Tuesday, July 22, 2014

ചാന്ദ്ര ദിന ക്വിസ് - ഉത്തരങ്ങള്‍

ചാന്ദ്ര ദിന ക്വിസ്

1. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖക്ക് പറയുന്ന പേര് എന്താണ്?
2. ചന്ദ്രനില്‍ വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
3. 1957 ഒക്ടോബര്‍ 4 നെ ബഹിരാകാശ യുഗപ്പിറവിയുടെ ദിനമായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു.
  ആ ദിവസത്തിന്റെ പ്രത്യേകതയെന്താണ്?
4. ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികള്‍
5. ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ വാലന്റീന തെരഷ്‌കോവക്കുള്ള പ്രസക്തി
6. ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം
7. ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം
8. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റ്
9. അപ്പോളോ യാത്രകള്‍ക്കിടയിലെ 'വിജയകരമായൊരു പരാജയം' എന്ന് വിശേഷിക്കപ്പെട്ട യാത്ര.
10. ചന്ദ്രനില്‍ കാലു കുത്തിയ ഏക ശാസ്ത്രജ്ഞന്‍
11. ചന്ദ്രനില്‍ അവസാനമായി നടന്ന മനുഷ്യന്‍
12. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായിരുന്ന ചന്ദ്രയാന്‍-1 ലെ പരീക്ഷണ ഉപകരണങ്ങളില്‍ ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു, MIP. ഇതിന്റെ പൂര്‍ണ്ണരൂപം എന്ത്?
13.ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം
14. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഔദ്യോഗിക നാമം
15.  ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന തീയതി
16. സൗരയൂഥത്തില്‍ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്?
17. ആകാശഗംഗ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക്‌സി
18. ഒരു മാസത്തില്‍ രണ്ടാമത് കാണുന്ന പൂര്‍ണ്ണചന്ദ്രന് പറയുന്ന പേര്
19. ചന്ദ്രന്‍, പ്ലൂട്ടോ, ഗാനിമേഡ്, ടൈറ്റാന്‍ എന്നിവയില്‍ ഏറ്റവും വലിയ ഗോളം എതാണ്?
20. വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു

ചാന്ദ്രദിന ക്വിസ് - ഉത്തരങ്ങള്‍

1. സെലനോളജി
2. ഗലീലിയോ ഗലീലി
3. സ്പുട്‌നിക്-1 ന്റെ വിക്ഷേപണം
4. ബെല്‍ക്ക, സ്‌ട്രെല്‍ക്ക എന്നീ പട്ടികള്‍
5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത
6. ലൂണ-1 (USSR)
7. സോണ്ട്-5 (USSR, 1968 സപ്തംബര്‍ 15)
8. സാറ്റേണ്‍-5
9. അപ്പോളോ-13
10. ഡോ. ഹാരിസണ്‍ ജാക്ക് സ്മിത്ത്
11. യൂജിന്‍ സെര്‍ണാന്‍
12. മൂണ്‍ ഇംപാക്ട് പ്രോബ്
13. ISRO (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍)
14. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍
15. 2014 സപ്തംബര്‍ 24
16. കുള്ളന്‍ ഗ്രഹങ്ങള്‍
17. ആന്‍ഡ്രോമിഡ
18. ബ്ലൂമൂണ്‍
19. ഗാനിമേഡ്
20. ശുക്രന്‍

Download as PDF

19 comments: