Wednesday, September 28, 2011
Wednesday, August 24, 2011
Class on Astronomy (August 2011) ആകാശത്തിലെ അതിഥികള്‍ !
മാര്‍സിന്റെ ആഭിമുഖ്യത്തില്‍ 28.08.2011 ഞായര്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2.00 വരെ മലപ്പുറം പരിഷദ് ഭവനില്‍ വച്ച് ധൂമകേതുക്കള്‍, ഉല്‍ക്കകള്‍, ഛിന്ന ഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ആനന്ദ മൂര്‍ത്തി, അബ്ദുല്‍ ഗഫൂര്‍, ബെന്നി പുല്ലങ്കോട് , ബ്രിജേഷ് പൂക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
- ധൂമകേതുക്കളുടെ ഉത്ഭവം, പ്രധാനപ്പെട്ട ധൂമകേതുക്കള്‍
- ഛിന്ന ഗ്രഹങ്ങള്‍
- ഉല്‍ക്കകള്‍ , ഉല്‍ക്ക-ഗര്‍ത്തങ്ങള്‍
- പ്രപഞ്ചത്തിലെ കൂട്ടിയിടികലെക്കുറിച്ചുള്ള Cosmic Collisions വീഡിയോ ഷോ
- ശൂന്യാകാശത്തെ രസകരമായ കാഴ്ചകള്‍ വീഡിയോ ഷോ
- സെപ്റ്റംബര്‍ മാസത്തെ ആകാശക്കാഴ്ചകള്‍
- വെബ്സൈറ്റ് പരിചയപ്പെടുത്തല്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് വഴി നക്ഷത്ര നിരീക്ഷണം
External Download Links for Presentation
Presentation-Comets_Asteroids Here!
How to Download
1.Click on the Above Link
2.Click on the 'Download Now' Button
3.Please Wait Some Seconds... (Do not click any other links untill countdown finishes)
4.Click the Link as 'Download File Now'
5. Save the File....
6. After Download Finished, Right Click the File to Extract it!
7. Click on _Play!
If you have problems with Download Please Call Us
BRIJESH 99 61 25 77 88
Monday, June 13, 2011
സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്
സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്
മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവുമെന്നു മുംബൈ നെഹ്റു സെന്റര്‍ അറിയിച്ചു.
ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന് നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ലഭ്യമാവും.
നൂറ്റാണ്ടിലെ ഏറ്റവും കറുത്ത ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഇതിനു മുമ്പ് 1971 ആഗസ്ത് 6നാണ് ഒരു ചന്ദ്രഗ്രഹണം ഇന്ത്യയിലുണ്ടായത്. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഡിസംബര്‍ 10നാണ്. യുറേഷ്യ, ആസ്ത്രേലിയ, വടക്കുപടിഞ്ഞാറന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഇതു ദൃശ്യമാവും.
Labels:
Lunar Eclipse,
ചന്ദ്രഗ്രഹണം
Thursday, May 12, 2011
Wednesday, May 4, 2011
അക്ഷയ തൃതീയ - ചില ശാസ്ത്ര ചിന്തകള്‍
അക്ഷയ തൃതീയ - ചില ശാസ്ത്ര ചിന്തകള്‍
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. കേരളത്തിലെ നമ്പൂതിരി ഗൃഹങ്ങളില്‍ അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു.
- വിക്കിപീഡിയ, സ്വതന്ത്ര വിജ്ഞാനകോശത്തില്‍ നിന്നും
വിശ്വാസങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ അക്ഷയ തൃതീയ ദിന ആഘോഷങ്ങള്‍. ആ ദിവസം സ്വര്‍ണം വാങ്ങണം, കൂടെ ഐശ്വര്യം ഫ്രീ ! തുടങ്ങിയ പരസ്യങ്ങള്‍ നിരന്തരം.
