Friday, March 7, 2014

ഗുരുത്വാകര്‍ഷണം എന്നും വിജയിക്കുമോ?

ഗുരുത്വാകര്‍ഷണം എന്നും വിജയിക്കുമോ? ഉത്തരം തേടുന്നത് ഈ ചോദ്യത്തിന് ...

എന്‍ എസ് അരുണ്‍കുമാര്‍ @ ദേശാഭിമാനി കിളിവാതില്‍

മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിനും വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ്, പ്രശസ്ത ശാസ്ത്രകഥാകാരനായ എച്ച് ജി വെല്‍സ്, അങ്ങനെയൊരു ചാന്ദ്രയാത്രയെ സങ്കല്‍പ്പിച്ച് എഴുതിയ കഥയാണ് "ചന്ദ്രനിലെ ആദ്യ മനുഷ്യര്‍" (The first men on moon). ചന്ദ്രനിലെത്തുന്ന രണ്ടു മനുഷ്യര്‍, അവിടം വിജനമല്ലെന്നും അതീവരഹസ്യമായി നിലനിന്നുപോരുന്ന, അന്യഗ്രഹജീവികളുടെ ഇടത്താവളമാണെന്നും കണ്ടെത്തുന്നതാണ് കഥയുടെ പ്രമേയം. 1901ല്‍ പ്രസിദ്ധീകൃതമായ ഈ കഥ, മുഖ്യമായും ചര്‍ച്ചചെയ്തത് പക്ഷേ, ഈ പ്രമേയമായിരുന്നില്ല. എങ്ങനെ ഏറ്റവും എളുപ്പം ചന്ദ്രനിലെത്താം എന്നതിനെക്കുറിച്ചുള്ള ഏറ്റവും നവ്യമായ ഒരു സാധ്യതയെ അവതരിപ്പിക്കുകയായിരുന്നു എച്ച് ജി വെല്‍സ് അതിലൂടെ.

ഭൂമിയില്‍നിന്നു നോക്കുന്ന ഒരാള്‍ക്ക്, മുകളില്‍ കാണുന്ന ചന്ദ്രനിലേക്ക് എത്താന്‍ കഴിയാതിരുന്നത്, ഭൂമി അയാളെ പിടിച്ചുനിര്‍ത്തുന്നതുകൊണ്ടു മാത്രമല്ല എന്ന് എച്ച് ജി വെല്‍സ് ചിന്തിച്ചു. അതുകൊണ്ട്, ആ പിടിച്ചുനിര്‍ത്തല്‍ ബലം, ശക്തി, ഗുരുത്വാകര്‍ഷണശക്തി ഇല്ലാതാക്കിയാല്‍ ആര്‍ക്കും അനായാസമായി ചന്ദ്രനിലെത്താം എന്ന് അദ്ദേഹം കണക്കുകൂട്ടി. അങ്ങനെ, ഗുരുത്വാകര്‍ഷണത്തെ സ്വയം പ്രതിരോധിക്കാന്‍കഴിയുന്ന ഒരു വാഹനത്തിലേറിയാണ് കഥാപാത്രങ്ങള്‍ ചന്ദ്രനിലെത്തുന്നത്. "കാവൊറൈറ്റ്" (Cavorite) എന്നു പേരുള്ള, ഗുരുത്വാകര്‍ഷണത്തെ തടയാന്‍കഴിയുന്ന ഒരു "പ്രത്യേക പദാര്‍ഥം" കൊണ്ടായിരുന്നു ചാന്ദ്രയാത്രയ്ക്കുള്ള അവരുടെ വാഹനം നിര്‍മിക്കപ്പെട്ടിരുന്നത്. മറ്റൊന്നിനെക്കുറിച്ചും സങ്കല്‍പ്പിക്കാനില്ലാത്തതുകൊണ്ടാവും ഒരുപക്ഷേ, എച്ച് ജി വെല്‍സ് അന്ന്, ഇത്തരമൊരു സാധ്യതയെക്കുറിച്ചു ചിന്തിച്ചത്. അതിശയമെന്നു പറയട്ടെ, ഗുരുത്വാകര്‍ഷണത്തിനു വിപരീതമായി നില്‍ക്കുന്ന അങ്ങനെയൊരു പദാര്‍ഥമോ അവസ്ഥാവിശേഷമോ യഥാര്‍ഥമായും ഉണ്ടോ എന്ന അന്വേഷണത്തില്‍ ഏര്‍പ്പെടാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍.


ആരാണിത് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതെന്നതാണ്, ഈ അന്വേഷണത്തിന്റെ ലക്ഷ്യത്തെക്കാളേറെ അതിനെ പ്രശസ്തമാക്കുന്നതും, തീര്‍ച്ചയായും എന്തെങ്കിലും കണ്ടെത്തപ്പെടും എന്ന പ്രതീക്ഷയിലേക്ക് നമ്മളെ എത്തിക്കുന്നതും. "ദൈവകണ" (God Particle) ത്തിന്റെ കണ്ടെത്തലിലൂടെ, ആധുനിക ഭൗതികശാസ്ത്രം ഇതുവരെയും ചിന്തിച്ചതൊക്കെയും ശരിയാണെന്നു തെളിയിച്ച, പീറ്റര്‍ ഹിഗ്ഗ്സ് എന്ന ശാസ്ത്രജ്ഞന്റെ വെറുമൊരു സൈദ്ധാന്തിക ഭാവന മാത്രമായിരുന്ന "ഭാരകണസങ്കല്‍പ്പം" സത്യമാണെന്നുതെളിയിച്ച പരീക്ഷണശാലയാണ് ഈ ദൗത്യവും ഏറ്റെടുത്തിരിക്കുന്നത്- സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ "സേണ്‍" പരീക്ഷണശാല. അതേസമയം, ഗുരുത്വാകര്‍ഷണത്തിന് നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു എതിരാളിയെ കണ്ടെത്താനുള്ള ഈ ശ്രമത്തിനിടയില്‍, "സേണി"ലെ ശാസ്ത്രജ്ഞര്‍, ഇതുവരെയും വെറും ഭാവന മാത്രമായ മറ്റൊരു പദാര്‍ഥത്തെയും അന്വേഷിക്കുന്നുണ്ട്- ദ്രവ്യം എന്ന "മാറ്ററി" (matter)ന്റെ എതിര്‍രൂപമായ "ആന്റി മാറ്റര്‍" (Anti matter) അഥവാ "പ്രതിദ്രവ്യ"ത്തെ.


എല്ലാവിധത്തിലും "ദ്രവ്യ"ത്തിന്റെ എതിര്‍സ്വരൂപമാണ് "പ്രതിദ്രവ്യ"മെന്നാണ് കണക്കാക്കപ്പെടുന്നത്. ദ്രവ്യത്തിന് എന്തൊക്കെ സ്വഭാവങ്ങളുണ്ടോ, അതിന്റെയെല്ലാം വിപരീത സ്വഭാവമാകും പ്രതിദ്രവ്യത്തിന്. "ഗുരുത്വാകര്‍ഷണം" അഥവാ "ഗ്രാവിറ്റി" (Gravity) ദ്രവ്യത്തിന്റെ സാര്‍വലൗകികമായ ഒരു സ്വഭാവമാണ്. അതുകൊണ്ട്, "പ്രതിദ്രവ്യ"ത്തിന് "ഗുരുത്വാകര്‍ഷണം" എന്നതിനു വിപരീതമായ സ്വഭാവമാകും ഉണ്ടാവുകയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. തല്‍ക്കാലം നമുക്കതിനെ "ഗുരുത്വാധിഷ്ഠിത വികര്‍ഷണം" എന്നു വിളിക്കാം. അതായത് "ആന്റി-ഗ്രാവിറ്റി (Anti - gravity). "പ്രതിഗുരുത്വം" എന്നും ഇതിന് വിവര്‍ത്തനം പറയാം. ഇങ്ങനെയൊരു പ്രഭാവം യഥാര്‍ഥത്തില്‍ ഉണ്ടെന്നുതന്നെയാണ് ഇപ്പോള്‍ കരുതപ്പെടുന്നത്, അതിന് എതിരഭിപ്രായങ്ങളുണ്ടെങ്കിലും. അതുകൊണ്ട്, അത് നിലനില്‍ക്കുന്നുവെന്നു തെളിയിക്കുക, നേരിട്ടല്ലെങ്കില്‍പ്പോലും, അല്ലെങ്കില്‍ അതു കണ്ടെത്തുക- ഇതാണ് "സേണ്‍" ലക്ഷ്യമിടുന്നത്.


"പ്രതിദ്രവ്യ"ത്തെ സൃഷ്ടിച്ചാണ്, "സേണ്‍" അതിന്റെ സ്വഭാവങ്ങളില്‍ "പ്രതിഗുരുത്വം" ഉണ്ടോ എന്ന് അന്വേഷിക്കാന്‍ പുറപ്പെടുന്നത്. "പ്രതിദ്രവ്യ"ത്തിന്റെ ഏറ്റവും ലഘുവായ പ്രതിരൂപത്തെയാണ് അവര്‍ ഇതിനായി സൃഷ്ടിക്കുന്നത്. അറിയപ്പെടുന്ന മൂലകങ്ങളില്‍ ഏറ്റവും ലഘുവായതാണല്ലോ "ഹൈഡ്രജന്‍". ഒരു പ്രോട്ടോണ്‍ മാത്രമുള്ള ന്യൂക്ലിയസും അതിനെ ചുറ്റി, ഒരു ഇലക്ട്രോണും. ഇതാണ് "ഹൈഡ്രജന്റെ" ഘടന. ശരിയായി പറഞ്ഞാല്‍ "ദ്രവ്യ-ഹൈഡ്രജ"ന്റെ ഘടന. ഇതിന്റെ വിപരീതമാണ് "പ്രതിദ്രവ്യ-ഹൈഡ്രജ"ന്റെ ഘടന. അതില്‍, പ്രോട്ടോണിന്റെ സ്ഥാനത്ത് "ആന്റി-പ്രോട്ടോണും" (Anti-Proton), ഇലക്ട്രോണിന്റെ സ്ഥാനത്ത് "ആന്റി-ഇലക്ട്രോണു"(Anti-Electron) മാണ് ഉണ്ടാവുക. (ആന്റി-ഇലക്ട്രോണിന് "പോസിട്രോണ്‍" (Positron) എന്നും പേരുണ്ട്). നിലവില്‍ ഒരു "ആന്റി-പ്രോട്ടോണിനെയും ഒരു ആന്റി-ഇലക്ട്രോണിനെയും തമ്മില്‍ ചേര്‍ത്ത് "പ്രതിദ്രവ്യ-ഹൈഡ്രജന്‍" അഥവാ "ആന്റി ഹൈഡ്രജ"നെ നിര്‍മിക്കാന്‍ "സേണി"ലെ ഒരു പ്രത്യേക യന്ത്രസംവിധാനത്തിനു കഴിയും.


"ആല്‍ഫാ" (Alpha) എന്ന ചുരുക്കപ്പേരിലാണ് ഈ യന്ത്രസംവിധാനം അറിയപ്പെടുന്നത്. "ആന്റി ഹൈഡ്രജന്‍ ലേസര്‍ ഫിസിക്സ് അപ്പാരറ്റസ്" (Anti - Hydrogen Laser Apparatus) എന്ന് പൂര്‍ണരൂപം. ഇതുപയോഗിച്ച് നൂറോളം പ്രതിദ്രവ്യ-ഹൈഡ്രജന്‍ ആറ്റമുകളെ ഒരുമിച്ചു കൂട്ടാനാണ് "സേണി"ലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഈ ആറ്റങ്ങളെ എത്രനേരം കൂടുതലായി അടുപ്പിച്ചുനിര്‍ത്താം എന്നതിനെ ആശ്രയിച്ചാണ് പരീക്ഷണത്തിന്റെ വിജയം നിലകൊള്ളുന്നത്. അതിനുശേഷം, "പ്രതിഗുരുത്വ" സ്വഭാവം ഈ "പ്രതിദ്രവ്യസഞ്ചയ"ത്തിനുണ്ടോ എന്നു നിരീക്ഷിക്കും. "ദൈവകണ"ത്തിന്റെ കണ്ടെത്തലിനുശേഷം "സേണ്‍" ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ പരീക്ഷണപദ്ധതിയാണിത്.

Thursday, February 20, 2014

2014 ഫെബ്രുവരിയിലെ ആകാശം

2014 ഫെബ്രുവരിയിലെ ആകാശം.


Monday, December 16, 2013

ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി

ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി


ജേഡ് റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം 


നാലു പതിറ്റാണ്ടിനിടെ ആദ്യമായി ചാന്ദ്രപ്രതലത്തിലിറങ്ങുന്ന റോബോട്ടിക് വാഹനമായ ചൈനയുടെ 'ജേഡ് റാബിറ്റ് റോവര്‍ ' ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചു തുടങ്ങി.

ചാന്ദ്രപ്രതലത്തില്‍ 'സിനുസ് ഇറിഡം' ( Sinus Iridum ) എന്ന അഗ്നിപര്‍വത താഴ്‌വരയിലാണ് ചൈനയുടെ ആളില്ലാ ദൗത്യവാഹനമായ 'ചാങ് ഇ-3' ( Chang'e-3) ഇറങ്ങിയത്. ആ ലാന്‍ഡറില്‍നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 2.05 ന് ജേഡ് റോബോട്ടിക് വാഹനം പുറത്തിറങ്ങി. 

ഏതാനും മീറ്റര്‍ ദൂരം സഞ്ചരിച്ച ജേഡ് റോവര്‍ , ലാന്‍ഡറിന്റെ ഫോട്ടോ എടുക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ലാന്‍ഡറും റോവറും പരസ്പരം ഫോട്ടകളെടുക്കാന്‍ ആരംഭിച്ചു. 

