ബംഗളൂരു: ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം യാത്രയുടെ 80 ശതമാനവും പിന്നിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 540 മില്യണ്‍ കിലോമീറ്ററുകളാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ പിന്നിട്ടത്. സെപ്റ്റംബര്‍ 24ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയിലെത്തുമെന്നാണു പ്രതീക്ഷ. മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും അതിന്റെ പേലോഡുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജൂണ്‍ 11ന് സ്‌പെസ് ക്രാഫ്റ്റില്‍ രണ്ടാമത്തെ ട്രാജെക്ടറി കറക്ഷന്‍ മാന്യൂവര്‍ പൂര്‍ത്തിയാക്കിയിരുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകത്തെ സുരക്ഷിതമായി എത്തിക്കുന്ന തിരുത്തലാണിത്. പേടകത്തിന്റെ വേഗതയില്‍ വര്‍ധന വരുത്തിയാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. അടുത്ത ട്രാജക്ടറി കറക്ഷന്‍ ആഗസ്റ്റിലാണ് നടത്തുക. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിക്ഷേപിച്ചത്.
Report Courtesy : http://www.deshabhimani.com/
Report Courtesy : http://www.deshabhimani.com/
No comments:
Post a Comment