പ്ലൂട്ടോയുടെ ധ്രുവങ്ങളില്‍ മഞ്ഞുപാളികള്‍ ഉള്ളതായി സൂചന
സൗരയൂഥത്തില്‍ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ ധ്രുവങ്ങളില്‍ മഞ്ഞുപാളികളുള്ളതായി, പ്ലൂട്ടോയെ സമീപിച്ചുകൊണ്ടിരിക്കുന്ന ന്യൂ ഹൊറെയ്‌സണ്‍സ് പേടകമയച്ച പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ജൂലായ് 14 നാണ് പേടകം പ്ലൂട്ടോയ്ക്ക് സമീപമെത്തുക.
ചിത്രങ്ങളില്‍, പ്ലൂട്ടോയുടെ മങ്ങിയതും പ്രകാശം പ്രതിഫലിക്കുന്നതുമായ മേഖലകള്‍ കാണാം. അത്തരം മേഖലകള്‍ വിശകലനം ചെയ്താണ് പ്ലൂട്ടോയുടെ ധ്രുവങ്ങളില്‍ 'നൈട്രജന്‍ ഐസ്' പാളികളുള്ളതായ സൂചന കണ്ടെത്തിയത്.
ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ 32 മടങ്ങ് അകലെയാണ് പ്ലൂട്ടോയില്‍നിന്ന് ന്യൂ ഹൊറെയ്‌സണ്‍സ് പേടകം ഇപ്പോള്‍. അത്രയും അകലെനിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്.
'ജിജ്ഞാസാജനകമായ ചില ഫീച്ചറുകള്‍ നമ്മളിപ്പോള്‍ കണാന്‍ തുടങ്ങിയിരിക്കുന്നു; പ്ലൂട്ടോയുടെ ദൃശ്യമായ ധ്രുവഭാഗത്തെ തിളക്കമേറിയ മേഖല പോലെ' - നാസയിലെ ജോണ്‍ ഗ്രുന്‍സ്‌ഫെല്‍ഡ് വാത്താക്കുറിപ്പില്‍ പറഞ്ഞു. പ്ലൂട്ടോയുടെ ദൃശ്യത്തില്‍ കണ്ട ആ തിളക്കമുള്ള മേഖല മഞ്ഞുപാളികളാണെന്ന് ഗവേഷകര്‍ കരുതുന്നു.
2006 ലാണ് ന്യൂ ഹൊറെയ്‌സണ്‍സ് പേടകം ഭൂമിയില്‍നിന്ന് യാത്ര തിരിച്ചത്. പേടകം പുറപ്പെടുന്ന സമയത്ത് പ്ലൂട്ടോയെ സൗരയൂഥത്തിലെ ഒന്‍പതാം ഗ്രഹമെന്നാണ് പരിഗണിച്ചിരുന്നത്. പിന്നീട് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തള്ളിക്കളഞ്ഞു. അതിനെ 'കുള്ളന്‍ ഗ്രഹം' ( dwarf planet ) എന്ന പദവിയിലാക്കി.
ന്യൂഹൊറെയ്‌സണ്‍സ് പേടകം ഇതുവരെ 500 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. ജൂലായ് 14 ന് പ്ലൂട്ടോയ്ക്ക് ഏറ്റവും അടുത്തുകൂടി പേടകം കടന്നുപോകും.
http://www.mathrubhumi.com/technology/science/pluto-new-horizons-dwarf-planet-solar-system-nasa-astronomy-542576/
No comments:
Post a Comment