അതോടെ, ചാന്ദ്രദൗത്യം പൂര്‍ണവിജയമാണെന്ന് ചൈനയുടെ ലൂണാര്‍ പ്രോഗ്രാമിന്റെ ചീഫ് കമാണ്ടര്‍ മാ ഷിന്‍ഗ്രൂയി പ്രഖ്യാപിച്ചു. 

1976 ല്‍ 'ലൂണ 24' ( Luna 24 ) ന് ശേഷം ചാന്ദ്രപ്രതലത്തില്‍ മനുഷ്യനിര്‍മിതമായ ഒരു വാഹനം വിജയകരമായി ഇറങ്ങുന്നത് ആദ്യമായാണ്. ചൈനയുടെ ലാന്‍ഡര്‍ ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിക്കും; ജേഡ് റോവര്‍ ഏതാണ്ട് മൂന്നുമാസവും. 

2013 ഡിസംബര്‍ ഒന്നിനാണ് 'ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ' ( CNSA )ചാന്ദ്രദൗത്യമായ ചാങ് ഇ-3 വിക്ഷേപിച്ചത്. 'ലോങ് മാര്‍ച്ച് 3ബി' റോക്കറ്റിലായിരുന്നു വിക്ഷേപണം. ഡിസംബര്‍ ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ദൗത്യവാഹനം, ഡിസംബര്‍ 14 നാണ് ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയത്. 

ലാന്‍ഡര്‍ വാഹനമെടുത്ത ജേഡ് റാബിറ്റ് റോവറിന്റെ ദൃശ്യം


ലാന്‍ഡറും ജേഡ് റാബിറ്റ് റോവര്‍ എന്ന റോബോട്ടിക് വാഹനവുമടങ്ങിയതാണ് ദൗത്യം. 

ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയ മൂന്നാമത്തെ മനുഷ്യനിര്‍മിത വാഹനമാണ് ചാങ് ഇ-3. ഇതുവരെ ഇറങ്ങിയ വാഹനങ്ങളെ അപേക്ഷിച്ച് അത്യാധുനികമായ പരീക്ഷണോപകരണങ്ങളാണ് ചൈനീസ് വാഹനത്തിലുള്ളത്. 

ചന്ദ്രന്റെ ബാഹ്യപാളിയിലെ മണ്ണിന്റെയും മറ്റും ഘടന മനസിലാക്കാന്‍ സഹായിക്കുന്ന പ്രത്യേക റഡാറാണ് ചൈനീസ് വാഹനത്തിലുള്ള പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) പ്രധാനപ്പെട്ടത്. പാറകളിലെയും മണ്ണിലെയും രാസമൂലകങ്ങള്‍ വിശകലനം ചെയ്യാനായി ഒരു ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും ചാങ് ഇ-3 യിലുണ്ട്. 

120 കിഗ്രാം ഭാരമുള്ളതാണ് ജേഡ് റോബോട്ട്. 30 ഡിഗ്രി ചെരിവുള്ള പ്രതത്തില്‍ സഞ്ചരിക്കാന്‍ അതിന് കഴിയും. മണിക്കൂറില്‍ 200 മീറ്റര്‍ വരെ യാത്രചെയ്യാനും കഴിവുണ്ട്. 

റോവറിനും ലാന്‍ഡറിനും ഊര്‍ജം ലഭിക്കുന്നത് സൗര്‍ജപാനലുകളിലൂടെയാണ്. എന്നാല്‍ , രാത്രിയുടെ ഇരുളിയും തണുപ്പിലും പ്രവര്‍ത്തിക്കാനായി അതില്‍ പ്ലൂട്ടോണിയം 238 അടങ്ങിയ റേഡിയോഐസോടോപ്പിക് ഹീറ്റിങ് യൂണിറ്റുകളുമുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പോര്‍ട്ട് - മാതൃഭൂമി

Thursday, December 12, 2013

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ : സഞ്ചാരപഥക്രമീകരണം വിജയം


മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ : സഞ്ചാരപഥക്രമീകരണം വിജയം

മംഗള്‍യാന്‍ പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള സഞ്ചാരപഥക്രമീകരണം ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച പുലര്‍ച്ചെ ആറരയ്ക്കാണ് 22 ന്യൂട്ടണ്‍ എന്‍ജിന്‍ 40.5 സെക്കന്‍ഡ് ജ്വലിപ്പിച്ച് പേടകത്തിന്റെ വേഗത്തില്‍ വ്യതിയാനം വരുത്തിയത്. ഇതോടെ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 7.75 മീറ്റര്‍ കൂടി.

സഞ്ചാരപഥക്രമീകരണത്തിനുമുമ്പ് പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 32.58 കിലോമീറ്ററായിരുന്നു. ഇപ്പോള്‍ മംഗള്‍യാന്‍ സഞ്ചരിക്കുന്നത് ഭൂമിയില്‍ നിന്ന് 30 ലക്ഷം കിലോമീറ്റര്‍ അകലെയാണ്. ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യം വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് മംഗള്‍യാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ചൊവ്വാ പര്യവേക്ഷണ പേടകത്തില്‍ സ്ഥാപിച്ച കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് വേഗക്രമീകരണം നടത്തിയത്. ഇതോടെ പേടകത്തിലേക്ക് സിഗ്‌നല്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും 20 സെക്കന്‍ഡ് സമയം ആവശ്യമാണ്. ഭൂമിയുമായി അകലം കൂടുന്നതിനനുസരിച്ച് സന്ദേശം ലഭിക്കുന്നതിനും അയയ്ക്കുന്നതിനുള്ള സമയവും കൂടും. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്കുള്ള എളുപ്പവഴി തിരഞ്ഞെടുക്കില്ലെന്ന് നേരത്തെ തന്നെ ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പേടകത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്തുന്നതിന് കൂടുതല്‍ ഇന്ധനം വേണ്ടിവരുമെന്നതിനാലാണ് ഈ മാര്‍ഗം ഉപേക്ഷിക്കാന്‍ കാരണം.

ഭൂമിയുടെ ആകര്‍ഷണവലയത്തിനു പുറത്തുകടന്ന ശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തിയത്. ചൊവ്വയുടെ പര്യവേക്ഷണം വിജയകരമാക്കുന്നതിന് ആവശ്യമെങ്കില്‍ നാല് തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് ഐ.എസ്.ആര്‍.ഒ.യ്ക്ക് ലഭിക്കുന്നത്. ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു മാറ്റുകയും തുടര്‍ന്ന് സൂര്യന്റെ സഞ്ചാരപഥത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു.

ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് ഇപ്പോള്‍ കുതിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് മംഗള്‍യാന്‍ സൂര്യാകര്‍ഷണ പാതയിലൂടെയുള്ള പ്രയാണം ആരംഭിച്ചത്. സഞ്ചാരപഥക്രമീകരണത്തിലൂടെ ആര്‍ജിക്കുന്ന വേഗത്തിലൂടെ പേടകത്തെ ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോമീറ്ററിലും ഏറ്റവും അകലെയുള്ള ദൂരമായ അപ്പോജി 80,000 കിലോമീറ്ററിലും സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തില്‍ എത്തിക്കും.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

Thursday, December 5, 2013

മംഗള്‍യാന്‍: വമ്പന്മാര്‍ തോറ്റിടത്ത് ഐഎസ്ആര്‍ഒയുടെ കുതിപ്പ്

വമ്പന്മാര്‍ തോറ്റിടത്ത് ഐഎസ്ആര്‍ഒയുടെ കുതിപ്പ്




ഭൂഗുരുത്വാകര്‍ഷണത്തിന്റെ അപകടമേഖല കടന്ന് പൂര്‍ണ സൗരപഥത്തിലെത്തിയതോടെ മംഗള്‍യാന്റെ യാത്ര പുതിയഘട്ടത്തിലേക്ക്. ഇതോടെ ചൊവ്വദൗത്യങ്ങളില്‍ വമ്പന്മാര്‍ പരാജയപ്പെട്ടിടത്ത് ഐഎസ്ആര്‍ഒ നിര്‍ണായകവിജയം നേടിയിരിക്കുകയാണ്. ആദ്യ ദൗത്യത്തില്‍ത്തന്നെ പിഴവൊന്നുമില്ലാതെ ഭൂവലയമതില്‍ ഭേദിച്ചു എന്നതാണ് നേട്ടമായിരിക്കുന്നത്. ഇതുവരെ വിവിധ രാജ്യങ്ങള്‍ നടത്തിയ 51 ചൊവ്വാദൗത്യങ്ങളില്‍ 30 ഉം തകര്‍ന്നടിഞ്ഞത് ഈ ഘട്ടത്തിലായിരുന്നു. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയവയുടെയെല്ലാം ആദ്യ ദൗത്യങ്ങള്‍ ഈ ഘട്ടത്തില്‍ പരാജയപ്പെട്ടതാണ്. സമീപകാലത്ത് റഷ്യയുടെയും ചൈനയുടെയും ദൗത്യങ്ങള്‍ ഭൂവലയം ഭേദിക്കാനാകാതെ ഭൂമിയില്‍ത്തന്നെ പതിച്ചു. 28 ദിവസമായി ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ ഭ്രമണം ചെയ്ത മംഗള്‍യാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ഭൂപരിധി വിട്ട് കുതിച്ചത്. പുലര്‍ച്ചെ 1.14 ന് പേടകം 9.25 ലക്ഷം കിലോമീറ്ററിനപ്പുറം എത്തി. ഒരു ഇന്ത്യന്‍ നിര്‍മിത പേടകം എത്രയും ദൂരം എത്തുന്നത് ആദ്യമാണ്. പൂര്‍ണമായി സൂര്യന്റെ ആകര്‍ഷണവലയത്തിലായതോടെ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 32 കിലോമീറ്ററായി ഉയര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ മംഗള്‍യാന്‍ 18 ലക്ഷം കിലോമീറ്ററിലധികം പിന്നിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഗ്രഹത്തില്‍നിന്ന് സന്ദേശം ഭൂമിയിലേക്കും തിരിച്ചും എത്തുന്നതിനും പ്രതീക്ഷിച്ചപോലെ സെക്കന്‍ഡുകളുടെ കാലതാമസം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വയുടെ സമ്പൂര്‍ണപഠനത്തിനായി അഞ്ച് പരീക്ഷണ ഉപകരണങ്ങളുമായി അടുത്തവര്‍ഷം സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തും. നാല്‍പത് കോടി കിലോമീറ്ററാണ് പേടകത്തിന് യാത്രചെയ്യേണ്ടിവരുന്നത്.

Wednesday, December 4, 2013

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി
ഭൂമിയോട് വിട ചൊല്ലുന്ന മംഗള്‍യാന്‍ . ചിത്രം കടപ്പാട് : ISRO

ഭൂമിയുടെ ആകര്‍ഷണത്തെ അതിജീവിച്ച് മുന്നേറുന്ന മംഗള്‍യാന്‍ അടുത്ത സപ്തംബര്‍ 24-ന് ചൊവ്വയ്ക്കടുത്തെത്തും. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം ലക്ഷ്യത്തിലെത്തുമ്പോള്‍ അത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാകും.

താരതമ്യേന കുറഞ്ഞ പണച്ചെലവില്‍, ഇന്ത്യയില്‍ തയ്യാറാക്കിയതും ഇന്ത്യന്‍ റോക്കറ്റുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ചതുമായ ഉപഗ്രഹമാണ് മംഗള്‍യാന്‍. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ചൊവ്വാദൗത്യങ്ങളില്‍ പലതും പരാജയപ്പെട്ടത് ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് വേര്‍പെടാനാവാതെയാണ്. മംഗള്‍യാന്‍ ഞായറാഴ്ച പുലര്‍ച്ചയ്ക്കുമുമ്പ് അതുനേടി. ഇനി പത്തുമാസം കഴിഞ്ഞ് ചൊവ്വയെ ചുറ്റാന്‍ കഴിയണം. അതിനായുള്ള നടപടിയും വളരെ നിര്‍ണായകമാണ്.

ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.

നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്'പി.എസ്.എല്‍.വി.- സി 25' എന്ന റോക്കറ്റ് 'മംഗള്‍യാനെ' എത്തിച്ചത് ഭൂമിയില്‍നിന്ന് 23,550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്‍ഘവൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 1,92,919 കിലോമീറ്റര്‍വരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അത് ഭൂമിയെ വലംവെച്ചത്.

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് മോചിപ്പിച്ച് അയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പ് 12.49 മുതല്‍ ഐ.എസ്.ആര്‍.ഒ. ചെയ്തത്. 'മംഗള്‍യാന്‍' പേടകത്തിനൊപ്പമുള്ള എന്‍ജിന്‍ 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 1328.89 സെക്കന്‍ഡ് (ഏകദേശം 23 മിനിറ്റ്) പ്രവര്‍ത്തിപ്പിച്ചാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് വേര്‍പെടുത്തിയത്.

ഇപ്പോള്‍ 'മംഗള്‍യാന്‍' ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. സപ്തംബര്‍ 24-ന് മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്തെത്തും.

ആ യാത്രയ്ക്കിടെ, ബഹിരാകാശപ്രതിഭാസങ്ങളുടെ ഫലമായി നേരിയ വ്യതിചലനങ്ങള്‍ ഉണ്ടായേക്കാം. അപ്പോള്‍ ചെറിയ ക്രമപ്പെടുത്തലുകള്‍ വേണ്ടിവരും. ഐ.എസ്.ആര്‍.ഒ. അതും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് . ഡിസംബര്‍ പതിനൊന്നിനും അടുത്ത ഏപ്രില്‍, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലുമാണ് അതുചെയ്യാന്‍ സാധ്യത.


മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്ത് എത്തുമ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് ചെയ്യാനുള്ളതും വളരെ നിര്‍ണായകമാണ്. ദ്രവ ഇന്ധന എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. മംഗള്‍യാന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്.

