Wednesday, November 20, 2013

Want to see comet ISON at its Brightest? Practise Now!



Want to see comet ISON at its Brightest? Practise Now!

Track of comet C/2012 S1 ISON from 14 November 2013 to 20 November 2013 an hour before Sunrise. The yellow crosses mark the position of the comet on successive days starting from November 14. It may  be as bright as magnitude 4 (about as bright as epsilon Crucis, the 5th brightest star in the Southern Cross). on the 14th. On the 18th, when the comet is around magnitude 3 (maybe), the comet is just over a hand-span (7 degrees) above the horizon an hour before Sunrise (click image to embiggen).Track of comet C/2012 S1 ISON from 20 November 2013 to 28 November 2013 half an hour before Sunrise. The comet will brighten from around magnitude 2 (about as bright as Gacrux, the third brightest star in the Southern cross) to somewhere around magnitude -4 (as bright as Venus). (click image to embiggen)
On the 28th the comet is very close to the sun, and very bright. It's magnitude may be anywhere between -4 (as bright as Venus) and -8 (as bright as the two day old Moon). But at this time it will be only 3 degrees from the Sun. This zoomed in image exaggerates the distance rom the Sun, it will be more like the current position of Venus  in the illustration below (click image to embiggen)When the Sun rises in Australia on the 29th, the comet will be somewhere between magnitude -8 and -12. At half an hour after Sunrise the comet should be high enough off above the horizon to see, but it is only a degree (a finger-width) from the Sun, and so will be very difficult to see. You will of course need a very robust object to block out the sun, and a bit of practise at seeing objects near the Sun.

Comet C/2012 S1 ISON has been dubbed "the comet of the Century", should it survive its close approach and not disintegrate ISON promises to be a bright comet and will hopefully develop a spectacular tail.

While the comet will be bright, reports the it may be "as bright as the full Moon" do not make clear that the comet will be very hard to see because of its closeness to the Sun.

Working out just how bright comet ISON will get is difficult. New comets dropping in from the depths of the Oort cloud can behave somewhat differently to the more familiar short period comets. New comets often rapidly brighten, then slow down or pause their brightness increase as they get closer to the Sun. This makes predicting the comets brightness near closest approach to the Sun (perihelion) more difficult.

Current predictions for comet ISON's brightness at closest approach run from around -12 (almost as bright as the full Moon) to around -8 (as bright as the two day old Moon). While most popular articles on the comet have been generally careful to point out the uncertainties in the brightness evolution of the comet (and whether it will survive at all), they have been less clear about what the brightness means.

They often give the impression you will be able to see the comet at it's brightest after sunset (no, you can't) or well before or after perihelion. The comet will only be at its brightest for a few hours, and bright enough to (possibly) see in daylight for around two days.

Can you see Venus? It's in this picture. Even at magnitude -3.9 and 3 degrees (around 3 finger-widths) from the sun, Venus is very difficult to see.  

In fact, even at it's brightest the comet will be very difficult to see.

While at its peak it will be brighter than Venus, it will also be very close to the Sun. At closest approach the comet will be around a degree from the Sun. That's about a finger-width from the Sun, buried in the glare around the Sun. If the comet is -8 or brighter, and you have clear, cloud free and dust free conditions, you may be able to see it if you follow special precautions (see below).

I was (just) able to see comet C/2006 P1 McNaught in the daylight, when it was about magnitude -5, and 6 degrees from the Sun.

To give you an idea of how difficult it may be to see comet ISON at it's brightest, Venus is currently magnitude -3.9, bright enough to be visible in the daylight when some distance from the Sun. Now, spotting Venus in the daylight is a hobby of mine, but Venus is currently around 3 degrees from the Sun.  Although I am reasonably adept at seeing Venus in the daylight when it is 10 degrees or more from the Sun, I am utterly unable to see it at the moment, when it is so close (see image above).

If the best brightness prediction for comet ISON come true (-12 at maximum and around -8 when the comet is 3 degrees from the Sun), it will be easier to see, but not very easy. If the comet is dimmer (-8 at maximum and -4 at 3 degrees from the Sun) it will be quite difficult to see.

Now, before attempting to view ISON in the daylight, remember that looking directly at the Sun can damage your eyes. You need to be particularly careful because the comet is so close to the Sun. Make sure the Sun is hidden behind something solid like a building or a wall when you are looking for Venus, not trees or your hand. Exposing your eyes directly to the glare of the Sun can be very dangerous and you could potentially lose your sight. Indeed, it may be best not to try at all unless you have some practise with observing Venus beforehand. If you are at all unsure, don't do it, your eyesight is far too important.

When the comet is near its peak, it's best to look when the Sun is low and the sky is less bright (early morning or late afternoon, early morning is best for Australians). Also dust, humidity and thin cloud all conspire to make the region around the sun brighter and the comet much harder to see. You will need a clear sky with good transparency to see the comet. Chose your viewing location so that the Sun will be hidden well behind some solid object at all of your projected viewing times.

Venus's location at midday, 18 April ACST as seen from Adelaide looking north. Venus can be a good training target to practise for comet ISON. 

If you have been following the comet before its closest approach, you will have a good idea of where the comet is in relation to the Sun. Otherwise you need a chart of the comets location to help you look in the right location.

It may be difficult to see the comet directly, you may need to use averted vision, where you flick your eyes away form the location of the comet (your eyes are more sensitive away from the centre of vision). You may also need to have a couple of object lie poles or antenna near where you expect the comet to be to give you a visual reference.

The title of this post is "practise now". Obviously, given the short time the comet will be (potentially) bright enough to see in daylight it would be good tor try an practise seeing objects in daylight beforehand. The obvious object is Venus, currently (as I said before) -3.9 magnitude and 3 degrees to the west of the Sun (see diagram above). If you can see Venus in the daylight under current conditions, you will be able to pick up the comet.

All the comments about seeing the comet applies to Venus (blocking with solid object, protecting your eyes, using averted vision). So find a solid wall, block out the Sun and see if you can see Venus.You may need several attempts under the best sky conditions to pick it up. At the very least you will gain an appreciation of the difficulty of seeing comet ISON at its brightest.

After November the 29th the comet is not visible from Australia. If we are lucky the comet will not disintegrate during or shortly after its passage of the Sun (like comet Lovejoy did), and the northern hemisphere will see a comet with a spectacular tail.

Here's an animation of the comet's approach as seen from Australia, with some commentary. The brightness increase may make more sense in the animation than in the static images.



കടപ്പാട് - http://astroblogger.blogspot.com.au

Spectacular ISON !


German amateur astronomer Waldemar Skorupa recorded this image from Kahler Asten, in Germany, on November 16, 2013.

മംഗള്‍യാന്‍ അഞ്ചാം ഭ്രമണപഥത്തില്‍

മംഗള്‍യാന്‍ അഞ്ചാം ഭ്രമണപഥത്തില്‍
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി



ചെന്നൈ: ഇന്ത്യയുടെ ചൊവ്വാദൗത്യപേടകമായ മംഗള്‍യാന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ ഏറ്റവും ഒടുവില്‍ നടന്ന ശ്രമവും വിജയിച്ചു. പേടകത്തിന്റെ ഭ്രമണപഥത്തിന് ഭൂമിയില്‍നിന്നുള്ള ഏറ്റവും കൂടിയ അകലം ഇതോടെ 192,874 കിലോമീറ്ററായി.

ശ്രീഹരിക്കോട്ടയില്‍നിന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, ഇതോടെ അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' ( Mars Orbiter Mission ) എന്ന് പേരുള്ള മംഗള്‍യാന്‍ പേടകത്തെ അടുത്ത ഭ്രമണപഥത്തിലേക്ക് ഇനി നീക്കുക ഡിസംബര്‍ ഒന്നിനാണ്. സൗരഭ്രമണപഥത്തിലേക്കുള്ള ആ നീക്കം അത്യധികം നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ വിദഗ്ധര്‍ വിലയിരുത്തുന്നു.

തുടര്‍ന്ന് പത്തുമാസം സൗരഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്‍ പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും.

അഞ്ചാം ഭൂഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പേടകത്തെ ഉയര്‍ത്തുന്ന നടപടി ശനിയാഴ്ച്ച പുലര്‍ച്ചെ 1.27 നാണ് ആരംഭിച്ചത്. ആറു മിനിറ്റുകൊണ്ട് ആ ദൗത്യം വിജയിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. അതോടെ, പേടകത്തിന് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം 118,642 കിലോമീറ്ററില്‍നിന്ന് 192,874 കിലോമീറ്ററായി.

1,350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ പേടകത്തെ നവംബര്‍ അഞ്ചിന് വെറും 44 മിനിറ്റുകൊണ്ടാണ് പിഎസ്എല്‍വി സി25 റോക്കറ്റ് ആദ്യ ഭൂഭ്രമണപഥത്തിലെത്തിച്ചത്. പിന്നീട് നവംബര്‍ 8, 9 തിയതികളില്‍ രണ്ടുതവണ വിജയകരമായി പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ചു.

എന്നാല്‍ , നാലാമത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ നവംബര്‍ 11 ന് നടത്തിയ ശ്രമം ഭാഗികമായേ വിജയിച്ചുള്ളൂ. അത് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ ആശങ്കയുയയര്‍ത്തിയിരുന്നു. നവംബര്‍ 12 ന് നടന്ന അഞ്ചാംശ്രമം പക്ഷേ, വിജയിച്ചു. ഇപ്പോള്‍ ആറാമത്തെ ശ്രമം വഴിയാണ് അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ചിരിക്കുന്നത്.

450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മംഗള്‍യാന്റെ ഇപ്പോഴത്തെ നിയന്ത്രണം ബാംഗ്ലൂരിലുള്ള ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്കാണ്.

Tuesday, November 12, 2013

ഏറ്റവും അകലെയുള്ള' ഗാലക്‌സി കണ്ടെത്തി


പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഒരുസംഘം അന്താരാഷ്ട്രഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആ ഗാലക്‌സി 1310 കോടി വര്‍ഷം പ്രായമുള്ളതാണ്.

പ്രപഞ്ചം തീരെ ചെറുപ്പമായിരുന്ന കാലത്ത് രൂപപ്പെട്ടതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി. പ്രപഞ്ചത്തിന്റെ ബാഹ്യഅതിരിലാണ് അതിന്റെ സ്ഥാനം.

പ്രപഞ്ചാരംഭത്തില്‍ ഗാലക്‌സികളില്‍ എന്താണ് സംഭവിച്ചിരുന്നതെന്ന് പഠിക്കാന്‍ ശാസ്ത്രലോകത്തിന് അവസരമൊരുക്കിയിരിക്കുകയാണ് പുതിയ കണ്ടെത്തല്‍ .z8_GND_5296 എന്നാണ് ഗാലക്‌സിക്കിട്ടിരിക്കുന്ന പേര്.

ഹാവായിയില്‍ കെക്ക് 1 ടെല്‌സ്‌കോപ്പിലെ പുതിയ സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ചാണ് ഗാലക്‌സിയിലേക്കുള്ള അകലം ഗവേഷകര്‍ സ്ഥിരീകരിച്ചത്.


ചുവന്ന പൊട്ടിന്റെ രൂപത്തില്‍ കാണുന്നതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി

പ്രകാശവര്‍ണരാജി നിരീക്ഷിക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്‌പെക്ട്രോസ്‌കോപ്പ്. അതുപയോഗിച്ച് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സിയുടെ 'ചുവപ്പുവ്യതിയാനം' ( redshift ) അളക്കുകയാണ് ഗവേഷകര്‍ ചെയ്തതെന്ന്, 'നേച്ചര്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഗാലക്‌സിയുടെ ചുവപ്പുവ്യതിയാനം 7.51 എന്നാണ് സ്ഥിരീകരിച്ചത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം നിലവില്‍ വന്ന് വെറും 70 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടതാണ് ഗാലക്‌സിയെന്നാണ് ഇതിനര്‍ഥം.

'മറ്റ് കണ്ടെത്തലുകളെ അപേക്ഷിച്ച്, ഈ ഗാലക്‌സിയെ അതുല്യമാക്കുന്ന ഘടകം, സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ച് അതിന്റെ അകലം സ്ഥീരീകരിക്കാന്‍ സാധിച്ചു എന്നതാണ്' - പഠനസംഘത്തില്‍ അംഗമായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബഹ്‌റാം മൊബാഷര്‍ ചൂണ്ടിക്കാട്ടി.


ഹാവായിയിലെ കെക്ക് 1 ടെലസ്‌കോപ്പ്

നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ 1-2 ശതമാനം ദ്രവ്യമാനം (പിണ്ഡം) മാത്രമേ പുതിയ ഗാലക്‌സിക്കുള്ളൂ, ഭാരമേറിയ ലോഹങ്ങളുടെ സാന്നിധ്യം കൂടുതലാണ്. അതേസമയം, പ്രതിവര്‍ഷം 330 പുതിയ നക്ഷത്രങ്ങള്‍ വീതം അവിടെ രൂപപ്പെടുകുയും ചെയ്യുന്നു. ആകാശഗംഗയില്‍ ഇത് രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ മാത്രമാണെന്നോര്‍ക്കുക.

'കരുതിയതിലും ഉയര്‍ന്ന തോതില്‍ താരജനനം നടക്കുന്ന മേഖലകള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്' - പഠനപദ്ധതിക്ക് നേതൃത്വം നല്‍കിയ, ടെക്‌സാസ് സര്‍വകലാശാലയിലെ സ്റ്റീവന്‍ ഫിന്‍കെല്‍സ്റ്റീന്‍ പറയുന്നു.

സമീപഭാവിയില്‍ പ്രപഞ്ചത്തിന്റെ വിദൂരതയിലുള്ള ഇത്തരം കൂടുതല്‍ ഗാലക്‌സികള്‍ തിരിച്ചറിയാന്‍ ശാസ്ത്രലോകത്തിനാകുമെന്ന് മൊബാഷര്‍ കരുതുന്നു. ഹാവായിയില്‍ സ്ഥാപിക്കുന്ന അതിശക്തമായ 'തെര്‍ട്ടി മീറ്റര്‍ ടെലസ്‌കോപ്പ്' ( Thirty Metre Telescope ), ചിലയിലെ 'ജയന്റ് മാഗല്ലന്‍ ടെലസ്‌കോപ്പ്' ( Giant Magellan Telescope ), നാസ വിക്ഷേപിക്കുന്ന ആറരമീറ്റര്‍ നീളമുള്ള 'ജെയിസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്' ( James Webb Space Telescope ) എന്നിവ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇത്തരം കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് വഴിതുറക്കും.


കടപ്പാട് : മാതൃഭൂമി 
ചിത്രങ്ങള്‍ കടപ്പാട് : നാസ; കെക്ക് ഒബ്‌സര്‍വേറ്ററി

Thursday, November 7, 2013

നവംബര്‍ മാസത്തെ ആകാശം

നവംബര്‍ മാസത്തെ ആകാശം 
2013 നവംബര്‍ മാസത്തെ നക്ഷത്ര മാപ്പ് - AASTROKERALA

ഇന്ത്യയുടെ ചൊവ്വാ ദൗത്യം



ചരിത്രം ഈ ചൊവ്വാ ദൗത്യം


മംഗള്‍യാന്‍ അഥവാ മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന ഇന്ത്യന്‍ ചൊവ്വാ പര്യവേക്ഷണ ദൗത്യം പ്രധാനമായും ബഹിരാകാശ സാങ്കേതികതയുടെ വിപുലീകരണം ലക്ഷ്യമാക്കി രൂപീകരിച്ചതാണ്. അതിനാല്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇത് എത്തിയാല്‍ത്തന്നെ വിജയം എന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്. കഴിഞ്ഞ 51 ദൗത്യങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്. മൂന്നെണ്ണം ഭാഗികമായി വിജയമായിരുന്നു. മൂന്നു രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളാണ് ഇതില്‍ വിജയം കൈവരിച്ചത്. നാസ, റഷ്യന്‍ സ്പേസ് ഏജന്‍സി, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണവ. ജപ്പാനും ചൈനയും ദൗത്യങ്ങളയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം രുചിച്ചു.

