ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു
ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ലെ ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍) തീരദേശ സംരക്ഷണസേന കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാറിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ച പേടകം ഐസിജിഎസ് സമുദ്രയാണ് വീണ്ടെടുത്തത്.
കപ്പലിലുണ്ടായിരുന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ പേടകം വീണ്ടെടുത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് ജി.എസ്.എല്‍.വി മാര്‍ക്ക്3 കുതിച്ചുയര്‍ന്നത്.
ഭൂമിയില്‍നിന്ന് 126 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചാണ് ആളില്ലാപേടകം (ക്രൂ മൊഡ്യൂള്‍) വിക്ഷേപണിയില്‍നിന്ന് വേര്‍പെട്ട് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴുള്ള വെല്ലുവിളി അതിജീവിക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായത്.
വിക്ഷേപിച്ച് 20 മിനിറ്റിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തെക്കേയറ്റത്ത് നേരത്തേ നിശ്ചയിച്ചതുപോലെ പേടകം പതിച്ചു. ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.ആര്‍.ഡി.ഒ ലാബില്‍ തയ്യാറാക്കിയ പാരച്യൂട്ട് വഴിയാണ് പേടകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിപ്പിച്ചത്.
http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III
http://www.mathrubhumi.com/story.php?id=508786

No comments:
Post a Comment