ബാംഗ്ലൂരിലെ ഇസ്ട്രാക് (ഐ.എസ്.ആര്‍.ഒ. ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക്) ആണ് മംഗള്‍യാനെ നിയന്ത്രിക്കുന്നത്. ഇസ്ട്രാക്കിന് കീഴില്‍ പീനിയയിലുള്ള മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സാണ് കണ്‍ട്രോള്‍ റൂം. മംഗള്‍യാനില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിക്കാനും അതിന് സന്ദേശം കൊടുക്കാനും രാമനഗരയ്ക്കടുത്ത ബയലാലുവിലെ ഐ.ഡി.എസ്.എന്നില്‍ (ഇന്ത്യന്‍ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക്) 18 മീറ്ററും 32 മീറ്ററും വ്യാസമുള്ള ആന്റിനകളുണ്ട്.

മംഗള്‍യാനില്‍ ചൊവ്വാപര്യവേക്ഷണത്തിനായി അഞ്ച് ഉപകരണങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വയില്‍ ജലവും ജീവനും എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും ചൊവ്വയിലെ ധാതുക്കളുടെ സ്വഭാവമെന്തെന്നുമൊക്കെ പഠിക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും.

ചൊവ്വാദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവ്. പണച്ചെലവിന്റെ കുറവിലും നമ്മുടെ ദൗത്യം വേറിട്ടുനില്ക്കുന്നു. യു.എസ്സിന്റെ പുതിയ ദൗത്യമായ മാവെന് ഇതിന്റെ പത്തിരട്ടിയോളമാണ് പണച്ചെലവ്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിന് ഒന്നരക്കൊല്ലം മാത്രമാണെടുത്തത്.


'ചൊവ്വ'യോളം സ്വപ്‌നങ്ങള്‍ 

ബാംഗ്ലൂര്‍ : ''മംഗള്‍യാന്‍ 120 കോടി ജനങ്ങളുടെ സ്വപ്നവുമായി ചൊവ്വയിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ക്ക് ഞങ്ങള്‍ മധുരസ്വപ്നങ്ങള്‍ നേരുന്നു''. 'മംഗള്‍യാനെ' ഭൂമിക്കുചുറ്റുമുള്ള പഥത്തില്‍നിന്ന് വേര്‍പെടുത്തി അയയ്ക്കുന്നതില്‍ വിജയിച്ചയുടന്‍ ഐ.എസ്.ആര്‍.ഒ. ട്വീറ്റ് ചെയ്ത ആശംസയാണിത്.

ഭൂമിയുടെ അയല്‍ഗ്രഹത്തെപ്പറ്റി എന്നും മനുഷ്യര്‍ പകല്‍ സ്വപ്നങ്ങളുമായാണ് കഴിഞ്ഞിട്ടുള്ളത്. ചൊവ്വയില്‍ ജീവനുണ്ടോ എന്നൊന്നും അറിയില്ലെങ്കിലും സാഹിത്യത്തിലും സിനിമകളിലുമൊക്കെ ചൊവ്വാജീവികള്‍ നമ്മുടെ അതിഥികളായിട്ടുണ്ട്. ചന്ദ്രന്‍ കഴിഞ്ഞാല്‍, പിന്നെ എന്തെന്നും ഏതെന്നും മനുഷ്യരുടെ യന്ത്രങ്ങള്‍ പരതിനോക്കിയതും ചൊവ്വയില്‍ത്തന്നെ.

എങ്കിലും മനുഷ്യര്‍ അയയ്ക്കുന്നത് എളുപ്പം ചൊവ്വയില്‍ എത്തുന്നതല്ല പൊതുവെ കണ്ടിട്ടുള്ളത്. ഇതുവരെ നടന്ന ചൊവ്വാദൗത്യങ്ങളില്‍ പകുതിയില്‍ക്കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും ആദ്യ ദൗത്യം വിജയിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ആദ്യദൗത്യമായ മംഗള്‍യാന് ചൊവ്വയെ ചുറ്റാന്‍കൂടി കഴിഞ്ഞാല്‍ അത് ലോകത്തിന് ഇന്ത്യന്‍ അത്ഭുതംതന്നെയാകും. ചൊവ്വാക്ലബിലെ നാലാമത്തെ അംഗമാകും ഇന്ത്യ. ഇത് നേടുന്ന ആദ്യ ഏഷ്യന്‍രാജ്യവും.

ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഗ്രഹാന്തരദൗത്യങ്ങള്‍ നടത്താന്‍ കഴിയുമെന്ന കീര്‍ത്തി ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാവും. ബഹിരാകാശദൗത്യവിപണിയില്‍ ഇന്ത്യ മുന്നേറുകയും ചെയ്യും.

യു.എസ്സും യൂറോപ്യന്‍ യൂണിയനും റഷ്യയുംമാത്രമാണ് ചൊവ്വാദൗത്യങ്ങളില്‍ വിജയിച്ചിട്ടുള്ളത്. ജപ്പാന്റെയും ചൈനയുടെയും ദൗത്യങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രണ്ടുകൊല്ലംമുമ്പ് ചൈനയുടെ യിങ്ഹുവോ1 എന്ന പേടകത്തെ, ഭൂമിയെ ചുറ്റുന്ന പഥത്തില്‍നിന്ന് ചൊവ്വയിലേക്ക് വഴിതിരിക്കാന്‍ കഴിഞ്ഞില്ല. ഇന്ധനം കത്തിക്കാന്‍ കഴിയാതായതാണ് കാരണം. പേടകം തകര്‍ന്ന് ശാന്തസമുദ്രത്തില്‍ വീണു.

ചൈന ഒറ്റയ്ക്കായിരുന്നില്ല ദൗത്യം നടത്തിയത്. യിങ്ഹുവോയെയും റഷ്യയുടെ ഫോബോസ് ഗ്രന്റ് എന്ന പേടകത്തെയും ഖസാക്‌സ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്നാണ് വിക്ഷേപിച്ചത്. യിങ്ഹുവോയെപ്പോലെ ഫോബോസ് ഗ്രന്റിനെയും കൈയൊഴിയേണ്ടിവന്നു.

ജപ്പാന്റെ നൊസോമി ('പ്രത്യാശ') 1999 ഒക്ടോബറില്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറേണ്ടതായിരുന്നു. ഇലക്ട്രിക് സംവിധാനത്തിലുണ്ടായ പ്രശ്‌നത്താല്‍ വാല്‍വ് തകരാറിലായി ഇന്ധനനഷ്ടമുണ്ടായി. ശേഷിച്ച ഇന്ധനം ആവശ്യത്തിന് തികഞ്ഞില്ല. അങ്ങനെ അവസാനഘട്ടത്തില്‍ ജപ്പാന്റെ പ്രത്യാശ അസ്തമിച്ചു.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ദൗത്യം ജയവും പരാജയവും ഒന്നിച്ചുകണ്ടതാണ്. ബൈക്കന്നൂരില്‍നിന്ന് 2003ല്‍ സോയൂസ് റോക്കറ്റില്‍ രണ്ട് പര്യവേക്ഷണസംവിധാനങ്ങളാണ് വിക്ഷേപിച്ചത്. ഉദ്ദേശിച്ചിരുന്നതുപോലെ, മാര്‍സ് എക്‌സ്?പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വയെ ചുറ്റുകയും വ്യക്തമായ ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു. പക്ഷേ, ചൊവ്വയില്‍ഇറക്കേണ്ടിയിരുന്ന ലാന്‍ഡറിനെ ഇറക്കാന്‍ കഴിഞ്ഞില്ല.

സോവിയറ്റ് യൂണിയന് (പിന്നീട് റഷ്യ) 1960 മുതല്‍ പരാജയങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി. പത്തോളം പരാജയങ്ങള്‍ക്കുശേഷം 1971ലാണ് റഷ്യ ആദ്യം വിജയിച്ചത്. യു.എസ്സിന്റെ മാരിനര്‍ മൂന്ന് 1964ല്‍ വിക്ഷേപണഘട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടു.

എങ്കിലും ഇന്ത്യന്‍ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തില്‍ത്തന്നെ. മറ്റു രാജ്യങ്ങളുടേതുമായി നോക്കുമ്പോള്‍ നമ്മുടെ ആദ്യ ദൗത്യത്തില്‍ തിരുത്തലുകള്‍ക്കും ക്രമപ്പെടുത്തലുകള്‍ക്കും കൂടുതല്‍ അവസരമുണ്ട്.

Monday, December 2, 2013

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

കടപ്പാട് - സാബു ജോസ്, ദേശാഭിമാനി





ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനില്‍ പ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുന്നു. പ്ലാസ്റ്റിക് കണ്ടെയ്നറുകളും വാഹനങ്ങളുടെ ബമ്പറും ഗൃഹോപകരണ സാമഗ്രികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അസംസ്കൃത വസ്തുവായ "പ്രൊപൈലീന്‍" ആണ് ടൈറ്റനില്‍ കണ്ടെത്തിയത്. നാസയുടെ കസീനി സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍നിന്നു പുറപ്പെടുന്ന താപവികിരണങ്ങളില്‍ നടത്തിയ പഠനമാണ് ഈ കണ്ടുപിടിത്തത്തിനു കാരണമായത്. സ്പേസ് ക്രാഫ്റ്റിലുള്ള കോമ്പോസിറ്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ (CIRS) എന്ന അനുബന്ധ ഉപകരണം ഉപയോഗിച്ചാണ് ഈ കണ്ടുപിടിത്തം നടത്തിയത്. മൂന്ന് കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ലളിതഘടനയുള്ള ഒരു ഓര്‍ഗാനിക് സംയുക്തമാണ് പ്രൊപൈലീന്‍.

ചില സസ്യ സ്പീഷിസുകള്‍ പ്രൊപൈലീന്‍ തന്മാത്രകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗവും സൃഷ്ടിക്കപ്പെടുന്നത് ഓയില്‍ റിഫൈനറികളിലെ ഉപോല്‍പ്പന്നമായാണ്. കൂടാതെ കാട്ടുതീ ഉണ്ടാകുമ്പോഴും പ്രൊപൈലീന്‍ സൃഷ്ടിക്കപ്പെടാറുണ്ട്. എന്നാല്‍ ഭൂമിക്കു വെളിയില്‍ ഏതെങ്കിലുമൊരു ഖഗോളപിണ്ഡത്തില്‍ ഈ അസംസ്കൃത പ്ലാസ്റ്റിക് സംയുക്തം കണ്ടെത്തുന്നത് ഇതാദ്യമാണ്. ടൈറ്റന്‍ വാതകഭീമനായ ശനിയുടെ ഇതുവരെ കണ്ടെത്തിയ 53 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്‍. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനവും ടൈറ്റനുതന്നെയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ "ഗാനിമിഡെ"ക്കാണ് ഒന്നാം സ്ഥാനം. ടൈറ്റനെക്കാള്‍ കേവലം 100 കിലോമീറ്റര്‍ മാത്രം അധികം വ്യാസമേ ഗാനിമിഡെയ്ക്കുള്ളു. 15 ദിവസവും 22 മണിക്കൂറുംകൊണ്ട് മാതൃഗ്രഹത്തെ ചുറ്റുന്ന ടൈറ്റനില്‍ അസ്ഥി മരവിപ്പിക്കുന്ന തണുപ്പാണുള്ളത്. സൗരകുടുംബത്തില്‍ ഇത്രയും സാന്ദ്രതയുള്ള, അന്തരീക്ഷമുള്ള മറ്റൊരു ഉപഗ്രഹവുമില്ല. ഭൂമിക്കു വെളിയില്‍ ദ്രാവാകാവസ്ഥയില്‍ ദ്രവ്യം സ്ഥിതിചെയ്യുന്നതായി സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു ഖഗോളപിണ്ഡവും ടൈറ്റന്‍തന്നെയാണ്. അന്തരീക്ഷത്തില്‍ പ്രധാനമായും നൈട്രജനാണുള്ളത്.

കുറഞ്ഞ അളവില്‍ മീഥേയ്നും കാണപ്പെടുന്നുണ്ട്. ടൈറ്റനിലെ കാറ്റും മഴയുമുള്ള കാലാവസ്ഥ ഭൗമസമാനമാണ്. എന്നാല്‍ പെയ്യുന്ന മഴത്തുള്ളികള്‍ ജലകണങ്ങളല്ല. മീഥേയ്ന്‍ മഴയാണ് ടൈറ്റനില്‍ പെയ്യുന്നത്. ദ്രാവക മീഥേയ്ന്‍ ഒഴുകുന്ന അരുവികളും തടാകങ്ങളും വലിയ മീഥേയ്ന്‍ സമുദ്രങ്ങളും ടൈറ്റനില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ഒരുശതമാനം മാത്രമെ ടൈറ്റനില്‍ എത്തുന്നുള്ളു. അന്തരീക്ഷത്തിലെ മീഥേയ്ന്‍ വാതകം ഹരിതഗൃഹ സ്വഭാവമുള്ളതാണ്. നമ്മുടെ ചന്ദ്രനെക്കാള്‍ 50 ശതമാനം വ്യാസവും 80 ശതമാനം പിണ്ഡവും അധികമുള്ള ടൈറ്റന്‍ 1655 മാര്‍ച്ച് 25ന് ഡച്ച് ജ്യോതിശസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഹൈഗന്‍സാണ് കണ്ടെത്തുന്നത്.