780 ദിവസം കൂടുമ്പോള്‍ മാത്രം ഉണ്ടാകുന്ന വിന്‍ഡോ ഓഫ് ഓപ്പര്‍ച്യൂണിറ്റി എന്ന അവസരമാണ് ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവില്‍ ദൗത്യത്തെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിക്കുന്നത്. ഇത്തവണ നവംബറിലാണ് അനുയോജ്യമായ ദിവസങ്ങള്‍. ഇന്ത്യയുടെ ദൗത്യത്തിനു സമാനമായ ലക്ഷ്യങ്ങളുള്ള മാവേന്‍ ദൗത്യം നാസ ചൊവ്വയിലേക്ക് അയക്കുന്നുണ്ട്. നമ്മുടേത് ആദ്യ ദൗത്യമായതുതന്നെ ഐഎസ്ആര്‍ഒയിലെ ശാസ്ത്രസമൂഹത്തിന്റെ വിജയമാണ്. മുന്‍നിര സ്പേസ് ഏജന്‍സിയായ നാസ നമ്മെ പിന്തുടരുന്നു എന്നു പറയാം.

അത്യധികം സങ്കീര്‍ണമാണ് ഭൂമിയില്‍നിന്ന് കുറഞ്ഞ ഇന്ധനച്ചെലവില്‍ ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലെത്താന്‍ സഹായകമാകുന്ന ആര്‍ഗ്യുമെന്റ് ഓഫ് പെരിജീ എന്ന ദൗത്യത്തിന്റെ വിന്യാസത്തിലെ മാറ്റം. മുമ്പത്തെ ദൗത്യങ്ങള്‍ വെറും 178 ഡിഗ്രി മാത്രം ഈ രീതിയില്‍ വിന്യസിക്കപ്പെട്ടെങ്കില്‍ ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന്റേത് 276.4 മുതല്‍ 288.6 ഡിഗ്രി വരെയാണ്. സാധാരണ 1200 സെക്കന്‍ഡ് മാത്രം പറക്കല്‍ സമയമുള്ള പിഎസ്എല്‍വി 2657 സെക്കന്‍ഡാണ് കുതിക്കുക. റോക്കറ്റിന്റെ നാലാംഘട്ടം പ്രവര്‍ത്തിക്കുന്നതിനുമുമ്പ് 1500-1800 സെക്കന്‍ഡ് കാലതാമസമെടുത്ത് പിന്നീട് റോക്കറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നു. ചൊവ്വാദൗത്യത്തിനായുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് ഇത്. 366 ഃ 80,000 കി.മീ വരുന്ന ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് പഠനം നടത്തുകയാണ് ലക്ഷ്യം. ആദ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചശേഷം യാനത്തെ അഞ്ചുഘട്ടങ്ങളായി ഏകദേശം 1,95,000 കി.മീ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു പരിപാടി. പിന്നീട് ചൊവ്വയിലേക്കുള്ള പ്രയാണത്തിനു തുടക്കമിടുകയും ലക്ഷ്യമാണ്.

മൂന്നു പ്രധാനപ്പെട്ട പഠനങ്ങളാണ് മാഴ്സ് ഓര്‍ബിറ്റര്‍ മിഷനിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത്. അന്തരീക്ഷം, അന്തരീക്ഷത്തിലും ബാഹ്യാന്തരീക്ഷത്തിലുമുള്ള കണങ്ങളുടെ അപഗ്രഥനം, ഉപരിതലത്തിന്റെ ഇമേജിങ് എന്നിവയാണവ. ഇതിനായി അഞ്ച് പഠന ഉപകരണങ്ങള്‍ ഇതില്‍ സജ്ജമാക്കി. ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ഡ്യൂട്ടീരിയത്തിന്റെയും ഹൈഡ്രജന്റെയും ആപേക്ഷിക അനുപാതം നിരീക്ഷിക്കും. ഇതുവഴി ജലം എങ്ങനെ സ്പേസിലേക്കു കടക്കും എന്നറിയാനാകും. മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്ന ഉപകരണം ചൊവ്വയിലെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യവും അതിന്റെ സ്രോതസ്സുകളും പഠനവിധേയമാക്കും. ഇതുവഴി കഴിഞ്ഞകാലത്ത് ചൊവ്വയില്‍ മൈക്രോബുകള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള വിവരം ലഭിക്കും. മെഥനോജന്‍ എന്ന സൂക്ഷ്മജീവികളാണ് മീഥേന്‍ പുറപ്പെടുവിക്കുക. മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിറ്റ് അനലൈസര്‍ ചൊവ്വയുടെ എക്സോസ്ഫിയറിലുള്ള കണങ്ങളുടെ ഘടനയുടെ അപഗ്രഥനം നടത്തും. തെര്‍മല്‍ ഇമേജിങ് സ്പെക്ട്രോമീറ്റര്‍ താപനിലയും ഉത്സര്‍ജകതയും നിരീക്ഷിക്കും. ഇതുവഴി ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടന, അതിലെ ധാതുലവണങ്ങളുടെ സാന്നിധ്യം എന്നിവ അറിയാനാകും.

മാഴ്സ് കളര്‍ ക്യാമറാ ചൊവ്വയുടെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തും. ഇതുവഴി മറ്റ് ഉപകരണങ്ങള്‍ക്കായുള്ള വിവരങ്ങളും നല്‍കും. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡെയിമോസ് എന്നിവയുടെ നിരീക്ഷണവും നടത്തും. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് 300 ദിവസമെടുത്ത്് യാനം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 40 കോടി കി.മീ ദൂരത്തുള്ള ഈ ഗ്രഹത്തിലേക്കുള്ള പ്രയാണം അതിസങ്കീര്‍ണംതന്നെ. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലേക്ക് ചെലുത്തുന്നത് കൃത്യമായിത്തന്നെ നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ യാനം എന്നേയ്ക്കുമായി സൂര്യന്റെ ചുറ്റിനുമുള്ള ഭ്രമണപഥത്തില്‍ അകപ്പെടും. ഭൂമിയുടെ 60,000 കി.മീ അകലത്തിലുള്ള വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് എന്ന, സൂര്യനില്‍നിന്ന് മറ്റു പ്രാപഞ്ചിക സ്രോതസ്സുകളില്‍നിന്നുള്ള കണങ്ങളെ തടഞ്ഞ് ഭൂമിയെ സംരക്ഷിക്കുന്ന പ്രദേശം കടക്കുക എന്നത് ഏറെ ദുഷ്കരമാണ്. ചാന്ദ്രയാന്‍ വിജയകരമായി ഇതു കടന്നിരുന്നു. ഈ പ്രദേശം കഴിഞ്ഞാല്‍ ഉണ്ടാകുന്ന വികിരണത്തള്ളല്‍ ആശങ്ക ഉളവാക്കുന്നതാണ്. അതുപോലെ 10 മാസം കഴിഞ്ഞാണ് യാനത്തിലെ എന്‍ജിനുകള്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കിറങ്ങാന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങാന്‍ ലക്ഷ്യമിടുന്നത്.

300 ദിവസത്തെ പ്രയാണത്തിനിടയില്‍ വളരെയധികം തീവ്രമായ താപനിലയിലെ കുറവും മറ്റും യാനത്തിനു നേരിടേണ്ടിവരും. അതു മാത്രമല്ല, ഭൂമിയില്‍ ലഭിക്കുന്നതിന്റെ 47 ശതമാനം മാത്രമാണ് ചൊവ്വയില്‍ ലഭിക്കുന്ന സൂര്യന്റെ വികിരണം. അതിനാല്‍ യാനത്തില്‍ ഊര്‍ജം നല്‍കുന്ന സൗരോര്‍ജ്ജ പാനലുകള്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ടറിയുകതന്നെ. ദൂരം കൂടുതലായതിനാല്‍ തത്സമയം യാനത്തിന് ഭൂമിയിലിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കാനാകില്ല. ഭൂമിയില്‍ നിരീക്ഷണകേന്ദ്രത്തില്‍നിന്നു നല്‍കുന്ന നിര്‍ദേശങ്ങള്‍ 20 മിനിറ്റ് കഴിഞ്ഞാണ് യാനത്തിലെത്തുക. അതുപോലെ തിരിച്ചുള്ള സിഗ്നലിനും ഇത്രയും സമയമെടുക്കുന്നു. അതിനാല്‍ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സ്വയം തീരുമാനമെടുക്കുന്നതരം പ്രോഗ്രാമുകള്‍ യാനത്തില്‍ സജ്ജമാക്കി.

പസഫിക്കില്‍ നിരീക്ഷണ സംവിധാനവുമായി രണ്ടു കപ്പലുകള്‍ സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കിന്റെയും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെയും നിരീക്ഷണം യാനത്തിന്റെ ഗതി നിര്‍ദേശിച്ച ദിശയില്‍ത്തന്നെ എന്ന് ഉറപ്പുവരുത്തുന്നു. ചൊവ്വയും ഭൂമിയും ഒരേ ഭ്രമണതലത്തിലൂടെയാണ് സൂര്യനെ ചുറ്റുന്നത്. അവയുടെ കറക്കവും ഒരേ ദിശയില്‍തന്നെ. അതിനാല്‍ ഓരോ 26 മാസം കൂടുമ്പോഴും ഇവയ്ക്കിടയില്‍ യാനത്തെ അയക്കാനായുള്ള ഏറ്റവും നല്ല പ്രക്ഷേപപഥം ലഭിക്കും. നാസ ഇപ്പോഴുള്ള ദിശയിലേക്കല്ല യാനത്തെ അയക്കുന്നത്. 10 മാസം കഴിഞ്ഞ് അതുണ്ടാകുന്ന ഇടത്തേക്കാണ് ഇതു പ്രയാണം ചെയ്യുന്നത്. ചൊവ്വയിലേക്കുള്ള പ്രയാണത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

ഭൂമിയുടെ സ്വാധീനത്തിലുള്ള ജിയോസെന്‍ട്രിക് ഫേസ്, സൂര്യന്റെ സ്വാധീനത്തിലുള്ള ഹീലിയോ സെന്‍ട്രിക് ഫേസ്, ചൊവ്വയുടെ സ്വാധീനത്തിലുള്ള മാഴ്സിയന്‍ ഫേസ് എന്നിവ. ആദ്യം യാനം ദീര്‍ഘവൃത്താകൃതിയിലുള്ള പാര്‍ക്കിങ് ഓര്‍ബിറ്റില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനുശേഷം അഞ്ചുതവണയായി ഭ്രമണപഥം ഉയര്‍ത്തും. ട്രാന്‍സ്മാഴ്സ് ഇഞ്ചക്ഷന്‍ മനൂവര്‍ എന്ന പ്രവര്‍ത്തനമാണ് പിന്നീട്. മാഴ്സ് ട്രാന്‍സ്ഫര്‍ ട്രാജക്റ്ററി എന്ന ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലേക്കാണ് യാനത്തെ എത്തിക്കുന്നത്. അടുത്തതായി ഹൈപര്‍ബോളിക് ഡിപാര്‍ച്ചര്‍ ട്രാജക്റ്ററി എന്ന പ്രക്ഷേപപഥത്തില്‍ യാനത്തെ തൊടുക്കുന്നു. പിന്നീട് യാനം ഭൂമിയുടെ സ്വാധീനമണ്ഡലത്തില്‍നിന്നു മുക്തമാകുന്നു. ഈ വേളയില്‍ ഭൂമിയില്‍നിന്നുള്ള വിടുതല്‍ പ്രവേഗമായ 11.2 കി.മീ/സെ കടന്നുള്ള വേഗമാകും യാനത്തിന്. ഇതിനുശേഷം ദീര്‍ഘവൃത്താകൃതിയിലുള്ള ഗ്രഹാന്തര പ്രക്ഷേപപഥത്തില്‍ യാനമെത്തും. 300 ദിവസം കഴഞ്ഞ് യാനം ചൊവ്വയുടെ സമീപത്തെത്തും. അപ്പോഴാണ് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങുക. പിന്നീടിതിനെ ചൊവ്വയ്ക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. തുടര്‍ന്ന് പേലോഡിലെ ഉപകരണങ്ങളിലൂടെ ചൊവ്വയുടെ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് റിലേ ചെയ്യും.

ഏതാണ്ട് ആറുമാസത്തോളം യാനം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാകും. അതിനുശേഷം അത് ദൗത്യം അവസാനിപ്പിച്ച് ചൊവ്വയിലേക്കു പതിക്കും. 2014 ഒക്ടോബറില്‍ ഒരു വാല്‍നക്ഷത്രം ചൊവ്വയില്‍ പതിക്കാനിടയുണ്ടെന്ന വിവരം ആശങ്കയ്ക്ക് ഇടനല്‍കുന്നു. കൊമെറ്റ് 2013എ1 എന്ന വാല്‍ നക്ഷത്രമാണ് ഈ ആശങ്കയ്ക്കു പിന്നില്‍. സെക്കന്‍ഡില്‍ 56 കി.മീ. വേഗത്തിലാണ് ഈ വാല്‍നക്ഷത്രം ചലിക്കുന്നത്. ചൊവ്വയില്‍ ഇതു പതിച്ചാല്‍ 35 മില്യന്‍ മെഗാ ടണ്‍ ടിഎന്‍ടി സ്ഫോടനത്തിനു തുല്യമായ ആഘാതം ചൊവ്വയിലുണ്ടാകും. ഈ പതനം നടന്നാല്‍ എല്ലാ പര്യവേക്ഷണ യാനങ്ങളും ഉപയോഗശൂന്യമാകും.

ചൊവ്വയില്‍ അന്വേഷിക്കുന്നത്

റിപ്പോര്‍ട്ട് കടപ്പാട്  : എന്‍ എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍

ചൊവ്വയിലേക്കുള്ള ബഹിരാകാശദൗത്യങ്ങളില്‍ പ്രസക്തമാവുന്നത് ഒരേയൊരു ചോദ്യമാണ്. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ? ഈ ചോദ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന ഇതിന്റെ പഴക്കമാണ്. ശാസ്ത്രലോകം ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട് 40 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തെ ആദ്യമായി സ്പര്‍ശിക്കുന്ന മനുഷ്യനിര്‍മിത വാഹനം സോവിയറ്റ് യൂണിയന്റെ "മാര്‍സ്- 3" ആയിരുന്നുവെങ്കിലും, ചൊവ്വയുടെ വിശേഷങ്ങളെ വിജയകരമായി ഭൂമിയിലേക്കയച്ചത്, അമേരിക്കയുടെ "മാരിനര്‍- 9" ആയിരുന്നു. ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍ ആദ്യമായി സ്വയം അവരോധിക്കപ്പെടുന്ന ഉപഗ്രഹവും "മാരിനര്‍- 9" ആയിരുന്നു.


1973ലായിരുന്നു ഇത്. അങ്ങനെ നോക്കിയാല്‍, ചൊവ്വാ പര്യവേക്ഷണത്തിന്റെ 40-ാം വാര്‍ഷികത്തിലാണ്, "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍" എന്ന ഔദ്യോഗിക നാമമുള്ള "മംഗള്‍യാന്‍" അവിടേക്കെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഉത്തരം കണ്ടെത്താനാവാതെ അവശേഷിക്കുന്ന ചോദ്യം ചൊവ്വയില്‍ ജീവനുണ്ടോ, അല്ലെങ്കില്‍ ഉണ്ടായിരുന്നുവോ എന്നതാണ്. "മാരിനര്‍- 9" ചൊവ്വയുടെ അടുത്തെത്തിയപ്പോള്‍, അവിടെ ഒരു പൊടിക്കാറ്റ് വീശുകയായിരുന്നുവെന്ന് "നാസ"യുടെ രേഖകള്‍ പറയുന്നു.


