റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
29-Sep-2012 08:47 AM
വാഷിങ്ടണ്‍: ചൊവ്വയില്‍ പര്യവേക്ഷണത്തിലേര്‍പ്പെട്ടിട്ടുള്ള നാസ പേടകം ക്യൂരിയോസിറ്റി അവിടെ വെള്ളമുണ്ടായിരുന്നതിന് ഭൂഗര്‍ഭശാസ്ത്രപരമായ തെളിവ് കണ്ടെത്തി. ചൊവ്വയില്‍ അരുവി ഒഴുകിയിരുന്നതിന്റെ തെളിവുകളാണ് ക്യൂരിയോസിറ്റി ശേഖരിച്ചത്. "ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചരല്‍ക്കല്ലുകളടക്കം അരുവിയുടെ അടയാളങ്ങള്‍ അടങ്ങിയ പാറക്കൂട്ടങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്"-നാസ വ്യക്തമാക്കി. ചരല്‍ക്കല്ലുകളുടെ വലുപ്പത്തില്‍നിന്ന് സെക്കന്‍ഡില്‍ മൂന്ന് അടി തോതിലാണ് വെള്ളം ഒഴുകിയിരുന്നതെന്ന് അനുമാനിക്കാമെന്ന് ക്യൂരിയോസിറ്റി സയന്‍സ് കോ-ഇന്‍വെസ്റ്റിഗേറ്റര്‍ വില്യം ഡീട്രിച്ച് പറഞ്ഞു.
No comments:
Post a Comment