Saturday, February 26, 2011

ദേശീയ ശാസ്ത്രദിനാചരണം & ഗലീലിയോ സയന്‍സ് സെന്റര്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം

ഗലീലിയോ സയന്‍സ് സെന്റര്‍ രൂപരേഖ പ്രകാശനം ചെയ്തു.


പെരിന്തല്‍മണ്ണ: വാനനിരീക്ഷണത്തിനും ശാസ്ത്രപഠനത്തിനും ആധുനികരീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കി പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കുന്ന ഗലീലിയോ സയന്‍സ് സെന്ററിന്റെ രൂപരേഖ പ്രകാശനം ചെയ്തു. ദേശീയ ശാസ്ത്രദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സി. വൈസ് പ്രസിഡന്റ് ഡോ. സി.ടി.എസ്. നായര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

വാനനിരീക്ഷണത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് ശാസ്ത്ര പരീക്ഷണശാലകള്‍, ശാസ്ത്രപാര്‍ക്ക്, പെഡഗോഗി പാര്‍ക്ക്, എനര്‍ജി പാര്‍ക്ക്, ജീവശാസ്ത്ര പാര്‍ക്ക് എന്നിവ ഇവിടെയുണ്ടാവും.

നിരീക്ഷണങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ഡോര്‍മെറ്ററി, ഐ.ടി അധിഷ്ഠിത ലൈബ്രറി സംവിധാനം, ശാസ്ത്ര സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താന്‍ ആധുനിക സജ്ജീകരണമുള്ള ഓഡിറ്റോറിയങ്ങള്‍ എന്നിവയും സെന്ററിലുണ്ടാവും.

കൂടാതെ നൂതന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലും ശാസ്ത്രാവബോധം വളര്‍ത്തുക എന്നതും കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. പെരിന്തല്‍മണ്ണ നഗരസഭ വിട്ടുനല്‍കിയ 1.43 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുന്നത്. പെരിന്തല്‍മണ്ണ- മണ്ണാര്‍ക്കാട് റോഡില്‍ കുളിര്‍മലയിലാണിത്. 5.41 കോടി രൂപയോളമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ മനഴി സ്റ്റാന്‍ഡില്‍ നഗരസഭ വിട്ടുനല്‍കിയിട്ടുള്ള 2000 ചതുരശ്ര അടിസ്ഥലത്ത് പെഡഗോഗി പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ താത്കാലികമായി പ്രവര്‍ത്തിക്കും.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സര്‍വശിക്ഷ അഭിയാന്‍, പെരിന്തല്‍മണ്ണ നഗരസഭ, വി.ശശികുമാര്‍ എം.എല്‍.എ, മുന്‍ എം.പി എ.വിജയരാഘവന്‍ എന്നിവരുടെ വികസനഫണ്ട്, വി.എസ്.എസ്.സി, ഐ.എസ്.ആര്‍.ഒ തുടങ്ങിയ ഏജന്‍സികളുടെയും സഹായം എന്നിവയോടെയാണ് സെന്റര്‍ തുടങ്ങുന്നത്.

നിലവില്‍ സംസ്ഥാനത്ത് നാല് സെന്ററുകളാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനത്തിനും താത്കാലികമായി താമസിച്ച് പഠിച്ച് പോകാവുന്ന തരത്തിലാവും സെന്റര്‍ പ്രവര്‍ത്തിക്കുക.

ചടങ്ങില്‍ വി.ശശികുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് വിദ്യാര്‍ഥി ഗോകുല്‍ രൂപകല്പന ചെയ്ത എംബ്ലം മുന്‍ വിദ്യാഭ്യാസ മന്ത്രി എന്‍.സൂപ്പി പ്രകാശനം ചെയ്തു. സ്ഥലം വിട്ടുനല്‍കിയ വി.ഭരതനെ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സുധാകുമാരി ആദരിച്ചു. നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ഗിരിജ രൂപരേഖ ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍ എസ്.എസ്.എ വിഹിതം ഏറ്റുവാങ്ങി.

ശാസ്ത്രജ്ഞന്മാരായ വി.പി.ബാലഗംഗാധരന്‍, ഡോ.സി.പി.അരവിന്ദാക്ഷന്‍, പ്രൊഫ.കെ.പാപ്പുട്ടി എന്നിവര്‍ വിവിധ ശാസ്ത്ര വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. തുടര്‍ന്ന് ശാസ്ത്ര സംവാദവും ശാസ്ത്ര പ്രദര്‍ശനവും നടന്നു. കെ.സുധാകുമാരി, വി.അജിത് പ്രഭു, കാട്ടുങ്ങല്‍ നസീറ, എം.കെ.ശ്രീധരന്‍, വി.ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.