സ്വര്‍ണം വില കൂടിയ ഒരു ലോഹമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് സ്വര്‍ണം ഒരു നിക്ഷേപം ആയി കരുതുന്നതില്‍ തെറ്റില്ല, പക്ഷെ അക്ഷയ തൃതീയ ദിവസം മാത്രം സ്വര്‍ണത്തിന് പ്രത്യേക സിദ്ധിയൊന്നും കൈവരില്ലെന്നു ശാസ്ത്ര ബോധമുള്ള ഏതൊരാക്കും മനസ്സിലാക്കാവുന്നതെയുള്ളൂ.
സാമൂഹികമായി വലിയ അന്തരം നിലനിന്നിരുന്ന ഒരു കാലത്ത് സമൂഹത്തില്‍ ദാനധര്‍മങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിപ്പിക്കാനും മനുഷ്യന്റെ അത്യഗ്രഹങ്ങളെ ശമിപ്പിക്കാനും ആയി പൂര്‍വികര്‍ കൊണ്ടുവന്ന ആചാരങ്ങളെ കച്ചവട സംസ്കാരത്തിലൂടെ പ്രോത്സാഹിപ്പിക്കുകയാണ് മലയാളി ഇവിടെ ചെയ്യുന്നത്. ചിന്തിക്കുക.
Sunday, May 1, 2011
Astronomy Events – May 2011
Sunday 1st May – Venus is visible low down in the dawn sky from 05:10 BST, and if you have a flat eastern horizon Jupiter also rises just before the Sun
Tuesday 3rd May – New Moon
Wednesday 4th May – This evening the crescent Moon, which will be only 2% lit, lies just below the Pleiades star cluster. They will be low in a fairly bright sky (around 21:30 BST), but should be visible in binoculars to the WNW horizon, or a good target for those with a camera with a good zoom lens
Friday 6th May – Anyone up late (or early!) should keep a look out for Eta Aquarid meteors, from 03:30 BST until dawn (in the eastern sky). This shower has been known to peak at one meteor every few minutes, and with the recent New Moon the skies should be relatively dark until the Sun rises
Saturday 7th May – Mercury is at its Greatest Western Elongation (27°)
Wednesday 11th May – Jupiter and Venus appear less than a degree apart in the dawn sky after 04:50 BST
Sunday 15th May – Moon at Perigee (362,135 km). Saturn, Spica and the waxing gibbous Moon form a straight line around midnight, and faint comet C/2010 G2 Hill passes less than a degree away from Polaris the Pole Star
Tuesday 17th May – Full Moon
Wednesday 18th May – The red supergiant Antares lies just below and to the left of the bright Moon. Its name means “Rival of Mars”
Saturday 21st May – Just before dawn look for Venus using a pair of binoculars in the ENE sky. Nearby (and forming a right angled-triangle) will be Mercury and Mars
Monday 23rd May – This is the time of year to start looking for noctilucent clouds, which sometimes appear low down in the northwest (after sunset) and northeast (just before sunrise). These clouds are in the upper atmosphere and are usually too faint to see, becoming visible only when illuminated by sunlight from below the horizon while the lower layers of the atmosphere are in the Earth’s shadow
Thursday 26th May – As the Moon is largely absent tonight it’s a good night to look at deep-sky objects. M101 (the Pinwheel Galaxy), M51 (the Whirlpool Galaxy) and the Owl Nebula are all good targets around The Plough (or Big Dipper), as is M13 (the Great Globular Cluster) in the Hercules constellation(from midnight BST)
Friday 27th May – Moon at Apogee (405,005 km)
Sunday 29th May – The gathering of planets in the dawn sky continues, as at around 04:15 BST Venus will be low in the ENE sky, and higher up to the east Jupiter can be seen just below a waning crescent Moon.
Tuesday 31st May – The double-star Porrima can be located close to Saturn this evening, low to the southwest around midnight (BST), a great view through a telescope
Should the weather allow we’re targeting Saturn for better imaging this month, so keep watching for any new photos!
Remember, it can take your eyes up to 20 minutes to become properly dark adapted, and anything up to an hour for a telescope to reach ambient temperature outside (to ensure the best image), so give yourself plenty of time to get set up!
