ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ അഞ്ചു ഉപഗ്രഹങ്ങളാണ് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ചത്. ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്പോട്ട് 7, കാനഡയുടെ കാന്‍ എക്സ് 4, കാന്‍ എക്സ് 5, ജര്‍മനിയുടെ എയ്സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി എസ് എല്‍ വി 23 സി ഭ്രമണപഥത്തിലെത്തിച്ചു. ഇതിനകം 33 വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.
ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ ശക്തിയാകുന്നതിന്റെ സൂചനയായാണ് പിഎസ്എല്‍സിയുടെ ഈ നേട്ടമെന്ന് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള ഇത്തരം വിക്ഷേപണങ്ങള്‍ രാജ്യത്തിന് മുതല്‍കൂട്ടാകും. അയല്‍രാജ്യങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന സാര്‍ക്ക് സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കണമെന്നും മോഡി പറഞ്ഞു.
വിക്ഷേപണം കാണാന്‍ ഞായറാഴ്ച തന്നെ മോഡി ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു. പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി ജയലളിതയുമായുള്ള ഹ്രസ്വ യോഗത്തിനു ശേഷമാണ് ഹെലികോപ്റ്ററില്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃതത്തിലുള്ള ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
http://www.deshabhimani.com/newscontent.php?id=475196