ഉയര്‍ന്നുവന്നുകൊണ്ടിരുന്ന പൊടിപടലങ്ങള്‍ കാരണം, അതിനു താഴേയ്ക്കുള്ള ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു അന്ന്. അതുകാരണം, ഒരാഴ്ചയോളം കഴിഞ്ഞ്, കാറ്റ് കെട്ടടങ്ങിയശേഷം മാത്രമായിരുന്നു "മാരിനറി"ന് ചൊവ്വയുടെ ഉപരിതലചിത്രം പകര്‍ത്താനായത്. പകര്‍ത്തിയപ്പോള്‍ അത് വലിയ വിഷയമായി. കാരണം, ചൊവ്വയില്‍ ജീവികളുണ്ടെന്നും, അവര്‍ക്ക് നാഗരികതയുണ്ടെന്നും അവര്‍ക്ക് കൃഷിയുണ്ടെന്നും ജലസേചനം നടത്താന്‍ അവര്‍ നിര്‍മിച്ച കനാലുകള്‍ ദൂരദര്‍ശിനിയിലൂടെ തനിക്കു കാണാമെന്നുമായിരുന്നു ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ഗിയോവാനി ഷിയാപറേലി പറഞ്ഞത്, 1977ല്‍. ഇത് സത്യമല്ലെന്ന്, "മാരിനര്‍- 9" പകര്‍ത്തി, ഭൂമിയിലേക്കയച്ച ഫോട്ടോഗ്രാഫുകള്‍ തെളിയിച്ചു. മനുഷ്യരെപ്പോലെ സംസ്കാരസമ്പന്നരായ, ബുദ്ധിയുള്ള ജീവികള്‍ ചൊവ്വയിലുണ്ടെന്ന വാദം അതോടെ അവസാനിച്ചു. എന്നാല്‍, അടുത്ത വിവാദം ഉടനെ തുടങ്ങി.


1976ല്‍, അമേരിക്കയുടെ "വൈക്കിങ്ങ്" എന്നു പേരായ പര്യവേക്ഷണദൗത്യം ചൊവ്വയിലിറങ്ങി. ഇറങ്ങുക മാത്രമല്ല, മണ്ണിളക്കി, അതില്‍നിന്ന് അല്‍പ്പം വാരി, രാസപരമായി പരീക്ഷിച്ചു. അതില്‍ ജീവന്റെ തുടിപ്പുകളുണ്ടെന്നായിരുന്നു അനൗദ്യോഗികമായ വെളിപ്പെടുത്തല്‍. പക്ഷേ, എന്തുകൊണ്ടോ അമേരിക്ക ആ റിപ്പോര്‍ട്ട് പൂഴ്ത്തി. ചൊവ്വയിലെ ജീവനെക്കുറിച്ചുള്ള ചിന്തകള്‍ പിന്നീട് പൊങ്ങിവന്നത്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി ചൊവ്വയിലേക്ക് ഒരു പര്യവേക്ഷണദൗത്യത്തെ അയച്ചപ്പോഴായിരുന്നു. "മാര്‍സ് എക്സ്പ്രസ്" എന്നായിരുന്നു ഇതിന്റെ പേര്. ചൊവ്വയെ ചുറ്റിസഞ്ചരിച്ച് നിരീക്ഷണം നടത്തിയ ഇത്, 2003 ഡിസംബറില്‍, വളരെ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി- "ജൈവസംയുക്തം" എന്നു വിശേഷിപ്പിക്കാവുന്ന ഒരെണ്ണത്തെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിരിക്കുന്നു- മീഥേന്‍ . അങ്ങനെയാണ് മീഥേന്‍വാതകം ചിത്രത്തിലേക്ക് കടന്നുവരുന്നത്.


മീഥേന്‍വാതകം ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ടെങ്കില്‍, അതിനര്‍ഥം ജീവനുണ്ടെന്നാണ് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചു. കാരണം, ഭൂമിയില്‍, ഇത്തരത്തില്‍ മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില സൂക്ഷ്മജീവികളുണ്ട്- "മെതനോജെന്‍സ്" എന്ന പേരില്‍. ബാക്ടീരിയകളായ ഇവ, ഉയര്‍ന്ന ലവണാംശത്തിലും താപനിലയിലുമൊക്കെ ജീവിക്കാന്‍ കഴിയുന്നവയാണ്. അതുകൊണ്ട് ഇവയുടെ പ്രതിനിധികള്‍ ചൊവ്വയിലുമുണ്ടാവാം എന്ന് ചിലര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഈ പ്രതീക്ഷ വിജയിക്കാന്‍ ഒരു പ്രധാന തടസ്സമുണ്ടായി എന്നതാണ് വസ്തുത. കാരണം, മീഥേന്‍ സൃഷ്ടിക്കാന്‍ സൂക്ഷ്മജീവികള്‍തന്നെ വേണമെന്നില്ല. തികച്ചും രാസപരമായ പ്രവര്‍ത്തനങ്ങള്‍മൂലവും മീഥേന്‍ സൃഷ്ടിക്കപ്പെടാം. ഭൂമിയില്‍ ഇങ്ങനെ നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചൊവ്വയിലും അതുതന്നെയാവില്ലേ നടന്നുകൊണ്ടിരിക്കുന്നത്? ഇതിന് ഉത്തരം കണ്ടെത്തുന്നതായി പുതിയ പ്രശ്നം.


2003ലെ മീഥേന്‍ കണ്ടെത്തലിനുശേഷം, ഭൂമിയിലെ മൂന്നു ദൂരദര്‍ശിനികള്‍ ചൊവ്വയുടെ ഉപരിതലം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ അരിച്ചുപെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ഏഴു വര്‍ഷം അവ ഇതു തുടര്‍ന്നു. അതിലൂടെ അവ വിചിത്രമായൊരു കാര്യം കണ്ടെത്തി. ചൊവ്വയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന മീഥേന്‍ വാതകം കൃത്യമായും മൂന്ന് പ്രത്യേക സ്ഥലങ്ങളില്‍നിന്നാണ് പുറപ്പെടുന്നത്. "അറേബിയാ ടെറാ" , "നിലിഫോസെ" , "സിര്‍ട്ടിസ് മേജര്‍" എന്നിവയായിരുന്നു ഇവ.


2005ല്‍, സുപ്രധാനമായ മറ്റൊരു കണ്ടെത്തല്‍, ചൊവ്വയെ സംബന്ധിക്കുന്നതായി "നാസ" നടത്തിയിരുന്നു- ചൊവ്വയില്‍ ജലം ദ്രാവകരൂപത്തില്‍ത്തന്നെയുണ്ട്. മണ്ണിനടിയിലാണെന്നു മാത്രം. ചൊവ്വയുടെ മധ്യരേഖാ മേഖലയിലാണ് ഈ ജലസാന്നിധ്യം കണ്ടെത്തിയത്. ശ്രദ്ധേയമായിത്തീര്‍ന്ന മറ്റൊരു കാര്യം, മുന്‍പറഞ്ഞ, മീഥേന്‍വാതകം ഉയര്‍ന്നുവരുന്ന മൂന്നു മേഖലകളും, ഈ മധ്യരേഖാമേഖലയ്ക്ക് തൊട്ടടുത്താണെന്നതായിരുന്നു. 19,000 മെട്രിക് ടണ്‍ മീഥേന്‍ ആയിരുന്നു ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് മൊത്തമായും കണ്ടെത്തിയത്. എന്നാല്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സൂക്ഷ്മജീവികളാണോ, അജീവിയമായ പ്രവര്‍ത്തനങ്ങളാണോ എന്നാണ് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതുതന്നെയാണ് "മംഗള്‍യാനി"ലുടെ ഇന്ത്യ ലക്ഷ്യമിട്ടതും.

ഇന്ത്യന്‍ ദൗത്യം

റിപ്പോര്‍ട്ട് കടപ്പാട്  : സി രാമചന്ദ്രന്‍, ദേശാഭിമാനി കിളിവാതില്‍

നമ്മുടെ ഒരവയവം പ്രവര്‍ത്തനരഹിതമാവുമ്പോഴാണ് അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കത് അനുഭവവേദ്യമാകുന്നില്ല. നാം അകലങ്ങളുമായി വിവരവിനിമയം ചെയ്യുമ്പോഴാകട്ടെ, അകലങ്ങളിലെ കാഴ്ചകള്‍ സ്വീകരണമുറിയിലിരുന്നു കാണുമ്പോഴാകട്ടെ, കാലാവസ്ഥയുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുമ്പോഴാകട്ടെ, പ്രകൃതിദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പു ലഭിക്കുമ്പോഴാകട്ടെ ഇതെല്ലാം ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട നേട്ടങ്ങളായി ഓര്‍മിക്കാറില്ല. ഏതെങ്കിലുമൊരു ദൗത്യം പരാജയപ്പെടുമ്പോഴാണ് കോലാഹലങ്ങളുണ്ടാകുന്നത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയുടെ വിജയം ഇന്ത്യന്‍ ജനതയുടെ ആത്മവീര്യവും ആത്മാഭിമാനവും അതിന്റെ പാരമ്യത്തിലെത്തിച്ച സംഭവമായിരുന്നു. കിഴക്കന്‍തീരത്ത് അടുത്തയിടെ വീശിയടിച്ച "ഫൈലിന്‍" കൊടുങ്കാറ്റിന്റെ ഗതി ഒരു ദൃക്സാക്ഷി വിവരണമെന്നോണം നല്‍കി, എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ സഹായിച്ചതും നമ്മുടെ അപായമുന്നറിയിപ്പ് ഉപഗ്രഹങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ്.

ഇന്ത്യയുടെ ഏറ്റവും പുതിയ ബഹിരാകാശപദ്ധതിയായി "മംഗള്‍യാന്‍ " എന്ന ചൊവ്വാ ഭ്രമണോപഗ്രഹവും രാജ്യത്തിന് ഏറെ അഭിമാനമാണ്. ചാന്ദ്രയാനിന്റെ വിക്ഷേപണം നാലുലക്ഷം കിലോമീറ്റര്‍ അകലമുള്ള ലക്ഷ്യത്തിലേക്കായിരുന്നുവെങ്കില്‍, ഇപ്പോഴത്തേത് ഏകദേശം 40 കോടി കിലോമീറ്റര്‍വരെ അകലേക്കാണ്. ലക്ഷ്യത്തിലെത്താന്‍ ഒരുവര്‍ഷത്തോടടുത്ത് സമയമെടുക്കും. ചാന്ദ്രയാന്‍ ചന്ദ്രന്റെ കാര്യത്തിലെന്നപോലെ മംഗള്‍യാന്‍ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും പഠനത്തിനു സഹായകമായ വിവരങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിക്കുന്നു. ചൊവ്വയെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന അബദ്ധജഡിലമായ അന്ധവിശ്വാസങ്ങളില്‍നിന്ന് കുറേപേരെങ്കിലും മോചിതരായേക്കുമെന്ന് പ്രതീക്ഷിക്കാം.

വിജയിച്ച ദൗത്യങ്ങള്‍:

1964ല്‍ നാസ വിക്ഷേപിച്ച മാരിനര്‍- 4, ഒരുവര്‍ഷത്തിനുശേഷം ചൊവ്വയുടെ സമീപത്തുകൂടെ കടന്നുപോകുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്തു.

1971ല്‍ സോവിയറ്റ് യൂണിയന്റെ മാഴ്സ്-3 എന്ന ബഹിരാകാശയാനം ചൊവ്വയെ വലംവയ്ക്കുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്തു. മാത്രമല്ല, ചൊവ്വയില്‍ ഇറങ്ങുകയുമുണ്ടായി.

1971ല്‍ നാസയുടെ മാരിനര്‍- 9 ചൊവ്വയെ വലംവയ്ക്കുകയും അന്നേരം അവിടെയുണ്ടായ പൊടിക്കാറ്റിന്റെ ചിത്രങ്ങളുടെ അഗ്നിപര്‍വതങ്ങളുടെ ചിത്രങ്ങളും ഭൂമിയിലേക്കയച്ചു. എന്നോ ഉണ്ടായിരുന്ന ഒരു ജലപ്രവാഹത്തിന്റെ ബാക്കിപത്രമെന്നോണം സ്ഥിതിചെയ്യുന്ന ഒരു ചാലിന്റെ ചിത്രവും അയക്കുകയുണ്ടായി.

1975ല്‍ നാസ വൈക്കിങ് 1, 2 എന്ന രണ്ടു യാനങ്ങള്‍ ചൊവ്വയിലേക്കയച്ചു. രണ്ടും 1976ല്‍ ചൊവ്വയുടെ പ്രതലത്തിലിറങ്ങി പര്യവേക്ഷണം നടത്തി. ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ഇതില്‍ പെട്ടിരുന്നു.

1966ല്‍ നാസ മാഴ്സ് ഗ്ലോബല്‍ സര്‍വേയര്‍ എന്ന ഉപഗ്രഹം ചൊവ്വയിലേക്കയച്ചു. അത് ഏതാണ്ട് ഒമ്പതുവര്‍ഷത്തില്‍പ്പരം സജീവമായി ഭ്രമണപഥത്തില്‍ നിലനിന്നു. അതേവര്‍ഷംതന്നെ (1996) മാഴ്സ് പാത്ത് ഫൈന്‍ഡര്‍, സോജോര്‍ണര്‍ എന്നീ രണ്ടു യാനങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുകയും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

2001ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് ഒഡിസി ഓര്‍ബിറ്റര്‍" ഇന്നും സജീവമായി ചൊവ്വയെ വലംവച്ചുകൊണ്ടിരിക്കുന്നു.

2003ല്‍ ഈസ (യൂറോപ്യന്‍ സ്പേസ് ഏജന്‍സി) വിക്ഷേപിച്ച "മാഴ്സ് എക്സ്പ്രസ്" ഇന്നും ഭ്രമണപഥത്തിലുണ്ട്. എന്നാല്‍ അതില്‍നിന്ന് ചൊവ്വയുടെ ഉപരിതലത്തിലേക്കയച്ച "ബീഗിള്‍- 2" എന്ന ഉപകരണം വീണുതകര്‍ന്നു.

2005ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് റിക്കൊണൈസന്‍സ് ഓര്‍ബിറ്റര്‍" ഇന്നും സജീവമാണ്.

2008ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് ഫിനിക്സ്" ചൊവ്വയുടെ ധ്രുവപ്രദേശത്തെക്കുറിച്ചു പഠിക്കാനുള്ളതായിരുന്നു.

2011ല്‍ നാസ ചൊവ്വയിലേക്കയച്ച "ക്യൂരിയോസിറ്റി"യും "മാഴ്സ് സയന്‍സ് ലബോറട്ടറി"യും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്.

പരാജയപ്പെട്ട ദൗത്യങ്ങള്‍: 

1988ല്‍ സോവിയറ്റ് യൂണിയന്‍ അയച്ച ഫോബോസ്- 1, ഫോബോസ്- 2 എന്നീ യാനങ്ങള്‍ അതിന്റെ യാത്രക്കിടയില്‍ പ്രവര്‍ത്തനക്ഷമമല്ലാതായി.


1992ല്‍ നാസയുടെ "മാഴ്സ് ഓര്‍ബിറ്റര്‍" യാത്രക്കിടയില്‍ പരാജയപ്പെട്ടു.

1996ല്‍ റഷ്യ വിക്ഷേപിച്ച ചൊവ്വായാനം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍നിന്നു കടന്നുപോകുന്നതില്‍ പരാജയപ്പെട്ടു.

1998ല്‍ അയച്ച ജപ്പാന്റെ "നോസോമി" പരാജയപ്പെട്ടു.

1999ല്‍ അമേരിക്കയുടെ രണ്ടു ദൗത്യങ്ങള്‍ പരാജയപ്പെട്ടു. "മാര്‍സ് ക്ലൈമറ്റ് ഓര്‍ബിറ്റര്‍", "മാഴ്സ് പോളാര്‍ലാന്‍ഡര്‍" എന്നീ പദ്ധതികള്‍ ചൊവ്വയില്‍ ഇടിച്ചുവീണു തകര്‍ന്നു.

2003ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ "ബീഗിള്‍- 2" ചൊവ്വയുടെ ഉപരിതലത്തില്‍ വീണുതകര്‍ന്നു.