പൊതുവിവരങ്ങള്‍



വ്യാസം: 5150 കി.മീ (ബുധനെക്കാളും ചന്ദ്രനെക്കാളും വലുതാണ് ടൈറ്റന്‍)

ശരാശരി താപനില: -179.5 ഡിഗ്രി സെല്‍ഷ്യസ് ഭ്രമണകാലം: 15.945 ഭൗമദിനങ്ങള്‍ 

കസീനി ദൗത്യം നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത സംരംഭമായ കസീനി- ഹൈഗന്‍സ് ഇരട്ട സ്പേസ് ക്രാഫ്റ്റുകള്‍ വലയഗ്രഹമായ ശനിയുടെയും അതിന്റെ സ്വാഭാവിക ഉപഗ്രഹങ്ങളുടെയും പിന്നാലെയാണ്. 2005ല്‍ ഹൈഗന്‍സ് സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചരിത്രസംഭവമായി. ഔട്ടര്‍ സോളാര്‍ സിസ്റ്റത്തിലെ ഒരു ഉപഗ്രഹത്തില്‍ ആദ്യമായി ഇറങ്ങുന്ന മനുഷ്യനിര്‍മിത വാഹനമാണ് ഹൈഗന്‍സ്. 2010ല്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കസീനി ദൗത്യം 2017രെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ,

NASA's Cassini Spacecraft Finds Ingredient of Household Plastic in Space

Titan (moon) - Wikipedia

ടൈറ്റൻ (ഉപഗ്രഹം) വിക്കിപീഡിയ

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...


ഭൂമിയുടെ ഭ്രമണപഥം വിട്ട ഐഎസ്ആര്‍ഒയുടെ പ്രഥമ ചൊവ്വാദൗത്യപേടകം മംഗള്‍യാനിന്റെ യാത്ര വിജയക്കുതിപ്പില്‍. ചുവപ്പന്‍ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള സങ്കീര്‍ണ യാത്രയ്ക്കായി ഞായറാഴ്ച പുലര്‍ച്ചെയാണ് മംഗള്‍യാന്റെ പാത തിരിച്ചു വിട്ടത്. പുലര്‍ച്ചെ 12.49നാണ് ചൊവ്വയിലേക്ക് പേടകം തൊടുത്തത്. ഇതിനായുള്ള 22 മിനിറ്റ് നീണ്ട ട്രാന്‍സ് മാഴ്സ് ഇഞ്ചക്ഷന്‍ പ്രക്രിയയില്‍ ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായക വിജയം നേടാനായി.

ലിക്വിഡ് അപോജി മോട്ടോറിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് പേടകത്തിന്റെ വേഗത വര്‍ധിപ്പിച്ചാണ് ഭൂഗുരുത്വാകര്‍ഷണവലയം ഭേദിച്ചത്. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലേക്ക് സന്ദേശമയച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മൗറീഷ്യസിന് മുകളില്‍ വച്ചായിരുന്നു മംഗള്‍യാന്‍ വഴിമാറിയത്. സന്ദേശമയച്ച സമയത്തെ പ്രതികൂല കാലാവസ്ഥ നേരിയ ആശങ്ക സൃഷ്ടിച്ചു. സൗരഭ്രമപണപഥത്തിലേക്ക് മംഗള്‍യാന്‍ എത്തിയെങ്കിലും ബുധനാഴ്ചവരെ ഭൂമിയുടെ ആകര്‍ഷണവലയത്തിന്റെ സ്വാധീനം ഉണ്ടാകും.

അതിനാല്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഭൂവലയം ഭേദിക്കുമ്പോഴാണ് ഇതുവരെയുള്ള ഭൂരിപക്ഷം ചൊവ്വാദൗത്യവും ലക്ഷ്യം തെറ്റിയത്. വിവിധ രാജ്യങ്ങളുടെ 31 ദൗത്യങ്ങളാണ് ഇത്തരത്തില്‍ പാളിയത്.ന തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പേടകം 3,84,490 കിലോമീറ്റര്‍ അകലെ എത്തും. ബുധനാഴ്ച പകല്‍ 2.16ന് പൂര്‍ണമായി സൗരകേന്ദ്രീകൃത വലയത്തിലാകും. ഇതോടെ ഉപഗ്രഹത്തിലെ ചെറിയ ബൂസ്റ്റര്‍ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ സഞ്ചാര പാതയിലെ വ്യതിയാനങ്ങള്‍ തിരുത്തും.

ഡിസംബര്‍ 11നായിരിക്കും ആദ്യ തിരുത്തല്‍. ഏപ്രില്‍, ആഗസ്ത് മാസങ്ങളിലും ഇതേ തിരുത്തല്‍ വേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മുന്നൂറുദിവസത്തെ യാത്രയ്ക്കൊടുവില്‍ അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ അടുത്തെത്തും. 40 കോടി കിലോമീറ്ററാണ് പേടകം താണ്ടേണ്ടത്. സൗരഭ്രമണപഥത്തിലെത്തിയതോടെ പേടകം സ്വയംനിയന്ത്രിത സംവിധാനത്തിലാണ് മുന്നോട്ട് കുതിക്കുക. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച ആധുനിക സോഫ്റ്റ്വെയറാണ് പേടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്്സ് സെന്ററില്‍ നിന്ന് നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്റെ ഭ്രമണപഥം ആറുഘട്ടമായാണ് ഉയര്‍ത്തിയത്. ഭൂമിയുടെ സമീപ ഗ്രഹമായ ചൊവ്വയില്‍ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യം തേടിയാണ് ദൗത്യം. ചൊവ്വയുടെ ലോലമായ അന്തരീക്ഷം, ഉപരിതലം, ധ്രുവങ്ങള്‍, ഗര്‍ത്തങ്ങള്‍, ധാതു സാന്നിധ്യം ഇവയെല്ലാം ദൗത്യത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഠനം നടത്തി ഭൂമിയിലേക്ക് അയക്കും.

മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍, ചിത്രങ്ങളെടുക്കുന്നതിനുള്ള ആധുനിക ക്യാമറ തുടങ്ങി അഞ്ച് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഉപഗ്രഹത്തിന്റെ നിരീക്ഷണ നിയന്ത്രണത്തിന്റെ ചുമതല ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രമായ ഐസ്ട്രാക്കിനാണ്. ദൗത്യത്തിന് നാസ ഉള്‍പ്പെടെ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.

Sunday, December 1, 2013

2013 ഡിസംബര്‍ മാസത്തെ ആകാശം


2013 ഡിസംബര്‍ മാസത്തെ ആകാശം




മദ്ധ്യകേരളത്തിൽ 2013 ഡിസംബർ 15ന് രാത്രി എട്ടുമണിക്ക് കാണാൻ കഴിയുന്ന ആകാശദൃശ്യം.

കടപ്പാട് - വിക്കിപീഡിയ

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ


റിപ്പോര്‍ട്ട് - മാതൃഭൂമി

ഐസണ്‍ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് അകലുന്ന ദൃശ്യം - 2013 നവംബര്‍ 28, 29 തീയതികളില്‍ സോഹോ പേടകം നിരീക്ഷിച്ചത്. ചിത്രം കടപ്പാട് : ESA/NASA/SOHO/SDO/GSFC

ഐസണ്‍ വാല്‍നക്ഷത്രം ശോഭ കുറഞ്ഞിട്ടായാലും, സൂര്യന്റെ പിടിയില്‍നിന്ന് പുറത്തുവരാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ . വ്യാഴാഴ്ച്ച സൂര്യന് അടുത്തുകൂടി കടന്നുപോകുമ്പോള്‍ പൊടുന്നനെ ബഹിരാകാശ ടെലസ്‌കോപ്പുകളുടെ ദൃഷ്ടയില്‍നിന്ന് ഐസണ്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഐസണ്‍ തകര്‍ന്നിരിക്കാമെന്നും, സൂര്യനിലെ കഠിനതാപത്തില്‍ അതിലെ മഞ്ഞുകട്ടകള്‍ ഉരുകി ബാഷ്പീകരിച്ചിരിക്കാമെന്നുമാണ് ഗവേഷകര്‍ കരുതിയത്. അതിനാല്‍ , ഡിസംബറില്‍ ഐസണ്‍ ഒരുക്കുമെന്ന് കരുതിയ ആകാശവിരുന്ന് അവസാനിച്ചതായും ഗവേഷകര്‍ വിധിയെഴുതി.

എന്നാല്‍ , പ്രകാശം കുറഞ്ഞിട്ടായാലും ഐസണ്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായി ശാസ്ത്രലോകത്തിന് സൂചന ലഭിച്ചിരിക്കുന്നു.

തിളക്കമാര്‍ന്ന ഒരു വസ്തു സൂര്യന്റെ ദിശയില്‍നിന്ന് അകലേക്ക് നീങ്ങുന്നതായി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും നാസയുടെയും സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ( SOHO ) ആണ് നിരീക്ഷിച്ചത്.

ഐസണിന്റെ വെറും അവശിഷ്ടം മാത്രമാണോ അത്; അതല്ല ഐസണിന്റെ ന്യൂക്ലിയസില്‍ കുറെഭാഗം കേടില്ലാതെ അവശേഷിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത് - നാസ അതിന്റെ വെബ്ബ്‌സൈറ്റില്‍ അറിയിച്ചു.

ഐസണിന്റെ ചെറുന്യൂക്ലിയസ് തന്നെയാണ് അവശേഷിക്കുന്നതെന്ന് പ്രാഥമിക വിശകലനത്തില്‍ സൂചന കിട്ടി. അത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

'ഐസണിന്റെ ഒരു ഭാഗം ഒറ്റ കഷണമായി അവശേഷിക്കുന്നുവെന്നും, ധൂളീപടലങ്ങള്‍ അത് പുറപ്പെടുവിക്കുന്നുവെന്നുമാണ് തോന്നുന്നത്'-വാഷ്ങ്ടണില്‍ നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാള്‍ ബാറ്റാംസ് പറഞ്ഞു.

'ന്യൂക്ലിയസുണ്ടെങ്കിലും അത് എത്രനാള്‍ അതിജീവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഏതാനും ദിവസങ്ങള്‍ അവശേഷിച്ചാല്‍ തന്നെ , രാത്രിയില്‍ വാല്‍നക്ഷത്രം ആകാശത്ത് പ്രത്യക്ഷമാകുമോ എന്ന് പറയാന്‍ കഴിയില്ല. രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടാല്‍ തന്നെ, എത്ര ശോഭയുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല...' - ബാറ്റാംസ് അറിയിച്ചു.
ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്തേക്ക് നീങ്ങുന്ന ദൃശ്യം. 2013 നവംബര്‍ 25 ന് നാസയുടെ സ്റ്റീരിയോ-എ പേടകം പകര്‍ത്തിയ ദൃശ്യം : ചിത്രം കടപ്പാട് : NASA 

രണ്ട് അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ റഷ്യയിലെ 'ഇന്റര്‍നാഷണല്‍ സയന്റിഫിക് ഓപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്' ( ISON ) ഉപയോഗിച്ചാണ് ഈ വാല്‍നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അതിന് 'ഐസണ്‍ വാല്‍നക്ഷത്രം' എന്ന് പേര് വന്നത്. 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം' എന്നതാണത് വിശേഷിപ്പിക്കപ്പെട്ടത്. 

450 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ട വേളയില്‍ തണുത്തറഞ്ഞ നിലയില്‍ അവശേഷിച്ച അവശിഷ്ടങ്ങളാണ് ധൂമകേതുക്കള്‍ എന്ന് കരുതുന്നു. സൗരയൂഥത്തിന്റെ വിദൂര ബാഹ്യമേഖലയായ ഊര്‍റ്റ് മേഘത്തില്‍ സമാധിയിലിരിക്കുന്നവയാണ് ഐസണിന്റെ കുടുംബക്കാരായ വാല്‍നക്ഷത്രങ്ങള്‍ .

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 10,000 മടങ്ങ് അകലെയാണ് സൂര്യനില്‍ നിന്ന് ഊര്‍റ്റ് മേഘ മേഖലയുടെ സ്ഥാനം.

കമ്പ്യൂട്ടര്‍ മാതൃകകളുപയോഗിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍നിന്ന് 55 ലക്ഷം വര്‍ഷംമുമ്പാണ് സൂര്യനെ ലക്ഷ്യമാക്കി ഐസണ്‍ വാല്‍നക്ഷത്രം പുറപ്പെട്ടതെന്നാണ്.

വ്യാഴാഴ്ച്ച (നവംബര്‍ 28) അത് സൂര്യന്റെ ഏറ്റവും അടുത്ത സ്ഥാനത്തുകൂടി കടന്നുപോയി - സൗരപ്രതലത്തില്‍നിന്ന് 12 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി. ഏതാണ്ട് 2000 ഡിഗ്രി സെല്‍സിയസിലധികം ചൂടും കഠിനമായ ഗുരുത്വാകര്‍ഷണവും അപ്പോള്‍ ഐസണിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാകണം.

സൂര്യനടുത്തേക്ക് നീങ്ങിയ ഐസണ്‍ പൊടുന്നനെ ബഹിരാകാശ ടെലിസ്‌കോപ്പുകളുടെ കണ്ണില്‍നിന്ന് മാഞ്ഞപ്പോള്‍ , അത് തകര്‍ന്ന് ബാഷ്പീകരിക്കപ്പെട്ട് നശിച്ചുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയത്.

ആ നിഗമനം പൂര്‍ണമായും ശരിയല്ലെന്ന് സോഹോ പേടകത്തിന്റെ നിരീക്ഷണം സൂചിപ്പിക്കുന്നു.

ഭൂമിക്ക് വിട; വിജത്തേരിലേറി മംഗള്‍യാന്‍ ചൊവ്വയിലേക്ക്

ഭൂമിക്ക് വിട; വിജത്തേരിലേറി മംഗള്‍യാന്‍ ചൊവ്വയിലേക്ക്

ഭൂമിയുടെ പിടിയില്‍നിന്ന് സൗരഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന മംഗള്‍യാന്‍ -ചിത്രകാരന്റെ ഭാവന

ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 12.49 ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്.