Monday, April 4, 2011
Astronomy Events – April 2011
Astronomy Events – April 2011
Listing upcoming Astronomy events for the month of April. Here’s hoping we get clear skies for them!
Saturday 2nd April – Moon at Apogee (406,655 km). The absence of the Moon tonight means it’s a great evening for “deep-sky” objects
Sunday 3rd April – New Moon
Monday 4th April – Saturn at opposition (in Virgo) so now is a great time to get the best views of the planet. Also, look out for the Seeliger Effect, a brief occurrence during which time the rings appear brighter for a few hours
Wednesday 6th April – Jupiter in Conjunction with the Sun
Friday 8th April – Those with a telescope should aim it towards the Moon this evening, and watch the terminator for the emergence out of the darkness of the crater Theophilus (just below the middle of line)
Saturday 9th April – Mercury in Inferior Conjunction
Wednesday 13th April – If you fancy staying up late Saturn’s moon Dione will clip across the southern pole of the planet between 03:00 and 04:00 BST
Friday 15th April – For those not wanting to stay up all night on Wednesday, at around 21:10 BST Dione will clip the southern pole of the planet again. The moon Rhea will also be seen close by, a little further from the disc
Saturday 16th April – Tonight Saturn will appear to be the brightest “star” above the almost full Moon
Sunday 17th April – Moon at Perigee (358,090 km). Full Moon
Thursday 21st April – In the early hours the red supergiant Antares can easily be spotted below the waning gibbous Moon. It’s name literally means “Rival of Mars” and it is the brightest star in the constellation of Scorpius
Friday 22nd April – April’s Lyrids Meteor Shower reaches its peak this evening, unfortunately the light from the waning crescent Moon (which rises early) will wash out the number of meteors you’ll be able to see
Friday 29th April – Moon at Apogee (406,040 km). With the Moon out of the way look for M104 (better known as the Sombrero galaxy), lying 10° to the south of Porrima (the star just to the right of Saturn)
Saturday 30th April – Today just before sunrise there are five (yes five!) planets and the moon in the same part of the sky just above the eastern horizon. Venus, Jupiter, Mercury, Mars and a dim Uranus all make a brief appearance near the waning crescent Moon
Remember, it can take your eyes up to 20 minutes to become properly dark adapted, and anything up to an hour for a telescope to reach ambient temperature outside (to ensure the best image), so give yourself plenty of time to get set up!
by yaska77
http://skywatching.wordpress.com/
Labels:
Astronomy Events
Friday, March 18, 2011
Super Moon?
"അറിഞ്ഞില്ലേ ഒരു മഹാ ദുരന്തം വരാന്‍ പോകുന്നു... വരുന്ന 19 നു ചന്ദ്രന് ഭൂമിയോട് വളരെ അടുത്ത് വരുന്നു. അപ്പോള്‍ ചന്ദ്രന്റെ ആകര്‍ഷണം കാരണം ഇവിടെ ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം, വെള്ളപ്പൊക്കം അങ്ങനെ ദുരന്തങ്ങളുടെ പരമ്പര തന്നെ ഉണ്ടാവുമത്രേ. ജപ്പാനിലെ ദുരന്തം ഒരു തുടക്കം മാത്രം..."
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ കേള്‍ക്കുന്ന കഥകളുടെ ചുരുക്കമാണ് മേല്‍ എഴുതിയത്. ആളുകള്‍ക്ക് പറഞ്ഞു ബഹളം വെക്കാന്‍ മറ്റൊരു വിഷയം. പക്ഷെ പല അടിസ്ഥാന ശാസ്ത്ര സത്യങ്ങളെയും കുറിച്ച് പോതുജനത്തിനുള്ള അറിവില്ലായ്മയുടെ തെളിവ് കൂടിയാണ് ഇത്തരം കഥകളുടെ പ്രചരണം.
ഇനി ഈ കഥയുടെ പിന്നിലെ സത്യം അറിയാന്‍ ശ്രമിക്കാം...
