Rocket Women - Women in Space...
മാര്‍ച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം - "Planet 50-50 by 2030: Step It Up for Gender Equality" എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഐക്യരാഷ്ട്രസഭയുടെ തീം. ഈ വനിതാദിനത്തില്‍ ബഹിരാകാശയാത്ര നടത്തിയ വനിതകളെക്കുറിച്ച് ഒരു കുറിപ്പ് ആയാലോ.
.
.
.
.
.
.
.
.
.
.
.
.
സോവിയേറ്റ് യൂണിയന്റെ വാലന്റീന തെഷ്‌രക്കോവയാണ് ബഹിരാകാശത്തെത്തിയ ആദ്യ വനിത എന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റവും അവസാനമായി പോയി വന്നത് 2014ല്‍ ഇറ്റലിക്കാരിയായ സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന വനിതയാണ്. 1963 മുതല്‍ 2014 വരെ കാലയളവില്‍ 59 വനിതകള്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്. ആദ്യ പറക്കല്‍ കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത ഒരു വനിതക്ക് അവസരം ലഭിക്കുന്നത്. ഇതില്‍ 43 പേര്‍ അമേരിക്കക്കാരും 4 പേര്‍ സോവിയേറ്റ് യൂണിയന്‍ / റഷ്യക്കാരും, കാനഡ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ടു പേര്‍ വീതവും, ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, യുനൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവും ഉള്‍പ്പെടുന്നു.
.
ബഹിരാകാശത്തെ ആദ്യ പുരുഷന്റേയും ആദ്യ സ്ത്രീയുടേയും യാത്രക്കിടയിലെ അന്തരം സോവിയേറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം രണ്ടു വര്‍ഷവും അമേരിക്കയെ സംബന്ധിച്ചിടത്തോളം 22 വര്‍ഷവും ആയിരുന്നു. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ഇറാന്‍ സ്വദേശികള്‍ അവരുടെ രാജ്യത്തു നിന്നുള്ള പ്രഥമ ബഹിരാകാശ സഞ്ചാരികള്‍ കൂടിയാണ്. സ്വദേശികളായി 4 പേരെ മാത്രമേ ബഹിരാകാശത്തെത്തിച്ചുവെങ്കിലും ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, കാനഡ, ജപ്പാന്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളിലെ സ്ത്രീകളെ ബഹിരാകാശത്തെത്തിച്ചത് സോവിയേറ്റ് യൂണിയന്‍ / റഷ്യയുടെ പദ്ധതികളാണ്.
.
ബഹിരാകാശത്തെത്തിയ വനിതകളുടെ ലിസ്റ്റ്
01. Valentina Tereshkova (Soviet Union) (1963) - ബഹിരാകാശത്തെ ആദ്യ വനിത.
02. Svetlana Savitskaya (Soviet Union) (1982, 1984) - സ്പേസ് വാക്ക് നടത്തിയ ആദ്യ വനിത.
03. Sally Ride (United States) (1983, 1984) - ആദ്യ അമേരിക്കന്‍ വനിത.
04. Judith Resnik (United States) (1984, 1986) - ജൂതവശംജയായ അമേരിക്കന്‍ വനിത. ചലഞ്ചര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.
05. Kathryn D. Sullivan (United States) (1984, 1990, 1992) - സ്പേസ് വാക്ക് നടത്തിയ ആദ്യ അമേരിക്കന്‍ വനിത.
06. Anna Lee Fisher (United States) (1985) - ബഹിരാകാശത്തെത്തിയ ആദ്യ അമ്മ!
07. Margaret Rhea Seddon (United States) (1985, 1991, 1993)
08. Shannon Lucid (United States) (1985, 1989, 1991, 1993, 1996) - സ്പേസ് സ്റ്റേഷന്‍ പറത്തിയ ആദ്യ അമേരിക്കന്‍ വനിത Mir-1996)
09. Bonnie J. Dunbar (United States) (1985, 1990, 1992, 1995, 1998)
10. Mary L. Cleave (United States) (1985, 1989)
11. Ellen S. Baker (United States) (1989, 1992, 1995)
12. Kathryn C. Thornton (United States) (1989, 1992, 1993, 1995) - സ്പേസ് വാക്ക് നടത്തിയ മൂന്നാമത്തെ വനിത.
13. Marsha Ivins (United States) (1990, 1992, 1994, 1997, 2001)
14. Linda M. Godwin (United States) (1991, 1994, 1996, 2001) - സ്പേസ് വാക്ക് നടത്തിയ നാലാമത്തെ വനിത 1996, 2001.
15. Helen Patricia Sharman (United Kingdom) (1991) - ബഹിരാകാശത്തെത്തുന്ന ആദ്യ ബ്രിട്ടീഷ് വനിത.
16. Tamara E. Jernigan (United States) (1991, 1992, 1995, 1996, 1999)
17. Millie Hughes-Fulford (United States) (1991) - ആദ്യത്തെ പേലോഡ് സ്പെഷ്യലിസ്റ്റ്
18. Roberta Bondar (Canada) (1992) - ബഹിരാകാശത്തെത്തുന്ന ആദ്യ കനേഡിയന്‍ വനിത.
19. Jan Davis (United States) (1992, 1994, 1997) - ബഹിരാകാശത്തെത്തുന്ന ആദ്യ ദമ്പതികള്‍. ഭര്‍ത്താവ് മാര്‍ക്ക് സി ലീ ക്കൊപ്പം 1992 ല്‍ ബഹിരാകാശത്തെത്തി.