2011ല്‍ റഷ്യയുടെ "ഫോബോസ്-ഗ്രണ്‍ട്" എന്ന ദൗത്യം, ചൊവ്വയുടെ ചന്ദ്രനായ ഫോബോസില്‍ ഇറങ്ങി അവിടുത്തെ മണ്ണുശേഖരിച്ച് അത് ഭൂമിയില്‍കൊണ്ടുവരിക എന്നതായിരുന്നു. ഗ്രണ്‍ട് എന്നാല്‍ റഷ്യന്‍ഭാഷയില്‍ മണ്ണ് എന്നാണ്. സോവിയറ്റ് യൂണിയന്റെ ഒരു യാന്ത്രികദൗത്യം പണ്ടുകാലത്ത് നമ്മുടെ ചന്ദ്രനില്‍ ഇറങ്ങി മണ്ണ് ശേഖരിച്ചു കൊണ്ടുവന്നതിന്റെ ഓര്‍മപോലെയാണിത്. പക്ഷേ ഇപ്രാവശ്യം ഇത് പ്രാരംഭത്തില്‍ത്തന്നെ അലസിപ്പോയി.



ഇനിയും അറിയാന്‍ സന്ദര്‍ശിക്കൂ,


Mars Orbiter Mission on Wikipedia, the free encyclopedia

Exploration of Mars on Wikipedia, the free encyclopedia

മംഗൾയാൻ - വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Tuesday, November 5, 2013

മംഗള്‍യാന് മംഗളകരമായ തുടക്കം; ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തം

ശ്രീഹരിക്കോട്ട : രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന് മംഗളകരമായ തുടക്കം. 

വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള്‍ നിശ്ചയിച്ചതുപോലെ പിന്നിട്ട് 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' എന്ന മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇനി 300 ദിവസംകൊണ്ട് 40 കോടി കിലോമീറ്റര്‍ താണ്ടി ചൊവ്വായുടെ ഭ്രമണപഥത്തിലെത്തണം.

ചൊവ്വാഴ്ച പകല്‍ 2.38 നാണ് പിഎസ്എല്‍വി -സി25 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്. 

ഏതാണ്ട് 35 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു : 'ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...ഐഎസ്ആര്‍ഒ യുടെ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകം പിഎസ്എല്‍വി-സി25 ല്‍ നിന്ന് വിജയകരമായി വേര്‍പെട്ടിരിക്കുന്നു'. 

ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി -സി25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ - ചിത്രം : പിടിഐ


ഭൂമിയില്‍നിന്ന് കുറഞ്ഞത് 247 കിലോമീറ്ററും, കൂടിയത് 23,567 കിലോമീറ്ററും അകലെയുള്ള ഭൗമഭ്രമണപഥത്തിലാണ് ഇപ്പോള്‍ മംഗള്‍യാന്‍ പേടകം. പേടകത്തിലെ സോളാര്‍ പാനലുകള്‍ വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

1,350 കിലോഗ്രാം ഭാരമുള്ള 'മംഗള്‍യാന്‍ ' ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയിലേക്ക് സഞ്ചാരം തുടങ്ങുക. 2014 സപ്തംബര്‍ ഇരുപത്തിനാലോടെ മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാന്‍ പേടകത്തിലുള്ളത്. 

ചൊവ്വാദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു യുഗപ്പിറവിയാവും അത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മംഗള്‍യാന്‍ പേടകം


മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വായാത്ര കൃത്യമായി പിന്തുടരുന്നതിന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലും ബ്രൂണെയിലും ബാംഗ്ലൂരിനടുത്ത് ബൈലാലുവിലുമുള്ള കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായി ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു. ദക്ഷിണ ശാന്തസമുദ്രത്തില്‍ നിലയുറപ്പിച്ച നാളന്ദ, യമുന എന്നീ കപ്പലുകളും ഇതേ ദൗത്യത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ആദ്യമായി ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും അവിടെ പര്യവേക്ഷണം തുടരുകയാണ്. 

മംഗള്‍യാനിന്റെ ഭൂമിയിലെ നിയന്ത്രണകേന്ദ്രങ്ങള്‍


ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മംഗള്‍യാന്‍ പേടകം ചുരുങ്ങിയത് ആറ് മാസമെങ്കിലും അവിടെ അന്വേഷണം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നു. 

മംഗള്‍യാന്‍ വിക്ഷേപണത്തോടെ 144 അടി ഉയരമുള്ള പിഎസ്എല്‍വി.- സി25 റോക്കറ്റ് അതിന്റെ വിശ്വസ്തത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഐഎസ്ആര്‍ഒ യുടെ അഭിമാനദൗത്യമായിരുന്ന ചന്ദ്രയാന്‍ വിക്ഷേപിച്ചതും പിഎസ്എല്‍വി റോക്കറ്റിലായിരുന്നു.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

ചൊവ്വാരഹസ്യങ്ങള്‍ തേടി മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു...





ISRO's Mars Orbiter Mission's Photos on Facebook




ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉച്ചയ്ക്ക് 2.38ന് വിജയകരമായി വിക്ഷേപിച്ചത്. ആദ്യഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ വെളിപ്പെടുത്തി.

പി.എസ്.എല്‍.വി സി25 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിച്ചത്. 40 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് 2014ല്‍ പേടകം ചൊവ്വയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇതിന് മുമ്പ് യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയുമാണ് ഭ്രമണപഥത്തിലേക്ക് പര്യവേഷണ വാഹനമയച്ച രാജ്യങ്ങള്‍.

വിക്ഷേപണം നടത്തി കൃത്യം 44 മിനിട്ടുകള്‍ പിന്നിടുമ്പോള്‍ മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. ഇതോടെ പിഎസ്എല്‍വി റോക്കറ്റിന്റെ ദൗത്യം അവസാനിക്കും. പിന്നീട് 25ഓളം ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്ന പേടകം ചൊവ്വയിലേക്കുള്ള പ്രയാണം ആരംഭിക്കും. 200 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് അടുത്ത വര്‍ഷം സെപ്റ്റംബര്‍ മാസം പേടകം ചൊവ്വയുടെ ഭ്രമണപഥത്തിനടുത്തെത്തും. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കെത്താന്‍ മുന്നൂറോളം ദിവസങ്ങളാണെടുക്കുന്നത്.

ചൊവ്വയിലെ അന്തരീക്ഷത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ് മംഗള്‍യാനിന്റെ കര്‍ത്തവ്യം. ചൊവ്വയിലെ മീഥെയ്ല്‍ വാതകത്തിന്റെ സാന്നിധ്യം അറിയാന്‍ മീഥെയ്ല്‍ മാപിനി, ബഹുവര്‍ണ്ണ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ അത്യാധുനിക ക്യാമറുകള്‍ എന്നിവ പേടകത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഐഎസ്ആര്‍ഒയുടെ പോര്‍ട്ട്‌ബ്ലെയര്‍, ഗ്യാലലു, ബ്രൂണെ എന്നീ കേന്ദ്രങ്ങളിലും ശാന്തസമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന രണ്ട് കപ്പലുകളിലുമാണ് സിഗ്‌നല്‍ റിസീവിംഗ് യൂണിറ്റുകള്‍ ഉള്ളത്.

1960 മുതല്‍ ഇതുവരെ 51 ദൗത്യങ്ങള്‍ ചൊവ്വ ലക്ഷ്യമിട്ട് നടന്നെങ്കിലും 21 എണ്ണം മാത്രമാണ് വിജയിച്ചത്. മംഗള്‍യാന്‍ വിജയിച്ചാല്‍ ചൊവ്വയെ കുറിച്ച് പഠിക്കുന്ന നാലാമത്തെ ഏജന്‍സിയാകും ഐഎസ്ആര്‍ഒ. നേട്ടം കൈവരിക്കുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനം നേടുകുകയും ചെയ്യും.

ചൊവ്വയിലിറങ്ങിയാല്‍ മംഗള്‍യാന്‍ ആറ് മാസമെങ്കിലും പര്യവേഷണം തുടരുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി പര്യവേഷണം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ മംഗള്‍യാനുമെത്തുന്നത്.

ISRO's Mars Orbiter Mission on Facebook

Saturday, November 2, 2013

India prepares to take flight to Mars with the Mars Orbiter Mission (MOM) | The Planetary Society

Thursday, October 31, 2013

ഐസോണ്‍ വാല്‍നക്ഷത്രം

ഐസോണ്‍ വാല്‍നക്ഷത്രം 



വാനനിരീക്ഷകര്‍ക്കായി ഒക്ടോബര്‍ അവസാനവാരം ഒരു അതിഥിയെ കാത്തുവയ്ക്കുന്നുണ്ട്- "ഐസോണ്‍" വാല്‍നക്ഷത്രം! ആകാശത്ത് ഒരു വാല്‍നക്ഷത്രത്തെ കാണാനാവുന്നത് ചെറിയ കാര്യമല്ല. ഒക്ടോബര്‍ അവസാനത്തോടെ ദൂരദര്‍ശിനിയിലൂടെയും അതിനുശേഷം നവംബര്‍ അവസാനവാരംമുതല്‍ ഡിസംബര്‍ ആദ്യ ആഴ്ചവരെ നഗ്നനേത്രംകൊണ്ടും ഈ ആകാശവിസ്മയത്തെ നേരില്‍ കാണാം. സൂര്യനെ ലക്ഷ്യമാക്കിയാണ് ഈ വാല്‍നക്ഷത്രം വരുന്നത്. 2012 സെപ്തംബര്‍ 21ന് രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞരാണ് ഇങ്ങനെയൊരു വാല്‍നക്ഷത്രം സൂര്യനെ ലക്ഷ്യമാക്കി വരുന്നതായി കണ്ടെത്തിയത്. എന്നല്‍ അത് ഒരു വാല്‍നക്ഷത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍, എല്ലാ വാല്‍നക്ഷത്രങ്ങളും അവയെ കണ്ടുപിടിച്ച ആളുകളുടെ പേരില്‍ അറിയപ്പെടുന്ന പതിവ് "ഐസോണ്‍" വാല്‍നക്ഷത്രം തെറ്റിച്ചു. പിന്നീട് വാല്‍നക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിന്റെ കണ്ടെത്തലിന് അവസരമൊരുക്കിയ ദൂരദര്‍ശിനിയുടെ പേരിന്റെ ചുരുക്കരൂപമാണ് അതിനു നല്‍കപ്പെട്ടത്. അതായിരുന്നു "ഐസോണ്‍". ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് .

2012 സെപ്തംബര്‍ 21ന് ആദ്യം കണ്ടെത്തുമ്പോള്‍, "ഐസോണ്‍" വ്യാഴത്തിന്റെ ഭ്രമണപഥത്തിനും അപ്പുറമായിരുന്നു. വേഗം കൂടിക്കൂടി വരുന്നതരത്തിലാണ് സൂര്യന്റെ നേരെയുള്ള ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരം. സൂര്യന്റെ ആകര്‍ഷണശക്തിക്ക് അടിപ്പെട്ടു സഞ്ചരിക്കുന്നതുകൊണ്ടാണ് വേഗം കൂടിവരുന്നത്. വേഗംകൂടുന്നതനുസരിച്ച് ചെറിയൊരു വാലും "ഐസോണി"ന് മുളച്ചിട്ടുണ്ട്. വളര്‍ന്നു നീളുന്ന തരത്തിലുള്ള ഈ വാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടതാവും. നീണ്ടത് എന്നുപറഞ്ഞാല്‍, അതിന്റെ നീളം അനേകം കോടി കിലോമീറ്റര്‍വരെയാവാം. ഈ ആഗസ്തില്‍ നടത്തിയ നിരീക്ഷണം അനുസരിച്ച്, ഈ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് 32 കോടി കിലോമീറ്റര്‍ അകലെയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അത് ചൊവ്വയുടെ അടുത്തുകൂടി കടന്നുപോയി. നവംബര്‍ 28നാണ് സൂര്യന് ഏറ്റവും അടുത്തെത്തുന്നത്- 18.6 ലക്ഷം കിലോമീറ്റര്‍ അടുത്ത്. സൂര്യനെ സമീപിക്കുന്നതോടെ വേഗം കുറയുന്ന "ഐസോണ്‍", കുറച്ചു മുന്നോട്ടുപോവുമെങ്കിലും സൂര്യനെ ചുറ്റി തിരിച്ചുവരും. ആ തിരിച്ചുവരവിന്റെ സമയത്താണ് ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നത്. അടുത്തെത്തുന്നു എന്നു പറയാമെങ്കിലും ഇതത്ര അടുത്തുമല്ല. ഭൂമിയില്‍നിന്ന് ആറരക്കോടിയില്‍പ്പരം കിലോമീറ്റര്‍ അകലത്തുകൂടിയാകും "ഐസോണ്‍" കടന്നുപോവുന്നത്. ഡിസംബര്‍ 26നാവും ഇത്. എങ്കിലും ദൂരദര്‍ശിനി ഉപയോഗിച്ചാല്‍, ഒക്ടോബര്‍ അവസാനംമുതല്‍"ഐസോണി"നെ കാണാം.

"ഐസോണി"നെക്കുറിച്ച് പല വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന്, അത് നിശാകാശത്തില്‍ പൂര്‍ണചന്ദ്രന്റെ പ്രകാശത്തെക്കാള്‍ അധികരിച്ച് പ്രകാശിക്കുമെന്നാണ്! ഇക്കാരണത്താല്‍ "ഈ നൂറ്റാണ്ടിലെ വാല്‍നക്ഷത്രം" എന്ന് ചിലര്‍ "ഐസോണി"നെ വിശേഷിപ്പിക്കുന്നു. എന്നാല്‍, ഇതു ശരിയല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒന്നാമതായി സൂര്യനു സമീപമെത്തുമ്പോള്‍, വാല്‍നക്ഷത്രം അടക്കമുള്ള എന്തിന്റെയും തിളക്കം എത്രമാത്രമാകുമെന്ന് മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രകാശത്തിന്റെ "പുരോദിശാ വിസരണം" കാരണമാണ് തിളക്കത്തില്‍ മാറ്റം ഉണ്ടാവുന്നത്. എങ്കിലും, തിളക്കത്തിന്റെ അളവ് ("മാഗ്നിറ്റ്യൂഡ്" - എന്നാണ് ഇത് അറിയപ്പെടുന്നത്) -3 മുതല്‍ -5 വരെ ആകാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

ചന്ദ്രന്റെ അത്രത്തോളമില്ലെങ്കിലും, ഇത് ശുക്രന്റെ തിളക്കത്തോളമെത്തും. "ഐസോണി"ന്റെ മറ്റൊരു പ്രത്യേകത, അതിന് 1680ല്‍ വന്നെത്തിയ, തിളക്കത്തിലൂടെ ലോകപ്രശസ്തി നേടിയ മറ്റൊരു വാല്‍നക്ഷത്രവുമായുള്ള സാമ്യങ്ങളാണ്. തിളക്കം കൂടുതലായിരുന്നെങ്കിലും, 1680ലെ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരദിശയും ഐസോണിന്റെ സഞ്ചാരദിശയും ഒന്നായിരുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നു. അതേസമയം, "ഐസോണ്‍" ഒരു "മരിക്കുന്ന വാല്‍നക്ഷത്ര"മാണെന്നു കരുതുന്നവരുമുണ്ട്. കാരണം 2013 ജനുവരിമുതല്‍ 2013 സെപ്തംബര്‍ അവസാനംവരെയുള്ള നിരീക്ഷണത്തിനിടയില്‍, ഒരിക്കലും "ഐസോണി"ന്റെ തിളക്കം കൂടിയിട്ടില്ല. അത് സ്ഥിരമായി നില്‍ക്കുകയാണ്. വാല്‍നക്ഷത്രങ്ങളുടെ കാര്യത്തില്‍ ഇത് പുതുമയാണ്. ഇതിനൊക്കെയും വിശദീകരണം കണ്ടെത്താന്‍ "ആളിങ്ങെത്തട്ടെ" എന്ന ആശ്വാസവചനവുമായി കാത്തിരിക്കുകയാണ് ലോകമെമ്പാടുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും.

