ന്യൂയോര്‍ക്ക് : ചന്ദ്രോപരിതലത്തിന് താഴെ ജലസാന്നിധ്യം കണ്ടെത്തിയെന്ന് നാസയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണവാഹനം ചാന്ദ്രയാനില്‍ നിന്നുള്ള രേഖകളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും നാസ അറിയിച്ചു.
ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച പഠനങ്ങളിലേക്ക് പുതിയ സാധ്യതകള്‍ തെളിക്കുന്നതാണ് നാസയുടെ വെളിപ്പെടുത്തല്‍. ചാന്ദ്രപര്യവേഷണവാഹനം ചന്ദ്രയാന്‍ ഒന്നില്‍ നിന്നുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ചന്ദ്രോപരിതലത്തിന് താഴെ ജലാംശമുണ്ടെന്ന സംശയം ശാസ്ത്രജഞര്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നെങ്കിലും സ്ഥിരീകരണം ലഭിക്കുന്നത് ഇതാദ്യമായാണ്.
ചാന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറാണ് ചന്ദ്രോപരിതലത്തിന് താഴെ ജലത്തിന്റെ അസംസ്‌കൃത രൂപങ്ങളിലൊന്നായ ഹൈഡ്രോക്‌സിലുകള്‍ ഉണ്ടെന്ന രേഖ നല്കിയത്. ഒരു ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന് രൂപപ്പെടുന്ന ജല തന്മാത്രയാണ് ഹൈഡ്രോക്‌സിലുകള്‍. ചാന്ദ്രഗര്‍ത്തമായ ബുള്ള്യാര്‍ഡ്‌സില്‍ ഇത്തരം ജലതന്മാത്രകള്‍ ധാരാളമായുണ്ടെന്നും ഗര്‍ത്തത്തിനുള്ളിലെ പാറകളില്‍ ജലമുണ്ടാകാമെന്ന സൂചനയാണ് ഇത് നല്കുന്നതെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ചന്ദ്രന്റെ ധ്രുപ്രദേശങ്ങളില്‍ ജലസാന്നിധ്യമുണ്ടെന്ന സൂചന ചാന്ദ്രയാന്‍ നേരത്തെ നല്കിയിരുന്നു. നാസയുടെ പുതിയ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തിന്റെ വിജയം എന്നതിനുമപ്പുറം ഇന്ത്യയുടെ അഭിമാനം കൂടിയാവുകയാണ്.
കടപ്പാട് : Indiavision
No comments:
Post a Comment