12.49 മുതലുള്ള 23 മിനിറ്റ് ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ആകാംക്ഷയോടെ കാത്തിരുന്ന സമയമാണ്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യപേടകം ചൊവ്വയിലേക്കുള്ള വഴിയില്‍ കയറുന്ന സമയം.

ഇന്ത്യയില്‍ തയ്യാറാക്കിയ, ഇന്ത്യന്‍ റോക്കറ്റുകൊണ്ടുതന്നെ ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ച പര്യവേഷണ പേടകമാണ് മംഗള്‍യാന്‍. 

നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത്.
 ഭൂമിയില്‍നിന്ന് 23550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്‍ഘവൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 192919 കിലോമീറ്റര്‍വരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അതു ഭൂമിയെ വലംവെച്ചത്. 

മംഗള്‍യാന്‍ പേടകം

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്നു മോചിപ്പിച്ചയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച ഐ.എസ്.ആര്‍.ഒ. ചെയ്തത്. 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 23 മിനിറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് മംഗള്‍യാനെ സൗരഭ്രമണപഥത്തിലെത്തിച്ചത്.

ഇപ്പോള്‍ മംഗള്‍യാന്‍ ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. സൗരയൂഥത്തിലെ ഗ്രഹമായ ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. 2014 സപ്തംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്തെത്തും. അപ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കു ചെയ്യാനുള്ളതും വളരെ നിര്‍ണായക പ്രവൃത്തിയാണ്. ദ്രവയിന്ധന എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. മംഗള്‍യാന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്കു ചുറ്റുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്. 

ശ്രീഹരിക്കോട്ടയില്‍നിന്ന് 2013 നവംബര്‍ അഞ്ചിന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി സി 25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍

മറ്റു രാജ്യങ്ങളുടെ മിക്ക ചൊവ്വാദൗത്യങ്ങളും തകര്‍ന്നത് ഭൂഗുരുത്വാകര്‍ഷണം മറികടക്കാനുള്ള ശ്രമത്തിലാണ്. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. 

ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനു 450 കോടിയോളം രൂപയാണു ചെലവ്. പണച്ചെലവിന്റെ കുറവിലും ഇന്ത്യയുടെ ദൗത്യം വേറിട്ടുനില്‍ക്കുന്നു. യു.എസ്സിന്റെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിനായത് ഒന്നരക്കൊല്ലത്തോളം മാത്രം.

യാത്ര നേരെ ചൊവ്വെ...

യാത്ര നേരെ ചൊവ്വെ...
റിപ്പോര്‍ട്ട് - ദിലീപ് മലയാലപ്പുഴ, ദേശാഭിമാനി ദിനപത്രം 01.12.2013



ചൊവ്വാ ഗ്രഹത്തിലേക്കുള്ള മംഗള്‍യാന്റെ നേര്‍യാത്ര തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് ഐഎസ്ആര്‍ഒ തൊടുത്തു വിട്ടു. ഇരുപത്തിയേഴ് ദിവസത്തെ ഭൂഭ്രമണ പഥം വിട്ട് ചൊവ്വാദൗത്യപേടകം സൗരഭ്രമണപഥത്തിലേക്ക് നീങ്ങി. ഭൂഗുരുത്വാകര്‍ഷണം ഭേദിച്ചു നീങ്ങുന്നതിനുള്ള ശ്രമം വിജയിതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

ഭൂമിയെ അവസാനമായി വലംവച്ച് എത്തിയ പേടകത്തെ മൗറീഷ്യസിന് മുകളില്‍ നിന്നാണ് ഗതിതിരിച്ചു വിട്ടത്. ബംഗലുരുവിലെ ഐഎസ്ആര്‍ഒ സെന്ററില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.49 ന് നല്‍കിയ നിര്‍ദ്ദേശം കൃത്യമായി പേടകം സ്വീകരിച്ചു. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിക്കുകയായിരുന്നു. 1328.89 സെക്കന്റ് ദ്രവ ഇന്ധനം ജ്വലിപ്പിച്ചതിലൂടെ പേടകത്തിന്റെ വേഗത സെക്കന്റില്‍ 32 കിലോമീറ്ററായി ഉയര്‍ന്നു. ഇതോടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള വഴിയിലേക്ക് നീങ്ങി.

ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ചു കുതിക്കുന്ന മംഗള്‍യാന് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണാകമാണ്. ഇതുവരെയുള്ള 51 ചൊവ്വാ ദൗത്യങ്ങളില്‍ 31 ഉം പിഴച്ചത് ഈ മണിക്കുറുകളിലാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍, മിഷന്‍ ഡയറക്ടര്‍ എസ് അരുണന്‍, വിഎസ്എസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എം സി ദത്തന്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ ചരിത്ര ദൗത്യത്തിന് ഭാഗമാകാന്‍ ബംഗലുരുവിലെ ഐസ്ട്രാക്കില്‍ സന്നിഹിതരായി. ഐസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ ഒന്നായ തിരുവനന്തപുരം വിഎസ്എസ്സിയിലും ശാസ്ത്രജ്ഞര്‍ കര്‍മനിരതരായിരുന്നു.

കഴിഞ്ഞ അഞ്ചിനാണ് മംഗള്‍യാനെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ആറ് ഘട്ടങ്ങളിലായി ഭൂഭ്രമണപഥം ഉയര്‍ത്തി യ ശേഷമാണ് പുതിയ പഥത്തിലേക്ക് ഞായറാഴ്ച പേടകത്തെ തിരിച്ചു വിട്ടത്. നാല്‍പതുകോടി കിലോമീറ്ററിലേറെ സഞ്ചരിച്ച് അടുത്തവര്‍ഷം സെപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പ്രവേശിക്കും. തുടര്‍ന്ന് പേടകത്തെ ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവക്കുന്ന മംഗള്‍യാന്‍, വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക് അയക്കും.

മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റേയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വയുടെ ചുരുള്‍ അഴിക്കാനാവുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലം, ലോലമായ അന്തരീക്ഷം, ധാതുക്കള്‍, ധ്രൂവങ്ങള്‍, വിവിധ ഗര്‍ത്തങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കും. ഇതു കൂടാതെ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളേയും നിരീക്ഷിക്കും. 450 കോടി ചെലവുള്ള ദൗത്യം ലക്ഷ്യം കണ്ടാല്‍ ചൊവ്വ പര്യവേഷണത്തില്‍ വിജയം നേടുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Saturday, November 30, 2013

ആകാശവിരുന്നിന് അന്ത്യം; ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്ത് തകര്‍ന്നു...?

ആകാശവിരുന്നിന് അന്ത്യം; ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്ത് തകര്‍ന്നു...?


ബ്രിട്ടനില്‍ അമേച്വര്‍ അസ്‌ട്രോഫോട്ടോഗ്രാഫറായ ഡാമിയന്‍ പീച്ച് നവംബര്‍ 15 ന് പകര്‍ത്തിയ ഐസണ്‍ വാല്‍നക്ഷത്രത്തിന്റെ ദൃശ്യം. ചിത്രം കടപ്പാട് : Damian Peach / SkyandTelescope.com

ഡിസംബറില്‍ 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്ര'മൊരുക്കുന്ന ആകാശവിരുന്ന് ആസ്വദിക്കാന്‍ ലോകമെങ്ങും കാത്തിരുന്ന ലക്ഷങ്ങളെ നിരാശരാക്കിക്കൊണ്ട്, 'ഐസണ്‍ ധൂമകേതു' സൂര്യനടുത്ത് തകര്‍ന്നു. 

ഐസണ്‍ വാല്‍നക്ഷത്രം ( Comet Ison ) സൂര്യന് ഏറ്റവും അടുത്തെത്തിയ സമയമായിരുന്നു വ്യാഴാഴ്ച്ച. സൂര്യന് 11.62 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തിയ ഐസണ്‍ സ്‌പേസ് ടെലസ്‌കോപ്പുകളുടെ ദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സൗരനിരീക്ഷണ പേടകമായ 'സോഹോ' (Soho) നല്‍കിയ വിവരമനുസരിച്ചാണെങ്കില്‍ , വ്യാഴാഴ്ച്ച 21.30 ജിഎംടി (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണി) യോടെ ഐസണിന് അന്ത്യമായി. 

'ഐസണ്‍ ധൂമകേതുവിന്റെ കഥകഴിഞ്ഞതായി സോഹോ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നു' - ഇ എസ് എ ഒരു ട്വിറ്റര്‍ അപ്‌ഡേറ്റില്‍ അറിയിച്ചു. 

സൂര്യനോട് ഐസണ്‍ ഏറ്റവും അടുത്തെത്തുന്ന നിമിഷം. സൂര്യന് 11.62 ലക്ഷം കിലോമീറ്റര്‍ അകലെ വരെ ഐസണ്‍ എത്തി. ചിത്രം കടപ്പാട് : NASA

'ഐസണ്‍ ധൂമകേതു മിക്കവാറും അതിജീവിച്ചിരിക്കാന്‍ സാധ്യതയില്ല' - യു.എസ്.നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാള്‍ മാറ്റാംസ് പറഞ്ഞു. നാസയുടെ 'ഐസണ്‍ ഒബ്‌സര്‍വിങ് കാമ്പയിനി'ല്‍ അംഗമാണ് മാറ്റാംസ്.

ഐസണ്‍ കഷണങ്ങളായി തകര്‍ന്നിരിക്കാമെന്നും, അവശിഷ്ടങ്ങള്‍ സൂര്യതാപത്താല്‍ ബാഷ്പീകരിക്കപ്പെട്ടിരിക്കാമെന്നും വിദഗ്ധര്‍ കരുതുന്നു. 

സൂര്യനെ സുരക്ഷിതമായി ചുറ്റിപ്പോകാന്‍ ഐസണിന് സാധിക്കുമെന്നും, ഡിസംബറില്‍ ഐസണ്‍ ഒരുക്കുന്ന ആകാശക്കാഴ്ച്ച വാനശാസ്ത്രപ്രേമികള്‍ക്ക് വിരുന്നൊരുക്കുമെന്നുമായിരുന്നു പ്രതീക്ഷ. അത് അസ്ഥാനത്തായിരിക്കുകയാണ്. 

മഞ്ഞുകട്ടകളും ചെളിയും ചേര്‍ന്ന രണ്ടു കിലോമീറ്റര്‍ വിസ്തമുള്ള ഒന്നായിരുന്നു ഐസണ്‍ വാല്‍നക്ഷത്രം. ചെളിപിടിച്ച ഒരു ഭീമന്‍ മഞ്ഞുകട്ടയെന്ന് പറയാവുന്ന വസ്തു. 460 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ടതിന്റെ അവശിഷ്ടമായ ഒരു 'ഫോസിലാ'യി ഐസണിനെ കണാക്കാക്കാമെന്ന്, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ കാരി ലിസ്സി പറഞ്ഞു. 

സൂര്യനടുത്തെത്തിയ ഐസണ്‍ വാല്‍നക്ഷത്രം. സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി പകര്‍ത്തിയ ദൃശ്യം. കടപ്പാട്: ESA/NASA

സൗരയൂഥത്തിന്റെ ബാഹ്യഅതിരിലെ വിശാലമായ 'ഊര്‍റ്റ് മേഘ' ( Oort Cloud ) ത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഐസണ്‍ സമാധിയിലായിരുന്നു. 

സൂര്യനടുത്ത് ഐസണിന് നേരിടേണ്ടി വന്നിരിക്കുക 2000 സെന്റീഗ്രേഡ് ഊഷ്മാവാണ്. മാത്രമല്ല, സൂര്യന്റെ അതിഭീമമായ ഗുരുത്വാകര്‍ഷണവും. ആ സമ്മര്‍ദ്ദത്തില്‍ ഐസണ്‍ ധൂമകേതുവിലെ മഞ്ഞുകട്ടകള്‍ ചിതറി നശിച്ചിരിക്കാനാണ് സാധ്യത. 

കഴിഞ്ഞ സപ്തംബറില്‍ ഒരു റഷ്യന്‍ ടെലസ്‌കോപ്പിലാണ് ഐസണ്‍ വാല്‍നക്ഷത്രം ആദ്യമായി കണ്ടത്. പല വാല്‍നക്ഷത്രങ്ങളും ഊര്‍റ്റ് മേഘത്തില്‍നിന്ന് പുറപ്പെട്ട് സൗരയൂഥത്തിലൂടെ ദീര്‍ഘയാത്ര നടത്തി സൂര്യനെ ചുറ്റിസഞ്ചരിച്ച് തിരിച്ച് പോകാറുണ്ട്. എന്നാല്‍ , പല വാല്‍നക്ഷത്രങ്ങളും സൂര്യനില്‍ തകറാറുമുണ്ട്. ഐസണിന്റെ വിധി രണ്ടാമത് പറഞ്ഞവയുടേതായി.

റിപ്പോര്‍ട്ട് - മാതൃഭൂമി

വാല്‍ക്കഷ്ണം : സൂര്യനെ ചുറ്റി തിരിച്ചു പോകുന്നതിനിടയില്‍ പൂര്‍ണ്ണമായും കത്തിത്തീരാതെ ബാക്കിയാവുകയാണെങ്കില്‍ ഐസോണിനെ ഡിസംബര്‍ 2, 3 തീയ്യതി മുതല്‍ വീണ്ടും കാണാം... രണ്ടു ദിനം കൂടി കാത്തിരിക്കൂ...