എന്താണ് വാല്‍നക്ഷത്രം?

"നീണ്ട തലമുടിയുള്ള നക്ഷത്രം" എന്ന് അര്‍ഥംവരുന്ന ഗ്രീക്പദമായ "കോമെറ്റെസ്" എന്നതില്‍നിന്നുമാണ് ഇംഗ്ലീഷിലെ "കോമെറ്റ്" എന്ന വാക്കിന്റെ ഉത്ഭവം. ഇതിന്റെ മലയാള വിവര്‍ത്തനമാണ് "വാല്‍നക്ഷത്രം".വാല്‍നക്ഷത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്. "തലയും" "വാലും". അടിസ്ഥാനപരമായി മഞ്ഞുകട്ടകളാണ് എല്ലാ വാല്‍നക്ഷത്രങ്ങളും. സൂര്യന്റെ ചൂടേല്‍ക്കുമ്പോള്‍ ഈ മഞ്ഞ് ഉരുകിത്തുടങ്ങും. അതോടൊപ്പം സൂര്യനില്‍നിന്നു പുറപ്പെടുന്ന "സൗരവാത" ത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണുകള്‍ ജലതന്മാത്രയുമായി കൂട്ടിയിടിച്ച്, അവയിലെ ഹൈഡ്രജന്‍ ആറ്റങ്ങളെ തട്ടിക്കളയും. ഈ സ്വതന്ത്ര ഹൈഡ്രജനും ബാക്കിയാവുന്ന "ഹൈഡ്രോക്സില്‍" ആയോണും ജലബാഷ്പവും ചേര്‍ന്ന്, "വാല്‍നക്ഷത്ര"ത്തിന് ഒരു വലിയ "തല" രൂപപ്പെടും. ഇതാണ് "കോമ" ). ഇതിന്റെ ഒരംശം കാറ്റില്‍പറക്കുന്ന ഒരു പട്ടത്തിന്റെ വാലെന്നപോലെ പിന്നിലേക്കു നീളും. ഇതാണ് വാല്‍നക്ഷത്രത്തിന്റെ "വാല്‍" ആയി മാറുന്നത്. സൂര്യനോട് അടുക്കുന്തോറും തലയും വാലും വലുതായിവരും.

ചരിത്രത്തിലെ പ്രധാന വാല്‍നക്ഷത്രങ്ങള്‍

(1) ഹാലിയുടെ വാല്‍നക്ഷത്രം : 75 വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്തുന്ന വാല്‍നക്ഷത്രമാണിത്. 2061ലാകും ഇത് വീണ്ടും ഭൂമിയുടെ അടുത്തെത്തുന്നത്.

(2) 1680ലെ വാല്‍നക്ഷത്രം : ഐസക് ന്യൂട്ടണ്‍, ഈ വാല്‍നക്ഷത്രത്തിന്റെ ചലനത്തെ അടിസ്ഥാനമാക്കിയാണ് കെപ്ലറുടെ ചലനനിയമങ്ങള്‍ ശരിയാണെന്നു തെളിയിച്ചത്.

(3) 1882ലെ "സെപ്തംബര്‍ വാല്‍നക്ഷത്രം" പകല്‍വെളിച്ചത്തില്‍ കാണാവുന്ന വാല്‍നക്ഷത്രം.

(4) 1910ലെ "വാല്‍നക്ഷത്രം" ): "ഹാലിയുടെ വാല്‍നക്ഷത്ര"മെന്നു തെറ്റിദ്ധരിക്കപ്പെട്ട വാല്‍നക്ഷത്രം.

(5) 1994ലെ "ഷൂമാക്കെര്‍ ലെവി" വാല്‍നക്ഷത്രം : വ്യാഴത്തില്‍ ഇടിച്ചതിലൂടെ ശ്രദ്ധേയമായിത്തീര്‍ന്ന വാല്‍നക്ഷത്രം.

(6) 2011ലെ "ലൗജോയ്" : പകല്‍സമയത്തും കാണാന്‍കഴിയുമായിരുന്ന വാല്‍നക്ഷത്രം. 2011 നവംബറില്‍ ദൃശ്യമായി.

മംഗല്‍യാന്‍ ചുവന്ന മണ്ണിലേക്ക്...

മംഗല്‍യാന്‍ ചുവന്ന മണ്ണിലേക്ക്...

റിപ്പോര്‍ട്ട് കടപ്പാട് :  സാബു ജോസ്, ദേശാഭിമാനി കിളിവാതില്‍



ഏറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം യാഥാര്‍ഥ്യമാവുകയാണ്. മംഗല്‍യാന്‍- 1 (Mars Orbiter) എന്നു പേരിട്ട ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം നവംബറില്‍ വിക്ഷേപിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചു പഠിക്കുന്ന ഉപഗ്രഹം ഗ്രഹോപരിതലത്തില്‍ ഇറങ്ങുന്നതിന് രൂപകല്‍പ്പനചെയ്ത വാഹനമല്ല. കേവലമൊരു ചൊവ്വാ പര്യവേക്ഷണ വാഹനവുമല്ല. മറിച്ച്, ഭാവിയിലെ ഗ്രഹാന്തര യാത്രകള്‍ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണമായാണ് (Technology Demonstrator- TD) ഐഎസ്ആര്‍ഒ ഈ പദ്ധതിയെ കാണുന്നത്. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ചൊവ്വാ വാഹനം, ചൊവ്വാ പേടകം എന്നൊക്കെയാണ് മംഗല്‍യാന്‍ എന്ന വാക്കിന്റെ അര്‍ഥം. ചൊവ്വയുടെ ഭ്രമണപഥം ഭൂമിയെ അപേക്ഷിച്ച് കൂടുതല്‍ ദീര്‍ഘവൃത്തമാണ്. ഓരോ 26 മാസം കൂടുമ്പോഴും ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തുവരും. 2013, 2016, 2018 വര്‍ഷങ്ങളിലാണ് ഇനി ഈ പ്രതിഭാസം അരങ്ങേറുക. ശാസ്ത്രജ്ഞര്‍ 2013ലെ അവസരംതന്നെ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നാണ് മംഗല്‍യാന്‍- 1 വിക്ഷേപിക്കുന്നത്. വിക്ഷേപണ വാഹനം രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തമായ പിഎസ്എല്‍വി റോക്കറ്റും. മോണോ മീഥൈല്‍ ഹൈഡ്രാസിനും ഡൈ-നൈട്രജന്‍ ടെട്രോക്സൈഡുമാണ് റോക്കറ്റില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.

മംഗല്‍യാന്‍ -1, പത്തുമാസത്തെ യാത്രയ്ക്കൊടുവില്‍ 2014 ആഗസ്തില്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഗ്രഹത്തിന്റെ അടുത്തെത്തുമ്പോള്‍ 371 കിലോമീറ്ററും അകലെയാകുമ്പോള്‍ 80,000 കിലോ മീറ്ററും പരിധിയുള്ള ദീര്‍ഘവൃത്ത പാതയാണ് പേടകത്തിന്റെ ഭ്രമണപഥമായി നിശ്ചയിച്ചിരിക്കുന്നത്. മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ചുവന്ന ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും.

1400 ഃ 1800 മില്ലിമീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് സൗരോര്‍ജ്ജ പാനലുകളാണ് പേടകത്തിലുള്ളത്. 750 വാട്സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ പാനലുകള്‍ക്കു കഴിയും. വൈദ്യുതി സംഭരിച്ചുവയ്ക്കാന്‍ 36 അഒ ശേഷിയുള്ള ഒരു ലിഥിയം-അയോണ്‍ ബാറ്ററിയും പേടകത്തിലുണ്ട്. മംഗല്‍യാന്‍ പദ്ധതി വിജയംകണ്ടാല്‍ ഗ്രഹാന്തരയാത്രകള്‍ക്കു ശേഷിയുള്ള രാഷ്ട്രങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും അംഗമാവും. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിന്‍, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. 1350 കിലോഗ്രാം ഭാരമുള്ള ഈ ബഹിരാകാശപേടകത്തില്‍ 14.49 കിലോഗ്രാം ഭാരമുള്ള അഞ്ച് ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

1. ചൊവ്വയുടെ അന്തരീക്ഷഘടന പഠിക്കുന്നതിനുള്ള മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍. ഈ ഉപകരണത്തിന് നാലു കിലോഗ്രാം ഭാരമുണ്ട്.

2. ഗ്രഹാന്തരീക്ഷത്തിലെ മീഥേയ്ന്‍ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് . 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്. ഗ്രഹത്തില്‍ ജീവന്റെ സാന്നിധമുണ്ടോയെന്നു പരീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. സൂക്ഷ്മജീവികള്‍ അവയുടെ ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീഥെയ്ന്‍ വാതകം ഉല്‍പ്പാദിപ്പിക്കും. ഇതു കണ്ടെത്തുകയാണ് ഈ ഉപകരണത്തിന്റെ ദൗത്യം. 3. 1.4 കിലോഗ്രാം ഭാരമുള്ള മാര്‍സ് കളര്‍ ക്യാമറയാണ് മറ്റൊരു ഉപകരണം.

4. അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളക്കുന്നതിനുള്ള പ്രോബ് ഫോര്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഫോര്‍ മാര്‍സ് ആണ് മറ്റൊരു ഉപകരണം. 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്.ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകം എംസിസിയും പ്രിസവും ഉപയോഗിച്ച് ഗ്രഹത്തിന്റെ നിരവധി വര്‍ണചിത്രങ്ങള്‍ എടുക്കും.

5. ഗ്രഹാന്തരീക്ഷത്തിലെ ഹൈഡ്രജന്‍ സാന്നിധ്യം അളക്കുന്നതിനുളള ലെയ്മാന്‍ അല്‍ഫാ ഫോട്ടോമീറ്റര്‍ ആണ് അഞ്ചാമത്തെ ഉപകരണം. ഇതിന് 1.5 കിലോഗ്രാം ഭാരമുണ്ട്.

ചുവന്ന ഗ്രഹത്തില്‍ ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നു കരുതുന്ന ജലവും കാര്‍ബണ്‍ ഡയോക്സൈഡും എങ്ങനെയാണ് നഷ്ടമായത് എന്നുതുടങ്ങി ഇതുവരെ മറ്റൊരു ചൊവ്വാ പര്യവേക്ഷണ ദൗത്യവും അന്വേഷിക്കാത്ത കാര്യങ്ങളാണ് മംഗല്‍യാന്‍ ചെയ്യാനൊരുങ്ങുന്നത്. ഭാരതത്തോടൊപ്പം ശാസ്ത്രസമൂഹവും കാത്തിരിക്കുകയാണ് മംഗല്‍യാന്‍ വിക്ഷേപണദിനത്തിനായി...

More,

ഒടുവില്‍ ഹിഗ്ഗ്സ് കണത്തിന് പുരസ്കാരം

ഒടുവില്‍ ഹിഗ്ഗ്സ് കണത്തിന് പുരസ്കാരം 

റിപ്പോര്‍ട്ട് കടപ്പാട് :  ഡോ. എന്‍ ഷാജി, ദേശാഭിമാനി കിളിവാതില്‍

2013ലെ ഊര്‍ജതന്ത്ര നൊബേല്‍ പുരസ്കാരം പ്രതീക്ഷിച്ചപോലെ ഹിഗ്ഗ്സ് കണത്തിന്റെ ഉപജ്ഞാതാക്കള്‍ക്കു ലഭിച്ചു. നാശംപിടിച്ച കണം എന്ന കുപ്രസിദ്ധിയും "ദൈവകണ"മെന്ന പ്രസിദ്ധിയും നേടിയ ഈ കണത്തെ കണ്ടെത്തിയത് അരനൂറ്റാണ്ടായി നടത്തിയ ശ്രമത്തിനൊടുവിലാണ്. ഈ കണത്തിന്റെ അസ്തിത്വം 1964ല്‍ പ്രവചിച്ച പീറ്റര്‍ ഹിഗ്ഗ്സ് എന്ന ബ്രിട്ടീഷുകാരനും ഫ്രാന്‍സോ ആംഗ്ലെര്‍ എന്ന ബല്‍ജിയംകാരനും ഇത്തവണത്തെ നൊബേല്‍ പുരസ്കാരം വീതംവയ്ക്കുകയാണ്. പീറ്റര്‍ ഹിഗ്ഗ്സ് എഴുതിയ ഒന്നരപ്പേജ് മാത്രം വലുപ്പമുള്ള ഗവേഷണ പേപ്പറിലാണ് ഒരു പുതിയ കണത്തെ പ്രവചിച്ചിരുന്നത്. ഈ പേപ്പറിനെ അടിസ്ഥാനമാക്കി മൂവായിരത്തിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പിന്നീടു വന്നിട്ടുണ്ട്. ആംഗ്ലെറാകട്ടെ സുഹൃത്ത് റോബെര്‍ട്ട് ബ്രൗട്ടിനൊപ്പമാണ് ഈ ആശയം അവതരിപ്പിച്ചത്.

2011ല്‍ റോബെര്‍ട്ട് ബ്രൗട്ട് അന്തരിച്ചതിനാല്‍ നൊബേല്‍ പുരസ്കാരം ലഭിക്കാതെ പോയി. ഇവരുടെ ഗവേഷണ പേപ്പര്‍ രണ്ടരപ്പേജ് മാത്രം വലുപ്പമുള്ളതായിരുന്നു. രണ്ടും പ്രസിദ്ധീകരിച്ചത് ഫിസിക്കല്‍ റിവ്യു ലെറ്റേഴ്സ് എന്ന പ്രസിദ്ധീകരണത്തിലായിരുന്നു. ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ട മഹാസ്ഫോടന സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം ഏതാണ്ട് 1382 കോടി വര്‍ഷംമുമ്പ് ഉണ്ടായി. അതോടൊപ്പം ഉണ്ടായ ഏതാനും ഇനം മൗലികകണങ്ങളില്‍നിന്നാണ് ഈ പ്രപഞ്ചത്തില്‍ കാണുന്ന സകലമാന വസ്തുക്കളും ഉണ്ടായത്. ഇതിലെ ഘടകകണങ്ങള്‍ക്കെല്ലാം ദ്രവ്യമാനം (മാസ്, പിണ്ഡം) ലഭിക്കുന്നത് ആ കണങ്ങളും ഹിഗ്ഗ്സ് ഫീല്‍ഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തനംവഴിയാണ്. ഇലക്ട്രിക് ഫീല്‍ഡ്, മാഗ്നറ്റിക് ഫീല്‍ഡ് എന്നൊക്കെ പറയുന്ന വിധത്തില്‍ പ്രപഞ്ചം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഫീല്‍ഡാണ് ശാസ്ത്രജ്ഞര്‍ വിഭാവനം ചെയ്തത്. അതിന് പിന്നീട് ഹിഗ്ഗ്സ് ഫീല്‍ഡ് എന്ന പേരു വീണു. അങ്ങനെയൊരു ഫീല്‍ഡ് ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരു കണംകൂടി ഉണ്ടാകണം. അത് ബോസോണ്‍ വിഭാഗത്തില്‍പ്പെടുന്ന കണമാകും എന്നവര്‍ പറഞ്ഞുവച്ചു. ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ ബോസിന്റെ ചില സിദ്ധാന്തങ്ങള്‍ അനുസരിക്കുന്ന കണങ്ങളെയാണ് പൊതുവേ ബോസോണുകള്‍ എന്നു പറയുന്നത്. ഹിഗ്ഗ്സ് കണത്തെ അല്ലെങ്കില്‍ ഹിഗ്ഗ്സ് ബോസോണിനെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ പാടുപെടാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി.

