ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ചക്രവാളത്തില്‍
പേടകത്തില്‍ നിദ്രാവസ്ഥയിലായിരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമായി
പേടകത്തില്‍നിന്ന് ഭൂമിയില്‍ വിവരങ്ങളെത്താന്‍ നാലു മണിക്കൂര്‍ 25 മിനിറ്റ് സമയം
പേടകം പുറപ്പെടുമ്പോള്‍ പ്ലൂട്ടോ ഗ്രഹം; ഇപ്പോള്‍ കുള്ളന്‍ ഗ്രഹം
വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ പേടകം 'ന്യൂ ഹൊറൈസണ്‍സ്' ( New Horizons ) ഒമ്പതുവര്‍ഷം നീണ്ട യാത്രയ്ക്കുശേഷം സൗരയൂഥത്തിലെ കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയ്ക്ക് അരികിലെത്തി.
നിദ്രാവസ്ഥയിലായിരുന്ന പേടകം ശനിയാഴ്ചയാണ് കണ്‍തുറന്നത്. സൗരയൂഥത്തിലെ അറിയപ്പെടാത്ത വിദൂര മേഖലയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ആ കൊച്ചുഗോളത്തെക്കുറിച്ച് വിലയേറിയ വിവരങ്ങള്‍ ന്യൂ ഹൊറിസൈണ്‍സ് ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എസിലെ കേപ്പ് കാനവറാലില്‍നിന്ന് 2006 ജനവരി 19 നാണ് ന്യൂ ഹൊറിസൈണ്‍സ് പേടകം വിക്ഷേപിച്ചത്. 480 കോടി കിലോമീറ്റര്‍ പിന്നിട്ട് 1873 ദിവസത്തെ യാത്രയ്ക്കുശേഷമാണ് പേടകം സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്റ്റിയൂണിനെയും പിന്നിട്ട് പ്ലൂട്ടോയുടെ ഭ്രമണമേഖലയായ കിയ്പ്പര്‍ മേഖലയിലെത്തിയത്.
2015 ജൂലായ് 14 ന് ന്യൂ ഹൊറിസൈണ്‍സ് പ്ലൂട്ടോയുടെ ഏറ്റവും അരികിലെത്തും.
ഊര്‍ജോപയോഗം പരമാവധി കുറയ്ക്കാനായി നിദ്രാവസ്ഥയിലായിരുന്നു പേടകത്തിന്റെ യാത്ര. ശനിയാഴ്ചയാണ് പേടകത്തിലെ ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. ന്യൂ ഹൊറിസൈണ്‍സില്‍ നിന്നയയ്ക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ നാലുമണിക്കൂര്‍ 25 മിനിറ്റ് സമയം വേണം.
1930 ല്‍ കണ്ടെത്തിയ പ്ലൂട്ടോ ഇപ്പോഴും ഗവേഷകര്‍ക്ക് ഒരു നിഗൂഢവസ്തുവാണ്. ന്യൂ ഹൊറിസൈണ്‍സ് യാത്ര തുടങ്ങുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമത് ഗ്രഹമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. 2008 ല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി ഒഴിവാക്കി അതിനെ കുള്ളന്‍ഗ്രഹ (Dwarf planet) ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
വെറും 1190 കിലോമീറ്റര്‍ മാത്രം വിസ്താരമുള്ള പ്ലൂട്ടോ വമ്പന്‍ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയ്ക്കപ്പുറം എങ്ങനെ നിലനില്‍ക്കുന്നു എന്നത് വിശദീകരിക്കാന്‍ ഗവേഷകര്‍ ബുദ്ധിമുട്ടുകയാണ് (ചിത്രം കടപ്പാട്: Johns Hopkins University/APL ).
http://www.mathrubhumi.com/technology/science/new-horizons-pluto-solar-system-astronomy-science-space-mission-nasa-spacecraft-dwarf-planet-505748/
This comment has been removed by the author.
ReplyDeletePluto was degraded from planet to dwarf planet in 2006 by IAU.
ReplyDelete