20. Mae Jemison (United States) (1992) - ബഹിരാകാശത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ വംശജയായ അമേരിക്കന്‍ വനിത.
21. Susan J. Helms (United States) (1993, 1994, 1996, 2000, 2001)
22. Ellen Ochoa (United States) (1993, 1994, 1999, 2002)
23. Janice E. Voss (United States) (1993, 1995, 1997 April, 1997 July, 2000)
24. Nancy J. Currie (United States) (1993, 1995, 1998, 2002)
25. Chiaki Mukai (Japan) (1994, 1998) - ബഹിരാകാശത്തെത്തിയ ആദ്യ ജാപ്പനീസ് വനിത.
26. Yelena V. Kondakova (Russia) (1994, 1997)
27. Eileen Collins (United States) (1995, 1997, 1999, 2005) - ആദ്യ വനിതാ ഷട്ടില്‍ പൈലറ്റും കമാന്‍ഡറും.
28. Wendy B. Lawrence (United States) (1995, 1997, 1998, 2005)
29. Mary E. Weber (United States) (1995, 2000)
30. Catherine Coleman (United States) (1995, 1999, 2010)
31. Claudie Haignere (France) (1996, 2001) - ബഹിരാകാശത്തെത്തിയ ആദ്യ ഫ്രഞ്ച് വനിത.
32. Susan Still Kilrain (United States) (1997 April, 1997 July)
33. Kalpana Chawla (India / United States) (1997, 2003) - ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വംശജ. കൊളംബിയ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.
34. Kathryn P. Hire (United States) (1998, 2010)
35. Janet L. Kavandi (United States) (1998, 2000, 2001)
36. Julie Payette (Canada) (1999, 2009)
37. Pamela Melroy (United States) (2000, 2002, 2007)
38. Peggy Whitson (United States) (2002, 2007) - ISSന്റെ ആദ്യ വനിതാ കമാന്‍ഡര്‍.
39. Sandra Magnus (United States) (2002, 2008, 2011)
40. Laurel B. Clark (United States) (2003) - കൊളംബിയ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.
41. Stephanie Wilson (United States) (2006, 2007, 2010)
42. Lisa Nowak (United States) (2006)
43. Heidemarie M. Stefanyshyn-Piper (United States) (2006, 2008)
44. Anousheh Ansari (Iran / United States) (2006) - ബഹിരാകാശത്തെത്തിയ ആദ്യ ഇറാനിയന്‍ വംശജ. ആദ്യ സ്പേസ് ടൂറിസ്റ്റ്.
45. Sunita Williams (United States) (2006, 2007, 2012) - ഇന്ത്യൻ-സ്ലൊവേനിയൻ വംശജ. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം (50 hours, 40 minutes). ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം (ഏഴ്). ബഹിരാകാശത്തു നിന്നും മാരത്തോണിൽ പങ്കെടുക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രിക.
46. Joan Higginbotham (United States) (2006)
47. Tracy Caldwell Dyson (United States) (2007, 2010)
48. Barbara Morgan (United States) (2007) - ബഹിരാകാശത്തെത്തിയ ആദ്യ അധ്യാപിക.
49. Yi So-yeon (South Korea) (2008) - ബഹിരാകാശത്തെത്തിയ ആദ്യ കൊറിയന്‍ വനിത.
50. Karen L. Nyberg (United States) (2008, 2013)
51. K. Megan McArthur (United States) (2009)
52. Nicole P. Stott (United States) (2009, 2011)
53. Dorothy Metcalf-Lindenburger (United States) (2010)
54. Naoko Yamazaki (Japan) (2010)
55. Shannon Walker (United States) (2010)
56. Liu Yang (China) (2012) - ബഹിരാകാശത്തെത്തിയ ആദ്യ ചൈനീസ് വനിത.
57. Wang Yaping (China) (2013)
58. Yelena Serova (Russia) (2014) - ISS സന്ദര്‍ശിക്കുന്ന ആദ്യ റഷ്യന്‍ വനിത.
59. Samantha Cristoforetti (Italy) (2014) - ബഹിരാകാശത്തെത്തിയ ആദ്യ ഇറ്റാലിയന്‍ വനിത. ISS സന്ദര്‍ശിക്കുന്ന ആദ്യ ഇറ്റാലിയന്‍ വനിത.
.
[റഫറന്‍സ്: ഇംഗ്ലീഷ് വിക്കിപീഡിയ, ചിത്രങ്ങള്‍: വിക്കിമീഡിയ]
No comments:
Post a Comment