ഇതിനിടെ, ഹിഗ്ഗ്സിന്റെ ആശയത്തെ കടംകൊണ്ട് ഗ്ലാഷോ, വെയ്ന്‍ബെര്‍ഗ്, സലാം എന്നീ ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന ഏകീകൃത ഫീല്‍ഡ് സിദ്ധാന്തം പൊതുവെ അംഗീകരിക്കപ്പെട്ടു. ആ സിദ്ധാന്തം പ്രവചിച്ച മൂന്നിനം കണങ്ങളെ റബ്ബിയ, സൈമണ്‍ എന്നീ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണഫലമായി കണ്ടെത്തുകയും ചെയ്തു. ഈ അഞ്ചുപേര്‍ക്കും 1979ലും 1984ലുമായി നൊബേല്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴൊന്നും ഹിഗ്ഗ്സ് കണത്തെ കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കൂട്ടായ യത്നംവഴി യൂറോപ്പിലെ ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ പരീക്ഷണസംവിധാനം ഒരുങ്ങിയതോടെ ഹിഗ്ഗ്സ് കണത്തെ കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ ഉണര്‍ന്നു. ഒടുവില്‍ 2012 ജൂലൈ നാലിന് ഒരു പുതിയ കണത്തെ സംബന്ധിച്ച വാര്‍ത്ത ലോകമെമ്പാടും പ്രതീക്ഷ ഉണര്‍ത്തി. ഒടുവില്‍ 2013 ജനുവരിയില്‍ അത് ഹിഗ്ഗ്സ് കണംതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഒടുവിലിതാ നൊബേല്‍ പുരസ്കാരവും തേടിയെത്തി. 

(എറണാകുളം മഹാരാജാസ് കോളേജ് ഫിസിക്സ് പ്രൊഫസറാണ് ലേഖകന്‍)

ഗയ ജീവന്‍ തെരയുന്നു, നക്ഷത്രങ്ങളില്‍...

ഗയ ജീവന്‍ തെരയുന്നു, നക്ഷത്രങ്ങളില്‍...

റിപ്പോര്‍ട്ട് കടപ്പാട് :  സാബു ജോസ്, ദേശാഭിമാനി കിളിവാതില്‍



ഗയ അടുത്തുതന്നെ യാത്രതിരിക്കുന്നു, ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവയ്ക്ക് ചുറ്റുമുള്ള ഗ്രഹകുടുംബങ്ങളെയും തേടിയാണ് യാത്ര.

ഗയ യാത്രയ്ക്കൊരുങ്ങുകയാണ്. ഫ്രഞ്ച് ഗയാനയിലെ കൗറുവിലുള്ള ഉപഗ്രഹ വിക്ഷേപണത്തറയില്‍നിന്ന് സോയൂസ് എസ്ടി-ബി റോക്കറ്റിന്റെ ചിറികിലേറി ഗയ പറക്കുമ്പോള്‍ ആ യാത്ര ചരിത്രത്തിലെ നാഴികക്കല്ലാകും. യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഡിസ്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്പേസ് ക്രാഫ്റ്റ് യാത്രതിരിക്കുന്നത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവയ്ക്കുചുറ്റുമുള്ള ഗ്രഹകുടുംബങ്ങളെയും തേടിയാണ്. അതിനര്‍ഥം ക്ഷീരപഥത്തിന്റെ ഒരുശതമാനം ഭാഗം ഗയയുടെ നിരീക്ഷണപരിധിയില്‍ വരുമെന്നാണ്! എന്നാല്‍ ഗയയുടെ ദൗത്യം അവിടെ തീരുന്നില്ല. ഈ 100 കോടി നക്ഷത്രങ്ങളുടെയും അഞ്ചുലക്ഷത്തില്‍ പ്പരം ക്വാസാറുകളുടെയും (Quasi Stellar Radio Objects) ത്രിമാന ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഗയയിലെ ഇരട്ടദൂരദര്‍ശിനികളും അനുബന്ധ ഉപകരണങ്ങളും ചേര്‍ന്ന് നക്ഷത്രങ്ങളുടെ ജനനവും പരിണാമവും അവയുടെ താപ-രാസ ഘടനയുമെല്ലാം കൃത്യമായി അപഗ്രഥിക്കും.

നൂറുകോടി പിക്സല്‍ റസല്യൂഷനുള്ള ഗയയിലെ ക്യാമറ ഇന്നുവരെ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ ക്യാമറയാകും. ഭൂമിയുടെയും സൂര്യന്റെയും ഗുതുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കുന്ന രണ്ടാമത്തെ ലെഗ്രാന്‍ജിയന്‍ പോയിന്റിലാണ് (എല്‍ 2) ഗയക്കായി സ്ഥലമൊരുക്കിയിട്ടുള്ളത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. ആറുവര്‍ഷമാണ് ഗയ ആകാശസെന്‍സസ് നടത്തുന്നത്.

ഗയ എങ്ങോട്ടാണ് നോക്കുന്നത്?

* ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അവ തമ്മിലുള്ള അകലവും അവയുടെ വാര്‍ഷിക ചലനങ്ങളും 20 മൈക്രോ സെക്കന്‍ഡ് സൂക്ഷമതയില്‍ അളക്കുന്നു

* പതിനായിരക്കണക്കിന് അന്യഗ്രഹങ്ങളുടെ അന്തരീക്ഷ ഘടനയും രാസ-ഭൗതിക ഗുണങ്ങളും നിരീക്ഷിക്കുന്നു.

* ഭൂമിക്കും സൂര്യനും ഇടയില്‍ സഞ്ചരിക്കുന്ന ക്ഷുദ്രഗ്രഹങ്ങളെ തെരഞ്ഞുപിടിക്കുന്നു. ഒരു ഭൂസ്ഥിര ദൂരദര്‍ശിനിക്ക് ഇത് അപ്രാപ്യമാണ്.

* അഞ്ചുലക്ഷത്തില്‍പ്പരം ക്വാസാറുകളുടെ ദുരൂഹതകള്‍ അനാവരണംചെയ്യുന്നു.

* ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികത ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കുന്നു.

ദൂരദര്‍ശിനിയുടെ നിരീക്ഷണപരിധിയിലുള്ള 100 കോടി നക്ഷത്രങ്ങളുടെ ത്രിമാന ചിത്രമാണ് ഗയ നിര്‍മിക്കുന്നത്. നക്ഷത്രങ്ങളുടെ ഉത്ഭവ പരിണാമങ്ങളുടെ സമ്പൂര്‍ണ വിവരണം നല്‍കാന്‍ ഇതുകൊണ്ടു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പ്രസ്തുത നക്ഷത്രങ്ങളുടെ ശോഭയും താപനിലയും ഗുരുത്വബലവും ഭൗതിക-രാസ ഘടനയുമെല്ലാം ഗയയിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ അളന്നെടുക്കും. ഗാലക്സി രൂപീകരണത്തെക്കുറിച്ചുള്ള സമഗ്ര ചിത്രമാകും ഇതിലൂടെ ഗയ നിര്‍മിക്കുന്നത്. അതിനുപുറമെ ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹ പ്രതിഭാസങ്ങളിലൊന്നായ പ്രപഞ്ചത്തിലെ പവര്‍ഹൗസുകള്‍ എന്നു വിളിക്കുന്ന ക്വാസാറുകള്‍ എന്ന നക്ഷത്ര സദൃശ്യ ദ്രവ്യപിണ്ഡങ്ങളെ ക്കുറിച്ചുള്ള പഠനത്തിന് ഗയ പ്രാധാന്യം നല്‍കുന്നുണ്ട്. വളരെ ഉയര്‍ന്ന ചുമപ്പുനീക്കം (Doppler shifting) പ്രദര്‍ശിപ്പിക്കുന്ന ക്വാസാറുളെക്കുറിച്ചുള്ള പഠനത്തിലും അതിനു പുറമെ ഭൗമേതര ജീവന്റെ വേട്ടയിലും ഗയ ഒരുകൈ നോക്കും.

1.45 മീറ്റര്‍ വ്യാസമുള്ള പ്രാഥമിക ദര്‍പ്പണമുള്ള ഇരട്ടദൂരദര്‍ശിനിയാണ് ഗയയിലുള്ളത്. ദൃശ്യപ്രകാശത്തിലാണ് (Optical wavelength) ദൂരദര്‍ശിനി പ്രവര്‍ത്തിക്കുന്നത്. നിരീക്ഷണപരിധിയില്‍ വരുന്ന ഖഗോള പ്രതിഭാസങ്ങളെ ശരാശരി 70 തവണ ദൂരദര്‍ശിനി നിരീക്ഷിക്കും. തുടര്‍ന്ന് അവയുടെ ദൂരവും കാന്തികമാനവും ചുമപ്പുനീക്കവും കൃത്യമായി അളക്കും. 2030 കിലോഗ്രാമാണ് ഗയയുടെ ഭാരം.

മൂന്ന് അനുബന്ധ ഉപകരണങ്ങള്‍ ഗയയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

1. നക്ഷത്രങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഒരു അസ്ട്രോമെട്രി ഉപകരണം (ASTRO).

2. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും താപനിലയും പിണ്ഡവും അവയുടെ പ്രായവും രാസമൂലകങ്ങളുടെ വിതരണവും കണ്ടെത്തുന്നതിനുള്ള ഒരു ഫോട്ടോമെട്രിക് ഉപകരണം.

3. ഖഗോള പ്രതിഭാസങ്ങളുടെ ചുമപ്പുനീക്കം കൃത്യമായി കണക്കു കൂട്ടി അവയുടെ പിന്‍വാങ്ങല്‍ പ്രവേഗം കണ്ടുപിടിക്കുന്നതിനുള്ള ഒരു റേഡിയല്‍ വെലോസിറ്റി സ്പെക്ട്രോമീറ്റര്‍ (RVS). ദിവസവും എട്ടുമണിക്കൂര്‍വീതം സെക്കന്‍ഡില്‍ 50 Mbits ഡാറ്റകളാണ് ഗയ ഭൂമിയിലേക്കയക്കുന്നത്. സ്പെയിനിലും ഓസ്ട്രേലിയയിലുമുള്ള ഗ്രൗണ്ട് സ്റ്റേഷനുകളിലാണ് ഗയയില്‍നിന്നു ലഭിക്കുന്ന സന്ദേശങ്ങള്‍ സമാഹരിക്കുന്നതും അപഗ്രഥിക്കുന്നതും. ഗയ നോക്കുന്നത് ജീവനിലേക്കാണ്. ഭൗമേതര ജീവനിലേക്ക്...

More ,

വോയേജര്‍ : ജീവന്‍ തെരയുന്നു; സൗരയൂഥത്തിനുമപ്പുറം

വോയേജര്‍ : ജീവന്‍ തെരയുന്നു; സൗരയൂഥത്തിനുമപ്പുറം

റിപ്പോര്‍ട്ട് കടപ്പാട് : സാബു ജോസ്,  ദേശാഭിമാനി കിളിവാതില്‍



മനുഷ്യവംശം ആര്‍ജിച്ച സാങ്കേതികവിദ്യയുടെ ഏറ്റവും ഉന്നതമായ മുഹൂര്‍ത്തത്തിന് ഈ തലമുറ സാക്ഷ്യംവഹിക്കുകയാണ്. ആദ്യമായി ഒരു മനുഷ്യനിര്‍മിത വാഹനം സൗരയൂഥത്തിന്റെ അതിരുകടന്ന് നക്ഷത്രാന്തര സ്പേസിലേക്ക് പ്രവേശിച്ചു. നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളിലൊന്നായ വോയേജര്‍-1 സൗരയൂഥത്തിന്റെ അതിര്‍ത്തിയായ സൂര്യന്റെ ഗുരുത്വബലം നേര്‍ത്തുനേര്‍ത്ത് അവസാനിക്കുന്ന "ഹീലിയോപോസ്" കടന്നുപോവുകയാണ്. 2004ല്‍തന്നെ സൗരയൂഥത്തിനു ചുറ്റുമുള്ള, ചാര്‍ജിത കണങ്ങളുടെ ഭീമന്‍ കുമിളയായ "ഹീലിയോസ്ഫിയറില്‍" പ്രവേശിച്ച പേടകം ഇപ്പോള്‍ അതില്‍നിന്ന് പറുത്തെത്തിയിരിക്കുകയാണ്. നക്ഷത്രാന്തര ബഹിരാകാശത്തില്‍ നിന്ന് പ്രവഹിക്കുന്ന കോസ്മിക് കിരണങ്ങളില്‍നിന്ന് സൗരകുടുംബാംഗങ്ങളെ സംരക്ഷിക്കുന്നത് ഹീലിയോസ്ഫിയറാണ്.

വോയേജര്‍ - 1 ഇപ്പോള്‍ ഭൂമിയില്‍നിന്ന് 1900 കോടി കിലോമീറ്റര്‍ അകലെയാണെന്നാണ് നാസ അറിയിക്കുന്നത്. ഇനിയുള്ള യാത്ര നക്ഷത്രാന്തര സ്പേസിലെ ശൂന്യമായ ഇരുട്ടിലൂടെയാണ്. 2025വരെ യാത്ര തുടരുന്നതിനുള്ള ഊര്‍ജം പേടകത്തിലുള്ള പ്ലൂട്ടോണിയം ബാറ്ററികള്‍ക്കുണ്ട്. 1977ല്‍ ആരംഭിച്ച വോയേജറിന്റെ യാത്ര 35 വര്‍ഷങ്ങളായി തടസമൊന്നുമില്ലാതെ തുടരുകയാണ്. അതും സെക്കന്റില്‍ 17 കിലോമീറ്ററെന്ന അതിവേഗതയില്‍. സൗരകുടുംബത്തിലെ ഭീമന്‍ വാതകഗോളങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യണ്‍ എന്നീ ഗ്രഹങ്ങളും അവയുടെ 48 ഉപഗ്രഹങ്ങളും ഈ യാത്രയ്ക്കിടയില്‍ വോയേജര്‍-1 സന്ദര്‍ശിച്ചിട്ടുണ്ട്. അവയില്‍നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും ഭൂമിയിലെത്തിച്ച വോയേജര്‍-1ന് ഈ ഭീമന്‍ ഗ്രഹങ്ങളുടെ ഗുരുത്വബലത്തില്‍നിന്ന് കടമെടുത്ത അധികപ്രവേഗം (ഗ്രാവിറ്റി അസിസ്റ്റ് ട്രാക്കിങ്) കൊണ്ട് ഇരട്ടകളിലൊന്നായ വോയേജര്‍-2നേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ കഴിഞ്ഞു.

വോയേജര്‍-2 ഇപ്പോള്‍ വോയേജര്‍ ഒന്നിനേക്കാള്‍ 400 കോടി കിലോമീറ്റര്‍ പിന്നിലാണ്. അല്ലെങ്കില്‍ വോയേജര്‍-2 ഭൂമിയില്‍ നിന്ന് 1500 കോടി കിലോമീറ്റര്‍ അകലെയാണെന്നു പറയാം. കരവാഹനങ്ങളില്‍നിന്ന് ആകാശനൗകകളിലേക്കും ഭൗമാന്തരീക്ഷത്തിന്റെ അതിരുകള്‍ കടന്ന് ബഹിരാകാശ പേടകങ്ങളിലേക്കും നീണ്ട മനുഷ്യന്റെ യാത്ര ഇപ്പോള്‍ സൗരയൂഥമെന്ന വലിയ ലോകത്തിന്റെ അതിര്‍ത്തിയും ഭേദിച്ച് ക്ഷീരപഥത്തിന്റെ അപാരതയിലേക്കു നീളുകയാണ്. മനുഷ്യവംശം ആര്‍ജിച്ച ഏറ്റവും വലിയ സാങ്കേതിക നേട്ടമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ മഹാസംഭവത്തെ വിശേഷിപ്പിക്കുന്നത്.

