ചന്ദ്രരഹസ്യങ്ങള്‍ തേടി നാസയുടെ 'ലാഡി' ദൗത്യം
വാഷിങ്ടണ്‍ : ചന്ദ്രനിലെ പൊടിപടലങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിന് നാസയുടെ ചെറു പര്യവേക്ഷണപേടകം വിജയകരമായി വിക്ഷേപിച്ചു. 'ലാഡി' എന്ന് പേരിട്ട ആളില്ലാത്ത പേടകം അമേരിക്കയിലെ വിര്‍ജീനിയ തീരത്തുനിന്നാണ് വിക്ഷേപിച്ചത്.
ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് പര്യവേക്ഷണം നടത്തുകയാണ് 28 കോടി ഡോളര്‍ 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രന് ചുറ്റുമുണ്ടെന്ന് കരുതുന്ന വാതകങ്ങളെക്കുറിച്ചും ലാഡി പഠനം നടത്തും.
ചന്ദ്രദൗത്യത്തിന്റെ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു അവസരമെന്ന് കാലിഫോര്‍ണിയയിലെ നാസയുടെ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എല്‍ഫിക് പറഞ്ഞു.
ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ച് നിലവിലുള്ള അറിവുകള്‍ ദുരൂഹമാണ്. ചന്ദ്രന് അന്തരീക്ഷമില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളിലുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയിക്കാന്‍ ലാഡിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്. സമയം ശനിയാഴ്ച വൈകിട്ട് ഏഴരയോടെ 'മൈനോട്ടര്‍' എന്ന റോക്കറ്റില്‍ ആയിരുന്നു ലാഡിയുടെ വിക്ഷേപണം. ചന്ദ്രോപരിതലത്തില്‍നിന്ന് 50 കിലോമീറ്റര്‍ മാറിയായിരിക്കും ഭ്രമണപഥം. 30 ദിവസം ലാഡിയുടെ ദൗത്യം നീണ്ടുനില്‍ക്കും.

No comments:
Post a Comment