലാണ് ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയ്ക്കു സമീപം എത്തിച്ചേരുന്നത്. ഇതേ വേഗത്തില്‍ അല്‍ഫാ സെന്റോറിയിലേക്കൊരു യാത്ര ആരംഭിച്ചാല്‍ അവിടെ എത്തിച്ചേരാന്‍ 70,000 വര്‍ഷമെടുക്കും. അങ്ങനെവരുമ്പോള്‍ നിലവിലുള്ളൊരു സാങ്കേതികവിദ്യയും നക്ഷത്രാന്തര യാത്രയ്ക്കു പര്യാപ്തമല്ല എന്നു കാണാം. പ്രതിദ്രവ്യ റോക്കറ്റുകള്‍, ഇലക്ട്രിക് പ്രൊപല്‍ഷന്‍, ന്യൂക്ലിയര്‍ പ്രൊപല്‍ഷന്‍ തുടങ്ങിയ സങ്കേതങ്ങളാണ് ഇതിനുള്ള മറുപടി. എന്നാല്‍ ഇത്തരം സങ്കേതങ്ങള്‍ ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു. 100 വര്‍ഷത്തിനുള്ളില്‍ 2100ല്‍ നക്ഷത്രാന്തര യാത്രയ്ക്കുള്ള പേടകം സജ്ജമായിരിക്കുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.

സൂപ്പര്‍ എര്‍ത്ത് അഥവാ എച്ച്ഡി 40307 ജി

ഭൗമസമാനമായ അന്തരീക്ഷവും കാലാവസ്ഥയും നിലനില്‍ക്കുന്ന മറ്റൊരു ഗ്രഹത്തെക്കൂടി ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് നവംബര്‍ എട്ടിനാണ്. യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്. സൗരയൂഥത്തില്‍നിന്ന് 42 പ്രകാശവര്‍ഷം അകലെ പിക്ടര്‍ നക്ഷത്രരാശിയില്‍പെടുന്ന എച്ച് ഡി 40307 എന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റിസഞ്ചരിക്കുന്ന ആറു ഗ്രഹങ്ങളില്‍ ഒന്നായ എച്ച് ഡി 40307 ജി എന്നു പേരിട്ടിരിക്കുന്ന ഈ സൂപ്പര്‍- എര്‍ത്തിന് ഭഭൂമിയുടെ ഏഴു മടങ്ങ് പിണ്ഡമുണ്ട്.

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന് സമമാണ് ഈ ഗ്രഹവും അതിന്റെ മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. അതിനര്‍ഥം ഇവിടെ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്നതിനുള്ള സാഹചര്യം ഉണ്ടെന്നാണ്. ഈ ഗ്രഹത്തിന്റെ ദീര്‍ഘവൃത്ത ഭ്രമണപഥവും ഈ വാദത്തിന് ബലം നല്‍കുന്നുണ്ട്. ഒന്നിലധികം നക്ഷത്രങ്ങളെ ആധാരമാക്കി രൂപീകരിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രഹകുടുംബത്തില്‍ എച്ച്ഡി 40307 ജി ഒഴികെ മറ്റ് അഞ്ചു ഗ്രഹങ്ങളും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യ മേഖലയിലല്ല സ്ഥിതിചെയ്യുന്നത്. അവ വാസയോഗ്യ മേഖലയ്ക്കു വെളിയില്‍ നക്ഷത്രത്തിന്റെ വളരെ അടുത്തായാണ് കാണപ്പെടുന്നത്. എച്ച്ഡി 40307 ജി എന്ന സൂപ്പര്‍- എര്‍ത്തിന്റെ ഭ്രമണകാലം ഏറെക്കുറെ ഭഭൂമിക്കു സമമാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രിയും പകലും തുല്യവും മുറതെറ്റാതെ ആവര്‍ത്തിക്കുന്നതുമായതുകൊണ്ട് ഈ ഗ്രഹത്തിലെ കാലാവസ്ഥയും ഭൗമസമാനമായിരിക്കാനാണ് സാധ്യത.

