Saturday, July 12, 2014

ചാന്ദ്രദിന പതിപ്പ് 2014 പ്രകാശനം

മലപ്പുറം : 12.07.2014

മാര്‍സിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ചാന്ദ്രദിന പതിപ്പ് പുറത്തിറക്കി. മലപ്പുറം പരിഷത് ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. എം.എല്‍.എ ശ്രീ. പി. ഉബൈദുള്ളയില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. സഫറുള്ള ആദ്യപതിപ്പ് ഏറ്റുവാങ്ങി. ചടങ്ങില്‍ പരിഷത് ജില്ലാ സെക്രട്ടറി അജിത് കുമാര്‍, ജില്ലാ പ്രസിഡന്റ് മഖ്ബൂല്‍ മാര്‍സിന്റേയും പരിഷതിന്റേയും പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

പ്രപഞ്ചത്തിന്റെ വിസ്തൃതി പരിചയപ്പെടുത്തുകയും സൂര്യനെക്കുറിച്ച് വിശദമാക്കുകയും ചെയ്തുകൊണ്ട് "നമ്മുടെ സൂര്യന്‍" എന്ന വിഷയത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ഊര്‍ജ്ജതന്ത്രവിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ ശ്രീ. ശോഭന്‍ പി.എസ് ക്ലാസ്സെടുത്തു.

ചടങ്ങിന് രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സി.സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു.









No comments:

Post a Comment