സൗരകുടുംബത്തിലെ വാതകഭീമന്മാരായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യണ്‍ എന്നീ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ധൂമകേതുക്കളുടെ ജന്മഗൃഹമായ കുയ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഘങ്ങളും ഉള്‍പ്പെടുന്ന "ഔട്ടര്‍ സോളാര്‍ സിസ്റ്റവും" സൗരയൂഥത്തിനു വെളിയിലെ നക്ഷത്രാന്തര മാധ്യമത്തിന്റെ സവിശേഷതകളും പഠിക്കുന്നതിനുവേണ്ടി 1977ല്‍ നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളാണ് വോയേജര്‍ - 1ഉം വോയേജര്‍ - 2ഉം. 722 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ഭാരം. നാസയുടെ തന്നെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് വോയേജര്‍ നിര്‍മിച്ചത്. 3.7 മീറ്റര്‍ വ്യാസമുള്ള ഡിഷ് ആന്റിന വഴി ഭൂമിയിലേക്ക് റേഡിയോ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്ന പേടകത്തില്‍ 62500 കെബി സംഭരണശേഷിയുള്ള ഒരു ഡിജിറ്റല്‍ ടേപ്പ് റിക്കാഡും സജ്ജീകരിച്ചിട്ടുണ്ട്. പേടകത്തിന്റെ യാത്രയ്ക്കാവശ്യമായ ഊര്‍ജം പകരുന്നത് അതിലുള്ള മൂന്ന് വലിയ ജനറേറ്ററുകളാണ്.

റേഡിയോ ഐസോടോപ്പായ പ്ലൂട്ടോണിയം-238ന്റെ 24 ഗോളങ്ങളാണ് ജനറേറ്ററുകളില്‍ ഊര്‍ജോല്‍പ്പാദനത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ജനറേറ്ററുകളും കൂടി 470 വാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. 2025 വരെ ഈ ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. വോയേജറിലെ ശാസ്ത്രീയ ഉപകരണങ്ങളോടൊപ്പം സജ്ജീകരിച്ചിട്ടുള്ള സ്വര്‍ണംപൂശിയ ഓഡിയോ - വിഷ്വല്‍ ഡിസ്ക് കൗതുകകരമാണ്. ഈ ഡിസ്കില്‍ ഭൂമിയിലെ ഏതാനും ജന്തുക്കളുടെയും മനുഷ്യന്റെയും (സ്ത്രീയും പുരുഷനും) ചിത്രങ്ങളും, ശാസ്ത്രസാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയുടെ ഒരു സംക്ഷിപ്ത ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൂടാതെ, ഭൂമിയിലെ ചില ശബ്ദങ്ങളും (തിമിംഗലത്തിന്റെ ശബ്ദം, മനുഷ്യശിശുവിന്റെ കരച്ചില്‍, തിരമാലകളുടെ ശബ്ദം, മൊസാര്‍ട്ടിന്റെ സിംഫണി, ചക്ബെറിയുടെ ഗാനം, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍, അമേരിക്കന്‍ പ്രസിഡണ്ട് എന്നിവരുടെ ശബ്ദസന്ദേശങ്ങള്‍) റെക്കോഡ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ നക്ഷത്രാന്തര സ്പേസിലൂടെ സഞ്ചരിക്കുന്ന പേടകത്തെ സൗരയൂഥത്തിനു വെളിയിലുള്ള ഏതെങ്കിലുമൊരു ഗ്രഹത്തിലുള്ള സാങ്കേതികവിദ്യ വികാസംപ്രാപിച്ച നാഗരികത കണ്ടെത്തുമെന്നും ഈ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഭൂമിയുമായി ബന്ധപ്പെടാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഈ ഉദ്യമത്തിനു പിന്നിലുള്ളത്.

വോയേജര്‍ പുതിയ ലോകങ്ങള്‍ തേടിയുള്ള യാത്ര തുടരുകയാണ്. കോസ്മിക് കിരണങ്ങളുടെ ആക്രമണവും മണിക്കൂറില്‍ 10 ലക്ഷം കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിക്കുന്ന നക്ഷത്രാന്തര വാതകങ്ങളെയും അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഇനിയുമൊരു വ്യാഴവട്ടം ആ യാത്ര നീളും. ഈ സ്പേസിന്റെ വിശാലകതകളിലെവിടെയെങ്കിലുമുള്ള ജീവന്‍ ഇവിടെ, ഇങ്ങകലെ ഈ ഭൂമിയില്‍ മനുഷ്യനെന്നു പേരുവിളിക്കുന്ന ഒരു ജീവിയുണ്ടെന്ന സന്ദേശം തിരിച്ചറിയുമെന്ന പ്രതീക്ഷയാണ് ഈ യാത്രയുടെ പിന്നിലുള്ള ഊര്‍ജം.

ചൊവ്വയില്‍ച്ചെന്ന് രാപ്പാര്‍ക്കാം!

ചൊവ്വയില്‍ച്ചെന്ന് രാപ്പാര്‍ക്കാം! 


2022ല്‍, തെളിഞ്ഞ ആകാശത്തിലേക്ക് കുതിച്ചുയരുന്ന ഒരു റോക്കറ്റില ഒരുകൂട്ടം മനുഷ്യര്‍ ഭൂമിയില്‍നിന്നു ചൊവ്വാഗ്രഹത്തിലേക്ക് യാത്രയാകും. ഒമ്പതുമാസത്തെ ബഹിരാകാശയാത്ര കഴിഞ്ഞ് അവിടെയെത്തുമ്പോള്‍, അവര്‍ക്ക് ശിഷ്ടജീവിതം കഴിക്കാനുള്ളതെല്ലാം അവിടെ ഒരുക്കിവച്ചിട്ടുണ്ടാവുമെന്നാണ് യാത്രയുടെ സംഘാടകരുടെ അവകാശവാദം. മാനംമുട്ടുന്ന വലിയ മകുടങ്ങള്‍ മുകളിലേക്ക് തള്ളിയുയര്‍ന്ന നില്‍ക്കുന്ന വിശാലമായ വലിയ കെട്ടിടങ്ങളിലേക്കാണ് അവര്‍ എത്തിച്ചേരുകയത്രെ. നെതര്‍ലന്‍ഡ് ആസ്ഥാനമായ "മാര്‍സ് വണ്‍" എന്ന കമ്പനിയാണ് ചൊവ്വയെ മനുഷ്യവാസത്തിനായി പരുവപ്പെടുത്തുന്നതിനും അവിടേക്ക് ആളെ അയക്കുന്നതിനുമായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയായാണ് "മാര്‍സ് വണ്‍" അതിന്റെ നീക്കുപോക്കുകള്‍ നടത്തിവരുന്നത്. ഡച്ച് ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന "മാര്‍സ് വണി"ന് ഇക്കാര്യത്തില്‍ ലാഭേച്ഛയില്ലെന്നാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അതിന്റെ നിയമാവലികള്‍ സൂചിപ്പിക്കുന്നത്. 20 വര്‍ഷത്തെ ബൃഹദ്പദ്ധതിയാണ് ചൊവ്വയില്‍ മനുഷ്യവാസം യാഥാര്‍ഥ്യമാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നതത്രെ.

2013 ആഗസ്ത് 13 വരെയുള്ള കണക്കനുസരിച്ച് 1,65,000 പേര്‍ ചൊവ്വാവാസികളാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് അംഗത്വമെടുത്തതായാണ് "മാര്‍സ് വണി"ന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുന്നവര്‍ ഏതു രാജ്യക്കാരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗത്വഫീസ് നിശ്ചയിച്ചിട്ടുള്ളത്. ചൊവ്വാഗ്രഹത്തിലെ മനുഷ്യവാസത്തിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ 2016ല്‍ ആദ്യ റോക്കറ്റ്, നിര്‍മാണസാമഗ്രികളുമായി ഭൂമിയില്‍നിന്ന് ചൊവ്വയിലേക്ക് യാത്രതിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 2021നകം നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് പരിപാടി. 2022ല്‍, ചൊവ്വാവാസികളാവാനുള്ളവരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കും. അവസാനത്തെ സംഘം 2033ലും. "സ്പെയ്സ് - എക്സ്" എന്ന സ്വകാര്യകമ്പനിയുടെ ഏറ്റവും ശക്തമായ റോക്കറ്റ് പരമ്പരയില്‍പ്പെട്ട "ഫാല്‍ക്കണ്‍ ഹെവി" റോക്കറ്റുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം സാങ്കേതിക പരിമിതികള്‍ ഏറെയില്ലേ എന്ന ചോദ്യത്തിന് 2022വരെ കാത്തിരിക്കൂ എന്നാണ് "മാര്‍സ്വണി"ന്റെ വക്താക്കള്‍ പറയുന്നത്.

ഭൗമജീവന്‍ ചൊവ്വയിലോ?

ഭൗമജീവന്‍ ചൊവ്വയിലോ?

റിപ്പോര്‍ട്ട് കടപ്പാട്: സാബുജോസ്,  ദേശാഭിമാനി കിളിവാതില്‍

ഭൂമിയില്‍ ജീവന്റെ വിത്തു പാകിയത് ചൊവ്വയില്‍നിന്നു പുറപ്പെട്ട ഒരു ഉല്‍ക്കാശിലയാണത്രെ! ഭൗമജീവന്റെ ഉത്ഭവം ചൊവ്വയില്‍നിന്നാണെന്നതിന്റെ തെളിവു ലഭിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് അമേരിക്കയിലെ വെസ്റ്റ് ഹെയ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ജിയോകെമിസ്റ്റ് പ്രൊഫ. സ്റ്റീവന്‍ബെന്നറാണ്. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ആഗസ്ത് അവസാനവാരം നടന്ന ഗോള്‍ഡ്ഷ്മിറ്റ് 2013 സമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ഉല്‍ക്കാശിലകളില്‍ കണ്ടെത്തിയ മോളിബ്ഡിനം മൂലകത്തിന്റെ ഓക്സീകരിക്കപ്പെട്ട ധാതുരൂപമാണ് ഇതിനു തെളിവായി പ്രൊഫ. ബെന്നര്‍ അവതരിപ്പിക്കുന്നത്. ഓര്‍ഗാനിക് സംയുക്തങ്ങള്‍ പിന്നീട് ജീവകോശങ്ങളായി രൂപാന്തരപ്പെടുന്നതിനുള്ള ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ചത് ഈ ധാതുവാണത്രെ. 300 കോടി വര്‍ഷം മുമ്പാണിത്. ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന ആ കാലത്ത് ഭൗമാന്തരീക്ഷത്തിലെയും മണ്ണിലെയും ഓക്സിജന്റെ അളവ് നാമമാത്രമായിരുന്നു. അങ്ങനെ വരുമ്പോള്‍ ഓക്സീകരിക്കപ്പെട്ട മോളിബ്ഡിനം ധാതു ഭൂമിയിലുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ചൊവ്വയിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. ഓക്സിജന്‍ സമൃദ്ധമായ, കട്ടിയുള്ള അന്തരീക്ഷം ചൊവ്വയ്ക്കു ചുറ്റും നിലനിന്നിരുന്നു. ഗ്രഹത്തിന്റെ വലുപ്പക്കുറവും ഭൂമിക്കുള്ളതുപോലെയുള്ള കാന്തികക്ഷേത്രത്തിന്റെ അഭാവവും കാരണം ചൊവ്വയുടെ അന്തരീക്ഷം ക്രമേണ നഷ്ടപ്പെടുകയാണുണ്ടായത്.

300 കോടി വര്‍ഷം മുമ്പ് ഓക്സിജന്‍ സമ്പന്നമായ ചൊവ്വയില്‍നിന്നു പുറപ്പെട്ട ഒരു ഉല്‍ക്കാശിലയാണ് ഭൂമിയില്‍ ജീവന്റെ വിത്തു പാകിയതെന്നാണ് പ്രൊഫ. ബെന്നര്‍ വാദിക്കുന്നത്. ജീവന്റെ എല്ലാ രൂപങ്ങളും ഉത്ഭവിച്ചത് ഓര്‍ഗാനിക് സംയുക്തങ്ങളില്‍നിന്നാണ്. എന്നാല്‍ ഓര്‍ഗാനിക് സംയുക്തങ്ങളിലേക്ക് ഊര്‍ജം പ്രവഹിക്കുമ്പോള്‍ അവ നേരിട്ട് ജീവനായി പരിവര്‍ത്തനം ചെയ്യുകയല്ല, മറിച്ച് ടാര്‍, അസ്ഫാള്‍ട്ട്പോലെയുള്ള സങ്കീര്‍ണ ഘടനയുള്ള സംയുക്തങ്ങളായി മാറുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്ന ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നത് ബോറോണ്‍, മോളിബിഡിനം തുടങ്ങിയ മൂലകങ്ങളാണ്. ചൊവ്വയിലെ ഉല്‍ക്കാശിലകളില്‍ ധാരാളമായി ബോറോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ മോളിബ്ഡിനവും കണ്ടെത്തിയതായാണ് പ്രൊഫ. ബെന്നര്‍ അവകാശപ്പെടുന്നത്. ജീവന്‍ ഒരു കൊച്ചു കല്ലില്‍ ചൊവ്വയില്‍നിന്ന് ഭൂമിയില്‍ പറന്നിറങ്ങിയാതാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം!

ഇതിനിടെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിനു കീഴെ 400 കോടി വര്‍ഷം മുമ്പുണ്ടായിരുന്ന സമുദ്രത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു. 400 കോടി വര്‍ഷം മുമ്പ് ചൊവ്വാഗ്രഹത്തിന്റെ താപനില ഇന്നത്തെക്കാള്‍ ഉയര്‍ന്നതും ജലത്തെ ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്താന്‍ പര്യാപ്തവുമായിരുന്നു. അതുകൂടാതെ, 300 കോടി വര്‍ഷം മുമ്പ് ഒരു വലിയ ധൂമകേതു പതിച്ചതുവഴി ഉണ്ടായ ഒരു കൊച്ചുസമുദ്രത്തിന്റെ അടയാളങ്ങളും ചൊവ്വയില്‍ കണ്ടെത്തിക്കഴിഞ്ഞു. ധൂമകേതുവിന്റെ ആക്രമണം ധ്രുവമേഖലയിലെ മഞ്ഞുരുകാന്‍ ഇടയാക്കിയതാണ് ഈ കൊച്ചുസമുദ്രത്തിന്റെ പിറവിക്കു കാരണമായത്. മാര്‍സ് പ്രോബില്‍ ഘടിപ്പിച്ചിട്ടുള്ള മാര്‍സിസ് റഡാറാണ് ഈ പ്രാചീന സമുദ്രത്തിന്റെ അടയാളങ്ങള്‍ ഒപ്പിയെടുത്തത്. രണ്ടുവര്‍ഷം തുടര്‍ച്ചയായി ചൊവ്വാഗ്രഹത്തിന്റെ വടക്കന്‍ സമതലത്തില്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നാണ് ഈ കണ്ടെത്തല്‍.

ഈ പ്രദേശത്തെ മണ്ണിന്റെ താഴ്ന്ന സാന്ദ്രതയാണ് ശാസ്ത്രജ്ഞരെ ആകര്‍ഷിച്ചത്. 2011 ഡിസബറില്‍ ഓസ്ട്രേലിയയില്‍ നടത്തിയ അസ്ട്രോബയോളജിസ്റ്റുകളുടെ സമ്മേളനം ചൊവ്വാഗ്രഹത്തിന്റെ മൂന്നുശതമാനം ഭാഗം വാസയോഗ്യമേഖല യാണെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, ഈ മേഖല ഗ്രഹോപരിതലത്തിനടിയിലാണെന്നതാണ് ഏറെ കൗതുകം. ഈ മേഖലയില്‍ ഏകകോശ ജീവികള്‍മുതല്‍ മൂട്ടകള്‍വരെയുള്ള ജീവികളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഭൂമിക്കുള്ളതുപോലെ ശക്തമായ കാന്തികക്ഷേത്രം ചൊവ്വയ്ക്കു ചുറ്റും ഇല്ലാത്തതുകൊണ്ട് സൗരവികിരണങ്ങളുടെ ആക്രമണത്തില്‍നിന്ന് ഗ്രഹത്തിന് രക്ഷപ്പെടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഗ്രഹോപരിതലം വാസയോഗ്യവുമല്ല. സൂര്യനില്‍നിന്ന് ഏകദേശം 22.5 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഉപരിതല താപനില ജലത്തെ ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്താന്‍ പര്യാപ്തമല്ലെങ്കിലും ഉപരിതലത്തിനടിയിലെ ഉയര്‍ന്ന മര്‍ദവും അതുണ്ടാക്കുന്ന കൂടിയ ചൂടും ഒഴുകുന്ന ജലത്തെ നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണുള്ളത്. ഗ്രഹകേന്ദ്രത്തില്‍നിന്നു പുറപ്പെടുന്ന താപം ബാക്ടീരിയങ്ങള്‍പോലെയുള്ള സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. നാസയുടെ ന്യൂക്ലിയര്‍ സ്പേസ് പ്രോബും മാര്‍സ് സയന്‍സ് ലബോറട്ടറിയും ക്യൂരിയോസിറ്റി റോവറുമെല്ലാം ചൊവ്വയിലെ ജീവനെത്തന്നെയാണ് തെരയുന്നത്.

