ഭൗമനിരീക്ഷണത്തിന് പുതിയ ആകാശക്കണ്ണുകള്‍
------------------------------------------------------------
- സാബുജോസ് @ ദേശാഭിമാനി കിളിവാതില്‍
ഭൂമിയെ മുകളില്‍നിന്നു നിരീക്ഷിക്കാന്‍ ഇതാ അഞ്ചു പുതിയ ആകാശക്കണ്ണുകള്‍. ഭൂമിയുടെ കാലാവസ്ഥയും ധാതുഘടനയും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവും താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുമെല്ലാം സൂക്ഷമമായി നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഈ ആകാശക്കണ്ണുകള്‍.
1. ഗ്ലോബല്‍ പ്രെസിപിറ്റേഷന്‍മിഷന്‍ (GPM) അന്തരീക്ഷത്തിലെ ഹിമപാളിയുടെ തോത് കണ്ടു പിടിക്കാനുപയോഗിക്കുന്ന ഈ ഉപകരണം 2016 ഫെബ്രുവരി അവസാനം വിക്ഷേപിക്കും. ഭൂമിയില്‍ പതിക്കുന്ന മഴയുടെ അളവും സ്വാധീനവും ഘടക ങ്ങളും കണ്ടെത്തുന്നതിന് സഹായിക്കുന്ന ഈ ഉപ കരണം ഭഭൗമ ജീവന്റെ നില നില്‍പ്പിനു കാരണമായ ജല ചക്രത്തിന്റെ വിതരണക്രമം അടയാളപ്പെടുത്താനും ഭാവി നിര്‍ണയിക്കാനും പ്രയോജന പ്പെടുമെന്നാണ് നാസയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.
2. ഓര്‍ബിറ്റിങ് കാര്‍ബണ്‍ ഒബ്സര്‍വേറ്ററി (OCO-2) ജിപിഎമ്മിനുശേഷം നാസ വിക്ഷേപിക്കുന്ന ബഹിരാകാശ പരീക്ഷണപേടകമാണ് ഓര്‍ ബിറ്റിങ് കാര്‍ബണ്‍ ഒബ്സര്‍ വേറ്ററി. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ സഞ്ചാരപാത പഠിക്കുകയാണ് ഈ ഒബ്സര്‍ വേറ്ററിയുടെ ലക്ഷ്യം. ഫോ സില്‍ ഇന്ധനങ്ങളുടെ ജ്വലനം വഴിയും വൈദ്യുതനിലയ ങ്ങളില്‍നിന്നും വാഹനങ്ങളില്‍ നിന്നുമെല്ലാം അന്തരീക്ഷത്തി ലേക്കു പുറന്തള്ളുന്ന കാര്‍ ബണ്‍ഡയോക്സൈഡ് വാതകംആഗോള താപവര്‍ധന വിന് മുഖ്യകാരണമായതുകൊണ്ടുതന്നെ കാര്‍ബണിന്റെ സഞ്ചാരപഥം പഠിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എങ്ങനെ യെല്ലാ മാണ് കാര്‍ബണ്‍ ഉല്‍പ്പാദിപ്പി ക്കുന്നത്, എവിടേക്കാണ് പോകുന്നത്, സമുദ്രത്തില്‍ എത്ര ത്തോളം കാര്‍ബണ്‍ ലയിച്ചുചേരുന്നു എന്നീ കാര്യങ്ങളെല്ലാം അറിഞ്ഞിരി ക്കേണ്ടത് അടുത്ത 50-100 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭഭൂമി യുടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി പ്രവചനം നടത്തു ന്നതിനും കാലാവസ്ഥ ശാസ്ത്ര ജ്ഞരെ തുണയ്ക്കും. നാസ യാണ് ഈ ദൗത്യത്തിനു പിന്നില്‍.