മാതൃനക്ഷത്രത്തിന്റെ വളരെയടുത്ത് സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ ഭ്രമണത്തെ നക്ഷത്രത്തിന്റെ ഗുരുത്വാകര്‍ഷണബലം ശക്തമായി സ്വാധീനിക്കുകയും അവയുടെ സ്വയം ഭ്രമണകാലം വളരെ ദീര്‍ഘമാവുകയും ചെയ്യും. ഇത്തരം ഗ്രഹങ്ങളുടെ ഒരു മുഖംമാത്രം എപ്പോഴും നക്ഷത്രത്തിനു നേരെ തിരിഞ്ഞിരിക്കും (ചന്ദ്രന്റെ ഒരു മുഖംമാത്രം ഭഭൂമിയുടെ നേരെ തിരിഞ്ഞിരിക്കുന്നതുപോലെ). ഇത്തരം ഗ്രഹങ്ങളുടെ, നക്ഷത്രത്തിന് അഭിമുഖമായ മുഖം ചുട്ടുപഴുത്തും മറുഭാഗം തണുത്തുമരവിച്ച് ഇരുണ്ടുമായിരിക്കും ഉണ്ടാവുക. അവിടെ ജീവന്‍ രൂപപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യാനുള്ള സാഹചര്യങ്ങളുണ്ടാവില്ല. എന്നാല്‍, വാസയോഗ്യ മേഖലയിലുള്ള ഗ്രഹങ്ങളുടെ സ്ഥിതി ഇതല്ല... ഭൗമേതര ജീവന്‍ തൊട്ടടുത്തു തന്നെയുണ്ട്... കൈയെത്തും ദൂരത്ത്.

എന്താണീ ഹാര്‍പ്സ് വിദ്യ?

യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ നിയന്ത്രണത്തിലുള്ള, ചിലിയിലെ ലാ-സില്ല ഒബ്സര്‍വേറ്ററിയില്‍ സ്ഥാപിച്ചിട്ടുള്ള 3.6 മീറ്റര്‍ ടെലസ്കോപ്പില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രകാശ സംവേദന ഉപകരണമാണ് (സ്പെക്ട്രോഗ്രാഫ്) ഹാര്‍പ്സ് . 2002ല്‍ ദൂരദര്‍ശിനിയില്‍ സ്ഥാപിച്ച ഈ ഉപകരണം 2003 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോപ്ലര്‍ ഷിഫ്റ്റിങ് (ചുമപ്പു നീക്കം) എന്ന സങ്കേതം ഉപയോഗിച്ചാണ് ഹാര്‍പ്സ് സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നത്. 2004 ഫെബ്രുവരി 10നു കണ്ടെത്തിയ HD330075b എന്ന ഗ്രഹമാണ് ഹാര്‍പ്സ് കണ്ടെത്തിയ ആദ്യത്തെ എക്സോപ്ലാനറ്റ്. ഇപ്പോള്‍ 2012ല്‍ അല്‍ഫാ സെന്റോറി ആയിലെത്തുമ്പോഴേക്കും ഹാര്‍പ്സ് കണ്ടെത്തിയ അന്യഗ്രഹങ്ങളുടെ എണ്ണം 150 ആയി. മൈക്കല്‍ മേയര്‍, ദിദിയര്‍ ക്വിലോസ്, സ്റ്റെഫാനി അഡ്രി എന്നീ ജ്യോതിശാസ്ത്രജ്ഞരുടെ സംഭാവനയാണ് ഹാര്‍പ്സ് സാങ്കേതികവിദ്യ.

റെക്കോഡുകളുമായി സുനിത വില്യംസ്

റെക്കോഡുകളുമായി സുനിത
ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

രണ്ടാം ബഹിരാകാശദൗത്യം കഴിഞ്ഞ് സുനിതാവില്യംസ് ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ ബഹിരാകാശചരിത്രത്തില്‍ വീണ്ടും റെക്കോഡുകളുടെ പൂമഴ. നവംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വനിതാ കമാന്‍ഡര്‍ പദവി ഒഴിഞ്ഞ സുനിതാ വില്യംസ് 19ന് കസാഖ്സ്ഥാനില്‍ തിരിച്ചെത്തി. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു കഴിഞ്ഞ വനിത, ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്തു നടന്ന വനിത എന്നീ സ്വന്തം റെക്കോഡുകളുടെ തിളക്കം കൂട്ടിയ ഇന്തോ-അമേരിക്കന്‍ വംശജ സുനിത, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ കമാന്‍ഡര്‍പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വനിത എന്ന റെക്കോഡും ഇത്തവണ സ്വന്തമാക്കി. ഭൂമിയില്‍നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിരുന്ന ഇത്തവണത്തെ ഒളിമ്പിക്സ് വീക്ഷിക്കുന്നതിനും ട്രയാത്ലണില്‍ (ഓട്ടം, ബൈക്കിങ്, നീന്തല്‍) പങ്കെടുക്കുന്നതിനും കഴിഞ്ഞ വനിത, ബഹിരാകാശത്തുനിന്ന് യു-ട്യൂബ് സ്പേസ് ലാബ്വഴി നേരിട്ട് അഭിമുഖം നടത്തുകയും ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസ നേരുകയും ചെയ്ത ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ഇന്ത്യ പദ്മഭൂഷണ്‍ നല്‍കി ആദരിച്ച വിദേശപൗരത്വമുള്ള വനിത, യുഎസ് നാവികസേനാ അവാര്‍ഡ് രണ്ടുതവണ ലഭിച്ച വനിത, മറൈന്‍ ക്രോപ്സ് അവാര്‍ഡും ഹ്യൂമാനിട്ടേറിയന്‍ സര്‍വീസ് മെഡലും ലഭിച്ച ആദ്യ വനിത, ഭറഷ്യയുടെ മെറിറ്റ് ഓഫ് സ്പേസ് എക്പ്ലൊറേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ അമേരിക്കന്‍ വനിത... ഇങ്ങനെ നീളുന്നു സുനിതയുടെ റെക്കോഡുകള്‍.

