മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലെ ഉപകരണങ്ങള്‍
ഒടുവില്‍ മംഗള്‍യാന്‍ ചൊവ്വയ്ക്ക് ചുറ്റും ഭ്രമണം ചെയ്തു തുടങ്ങി. ചൊവ്വയില്‍ പ്രവേശിക്കുന്ന സമയത്ത് മാത്രം പ്രവര്‍ത്തിക്കാനായി പേ ലോഡുകള്‍ എന്നുവിളിക്കുന്ന അഞ്ച് ഉപരണങ്ങള്‍ പേടകത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
മാഴ്‌സ് കളര്‍ ക്യാമറ (MCC)
ചൊവ്വയുടെ ഉപരിതലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, അതിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക, മറ്റു ഉപകരണങ്ങള്‍ക്കു വേണ്ട അടിസ്ഥാനവിവരങ്ങള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് (MSM)
പേര് സൂചിപ്പിക്കുന്നതു പോലെ, ചൊവ്വയ്യുടെ അന്തരീക്ഷത്തിലെ മീഥെയ്‌നിന്റെ അളവ് പരിശോധിക്കുക എന്നതാണ് എംഎസ്എമിന്റെ ലക്ഷ്യം. ജീവന്റെ നിലനില്‍പിന്റെ സൂചകമാണ് മീഥെയ്ന്‍. നാസയുടെ ക്യൂരിയോസിറ്റിക്ക് ചൊവ്വയില്‍ മീഥെയ്ന്‍ കണ്ടെത്താനായിരുന്നില്ല.
മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കമ്പോസിഷന്‍ അനലൈസര്‍ (MENCA)
ചൊവ്വാന്തരീക്ഷത്തിലുള്ള കണികകളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടയാണ് മെന്‍ക ഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 372കി.മീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങള്‍, രാപ്പകലുകള്‍, ഋതുഭേദങ്ങള്‍ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ എന്നിവ ഇതിലൂടെ കണ്ടെത്താനാവും.
ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ (LAP)
ഹൈഡ്രജന്റെയും അതിന്റെ ഐസോടോപ്പായ ഡ്യുറ്റീരിയത്തിന്റെയും അളവ് പഠിച്ച് അവിടെനിന്നുണ്ടായ ജലനഷ്ടം എങ്ങനെ സംഭവിച്ചു എന്നറിയുകയാണ് ലാപിന്റെ ലക്ഷ്യം.
തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ (TIS)
ചൊവ്വയിലെ താപ വ്യതിയാനങ്ങളുടെ അളവ് പഠിക്കുക. ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്ററിനുള്ളത്
http://www.indiavisiontv.com/2014/09/24/355376.html