സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
01-Oct-2012 09:14 AM
വാഷിങ്ടണ്‍: ശതകോടിക്കണക്കിന് ടണ്‍ സൗരകണങ്ങള്‍ വര്‍ഷിച്ച് സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ. ഇതിന്റെ ദൃശ്യങ്ങള്‍ നാസയുടെ സോളാര്‍ ആന്‍ഡ് ഹീലീയോസ്ഫിയര്‍ ഒബ്സര്‍വേറ്ററിക്ക് ലഭിച്ചിട്ടുണ്ട്. സൂര്യനില്‍നിന്ന് ബഹിരാകാശത്തേക്ക് വര്‍ഷിക്കപ്പെടുന്ന തീഗോളപ്രതിഭാസത്തിന് സിഎംഇ എന്നാണ് ചുരുക്കപ്പേര്.
സെക്കന്‍ഡില്‍ 1120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച തീഗോളം ശനിയാഴ്ച ഭൂമിയില്‍ പതിച്ചതായാണ് നാസയുടെ ഗവേഷണ സംവിധാനങ്ങള്‍ കണക്കാക്കുന്നത്. ഈ വേഗതയിലുള്ള സിഎംഇകള്‍ സാധാരണ നിരുപദ്രവകാരികളാണ്. ഭൗമാന്തരീക്ഷത്തിലെത്തുമ്പോള്‍ ഇവ ചിതറിപ്പോകും. എക്സ്, എം വിഭാഗങ്ങളിലുള്ള സൗര തീഗോളങ്ങളുടെ താഴെ മൂന്നാംതരത്തില്‍പ്പെട്ട ചെറിയ തീഗോളങ്ങളാണ് സി വിഭാഗത്തിലുള്ള സിഎംഇകള്‍. ഇതിനുമുമ്പ് സൂര്യനില്‍നിന്ന് വന്നിട്ടുള്ള ഇത്തരം തീഗോളങ്ങള്‍ ധ്രുവങ്ങള്‍ക്കുസമീപം പ്രഭാവലയം തീര്‍ത്തിട്ടുണ്ടെങ്കിലും വൈദ്യുതിസംവിധാനങ്ങളെയോ ജിപിഎസുകളെയോ ഉപഗ്രഹാധിഷ്ഠിത വാര്‍ത്താവിനിമയ സംവിധാനങ്ങളെയോ കാര്യമായി ബാധിച്ചിട്ടില്ല.

No comments:
Post a Comment