നാസയുടെ ഓറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി
കേപ് കനാവരാല്‍: അമേരിക്ക ബഹിരാകാശ ഏജന്‍സി നാസയുടെ മനുഷ്യരെ ചൊവ്വയിലിറക്കാനുള്ള ബഹിരാകാശപേടകം ഓറിയോണ്‍ പരീക്ഷണ വിക്ഷേപണം നടത്തി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിക്ഷേപണം ഒരുദിവസം നീട്ടിവെച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴുമണിക്കാണ് ഓറിയോണിനെ വഹിച്ച് ഏലിയന്‍സ് ഡെല്‍റ്റ നാല് റോക്കറ്റ് ഫ്ലോറിഡ തീരത്തുനിന്ന് കുതിച്ചുയര്‍ന്നത്. കാല്‍ലക്ഷത്തിലേറെപ്പേര്‍ വിക്ഷേപണം കാണാന്‍ തടിച്ചുകൂടിയിരുന്നു. ചന്ദ്രനില്‍ ആളെയിറക്കിയശേഷം 40 വര്‍ഷത്തിനുശേഷമാണ് നാസ അന്യഗ്രഹത്തിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്.
നാലരമണിക്കൂര്‍ നീളുന്ന പരീക്ഷണപ്പറക്കലില്‍ പേടകത്തിലെ ഊഷ്മകവചവും പാരച്യൂട്ടുകളും പരീക്ഷിക്കപ്പെടും. ആദ്യഘട്ടത്തില്‍ ഭൂമിക്കുമുകളില്‍ 270 മൈലും രണ്ടാംഘട്ടത്തില്‍ 3600 മൈലും ഉയരം റോക്കറ്റ് പിന്നിടും. തുടര്‍ന്ന് പേടകം സാന്റിയാഗോ കടലില്‍ പതിക്കും.
വാല്‍നക്ഷത്രത്തിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയയ്ക്കാനാണ് നാസ ലക്ഷ്യം വെക്കുന്നത്. ഓറിയോണില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാവും. ചൊവ്വായാത്ര 2030-ലാവും നടക്കുക. ഓറിയോണിനും കരുത്തേറിയ റോക്കറ്റിനുമായി ഇതിനകം 900 കോടി ഡോളര്‍(ഏകദേശം 56,800 കോടിരൂപ) നാസ ചെലവഴിച്ചുകഴിഞ്ഞു. പരീക്ഷണവിക്ഷേപണത്തിന് 37 കോടി ഡോളറാണ് ചെലവ്. അടുത്ത പരീക്ഷണ വിക്ഷേപണം 2018-ലാണ്.
http://www.mathrubhumi.com/story.php?id=505117

No comments:
Post a Comment