യുഎസ് നാവികസേനയില്‍ ക്യാപ്റ്റന്‍പദവിയുള്ള സുനിത 2012 ജൂലൈ ഒന്നിനു പുറപ്പെട്ട ബഹിരാകാശ ദൗത്യത്തിന്റെ ഫ്ളൈറ്റ് എന്‍ജിനിയറായിരുന്നു. റഷ്യന്‍ കോസ്മോനോട്ട് യൂറി മലെന്‍ചെങ്കോയും ജപ്പാനില്‍നിന്നുള്ള അകിഹിതോ ഹോഷിഡെയും ഈ യാത്രയില്‍ സുനിതയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍സ്ഥാനം ഏറ്റെടുത്തതോടെ ആ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ വനിത എന്ന ബഹുമതിയും സുനിത വില്യംസിനായി. (2007ല്‍ ഈ പദവി അലങ്കരിച്ച അമേരിക്കയുടെ പെഗ്ഗി വിറ്റ്സണാണ് ആദ്യ വനിത). 1965 സെപ്തംബര്‍ 19ന് യുഎസിലെ ഓഹിയോ സ്റ്റേറ്റിലുള്ള യൂക്ലിഡ് പ്രവിശ്യയിലാണ് സുനിത ജനിച്ചത്. ഗുജറാത്തില്‍നിന്നുള്ള പ്രശസ്തനായ ന്യൂറോളജിസ്റ്റ് ദീപക് പാണ്ഡ്യയാണ് സുനിതയുടെ അച്ഛന്‍. അമ്മ സ്ലൊവേനിയക്കാരിയായ ബോണി പാണ്ഡ്യയും. മസാച്ചുസെറ്റ്സിലെ നീഥാം ഹൈസ്കൂളിലായിരുന്നു സുനിതയുടെ വിദ്യാഭ്യാസം തുടങ്ങിയത്.

1987ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍നിന്ന് ഭഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ സുനിത പിന്നീട് 1995ല്‍ ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനിയറിങ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. 1987ല്‍ നേവല്‍ കോസ്റ്റല്‍ സിസ്റ്റം കമാന്‍ഡില്‍ ഡൈവിങ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച സുനിത, 1989 ജൂലൈയില്‍ നേവല്‍ ഏവിയേറ്ററായി സ്ഥാനക്കയറ്റം നേടി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ പ്രത്യേക പരിശീലനം കരസ്ഥമാക്കുകയും 1992ല്‍ ഇതേ വിഭാഗത്തില്‍ ഓഫീസര്‍-ഇന്‍-ചാര്‍ജായി നിയമിക്കപ്പെടുകയും ചെയ്തു. ഈ കാലയളവില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ മേഖലകളില്‍ ദുരിതാശ്വാസ ദൗത്യത്തില്‍ സുനിതയും പങ്കെടുത്തു. 1993 മുതല്‍ അമേരിക്കയിലെ നിരവധി ടെസ്റ്റ് പൈലറ്റ് സ്കൂളുകളില്‍ പരിശീലകയായി സേവനമനുഷ്ഠിച്ച സുനിത, 3000 മണിക്കൂര്‍ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പരിശീലന പറക്കല്‍ നിര്‍വഹിച്ചിട്ടുമുണ്ട്. 1998 ജൂണിലാണ് സുനിത വില്യംസ് നാസയിലെത്തുന്നത്. 2008 ആയപ്പോഴേക്കും നാസയുടെ അസ്ട്രോനോട്ട് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫ് പദവിയിലെത്തി. എസ്ടിഎസ്-116 ദൗത്യത്തില്‍ 2006 ഡിസംബര്‍ ഒമ്പതിനായിരുന്നു സുനിതയുടെ ആദ്യത്തെ ബഹിരാകാശ യാത്ര. ഈ ദൗത്യത്തില്‍തന്നെ സുനിതയുടെ ആദ്യ ബഹിരാകാശ നടത്തവും ഉണ്ടായി. ഈ ദൗത്യത്തില്‍ 2007 ജനുവരി 31, ഫെബ്രുവരി 4, 9 തീയതികളില്‍ മൂന്നുതവണ സുനിത ബഹിരാകാശത്ത് നടന്നു.