Wednesday, November 27, 2013

ചൊവ്വാദൗത്യം: ഗുരുത്വാകര്‍ഷണ വലയമെന്ന അപകടമതില്‍




മംഗള്‍യാന്‍ ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര യാത്രയാണ്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ചുകൊണ്ടുള്ള ആദ്യ യാത്ര. ഡിസംബര്‍ ഒന്നിന് മംഗള്‍യാന്‍ ഭൂഗുരുത്വ മതില്‍ ചാടിക്കടക്കുമെന്നാണ് പ്രതീക്ഷ. ചൊവ്വയെ തേടി ഇതുവരെ പുറപ്പെട്ടിട്ടുള്ള 51 പേടകങ്ങളില്‍ മുപ്പതും തകര്‍ന്നടിഞ്ഞത് ഈ ഘട്ടത്തിലാണ്.

ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 12.42 ന് മംഗള്‍യാന്റെ ബൂസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവരെ ഭൂമിയുമായി സൗഹൃദത്തിലായിരുന്ന പേടകം, മറ്റൊരു വലിയ യാത്രയ്ക്ക് തുടക്കംകുറിക്കുന്ന മുഹൂര്‍ത്തം.

ഏറ്റവുമൊടുവില്‍ ചൈനയുടെ 'യിങ്‌ഹോ-1' പേടകത്തിന് ഭൂഗുരുത്വ വലയം ഭേദിക്കാനായില്ല. ഉജ്ജ്വല പ്രകാശം എന്നാണ് യിങ്‌ഹോയുടെ അര്‍ത്ഥം. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം.

ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിനെ ലക്ഷ്യമിട്ട റഷ്യയുടെ 'ഫോബോസ്-ഗ്രണ്ട്' എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ചൈന യിങ്‌ഹോ പേടകം തയ്യാറാക്കിയത്. റഷ്യയുടെ സെനിത് റോക്കറ്റില്‍ ഖസാഖ്‌സ്താനിലെ ബൈക്കനൂരില്‍ നിന്നായിരുന്നു വിക്ഷേപണം.

യിങ്‌ഹോയെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇറക്കിവിട്ടശേഷം ഫോബോസിലേക്ക് പോകാനായിരുന്നു ഫോബോസ് ഗ്രണ്ടിന്റെ പരിപാടി. 1200 കോടിയിലധികം രൂപയായിരുന്നു മൊത്തം ചെലവ്.. 2011 നവംബര്‍ എട്ടിനായിരുന്നു യിങ്‌ഹോയുടെ വിക്ഷേപണം.

പ്രാഥമിക വിക്ഷേപണത്തിന് ഉപയോഗിച്ചത് അതീവ ശക്തമായ റോക്കറ്റായതിനാല്‍ ഒമ്പതുദിവസം കൊണ്ട് ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിക്കത്തക്കവിധമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. നവംബര്‍ 17 ന് രണ്ടു ലക്ഷത്തോളം കിലോമീറ്റര്‍ അകലെവെച്ച്, ഭൂമിയുടെ ഭ്രമണപഥം മാറി, ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനുള്ള നിര്‍ണായക യാത്ര തുടങ്ങാനിരിക്കെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുതിയ ഗോളാന്തര യാത്രനടത്താനായി പേടകത്തിലെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.

സാങ്കേതികമായി പാര്‍ക്കിങ് ഓര്‍ബിറ്റ് എന്നറിയപ്പെടുന്ന ഭൂമിയുടെ ഭ്രമണപഥത്തില്‍ തന്നെ പേടകം ചുറ്റിത്തിരിഞ്ഞു. രണ്ടുമാസം കഴിഞ്ഞ് ശാന്തസമുദ്രത്തില്‍ ജലസമാധിയടഞ്ഞു. യിങ്‌ഹോ ഉള്‍പ്പെടെ മുപ്പത് ദൗത്യങ്ങളാണ് ഇങ്ങനെ ഗുരുത്വാകര്‍ഷണ വലയം ഭേദിക്കാനാകാതെ നശിച്ചത്.

മംഗള്‍യാന്‍ ഈ ശ്രമം നടത്തുന്ന ഡിസംബര്‍ ഒന്ന് എത്രമാത്രം നിര്‍ണായകമാണെന്ന് ഈ പാഠങ്ങളില്‍ നിന്ന് മനസ്സിലാകും.

ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങുന്ന മംഗള്‍യാനെ ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ബൂസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയില്‍ നിന്ന് വിടുതല്‍ നേടാനാണ് ശ്രമം.

പിന്നെയുള്ള 9.25 ലക്ഷം കിലോമീറ്റര്‍ യാത്രയില്‍ സൂര്യന്‍േറയും മറ്റ് ഗ്രഹങ്ങളുടേയും ഗുരുത്വാകര്‍ഷണം പേടകത്തെ ബാധിക്കും. അതും തരണം ചെയ്ത് അമ്പത് കോടിയോളം കിലോമീറ്റര്‍ പിന്നേയും യാത്ര ചെയ്യണം. ആകെയുള്ളത് 850 കിലോഗ്രാം ഇന്ധനവും.

നിശ്ചയിച്ചുറപ്പിച്ചതുപോലെ ഭൂമിയുടെ മതില്‍ ചാടിക്കടന്നാല്‍ ഈ ഇന്ധനവും കൊണ്ട് ചൊവ്വയ്ക്കരികിലേക്ക് പറക്കാം....

റിപ്പോര്‍ട്ട് - മാതൃഭൂമി

ചൊവ്വയിലേക്ക് ഇന്ത്യ



ചൊവ്വയിലേക്ക് ഒരു പേടകത്തെ പറഞ്ഞയച്ചിട്ട് പതിനെട്ട് ദിനം കഴിഞ്ഞു. ഇതുവരെ എല്ലാം കൃത്യം. എന്നാല്‍ നവംബര്‍ 30 അടുക്കുകയാണ്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകത്തെ കൊണ്ടുപോകാനുള്ള യാത്ര തുടങ്ങുന്ന ദിനമാണ് അന്ന്. 300 ദിവസത്തെ യാത്രയാണ് പിന്നെ.

രണ്ട് ട്രാക്കുകളില്‍ വ്യത്യസ്ത വേഗങ്ങളില്‍ ഒരേ കേന്ദ്രത്തെ ചുറ്റുന്ന രണ്ട് കാറുകളെപ്പോലെയാണ് ഭൂമിയും ചൊവ്വയും. ഓരോ സെക്കന്‍ഡിലും ഇവയ്ക്കിടയിലുള്ള ദൂരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അഞ്ച് കോടി കിലോമീറ്റര്‍ മുതല്‍ 40 കോടി കിലോമീറ്റര്‍ വരെയുണ്ട് ആ വ്യത്യാസം. ഒരു കാറില്‍ നിന്ന് മറ്റേതിലേക്ക് വെടിവെച്ച് കൊള്ളിക്കുന്നതുപോലെയാണ് മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് അയയ്ക്കുന്നത്.

ഏറ്റവുമടുത്ത് ചൊവ്വയെത്തുമ്പോള്‍ ഇന്ത്യന്‍ വെടി അതില്‍ കൊള്ളണം. എന്നാല്‍ അതിനുവേണ്ടി സഞ്ചരിക്കുന്നത് നാല്‍പ്പത് കോടി മുതല്‍ അറുപത് കോടിവരെ കിലോമീറ്ററാണ്. കാരണം ഒറ്റയടിക്ക് അഞ്ച് കോടി കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു പേടകത്തെ അയയ്ക്കണമെങ്കില്‍ അത്രയും ഇന്ധനം അതില്‍ കരുതണം.

പേടകത്തിന്റെ വലിപ്പവും ഭാരവും ഇന്നുള്ളതിന്റെ (അര ടണ്ണോളമാണ് മംഗള്‍യാന്‍ ഭൂമിയില്‍ നിന്ന് ഉയരുന്ന സമയത്തുണ്ടായിരുന്ന ഭാരം ) നൂറിരട്ടിയെങ്കിലും വര്‍ധിക്കും. അത്ര വലിയ ഭാരത്തെ ഉയര്‍ത്താന്‍ ശേഷിയുള്ള ക്രയോജനിക് റോക്കറ്റ് നമുക്കില്ല. പേടകത്തില്‍ ഇന്ധനം കരുതിവെയ്ക്കാനുള്ള സാങ്കേതിക വിദ്യയുമില്ല. അതുകൊണ്ട് 1925-ല്‍ ' ഗോളാന്തര യാത്ര ' എന്ന പുസ്തകത്തിലൂടെ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ വാള്‍ട്ടര്‍ ഹോഹ്മാന്‍ നിര്‍ദേശിച്ച ചാഞ്ചാട്ടയാത്രയാണ് ഐ.എസ്.ആര്‍.ഒ പിന്തുടരുന്നത്. ' ഹോഹ്മാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് (എച്ച്.ടി.ഒ) ' എന്നാണ് ഈ ചാഞ്ചാട്ടയാത്രാപഥത്തിന് പേര്.





ഓരോ ഘട്ടങ്ങളിലായി ഭ്രമണ പഥം ഉയര്‍ത്തി ഒന്നില്‍ നിന്ന് ഒന്നിലേക്ക് ചാഞ്ചാടി ഭൂമിയെ പലതവണ ചുറ്റിയാണ് മംഗള്‍യാന്‍ യാത്ര ചെയ്യുന്നത്. മുകളിലോട്ട് പോകുന്തോറും ഗുരുത്വാകര്‍ഷണ ബലം കുറയുമെന്നതിനാല്‍ ഒന്ന് കറക്കി വിട്ടാല്‍ മതി പേടകം കുറേനേരം യാത്ര ചെയ്യും. ഇതിന് വളരെ കുറച്ച് ഇന്ധനം മതിയാകും. ഈ ഇന്ധനം എരിച്ച് പേടകത്തിലെ ഉഗ്രന്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി യന്ത്രം പ്രവര്‍ത്തിക്കേണ്ടതില്ല.

ഇക്കഴിഞ്ഞ നവംബര്‍ പതിനഞ്ചിന് അഞ്ചാംവട്ടം യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ഭ്രമണപഥം ഉയര്‍ത്തുകയും ചെയ്തു. പേടകം ഇപ്പോള്‍, മുന്നൂറോളം കിലോമീറ്റര്‍ ' പെരിജി ( കുറഞ്ഞ ദൂരം)', രണ്ടുലക്ഷത്തോളം കിലോമീറ്റര്‍ 'അപോജി ' (കൂടിയ ദൂരം ) യുമുള്ള ദീര്‍ഘ വൃത്താകാര ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുകയാണ്. എഴുപതിനായിരത്തോളം കിലോമീറ്റര്‍ ദൂരമെത്തിയപ്പോള്‍ ഒരു ഫോട്ടോയെടുത്തയയ്ക്കുകയും ചെയ്തു.

മുന്നൂറോളം കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ ഇപ്പോഴും പേടകത്തിലെ പ്രശ്‌നങ്ങള്‍ തിരുത്താന്‍ ഐ.എസ്.ആര്‍. ഒ യ്ക്ക് അവസരമുണ്ട്. നവംബര്‍ മുപ്പതിന് പാതിരാത്രിക്കാണ് അവസാന ഉയര്‍ത്തല്‍. ഡിസംബര്‍ ഒന്നാംതീയതി മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം മാറും. സൂര്യനെ പകുതി ചുറ്റി അത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. മുന്നൂറുദിനം കൊണ്ടാവും ആ യാത്ര. 2014 സപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

(ചിത്രം കടപ്പാട് : ISRO )

റിപ്പോര്‍ട്ട് - മാതൃഭൂമി

Monday, November 25, 2013

Close pairing Mercury and Saturn at dawn November 25 and 26

Close pairing Mercury and Saturn at dawn November 25 and 26

Credits: http://earthsky.org






Rising into the sky after Mercury and Saturn, Comet ISON may be difficult to observe in the glare of morning twilight on November 25 and 26. It’s headed for its November 28 encounter with the sun.

If you get up early, be sure to gaze in the sunrise direction as darkness begins to give way to dawn on Monday, November 25 and Tuesday, November 26. Try looking around 80 to 60 minutes before sunrise. The planets Mercury and Saturn will be close together, less than one degree apart as seen from much of the world. At an arm’s length away, your little finger will probably cover both planets. They’ll appear in the same binocular field of view. Comet ISON is also nearby, but will be difficult to see.

The close conjunction of Mercury and Saturn isn’t the only show going on at this early morning hour. Look for the moon and then spot the nearby star Regulus in the predawn and dawn sky on November 25.




The moon and Regulus, the brightest star in the constellation Leo, are high up in the south around dawn on Monday, November 25.



The planets Mercury and Saturn and the star Zubenelgenubi in the wee hours on November 26.

Mercury and Saturn will easily fit within a single binocular field from anywhere worldwide. Or, if you have a low-powered telescope, you might even see both worlds occupying the same telescopic field of view. By the way, the star shining close to Mercury and Saturn is Zubenelgenubi, the alpha star of the constellation Libra the Scales.

Watch closely over the next few mornings. You’ll see Mercury, the brighter of these two worlds, sinking toward the sunrise day by day while Saturn is climbing upward. As seen from North America, Mercury shines above Saturn on November 25 but below the ringed planet on November 26.

Bottom line: For the next several mornings – at dawn on November 25 and 26, 2013 – the planets Mercury and Saturn, plus the star Zubenelgenubi, all appear in a single binocular field of view. They’ll be very low in the sky, in the sunrise direction.

Sunday, November 24, 2013

Comet ISON - Photos

Gerald Rhemann in Namibia in SW Africa captured this photo of Comet ISON on November 21, 2013, one week before its encounter with the sun.





Comet ISON, imaged by longtime amateur astrophotograper Damian Peach in the U.K. He used a 4-inch f/5 telescope for 12 minutes of combined exposures on November 15th. Credit:Damian Peach / SkyandTelescope.com

Thursday, November 21, 2013

First image of Earth by Mars Orbiter Mission



ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ആദ്യമായി അയച്ചു തന്ന ചിത്രം. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിക്ഷേപിച്ച ശ്രീഹരിക്കോട്ടക്കടുത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനടുത്തേക്ക് വീശിയടിക്കാനൊരുങ്ങുന്ന ഹെലെന്‍ ചുഴലിക്കാറ്റും ചിത്രത്തില്‍ കാണാം.

