കിഴക്കന്‍ ചക്രവാളത്തില്‍ അപൂര്‍വ ഗ്രഹസംഗമം ഇന്നുമുതല്‍ കാണാം
.
കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യോദയത്തിനുമുമ്പ് അപൂര്‍വ ഗ്രഹയോഗം തിങ്കളാഴ്ച മുതല്‍ കാണാം. രാവിലെ മൂന്നുമുതല്‍ സൂര്യോദയംവരെ ഈ കാഴ്ച നഗ്നനേത്രംകൊണ്ട് കാണാന്‍കഴിയും. വ്യാഴം, ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് വളരെ അടുത്ത് ഒരേദിശയില്‍ വരുന്നത്.
.
ഒക്ടോബര്‍ 19 മുതല്‍ കിഴക്കുഭാഗത്ത് ഏറ്റവുംമുകളില്‍ ശുക്രനും തൊട്ടുതാഴെ വ്യാഴവും അതിനുതാഴെ ചൊവ്വയുമാണ് കാണുക. 27 മുതല്‍ ശുക്രന്‍ വ്യാഴത്തിന്റെയും ചൊവ്വയുടെയും ഇടയില്‍ വരും. ശുക്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുന്നുണ്ടാകും. നവമ്പര്‍ നാലുമുതല്‍ ശുക്രനായിരിക്കും ഏറ്റവും താഴെയായി കാണപ്പെടുക.
.
നവംമ്പര്‍ ഏഴിന് ഇവയ്ക്കിടയില്‍ ചന്ദ്രനും ചേര്‍ന്നുനില്ക്കുന്ന കാഴ്ച അതിമനോഹരമായിരിക്കും. ടെലസ്‌കോപ്പിലൂടെ നോക്കിയാല്‍ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും കാണാനാകും. കേരളത്തില്‍ എല്ലായിടത്തും ഈ ഗ്രഹയോഗം നഗ്നനേത്രംകൊണ്ട് കാണാന്‍ കഴിയും.

No comments:
Post a Comment