ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം ഇനി 73 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. പേടകം ഇതുവരെ ഭൂമിയില്‍നിന്ന് 52.5 കോടി കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു.
'മംഗള്‍യാന്‍' എന്ന് അനൗപചാരികമായി അറിയപ്പെടുന്ന പേടകത്തില്‍നിന്ന് സന്ദേശം സ്വീകരിക്കാനും അയയ്ക്കാനും ഇപ്പോള്‍ വേണ്ടിവരുന്ന സമയം 15 മിനിറ്റാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.
സഞ്ചാരപഥത്തിലെ രണ്ടാമത്തെ ക്രമീകരണം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയശേഷം പേടകത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്. ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.
സൂര്യന്റെ ഗുരുത്വാകര്‍ഷണവലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥമെന്ന ലക്ഷ്യത്തിലെത്തുന്നത് സപ്തംബര്‍ 24 നാണ്. ഇതിനുമുമ്പായി ആഗസ്തില്‍ വീണ്ടും സഞ്ചാരപഥം ക്രമീകരിക്കും.
ചൊവ്വാദൗത്യത്തിന് 450 കോടി രൂപയാണ് ചെലവ്. 1350 കിലോഗ്രാം ഭാരമുള്ള പേടകത്തെ വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. റോക്കറ്റ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത് കഴിഞ്ഞ നവംബര്‍ അഞ്ചിനാണ്.
ചൊവ്വയില്‍ വെള്ളത്തിന്റെയും മീഥൈന്‍ വാതകത്തിന്റെയും സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbiter-mission-mom-mars-space-mission-science-indian-space-research-organisation-isro-india-468897/
No comments:
Post a Comment