സ്ലോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേ
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
ലേഖകന്‍ - സാബു ജോസ്
ആകാശത്തിന്റെ ഒരു സമഗ്രചിത്രം നിര്‍മിക്കാന്‍ കഴിയാത്തതാണ് പലപ്പോഴും പ്രപഞ്ചപഠനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. അതിനാല്‍ സാമാന്യവല്‍കരിക്കപ്പെട്ട നിഗമനങ്ങളിലൂടെ ജ്യോതിശാസ്ത്രജ്ഞര്‍ സിദ്ധാന്തങ്ങളിലെത്തിച്ചേരുകയാണ് പതിവ്. എന്നാല്‍ ഇനി ഇത്തരം നിഗമനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. സ്ലോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേ ഇതിനു പരിഹാരമാവുകയാണ്. പ്രത്യേകം രൂപകല്‍പ്പനചെയ്ത 2.5 മീറ്റര്‍ വ്യാസമുള്ള ടെലസ്കോപ്പില്‍ സജ്ജീകരിച്ച 125 മെഗാപിക്സല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച്, ആകാശത്തെ മൂന്നുഡിഗ്രി വ്യാസമുള്ള മേഖലകളായി തിരിച്ച് ഓരോ മേഖലയിലുമുള്ള ഖഗോള വസ്തുക്കളെക്കുറിച്ച് സൂക്ഷ്മമായി വിശകലനംചെയ്യുന്ന രീതിയാണിത്. ഇതുവരെ ലഭിച്ച വിവരങ്ങള്‍ ഏകദേശം 40 ടെട്രാബൈറ്റാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 കോടിയിലധികം ഖഗോള പ്രതിഭാസങ്ങളുടെ ചിത്രങ്ങള്‍ അവയുടെ യഥാര്‍ഥ ആകൃതിയിലും വര്‍ണത്തിലും ശേഖരിക്കുന്നതിനു സാധിച്ചിട്ടുണ്ട്. കൂടാതെ സര്‍വേ ഫലങ്ങള്‍ അപഗ്രഥിക്കുന്നതിനനുസരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. ജ്യോതിശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ സെന്‍സസാണ് എസ്ഡിഎസ്എസ് . കോടിക്കണക്കിന് ഖഗോള പ്രതിഭാസങ്ങള്‍ തിരിച്ചറിയുന്നതിനും അവയുടെ സ്ഥാനവും ആകൃതിയും നിര്‍ണയിക്കുന്നതിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. 10 ലക്ഷത്തില്‍പ്പരം ഗാലക്സികളുടെയും ക്വാസാറുകളുടെയും ദൂരം അളക്കുന്നതിലും സര്‍വേ വിജയംകണ്ടു. എസ്ഡിഎസ്എസ് നേരിടുന്നത് കോസ്മോളജിയിലെ അടിസ്ഥാന ചോദ്യങ്ങളെയാണ്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും പ്രപഞ്ചവികാസത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. അവ ഓരോന്നും അവയുടെ തലത്തില്‍ സമ്പൂര്‍ണവും ഗണിതപരമായി നിലനില്‍ക്കുന്നതുമാണെങ്കിലും ഒരു സാധാരണക്കാരന്റെ മസ്തിഷ്കത്തിന് ഉള്‍ക്കൊള്ളാവുന്നതിനപ്പുറമാണ്. എസ്ഡിഎസ്എസ് ആ പരിമിതി അവസാനിപ്പിക്കാന്‍ പോകുന്നു. ഏതെല്ലാം സിദ്ധാന്തങ്ങളാണ് ശരിയെന്നും ഏതാണ് തെറ്റെന്നും ഇനി ഏതൊരാള്‍ക്കും നേരിട്ട് നിരീക്ഷിച്ചു മനസ്സിലാക്കാന്‍ സാധിക്കും. സര്‍വേ നിയന്ത്രിക്കുന്നതും ടെലസ്കോപ്പിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതും അസ്ട്രോഫിസിക്കല്‍ റിസര്‍ച്ച് കണ്‍സോര്‍ഷ്യമാണ്. ചിക്കാഗോ യൂണിവേഴ്സിറ്റി, ഫെര്‍മി ലാബ്, ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്ട്രോണമി, ന്യൂമെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പിറ്റ്സ്ബെര്‍ഗ് യൂണിവേഴ്സിറ്റി, പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി, യുഎസ് നേവല്‍ ഒബ്സര്‍വേറ്ററി, വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി, അപ്പാച്ചെ പോയിന്റ് ഒബ്സര്‍വേറ്ററി എന്നീ സ്ഥാപനങ്ങളുടെ സഹകരണവും എസ്ഡിഎസ്എസിനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സ്കൈ മാപ്പിങ്ങിനാണ് ഈ തലമുറ സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. ഇതുവരെ പര്യവേഷണം നടത്തിയ ആകാശത്തിന്റെ 100 മടങ്ങ് അധിക ഭാഗത്തിന്റെ ത്രിമാനചിത്രങ്ങള്‍ എസ്ഡിഎസ്എസ് നല്‍കും. ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും വിദൂരങ്ങളും ദുരൂഹങ്ങളുമായ, ഒരുലക്ഷത്തോളം ക്വാസാറുകളുടെ ചിത്രങ്ങള്‍ ഈ സര്‍വേയില്‍നിന്നു ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അതുമാത്രമല്ല, പ്രപഞ്ചത്തിലെ ദ്രവ്യവിന്യാസത്തിന്റെ സമഗ്ര ചിത്രം നല്‍കുന്നതിനും ഈ സര്‍വേക്കു സാധിക്കും. ജ്യോതിശാസ്ത്ര ചരിത്രത്തില്‍ ഇലക്ട്രോണിക് ലൈറ്റ് ഡിറ്റക്ടര്‍ ഉപയോഗിച്ചു നടത്തുന്ന ആദ്യത്തെ ഡിജിറ്റല്‍ സര്‍വേയാണിത്. അതുകൊണ്ടുതന്നെ ഇതില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതും മുന്‍കാലങ്ങളില്‍ ഫോട്ടോഗ്രാഫിക് പ്ലേറ്റുകള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ചിത്രങ്ങളേക്കാള്‍ വ്യക്തവുമാകും. നക്ഷത്രസമൂഹങ്ങളുടെ രൂപീകരണവും പരിണാമവും, ദൃശ്യദ്രവ്യവും തമോദ്രവ്യവും തമ്മിലുള്ള ബന്ധം, മില്‍ക്കിവേയുടെ ഘടന, നക്ഷത്രങ്ങളുടെയും, സൂര്യന്റെയുമെല്ലാം രൂപീകരണത്തിനു കാരണമായ ധൂളിപടലത്തിന്റെ വിന്യാസം എന്നിങ്ങനെ എസ്ഡിഎസ്എസിന്റെ നിരീക്ഷണ മേഖല വളരെ വിശാലമാണ്. പുതിയ തലമുറയിലെ ജ്യോതിശാസ്ത്രജ്ഞര്‍ പ്രപഞ്ചപഠനത്തിന് ഇനി ആശ്രയിക്കുക എസ്ഡിഎസ്എസ് നല്‍കുന്ന ചിത്രങ്ങളാകുമെന്നുറപ്പാണ്. എസ്ഡിഎസ്എസിന്റെ ക്യാമറകള്‍ , അവ നിരീക്ഷിക്കുന്ന ഭാഗത്തെ ഖഗോള പ്രതിഭാസങ്ങളുടെ അഞ്ചു വ്യത്യസ്ത കളര്‍ പാറ്റേണുകളിലുള്ള ഹൈ-റെസല്യൂഷന്‍ ചിത്രങ്ങളെടുക്കുന്നു. ഈ ചിത്രങ്ങള്‍ ഏറ്റവും ആധുനികമായ ഇമേജ് പ്രോസസിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അപഗ്രഥിക്കുകയും പ്രസ്തുത പ്രതിഭാസങ്ങളുടെ യഥാര്‍ഥ ആകൃതിയും അകലവും ശോഭയും യഥാര്‍ഥ നിറവും തിരിച്ചറിയുകയും ചെയ്യുന്നു. എസ്ഡിഎസ്എസിന്റെ ഫീല്‍ഡിലുള്ള പ്രതിഭാസങ്ങളുടെ സമ്പൂര്‍ണ കാറ്റലോഗ് തയ്യാറാക്കുകയും അതുവഴി ആകാശത്തിന്റെ പൂര്‍ണമായ ചിത്രം നിര്‍മിക്കാന്‍കഴിയുമെന്നുതന്നെയാണ് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നത്. അങ്ങനെ ശൈശവ പ്രപഞ്ചത്തിലെ പ്രൈമോര്‍ഡിയല്‍ സൂപ്പില്‍നിന്ന് ഇന്നു കാണുന്ന വിശാല പ്രപഞ്ചത്തിലേക്കുള്ള പരിണാമം പഠിക്കുന്നതിനും കഴിയും. പ്രപഞ്ചത്തിന്റെ ഭഭൂതകാലത്തിലേക്ക് തുറന്നുപിടിച്ച കണ്ണുകളാണ് എസ്ഡിഎസ്എസ് എന്നു വേണമെങ്കില്‍ പറയാം. ഉദാഹരണത്തിന് 50 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ നോക്കുമ്പോള്‍ നിരീക്ഷകന്‍ കാണുന്നത് 50 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന നക്ഷത്രത്തെയാണ്. കാരണം പ്രസ്തുത നക്ഷത്രത്തില്‍നിന്നുള്ള പ്രകാശം 50 വര്‍ഷം സഞ്ചരിച്ചാണ് നിരീക്ഷകന്റെ കണ്ണുകളിലെത്തുന്നത്. ദശലക്ഷക്കണക്കിന് പുതിയ വിവരങ്ങളാണ് ഓരോദിവസവും എസ്ഡിഎസ്എസ് പുറത്തുവിടുന്നത്. ഇവ പൂര്‍ണമായി അപഗ്രഥിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കു മാത്രം കഴിയില്ല. അമച്വര്‍ അസ്ട്രോണമര്‍മാരുടെയും ശാസ്ത്രവിദ്യാര്‍ഥികളുടെയും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെയുമെല്ലാം ഒരുമിച്ചുള്ള പ്രവര്‍ത്തനം ഇതിനാവശ്യമാണ്. ഇതിനായി എസ്ഡിഎസ്എസിന്റെ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. മൂന്നുലക്ഷത്തില്‍പ്പരം ആളുകള്‍ ഇന്ന് എസ്ഡിഎസ്എസ് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. വിലാസം: http://www.sssd.org

No comments:
Post a Comment