ചിത്രം കടപ്പാട് - ISRO

On November 19, 2013, from a 70,000 kilometers above Earth, the Mars Orbiter Mission took this photo of the Indian subcontinent.

ചൊവ്വയില്‍ മാവെന്‍ തേടുക നഷ്ടങ്ങളുടെ കണക്ക്...

ചൊവ്വയില്‍ മാവെന്‍ തേടുക നഷ്ടങ്ങളുടെ കണക്ക്...


റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

അമേരിക്കയിലെ ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റില്‍ നാസയുടെ മാവെന്‍ പേടകം വിക്ഷേപിച്ചപ്പോള്‍ - ചിത്രം : AP

ചൊവ്വാപര്യവേക്ഷണത്തിന് ഇന്ത്യയുടെ മംഗള്‍യാന്‍ പേടകത്തിന് പിന്നാലെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ 'മാവെന്‍ പേടക'വും യാത്രയായി.

ചൊവ്വയുടെ അന്തരീക്ഷമണ്ഡലം എങ്ങനെ ശോഷിച്ചുനേര്‍ത്ത് ഇന്നത്തെ നിലയിലായി, ഗ്രഹപ്രതലത്തില്‍ ഒരുകാലത്ത് സുലഭമായിരുന്നു എന്ന് ശാസ്ത്രലോകം കരുതുന്ന ജലത്തിന് എന്തുസംഭവിച്ചു - ഈ നഷ്ടങ്ങളുടെ കണക്കാണ് മാവെന്‍ തേടുക.

ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റില്‍ പ്രാദേശിക സമയം ഞായറാഴ്ച്ച 13.28 നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.58 ) മാവെന്‍ വിക്ഷേപിച്ചത്. 53 മിനിറ്റിന് ശേഷം റോക്കറ്റില്‍നിന്ന് പേടകം വിജയകരമായി വേര്‍പെട്ടു.

പത്തുമാസത്തെ യാത്രയ്‌ക്കൊടുവില്‍ 2014 സപ്തംബര്‍ 22 ന് മാവെന്‍ പേടകം ചൊവ്വായുടെ ഭ്രമണപഥത്തിലെത്തും. ഇന്ത്യന്‍ പേടകമായ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ( MOM ) എന്ന മംഗള്‍യാന്‍ രണ്ടുദിവസം കഴിഞ്ഞ് സപ്തംബര്‍ 24 നാണ് അവിടെയെത്തുക. നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ പേടകം വിക്ഷേപിച്ചത്

ഭൂമിയില്‍നിന്ന് ചൊവ്വായിലേക്ക് യാത്രതിരിക്കാനുള്ള ശുഭമുഹൂര്‍ത്തം 2013 ഒക്ടോബര്‍ 21 നും നവംബര്‍ 19 നും മധ്യേയുള്ള കാലമാണ്. ഈ സമയപരിധിക്കുള്ളില്‍ പുറപ്പെട്ടാല്‍ മുന്നൂറു ദിവസത്തെ യാത്രകൊണ്ട് ചൊവ്വായിലെത്താം. മംഗള്‍യാനും മാവെനും ഈ സമയത്ത് യാത്രതിരിക്കാനുള്ള കാരണം അതാണ്.

ശാസ്ത്രലോകത്തിന് ഇതിനകം ലഭിച്ച തെളിവുകള്‍ പ്രകാരം ചൊവ്വായുടെ അന്തരീക്ഷത്തില്‍ ഒരുകാലത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ വാതകങ്ങളുണ്ടായിരുന്നു. ഗ്രഹപ്രതലത്തില്‍ വെള്ളവുമുണ്ടായിരുന്നു. വാതകസാന്ദ്രത കുറഞ്ഞ് ഗ്രഹാന്തരീക്ഷം ശോഷിച്ചതോടെ, ഗ്രഹപ്രതലത്തിലെ ജലം മുഴുവന്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടമായി.

നിലവില്‍ വളരെ ചെറിയ സാന്ദ്രതയില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് മാത്രമാണ് ചൊവ്വയുടെ അന്തരീക്ഷത്തിലുള്ളത്. ഭൂമിയിലേതിന്റെ 0.6 ശതമാനം മാത്രമാണ്, ചൊവ്വാപ്രതലത്തിലെ അന്തരീക്ഷ മര്‍ദ്ദം.

മാവെന്‍ പേടകം ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ - ചിത്രകാരന്റെ ഭാവന. കടപ്പാട് : NASA

ഭൂമിയെ സൗരവാതകങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് ഭൗമകാന്തികമണ്ഡലമാണ്. എന്നാല്‍ , ചൊവ്വായ്ക്ക് അത്തരമൊരു കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ല. അതിനാല്‍ സൗരവാതക പ്രഹരമേറ്റ് കാലക്രമത്തില്‍ ചൊവ്വയുടെ അന്തരീക്ഷം ഇന്നത്തെ നിലയ്ക്കായി എന്നാണ് കരുതുന്നത്.

ഇക്കാര്യം ശരിയാണോ എന്നാണ് മാവെന്‍ ( Mars Atmosphere and Volatile EvolutioN spacecraft ) പരിശോധിക്കുക. അതിനായി എട്ട് ശാസ്ത്ര ഉപകരണങ്ങള്‍ മാവെന്‍ പേടകത്തിലുണ്ട്.

സൂര്യന്റെ ചൊവ്വായ്ക്ക് മേലുള്ള സ്വാധീനമാണ് അതില്‍ ചില ഉപകരണങ്ങള്‍ പരിശോധിക്കുക. ഗ്രഹാന്തരീക്ഷത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മറ്റ് ചില ഉപകരണങ്ങള്‍ സഹായിക്കും. മാവെന്‍ പേടകം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വായുടെ കാലാവസ്ഥാ ചരിത്രം മനസിലാക്കാനാകും ശാസ്ത്രലോകത്തിന്റെ ശ്രമം.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ അവിടെ ജീവന്‍ ഏതെങ്കിലും രൂപത്തില്‍ നിലനിന്നിരിക്കാം എന്നാണ് കരുതുന്നത്. ഇക്കാര്യത്തിലും പുതിയ ഉള്‍ക്കാഴ്ച്ച ലഭിക്കാന്‍ മാവെന്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കും.

MAVEN Spacecraft

ചൊവ്വയിലെ മീഥേന്‍ 
റിപ്പോര്‍ട്ട് കടപ്പാട് - എന്‍.എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍ 21.11.2013

ഇന്ന് നമ്മള്‍ കാണുന്ന ചൊവ്വ, ഒരു "ശ്മശാനഭൂമി"യാണോ? എന്നുവെച്ചാല്‍ മുമ്പെങ്ങോ ഒരു നാഗരികതയും സംസ്കാരവും നിലനിന്ന ഒരു ഭൂമി? കാലാന്തരത്തിലെങ്ങോ, ജീവന്റെ നിലനില്‍പ്പ് അസാധ്യമായിത്തീര്‍ന്നതിനെത്തുടര്‍ന്ന് എല്ലാം തകര്‍ന്നടിഞ്ഞ്, നശിച്ച്, വെണ്ണീറായിപ്പോയ ഭൂമി? എങ്കില്‍ അന്നത്തെ ജീവാംശത്തിന്റെ ബാക്കിയായി എന്തെങ്കിലും, ഒരു ചെറിയ സൂചനയെങ്കിലും അവിടെ അവശേഷിച്ചിട്ടുണ്ടാവില്ലേ? ഇതൊന്നും ഭാവനയില്‍ മാത്രം അടിയുറയ്ക്കുന്ന ചോദ്യങ്ങളല്ല. വളരെകാലംമുമ്പ്, അതായത്, ഇന്നേയ്ക്ക് 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വയ്ക്ക് ഭൂമിയുടേതുപോലെയുള്ള കട്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നുവത്രെ. അന്തരീക്ഷം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള ജലവും. അത് ചൊവ്വയുടെ പ്രതലത്തിലൂടെ ഒഴുകിയിരുന്നു, നദികള്‍പോലെ. ഒരുപക്ഷേ, കെട്ടിക്കിടന്നിട്ടുണ്ടാവാം, തടാകംപോലെ, സമുദ്രംപോലെ. ജലമുണ്ടെങ്കില്‍ ജീവനുമുണ്ടാവാമെന്നാണ്. കാരണം, ഭൂമിയില്‍ അങ്ങനെയായിരുന്നല്ലോ. കടലിലാണല്ലോ സൂക്ഷ്മജീവികളെപ്പോലെ ജീവന്‍ ഉത്ഭവിക്കുകയും പിന്നീടത് കരയിലേക്കു പടരുകയും ചെയ്തത്.

എന്നാലിപ്പോള്‍ ചൊവ്വയില്‍ ജലമില്ല. തീരെ നേര്‍ത്തതെന്നു പറയാമെങ്കിലും പറയത്തക്ക അന്തരീക്ഷമില്ല. ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത്? ചൊവ്വയിലെ ജലമെല്ലാം എങ്ങോട്ടുപോയി? ഇതേക്കുറിച്ചെല്ലാം പഠിക്കാനാണ് ഇന്ത്യയുടെ മംഗള്‍യാന്‍ അയച്ചതും നാസയുടെ "മാവെന്‍" പുറപ്പെട്ടതും. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ജലം നഷ്ടമായതെങ്ങനെ? അത് ബാഷ്പരൂപത്തിലാണോ നഷ്ടമായത്? ചൊവ്വയുടെ അന്തരീക്ഷത്തിന് എന്തെങ്കിലും തരത്തിലുള്ള പരിണാമം സംഭവിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് അന്വേഷിക്കുന്നത്.

ശാസ്ത്രജ്ഞര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട പ്രബലമായ ഒരു സിദ്ധാന്തം അനുസരിച്ച്, ചൊവ്വയിലെ അന്തരീക്ഷത്തിന്റെ രൂപവും ഭാവവും മാറ്റിമറിച്ചത്, ചൊവ്വയുടെ കാന്തികമണ്ഡലത്തിനുണ്ടായ ബലക്ഷയമാണ്. കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിപ്പിച്ചതാകട്ടെ, ചൊവ്വയില്‍ നിരന്തരമായി വന്നടിച്ചുകൊണ്ടിരിക്കുന്ന "സൗരവാത" ങ്ങളുടെ പ്രഭാവവും. മണിക്കൂറില്‍, ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചാര്‍ജിതകണങ്ങളുടെ പ്രവാഹമാണ് "സൗരവാതങ്ങള്‍". കാന്തികശക്തി ക്ഷയിച്ചുതുടങ്ങി, 30 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍, ജലം നഷ്ടപ്പെട്ട് ചൊവ്വ ഇന്നു കാണുന്നതരത്തിലുള്ള ഒരു ഊഷരഭൂമി ആയെന്നാണ് കരുതുന്നത്. ജലം നഷ്ടപ്പെട്ടതോടെ ജീവനും അപ്രത്യക്ഷമായിരിക്കണം. ഇതിനൊക്കെയും വേണ്ടിവന്ന സമയമാണത്രെ 30 ദശലക്ഷം വര്‍ഷം!

അതായത് വിപരീതദശയിലുള്ള ഈ പരിണാമത്തില്‍. പക്ഷേ, അങ്ങനെയെങ്കില്‍ ഒന്നുണ്ട്, ആ പ്രവര്‍ത്തനങ്ങള്‍, അതായത് കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിക്കലും ജലത്തിന്റെ അപ്രത്യക്ഷമാവലും ഇപ്പോഴും തുടരുന്നുണ്ടാവണം. ഇതു കണ്ടെത്തുക, അല്ലെങ്കില്‍ ഈ സിദ്ധാന്തം ശരിയാണോ എന്നു പരിശോധിക്കുകയാണ് "മാവെന്‍" ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ മംഗള്‍യാന്റെ മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്ന ഉപകരണം ചൊവ്വയിലെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യവും അതിന്റെ സ്രോതസ്സുകളും പഠനവിധേയമാക്കും. ഇതുവഴി കഴിഞ്ഞകാലത്ത് ചൊവ്വയില്‍ മൈക്രോബുകള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള വിവരം ലഭിക്കും.

മെഥനോജന്‍ എന്ന സൂക്ഷ്മജീവികളാണ് മീഥേന്‍ പുറപ്പെടുവിക്കുക. "നാസ"യുടെതന്നെ മുന്‍ ചൊവ്വാദൗത്യങ്ങളിലൊന്നായ "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍", ചൊവ്വയുടെ കാന്തികമണ്ഡലത്തിന്റെ ശക്തികുറയുന്നത് ഇപ്പോഴും തുടരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാന്തികമണ്ഡലത്തിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ തോതും "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍" കണ്ടെത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തിയുള്ള കണക്കുകൂട്ടലിലൂടെയാണ് ഇന്നേയ്ക്കും 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വ മറ്റൊരു "ഭൂമി"യായിരുന്നുവെന്ന സങ്കല്‍പ്പനം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്നത്. ഇതു ശരിയാണോ എന്ന് ഉറപ്പിക്കുക മാത്രമാണ് "മാവെന്‍" ദൗത്യത്തിന്റെ ജോലി. ഇതിനായി ആറ് നിരീക്ഷണോപകരണങ്ങള്‍ "മാവെനി"ല്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍പ്പെടാതെ വേറിട്ടുനില്‍ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉപകരണവും "മാവെനി"ലുണ്ട്. "ചൊവ്വയിലെ ജീവന്റെ കൈയൊപ്പ്" എന്നു വിശേഷിപ്പിക്കുന്ന മീഥേന്‍ വാതകം, യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഒരു സൂചകംതന്നെയാണോ എന്നു വ്യക്തമായി തിരിച്ചറിയുകയാണ് എന്‍ജിഐഎംഎസ് എന്ന് പേരുള്ള ഈ ഉപകരണത്തിന്റെ ജോലി.