3. റാപിഡ് സ്ക്വാറ്റ് (Rapid Squat))
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിക്കുന്ന ശാസ്ത്രീയ ഉപകരണമാണ് റാപിഡ് സ്ക്വാറ്റ്. നാസയുടെ യുമിറ്റ് സാറ്റ് (EUMETSAT) ഉപഗ്രഹത്തിലുള്ള അസ്കാറ്റ് (ASCAT), ഐഎസ് ആര്‍ഒയുടെ ഓഷന്‍സാറ്റ്-2 പേടകത്തിലുള്ള ഓസ്കാറ്റ് (OSCAT), ക്വിക് സ്കാറ്റ് (QuikSCAT) ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ ഏറ്റവും പരിഷ്കൃത മാതൃകയാണ് റാപിഡ് സ്ക്വാ റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. സമുദ്രോപരിതലത്തിലെ കാറ്റുകളെക്കുറിച്ചും കരപ്രദേശ ങ്ങളിലെ ബാഷ്പീകരണ തോതും കൃത്യമായി പഠിക്കുന്ന തിന് ഈ ഉപകരണത്തിനു കഴിയും. ഒമ്പതു മാസമാണ് ഈ ഉപകരണം പ്രവര്‍ത്തനക്ഷമ മായിരിക്കുക. സമുദ്രങ്ങളില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റുകളെ മുന്‍കൂട്ടി കണ്ടെത്താനും കാലാവസ്ഥാപ്രവചനം നടത്താനും ഈ ഉപകരണത്തിനു കഴിയും. പ്രധാനമായും ഭഭൂമധ്യേ രഖാപ്രദേശത്താണ് ഈ ഉപകരണം ശ്രദ്ധ കേന്ദ്രീ കരിച്ചിരിക്കുന്നത്.
4. ക്യാറ്റ്സ് (CATS))
2015 ജനുവരി 21ന് അന്താരാഷ്ട്രബഹിരാകാശ നിലയവുമായി ഘടിപ്പിച്ച ശാസ്ത്രീയ ഉപകരണമാണ് ക്യാറ്റ്സ് (Cloud-Aerosol TransportSystem-CATS). കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപവര്‍ധനവിനും കാരണമാകുന്ന പ്രതിഭാസ ങ്ങളാണ് മേഘങ്ങളും എയ്റോ സോള്‍ ബാഷ്പവും. ഇവയുടെ സാന്ദ്രത കണ്ടെത്താനും അവ കാലാവസ്ഥാ വ്യതിയാനത്തെഎത്രത്തോളം സ്വാധീനിക്കുന്നുവെന്ന് കൃത്യമായി പ്രവചിക്കാനും ഇതുവരെ സാധിച്ചിരുന്നില്ല. ആ പരിമിതി യാണ് ഇപ്പോള്‍ മറികടക്കുന്നത്. നാസയാണ് ഈദൗത്യവും നിയന്ത്രിക്കുന്നത്. ഉടന്‍ തന്നെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തി ച്ചേരുന്ന ശാസ്ത്രീയ ഉപകരണമായ റാപിഡ് സ്ക്വാറ്റു മായി ചേര്‍ന്നുള്ള പരീക്ഷണ ങ്ങളായിരിക്കും ക്യാറ്റ്സ് നടത്തുന്നത്.
5. സ്മാപ്പ് (SMAP)
നാസയുടെ സോളാര്‍ മോയ്സ്ചര്‍ ആക്ടീവ് പാസീവ് മിഷന്‍ - SMAP) കഴിഞ്ഞ ജനുവരി 31ന് വിക്ഷേപിച്ചു. ഭഭൂവല്‍ക്കത്തിന്റെധാതു ഘടനയും അതിലുണ്ടാകുന്ന മാറ്റങ്ങളും വിശദീകരിക്കുന്ന ഹൈ-റെസുല്യൂഷന്‍ ചിത്ര ങ്ങളെടുക്കാന്‍ ഈ ഉപകണ ത്തിനു കഴിയും. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരള്‍ച്ച, മഞ്ഞുരുക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ഈ പേടകത്തിനു കഴിയും. 2-3 ദിവസങ്ങള്‍ ക്കിടയില്‍ ഭൂമിയുടെ സമ്പൂര്‍ണ മാപ്പിങ് ആണ് പേടകം ലക്ഷ്യമിടു ന്നത്. ധ്രുവീയ ഭ്രമണപഥം സഞ്ചാരപാതയായി സ്വീകരിച്ചിട്ടുള്ള ഈ പേടക ത്തിന്റെ ഭൗമ സമീപഅക്ഷം 685 കിലോമീറ്റര്‍ ഉയരത്തിലാണ്. 98.5 മിനിറ്റ്കൊണ്ട് പേടകം ഒരുതവണ ഭൂമിയെ ചുറ്റി സഞ്ചരിക്കും.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-469286.html#sthash.wqy3Yz8U.dpuf

No comments:
Post a Comment