ഉപരിതലം കുഴിച്ചു പരിശോധിക്കുന്നതിലൂടെ സൂക്ഷ്മജീവികളുടെ ഫോസിലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. 2009ല്‍ത്തന്നെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേയിന്‍ ബാഷ്പത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. മീഥേയിന്‍ സാന്നിധ്യം വിരല്‍ചൂണ്ടുന്നത് ജൈവമണ്ഡലത്തിന്റെ സാധ്യതയിലേക്കാണ്. ഉപരിതല പാളികള്‍ക്കിടയില്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്ന സൂക്ഷ്മജീവികളിലേക്കാണ്. ഒരുകാര്യം വ്യക്തമാണ്. ഭൂമിയെപ്പോലെത്തന്നെ ചൊവ്വയും അതിന്റെ മാതൃനക്ഷത്രമായ സൂര്യന്റെ വാസയോഗ്യമേഖലയില്‍ത്തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ജീവന്റെ നിര്‍വചനം എത്ര വിചിത്രമാണെങ്കിലും!

Monday, September 9, 2013


ഒടുവില്‍ നാസയും ഇന്‍സ്റ്റഗ്രാമില്‍ ; ആദ്യചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്

ബഹിരാകാശദൃശ്യങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെന്ന് കരുതുക. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ നിങ്ങള്‍ സജീവവുമാണ്. എങ്കില്‍ , തീര്‍ച്ചയായും നിങ്ങള്‍ പിന്തുടരുന്ന ഒരു ഏജന്‍സി നാസയായിരിക്കും. കാരണം, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയെ അവഗണിച്ചുകൊണ്ട് ഒരു സ്‌പേസ് പ്രേമിക്ക് മുന്നോട്ടു പോകാനാകില്ല.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല, ഫ് ളിക്കര്‍ , ഗൂഗിള്‍ പ്ലസ്സ്, യൂട്യൂബ്, ഫോര്‍സ്‌ക്വയര്‍ തുടങ്ങിയ മിക്ക സോഷ്യല്‍ മീഡിയ സൈറ്റിലും നാസ സജീവമാണ്. എന്നാല്‍ , ഫോട്ടോയും വീഡിയോയും പങ്കിടാനുള്ള സോഷ്യല്‍ മീഡിയ സര്‍വീസായ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം വരെ നാസ ഔദ്യോഗികമായി ചേര്‍ന്നിരുന്നില്ല.

കഴിഞ്ഞ ദിവസം അതും സംഭവിച്ചു. രണ്ടു ചിത്രങ്ങളുമായാണ് ഇന്‍സ്റ്റഗ്രാമില്‍ നാസയുടെ രംഗപ്രവേശം. ചന്ദ്രന്റെ തവിട്ടുനിറമുള്ള, പുള്ളിക്കുത്തുകള്‍ നിറഞ്ഞ പ്രതലം വ്യക്തമാക്കുന്നതാണ് ഒരു ചിത്രം. ചന്ദ്രനില്‍ ഭൂമി ഉദിച്ചുയരുന്നതിന്റെ ഉജ്വലദൃശ്യം മറ്റൊന്ന്.

ആദ്യചിത്രങ്ങള്‍ തന്നെ സൂപ്പര്‍ഹിറ്റായി എന്നാണ്, തുടങ്ങി മണിക്കൂറുകള്‍ക്കകം അരലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ നാസയ്ക്ക് ലഭിച്ചത് സൂചിപ്പിക്കുന്നത്.

ആറ് ദൃശ്യങ്ങള്‍ക്കൂടി ഇതിനകം നാസ ഇന്‍സ്റ്റഗ്രാം സൈറ്റില്‍ പോസ്റ്റുചെയ്തു. ചന്ദ്രാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസം നാസ വിക്ഷേപിച്ച ലാഡി ദൗത്യംകുതിച്ചുയരുന്നതിന്റെ ദൃശ്യമാണ് അതിലൊരെണ്ണം.

തങ്ങള്‍ നടത്തുന്ന പര്യവേക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ സാധ്യതകള്‍ സ്ഥിരമായി വിപുലീകരിക്കുന്നതില്‍ നാസ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് പ്രസ്സ് സെക്രട്ടറി ലോറന്‍ വോര്‍ലി അറിയിച്ചു.

പുതിയ മികച്ച ഫോട്ടോകള്‍ ലഭിക്കുന്നതില്‍ ആകാംക്ഷയുള്ളവരാണ് ഇന്‍സ്റ്റഗ്രാമിനെ തീഷ്ണതയോടെ പിന്തുടരുന്നവര്‍ . അത്തരക്കാരില്‍ ആവേശമുണര്‍ത്താന്‍ പോന്ന ചിത്രങ്ങള്‍ നാസ വരുംനാളുകളില്‍ പോസ്റ്റുചെയ്യുമെന്ന് ലോറന്‍ സൂചന നല്‍കി.

ലാഡീ ദൗത്യത്തിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ നാസയുടെ ആദ്യ ചിത്രങ്ങള്‍ ചന്ദ്രന്റേതും ചന്ദ്രനില്‍നിന്നുമുള്ളവ ആയത് (ചിത്രം കടപ്പാട് : നാസ).


റിപ്പോർട്ട്‌ 
കടപ്പാട് : മാതൃഭൂമി
ചന്ദ്രരഹസ്യങ്ങള്‍ തേടി നാസയുടെ 'ലാഡി' ദൗത്യം




വാഷിങ്ടണ്‍ : ചന്ദ്രനിലെ പൊടിപടലങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിന് നാസയുടെ ചെറു പര്യവേക്ഷണപേടകം വിജയകരമായി വിക്ഷേപിച്ചു. 'ലാഡി' എന്ന് പേരിട്ട ആളില്ലാത്ത പേടകം അമേരിക്കയിലെ വിര്‍ജീനിയ തീരത്തുനിന്നാണ് വിക്ഷേപിച്ചത്.

ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് പര്യവേക്ഷണം നടത്തുകയാണ് 28 കോടി ഡോളര്‍ 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രന് ചുറ്റുമുണ്ടെന്ന് കരുതുന്ന വാതകങ്ങളെക്കുറിച്ചും ലാഡി പഠനം നടത്തും.

ചന്ദ്രദൗത്യത്തിന്റെ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു അവസരമെന്ന് കാലിഫോര്‍ണിയയിലെ നാസയുടെ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എല്‍ഫിക് പറഞ്ഞു.



ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ച് നിലവിലുള്ള അറിവുകള്‍ ദുരൂഹമാണ്. ചന്ദ്രന് അന്തരീക്ഷമില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളിലുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയിക്കാന്‍ ലാഡിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്. സമയം ശനിയാഴ്ച വൈകിട്ട് ഏഴരയോടെ 'മൈനോട്ടര്‍' എന്ന റോക്കറ്റില്‍ ആയിരുന്നു ലാഡിയുടെ വിക്ഷേപണം. ചന്ദ്രോപരിതലത്തില്‍നിന്ന് 50 കിലോമീറ്റര്‍ മാറിയായിരിക്കും ഭ്രമണപഥം. 30 ദിവസം ലാഡിയുടെ ദൗത്യം നീണ്ടുനില്‍ക്കും.

റിപ്പോർട്ട്‌ കടപ്പാട് : മാതൃഭൂമി

Wednesday, September 4, 2013

ജീവന്റെ തുടിപ്പുകള്‍ക്ക് ഇനി കെപ്ലര്‍ കാവലില്ല

ജീവന്റെ തുടിപ്പുകള്‍ക്ക് ഇനി കെപ്ലര്‍ കാവലില്ല

ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട്- ദേശാഭിമാനി

കെപ്ലര്‍ ദൗത്യം അവസാനിക്കുകയാണ്. ഭൂമിക്കു വെളിയില്‍ സൗരയൂഥത്തിനുമപ്പുറം ജീവന്റെ സമവാക്യങ്ങള്‍ തേടിയുള്ള യാത്രയില്‍ നൂറുകണക്കിന് ഭൗമസമാന ഗ്രഹങ്ങളെ കണ്ടെത്തിയ കെപ്ലര്‍ സ്‌പേസ് ക്രാഫ്റ്റിന്റെ റൊട്ടേറ്റിങ് വീലുകളിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്കു കഴിയാത്തതുകൊണ്ടാണ് കെപ്ലര്‍ ദൗത്യം ഉപേക്ഷിക്കുന്നത്. സ്‌പേസ് ക്രാഫ്റ്റിലെ ക്യാമറകളുടെ നിരീക്ഷണമേഖല നിയന്ത്രിക്കുന്നത് ഈ വീലുകളാണ്. മെയ് 11നാണ് ഈ സ്‌പേസ് ക്രാഫ്റ്റിന്റെ യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. അന്നുമുതല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ പേടകത്തിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 2013 ആഗസ്ത് 16ന് നാസയുടെ അസ്‌ട്രോഫിസിക്‌സ് ഡയറക്ടറായ പോള്‍ ഹേര്‍ട്‌സ്, കെപ്ലര്‍ ദൗത്യം ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചത്.

കെപ്ലര്‍ ദൗത്യം കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍ 134 ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 3277 എക്‌സോപ്ലാനറ്റുകള്‍ സ്ഥിരീകരണം കാത്തിരിക്കുകയാണ്. 2013ജൂലൈ 31 വരെയുള്ള കണക്കാണിത്. അതുകൂടാതെ കെപ്ലര്‍ ദൗത്യത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ സ്ഥിതിവിവര കണക്കനുസരിച്ച് ക്ഷീരപഥത്തില്‍ മാത്രം 1700 കോടിയില്‍പ്പരം ഭൗമസമാന ഗ്രഹങ്ങളുണ്ടാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. 2013 ജനുവരിയിലാണ് നാസയുടെ ഈ പ്രഖ്യാപനം നടന്നത്.

കെപ്ലര്‍ ദൗത്യം

സൗരയൂഥത്തിനു വെളിയില്‍ മറ്റ് നക്ഷത്രകുടുംബങ്ങളിലുള്ള ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി 2009 മാര്‍ച്ച് ഏഴിന് നാസ വിക്ഷേപിച്ച സ്‌പേസ് ക്രാഫ്റ്റാണ് കെപ്ലര്‍. നാസയുടെ മറ്റ് ബഹിരാകാശ പദ്ധതിയെക്കാള്‍ ചെലവുകുറഞ്ഞതാണ് കെപ്ലര്‍ ദൗത്യം. (600 മില്യണ്‍ ഡോളര്‍ മാത്രം!). ഗ്രഹചലന സിദ്ധാന്തങ്ങള്‍ രൂപീകരിച്ച ജ്യോതിശാസ്ത്രജ്ഞനായ യൊഹാന്‍ കെപ്ലറുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് അന്യഗ്രഹവേട്ടയ്ക്ക് സവിശേഷമായി രൂപകല്‍പ്പന നിര്‍വഹിച്ച ഈ ബഹിരാകാശ പേടകത്തിന് കെപ്ലര്‍ എന്ന പേരു നല്‍കിയത്. ഗ്രഹസംതരണ വിദ്യ ഉപയോഗിച്ചാണ് കെപ്ലര്‍ അന്യഗ്രഹവേട്ട നടത്തുന്നത്. സ്‌പേസ് ക്രാഫ്റ്റിന്റെ നിരീക്ഷണ പരിധിയില്‍, നക്ഷത്രബിംബത്തിന് മുന്നിലൂടെ ഒരു ഗ്രഹമോ, ഉപഗ്രഹമോ പോലുള്ള അതാര്യ ദ്രവ്യപിണ്ഡം കടന്നുപോകുമ്പോള്‍ അത് നക്ഷത്രത്തിന്റെ പ്രത്യക്ഷ കാന്തികമാനത്തിലുണ്ടാകുന്ന നേരിയ കുറവ് കൃത്യമായി കണക്കുകൂട്ടി പ്രസ്തുത ദ്രവ്യപിണ്ഡത്തിന്റെ സവിശേഷതകള്‍ കണ്ടെത്തുന്ന രീതിയാണിത്. 'ഫോട്ടോമീറ്റര്‍' എന്നൊരു അനുബന്ധ ഉപകരണം ഈ പ്രക്രിയ കുറ്റമറ്റതാക്കാന്‍ സഹായിക്കുന്നുണ്ട്.

1039 കിലോഗ്രാമാണ് ഈ സ്‌പേസ് ക്രാഫ്‌റിന്റെ ഭാരം. 372.5 ദിവസംകൊണ്ട് ഒരു ഭ്രമണം പൂര്‍ത്തീകരിക്കുന്ന ഈ ഒബ്‌സര്‍വേറ്ററിയുടെ കലക്ടിങ് ഏരിയ 0.708 ച. മീറ്ററാണ്. 400400 ിാഉം 865400 ിാഉം ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങള്‍ ഉപയോഗിച്ചാണ് കെപ്ലര്‍ ആകാശസര്‍വേ നടത്തുന്നത്. വടക്കന്‍ ചക്രവാളത്തിലുള്ള സിഗ്‌നസ്, ലൈറ, ഡ്രാക്കോ എന്നീ താരാഗണങ്ങളിലുള്ള 1,45,000 സൂര്യസമാന നക്ഷത്രങ്ങളെയാണ് കെപ്ലര്‍ നിരീക്ഷിച്ചുകൊണ്ടിരുന്നത്. ഇവയ്ക്കു ചുറ്റുമുള്ള നിരവധി ഗ്രഹങ്ങള്‍ക്കിടയില്‍നിന്ന് ഭൗമസമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളെയും സൂപ്പര്‍ എര്‍ത്തുകളെയും (ഭൂമിയുടെ ഇരട്ടി പിണ്ഡമുള്ള അന്യഗ്രഹങ്ങള്‍) കണ്ടെത്തുന്നതിന് കെപ്ലര്‍ ദൗത്യത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ ഗ്രഹങ്ങളില്‍ പലതിനും ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്നതിനുള്ള സാഹചര്യവുമുണ്ട്. മാതൃ നക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ സ്ഥിതിചെയ്യുന്ന ഇത്തരം ഗ്രഹങ്ങളില്‍ ഭൗമേതര ജീവന്റെ തുടിപ്പുകളും ഉണ്ടാകാം.

കെപ്ലറിന്റെ നിരീക്ഷണമേഖല ഭൂമിയുടെ ക്രാന്തിവൃത്തത്തിന് വെളിയിലായതുകൊണ്ട് സൂര്യപ്രകാശം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ഈ ബഹിരകാശ ദൂരദര്‍ശിനിയുടെ നിരീക്ഷണത്തെ ബാധിക്കാറില്ല. കൊളറാഡോയിലുള്ള ലബോറട്ടറി ഓഫ് അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സ് ആണ് കെപ്ലറിന്റെ ഗ്രൗണ്ട് സ്‌റ്റേഷന്‍. മറ്റേതൊരു ബഹിരാകാശ നിരീക്ഷണ കേന്ദ്രത്തില്‍ ഉപയോഗിക്കുന്നതിലും വലതും ഉയര്‍ന്ന റെസല്യൂഷനുമുള്ളതുമായ ക്യാമറാ സംവിധാനമാണ് കെപ്ലറിലുള്ളത്. നാസയുടെ മറ്റേതൊരു ദൗത്യം നല്‍കുന്നതിലും കൂടുതല്‍ വിവരങ്ങള്‍ കെപ്ലര്‍ ശേഖരിക്കുകയും ഭൂമിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.