"മാവെന്‍" - മംഗള്‍യാനി "നു കൂട്ട്...

ചൊവ്വയുടെ ഉപരിതലത്തിലിറങ്ങാതെ, ചൊവ്വയെ ചുറ്റിസഞ്ചരിക്കുന്ന ഒരു "ഓര്‍ബിറ്റര്‍" ആണ് "മാവെന്‍" . ഇക്കാര്യത്തില്‍, ഇത് ഇന്ത്യയുടെ "മംഗള്‍യാനി"നു സമാനമാണ്. "മംഗള്‍യാനും" ഒരു "ഓര്‍ബിറ്റര്‍" ആണ്. 2014 സെപ്തംബര്‍ 22നാണ് "മാവെന്‍" ചൊവ്വയുടെ അടുത്തെത്തുക. നിലവിലുള്ള കണക്കുകൂട്ടല്‍ അനുസരിച്ച്, "മംഗള്‍യാന്‍" ചൊവ്വയുടെ അടുത്തുള്ള ഒരു സ്ഥിരം ഭ്രമണപഥത്തിലേക്ക് സ്വയം അവരോധിക്കുന്നത് 2014 സെപ്തംബര്‍ 24 നാകും. "ഓട്ടമത്സര"ത്തില്‍ ആദ്യമെത്തുന്നത് "മാവെന്‍" ആകുമെന്ന് പറയാമെങ്കിലും ഇങ്ങനെ സംഭവിക്കുന്നത് ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. "മാവെന്‍" ദൗത്യത്തിന്റെ യാത്ര നിരീക്ഷിക്കുന്നതിനായി "നാസ" ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ മംഗള്‍യാനിന്റെ യാത്രയ്ക്കും പ്രയോജനപ്പെടുത്താന്‍ ഔദ്യോഗികമായിത്തന്നെ ധാരണയായിട്ടുണ്ട്. മാത്രമല്ല, "മാവെന്‍" നിരീക്ഷിക്കുന്ന വിവരങ്ങളും "മംഗള്‍യാനി"നു കൈമാറാന്‍ വ്യവസ്ഥയുണ്ട്. "മംഗള്‍യാന്‍" മീഥേന്‍ ഉണ്ടോ ഇല്ലയോ എന്നതു മാത്രമേ പഠിക്കുന്നുള്ളു എന്നത് ശ്രദ്ധേയമാണ്.

ശ്യാമദ്രവ്യത്തെ തേടി...

ശ്യാമദ്രവ്യത്തെ തേടി...
റിപ്പോര്‍ട്ട് കടപ്പാട് - സീമ ശ്രീലയം, ദേശാഭിമാനി കിളിവാതില്‍


ശ്യാമദ്രവ്യത്തിലെന്താണ്? അന്വേഷണം തുടങ്ങിയിട്ട് നാളേറെയായി. നക്ഷത്രസമൂഹങ്ങളിലും ഭൂമിക്കടിയിലും കണികാത്വരകങ്ങളിലുമൊക്കെ തെരയുന്നുണ്ട് ഈ അദൃശ്യദ്രവ്യത്തെ. എന്നാല്‍ ഇതുവരെ കൃത്യമായൊരുത്തരം കിട്ടിയിട്ടില്ല. പ്രപഞ്ചത്തില്‍ നമുക്ക് കാണാന്‍കഴിയുന്ന ദ്രവ്യം വളരെ കുറച്ചാണെന്നാണ് ഇപ്പോഴത്തെ നിഗമനം. പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏകദേശം 90 ശതമാനവും ശ്യാമദ്രവ്യം ആണെന്നാണ് കരുതപ്പെടുന്നത്. ഇതു കാണാന്‍കഴിയില്ലെന്നു മാത്രമല്ല, ഇതില്‍നിന്നു വന്നേക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള വികിരണങ്ങള്‍ തിരിച്ചറിയാനും സാധിച്ചിട്ടില്ല. എന്നാല്‍ ഇതിന്റെ സാന്നിധ്യം അറിയാന്‍സാധിക്കും. അതിവേഗം കറങ്ങുന്ന ഗ്യാലക്സിക്കൂട്ടങ്ങളില്‍ ഗ്യാലക്സികളെ പിടിച്ചുനിര്‍ത്തുന്നത് ശ്യാമദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണമാണെന്നാണ് കരുതപ്പെടുന്നത്. വിദൂര ഗ്യാലക്സികളില്‍നിന്നുള്ള പ്രകാശം ശക്തിയേറിയ ഏതോ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനത്താല്‍ വളയുന്നതും ശ്യാമദ്രവ്യ സാന്നിധ്യത്തിന്റെ സൂചനയാണ്.

വടക്കേ അമേരിക്കയിലെ സൗത്ത് ഡക്കോട്ട ഖനിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന അതീവശേഷിയുള്ള ലക്സ് ഡിറ്റക്ടര്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ ആദ്യ ഫലം പുറത്തുവന്നത് ഈ ആഴ്ചയാണ്. ഈ അദൃശ്യദ്രവ്യത്തിന്റെ കണങ്ങള്‍ കണ്ടുപിടിക്കാനോ അതിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കാനോ ലാര്‍ജ് അണ്ടര്‍ഗ്രൗണ്ട് സിനോണ്‍ ഡിറ്റക്ടറിനു സാധിച്ചില്ല. ഇരുണ്ടദ്രവ്യത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ ഇതോടെ ഒന്നുകൂടി വര്‍ധിച്ചു. ഒരുപക്ഷേ ഇതിനുമുമ്പ് കരുതിയപോലെയാകില്ല ശ്യാമദ്രവ്യ കണങ്ങളുടെ സവിശേഷതകള്‍ എന്ന നിഗമനത്തിലാണ് ലക്സ് പരീക്ഷണത്തിലെ ഗവേഷകര്‍. ഭൗമോപരിതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ താഴ്ചയില്‍ സൗത്ത് ഡക്കോട്ടയിലെ സ്വര്‍ണഖനി ഇപ്പോള്‍ സാന്‍ഫോഡ് അണ്ടര്‍ഗ്രൗണ്ട് റിസര്‍ച്ച് ഫസിലിറ്റിയാണ്. ഇവിടെയാണ് ലക്സ് ഡിറ്റക്ടര്‍ ഉള്ളത്. ദ്രാവക സിനോണ്‍ ഉപയോഗിച്ചാണ് ഇവിടെ പരീക്ഷണം നടത്തിയത്. ഇരുണ്ട ദ്രവ്യകണങ്ങള്‍ എന്നു കരുതപ്പെടുന്ന വിമ്പുകളെ തേടിയാണ് പരീക്ഷണം. സാധാരണ ദ്രവ്യവുമായി വളരെ വിരളമായി മാത്രം പ്രതിപ്രവര്‍ത്തിച്ചേക്കാവുന്ന വിമ്പുകളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അദൃശ്യദ്രവ്യ രഹസ്യങ്ങള്‍ ചുരുള്‍നിവരും.

വിമ്പുകള്‍ എന്ന കണങ്ങള്‍ യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ എത്രയോ ലക്ഷം വിമ്പുകള്‍ നാമറിയാതെ നമ്മെ കടന്നുപോവുന്നുണ്ടാവണം. അലസവാതകമായ സിനോണുമായി ഏതെങ്കിലും തരത്തില്‍ ശ്യാമദ്രവ്യകണങ്ങള്‍ കൂട്ടിയിടിച്ച് ഫോട്ടോണുകള്‍ പുറത്തുവരാനുള്ള സാധ്യത ഉണ്ടോ എന്നും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഗവേഷകര്‍. മറ്റു കണങ്ങളൊന്നം സിനോണില്‍ പതിക്കാതിരിക്കാനുള്ള മുന്‍കരുതലും എടുത്തു. അതിനായി 370 കിലോ ദ്രാവക സിനോണ്‍ ഉള്‍ക്കൊള്ളുന്ന ടാങ്ക് കോസ്മിക് കിരണങ്ങളിലെ ചാര്‍ജുള്ള കണങ്ങളുടെയും റേഡിയോ ആക്ടീവ് വികിരണങ്ങളുടെയും ഏതെങ്കിലും തരത്തിലുള്ള അന്യപദാര്‍ഥങ്ങളുടെയുമൊക്കെ സാന്നിധ്യത്തില്‍നിന്നു മറയ്ക്കാന്‍ ശക്തമായ കവചങ്ങളും മാര്‍ഗങ്ങളുമുണ്ട്. അത്രയും ശാന്തമായ അന്തരീക്ഷത്തില്‍ പരീക്ഷണം ഭൂമിക്കടിയില്‍ നടത്തിയതും അതുകൊണ്ടുതന്നെ. നിലവിലുള്ള ശ്യാമകണ ഡിറ്റക്ടറുകളെ അപേക്ഷിച്ച് കണങ്ങള്‍ പിണ്ഡമുള്ളതാണെങ്കിലും അല്ലെങ്കിലും അവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്നതാണ് ലക്സ് ഡിറ്റക്ടര്‍. എന്നിട്ടും മൂന്നുമാസത്തെ പരീക്ഷണത്തിനിടയില്‍ തേടിക്കൊണ്ടിരിക്കുന്ന കണങ്ങളുടെ സൂചനപോലും കിട്ടിയില്ല എന്നത് ഇതുവരെയുള്ള നിഗമനങ്ങള്‍ ചോദ്യംചെയ്യുന്നതാണെന്നും ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ ഡാമ പ്രോജക്ടില്‍ ഒരുദശകം മുമ്പുതന്നെ വിമ്പുകളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈയിടെ ക്രയോജനിക് ഡാര്‍ക്ക് മാറ്റര്‍ സെര്‍ച്ചും കൊഹിറന്റ് ജര്‍മേനിയം ന്യൂട്രിനോ ടെക്നോളജിയും നടത്തിയ പരീക്ഷണങ്ങളില്‍നിന്നുള്ള ഒരു സൂചനകളും ഇത്രയും ശക്തിയേറിയ ഡിറ്റക്ടര്‍ ഉപയോഗിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ശ്യാമദ്രവ്യ രഹസ്യങ്ങള്‍ തേടുന്ന പരീക്ഷണം പുതിയ വഴികളിലൂടെ മുന്നേറാന്‍ ഇതു കാരണമാവുമെന്നു തീര്‍ച്ച. കാണാദ്രവ്യം തെരയുന്ന പരീക്ഷണം മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഊര്‍ജതന്ത്രജ്ഞരായ റിച്ചാര്‍ഡ് മില്‍നറുടെയും പീറ്റര്‍ ഫിഷറിന്റെയും നേതൃത്വത്തിലും നടക്കുന്നുണ്ട്. അതാണ് ഡാര്‍ക്ക് ലൈറ്റ്. ജെഫേര്‍സണ്‍ നാഷണല്‍ ആക്സിലറേറ്റര്‍ ലാബുമായി ചേര്‍ന്നാണ് പരീക്ഷണം. ഒരു മെഗാവാട്ട് പവര്‍ ഉള്ള അതീവ ശക്തമായ ഇലക്ട്രോണ്‍ ധാരകള്‍ ആറ്റങ്ങളില്‍ ഇടിപ്പിച്ചാണ് ഇവരുടെ പരീക്ഷണം. അതില്‍നിന്നു പുറത്തു വന്നേക്കാവുന്ന ഫോട്ടോണിനോടു സാമ്യമുള്ളതും എന്നാല്‍ പിണ്ഡം ഉള്ളതുമായ ഒരു കണത്തെയാണ് ഇവര്‍ ഉറ്റുനോക്കുന്നത്. ഒപ്പം ഈ പ്രപഞ്ചത്തില്‍ നമ്മുടെ പ്രാണവായുവായ ഓക്സിജന്‍ ഉണ്ടായതിന്റെ രഹസ്യങ്ങളും ചികയുന്നുണ്ട് ഈ പരീക്ഷണം.

ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നല്‍കുന്ന ഹിഗ്സ് ബോസോണുകള്‍ ആദിമ പ്രപഞ്ചത്തില്‍ ശ്യാമദ്രവ്യത്തിന്റെയും ബേരിയോണിക് ദ്രവ്യത്തിന്റെയും രൂപീകരണത്തില്‍ പങ്കുവഹിച്ചുകാണുമോ? ഒരു മഹാ വിസ്ഫോടനത്തിലൂടെ രൂപംകൊണ്ട പ്രപഞ്ചത്തില്‍ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുള്ള സമമിതി തകരാനും തുടര്‍ന്ന് ദ്രവ്യം മേല്‍ക്കൈ നേടാനും വഴിയൊരുക്കിയത് ഹിഗ്സ് കണങ്ങളും അതിന്റെ പ്രതികണങ്ങളും തമ്മിലുള്ള അസമമിതി ആകുമോ? ഈ രീതിയിലും നീളുന്നുണ്ട് അന്വേഷണങ്ങള്‍. സേണിലെ ഗെറാള്‍ഡിന്‍ സെര്‍വാന്റും മിഷിഗണ്‍ സര്‍വകലാശാലയിലെ സീന്‍ ടുളിനുമാണ് ഹിഗ്സോജനസിസ് എന്ന സൈദ്ധാന്തിക സാഹചര്യം ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ കണികാപരീക്ഷണത്തിലൂടെ പിടികിട്ടാ കണമായ ഹിഗ്സ് ബോസോണുകളെ കണ്ടെത്തിയതുപോലെ തുടര്‍പരീക്ഷണങ്ങളില്‍ ശ്യാമദ്രവ്യ സംബന്ധമായ രഹസ്യങ്ങളും വെളിച്ചത്തുവന്നേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.