2007 ജൂണ്‍ 22ന് ദൗത്യം അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോഴേക്കും ആദ്യ ദൗത്യത്തില്‍ സുനിതയുടെ ബഹിരാകാശജീവിതം 195 ദിവസം പിന്നിട്ടു. സുനിത വില്യംസിന്റെ രണ്ടാം ബഹിരാകാശദൗത്യത്തിന് അമേരിക്കന്‍ ബഹിരാകാശ ഷട്ടില്‍ ആയിരുന്നില്ല ഉപയോഗിച്ചത് എന്നൊരു പ്രത്യേകതകൂടിയുണ്ട്. റഷ്യയുടെ സോയൂസ് ടിഎംഎ-05എം ബഹിരാകാശ പേടകത്തിലായിരുന്നു സുനിതയുടെയും സംഘത്തിന്റെയും യാത്ര. 2012 ജൂലൈ 17ന് അന്താരാഷ്ട്ര ബഹിരാകാശനിലയവുമായി സുനിതയും സംഘവും സഞ്ചരിച്ച പേടകം വിജയകരമായി ഡോക്കിങ് നടത്തി. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനും ഭൂമിയില്‍നിന്നു കൊണ്ടുപോയ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമായി ആറുതവണ സുനിത വില്യംസ് ബഹിരാകാശത്ത് നടന്നിട്ടുണ്ട്. 44 മണിക്കൂറും രണ്ടു മിനിറ്റും ഇതിനായി ചെലവഴിച്ചു. സെപ്തംബര്‍ 17 മുതല്‍ നവംബര്‍ 17 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ പദവിയും വഹിച്ചു. രണ്ടാംദൗത്യത്തില്‍ 127 ദിവസമാണ് ബഹിരാകാശത്തു കഴിഞ്ഞത്.

വിജയത്തിന്റെ നെറുകയില്‍

2012 നവംബര്‍ 19ന് തന്റെ രണ്ടാമത്തെ ബഹിരാകാശദൗത്യം കഴിഞ്ഞ് ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ സുനിതവില്യംസ് നേടിയത് പുതിയ റെക്കോഡുകളും പഴയതു മെച്ചപ്പെടുത്തലും. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ കമാന്‍ഡര്‍പദവി വഹിക്കുന്ന വനിതയെന്നതാണ് രണ്ടാം ബഹിരാകാശദൗത്യത്തിലെ സുനിതയുടെ ഏറ്റവും വലിയ നേട്ടം. 2012 സെപ്തംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തു. നവംബര്‍ 17വരെ ആ ചുമതല തുടര്‍ന്നു. (2007ല്‍ ഈ പദവി അലങ്കരിച്ച അമേരിക്കയുടെ പെഗ്ഗി വിറ്റ്സണാണ് ആദ്യ വനിത). നാലുമാസത്തിലധികം നീണ്ട രണ്ടാം യാത്രയില്‍ 2012 ജൂലൈ 15മുതല്‍ നവംബര്‍ 19വരെ (127 ദിവസം) ബഹിരാകാശത്തുകഴിഞ്ഞു. ആറുമാസത്തിലധികം നീണ്ട 2006-07ലെ ആദ്യയാത്രയില്‍ കൂടുതല്‍ ദിവസം (195 ദിവസം) ബഹിരാകാശത്തു താമസിച്ച വനിത എന്ന റെക്കോഡും കൂടിയാകുമ്പോള്‍ ആകെ 322 ദിവസം ബഹിരാകാശത്തുകഴിഞ്ഞിട്ടുണ്ട്. നാസയിലെ സഹപ്രവര്‍ത്തകയായ ഷാനന്‍ ലൂസിഡ് 1996ല്‍ സ്ഥാപിച്ച 188 ദിവസത്തിന്റെ റെക്കോഡ്് 2007ല്‍തന്നെ സുനിത തിരുത്തി. ഇത്തവണ (2012) 50 മണിക്കൂര്‍ 40 മിനിറ്റ് ബഹിരാകാശത്തു നടന്നു ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന സ്ത്രീയെന്ന സ്വന്തം റെക്കോഡ് സുനിത വീണ്ടും തിരുത്തി. 2006-07 ലെ ആദ്യ യാത്രയില്‍ 29 മണിക്കൂര്‍ 17 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശയാത്രിക കാത്രിയാന്‍ തോണ്‍ടണിന്റെ റെക്കോഡാണ് അന്ന് മറികടന്നത്. ബഹിരാകാശത്ത് മാരത്തണ്‍ നടത്തിയ ഒരേയൊരാള്‍ എന്ന റെക്കോഡും സുനിതയ്ക്കുതന്നെ.