റിപ്പോര്ട്ട് കടപ്പാട്- http://aastroktkl.blogspot.com/

Monday, February 7, 2011

ആകാശം അരികെ - പ്രസന്റേഷന്‍



ആകാശം അരികെ - ജ്യോതിശാസ്ത്ര പഠന കളരിയിലെ 06.02.2011 ലെ ക്ലാസ്സിനുപയോഗിച്ച പ്രസന്റേഷനുകള്‍.


External Download Links:

4shared Links:-

(21 MB)


സഹായം:



Sunday, February 6, 2011

സ്റ്റെല്ലേറിയം – ഓപ്പണ്‍ സോഴ്സ് പ്ലാനിട്ടേറിയം !

Stellarium – Free opensource planetarium on your computer! (Windows)

Stellarium is a free open source planetarium for your computer. It shows a realistic sky in 3D, just like what you see with the naked eye, binoculars or a telescope. It is being used in planetarium projectors. Just set your coordinates and go.





Sky
---
* default catalogue of over 600,000 stars
* extra catalogues with more than 210 million stars
* asterisms and illustrations of the constellations
* constellations for ten different cultures
* images of nebulae (full Messier catalogue)
* realistic Milky Way
* very realistic atmosphere, sunrise and sunset
* the planets and their satellites
Interface
---------
* a powerful zoom
* time control
* multilingual interface
* scripting to record and play your own shows
* fisheye projection for planetarium domes
* spheric mirror projection for your own dome
* graphical interface and extensive keyboard control
* telescope control
Visualisation
-------------
* equatorial and azimuthal grids
* star twinkling
* shooting stars
* eclipse simulation
* skinnable landscapes, now with spheric panorama projection
Customisability
---------------
* add your own deep sky objects, landscapes, constellation images, scripts…
Install Stellarium
------------------
* Run, "Stellarium.0.10.1.Silent.exe". Remember It's Unattended Installation.

വിന്‍ഡോസില്‍ന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, Stellarium.0.10.1.Silent.exe ഒരു തവണ മാത്രം തുറന്നാല്‍ മതിയാകും. ന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു!

-------



External Download Links:

4shared Links:-

(36.1 MB)


സ്റ്റാറി നൈറ്റ് - പ്ലാനിട്ടേറിയം !


Starry Night Beginner



വളരെ ആകര്‍കമായ ആകാശദൃശ്യങ്ങള്‍ കാണിച്ചു തരുന്ന മികച്ച ഒരു പ്രോഗ്രാമാണിത്.
ഒട്ടേറെ പ്രത്യേകതകളുണ്ടിതിന്. ഇനി വരാന്‍ പോകുന്ന പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ (Future Events) ഇതില്‍ കാണാം.



External Download Links:

4shared Links:-

(29.7 MB)

This Program Needs QuickTime Player. A Lite version is enough!
Download it from here!

അസിങ്സ് - പ്ലാനിട്ടേറിയം !

ചില മികച്ച ജ്യോതിശാസ്ത്ര സോഫ്റ്റ് വെയറുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം....

Asynx Planetarium


ലളിതമായ ഒരു പ്രോഗ്രാമാണിത് എങ്കിലും ഇതിന് ഒട്ടേറെ സൗകര്യങ്ങളുണ്ട്.
ഒരു നിശ്ചിത തീയതിയിലെ നിശ്ചിത സമയത്തെ ആകാശം ഇതില്‍ സിമുലേറ്റ് ചെയ്യാനാകും.


ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഇതില്‍ ലളിതമായി കാണാം.

താങ്കളുടെ സ്ഥലത്തിന്റെ അക്ഷാംശം, രേഖാംശം കൃത്യമായി അറിയുമെങ്കില്‍ ആ സ്ഥലത്തുനിന്നുള്ള ആകാശം കാണാവുന്നതാണ്.


External Download Links:

4shared Links:-

(562 KB only)


ജ്യോതിശാസ്ത്ര പഠന കളരി

മാര്‍സിന്റെ നേതൃത്വത്തില്‍ 06.02.2011 ന് മലപ്പുറത്ത് മഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആകാശം അരികെ - ജ്യോതിശാസ്ത്ര പഠന കളരി സംഘടിപ്പിച്ചു. രണ്ടിടങ്ങളിലുമായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയായിരുന്നു പരിപാടി.