ചന്ദ്രന് ഭൂമിയുടെ ഒരു ഉപഗ്രഹം എന്ന നിലയില്‍ ഭൂമിയെ വലം വെക്കാന്‍ വിധിക്കപ്പെട്ട ആളാണല്ലോ. ചന്ദ്രന്റെ പരിക്രമണ പഥം അഥവാ ഓര്‍ബിറ്റ് ദീര്‍ഘ വൃത്തമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം മാറിക്കൊണ്ടിരിക്കും.

ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം perigee എന്നും ഏറ്റവും അകലെ പോകുന്ന സ്ഥാനം apogee എന്നും അറിയപ്പെടുന്നു(ചിത്രം)
ചന്ദ്രന് ഭൂമിയെ ഒരുതവണ വലം വെക്കാന്‍ 27.32 ദിവസം എടുക്കുന്നുണ്ട്. അതായത് 27.32 ദിവസത്തില്‍ ഒരിക്കല്‍ വീതം ചന്ദ്രന് പെരിഗീയിലൂടെ കടന്നു പോകുന്നുണ്ട്. perigee യില്‍ എത്തുമ്പോള്‍ ചന്ദ്രന് ഭൂമിയില്‍ ചെലുത്തുന്ന ആകര്‍ഷണബലം apogee നിന്നും ചെലുതുന്നതിനേക്കാള്‍ ഏകദേശം 20 ശതമാനം കൂടുതലായിരിക്കും എന്നത് സത്യമാണ്. പക്ഷെ വേലിയേറ്റങ്ങളുടെ ശക്തി കൂടുന്നതുപോലുള്ള ചില ചെറിയ മാറ്റങ്ങള്‍ക്ക് അപ്പുറം ഒന്നും ചെയ്യാന്‍ ഇത് പര്യാപ്തമല്ല.
വരുന്ന മാര്‍ച്ച് 19 നു സംഭവിക്കുന്നത് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസമാണ്. പതിവിലും വലിപ്പം കൂടിയതായി ചന്ദ്രബിംബം കാണപ്പെടുന്ന അവസ്ഥ ആയതുകൊണ്ടാണ് ആ പേര് അതിനു കൈവന്നത്. ചന്ദ്രന് പെരിഗീയില്‍ വരുന്ന എല്ലാ അവസരങ്ങളിലും ഇത് സംഭവിക്കാറില്ല. അതിനു ചന്ദ്രന്റെ പെരിഗീയില്‍ എത്തലും പൂര്‍ണ ചന്ദ്രനും ഒരുമിച്ച് സംഭവിക്കണം. ചന്ദ്രന്റെ വൃദ്ധി -ക്ഷയങ്ങള്‍ (ചന്ദ്രക്കലമുതല്‍ പൂര്ണചന്ദ്രന് വരെയുള്ള ചന്ദ്രന്റെ രൂപമാറ്റങ്ങള്‍) യഥാര്‍ഥത്തില്‍ സൂര്യനാല്‍ പ്രകാശിപ്പിക്കപ്പെടുന്ന ചന്ദ്രന്റെ ഭാഗം, ഭൂമിയെ അപേക്ഷിച്ച് അതിന്റെ സ്ഥാനം മാറുന്നതിനാല്‍ പല അളവുകളില്‍ നമുക്ക് ദ്രിശ്യമാകുന്നതാണ്.

ചിത്രം കാണുക. അതില്‍ ചന്ദ്രന്റെ സ്ഥാനവും അതാതു സ്ഥാനങ്ങളില്‍ ചന്ദ്രന് ഭൂമിയില്‍ എങ്ങനെ കാണപ്പെടും എന്നുമാണ് കാണിച്ചിരിക്കുന്നത്. ചന്ദ്രന് കൃത്യമായി സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സമയം ചന്ദ്രന്റെ പ്രകാശിതമായ ഭാഗം നമുക്ക് കാണാന്‍ കഴിയില്ല. അതാണ് അമാവാസി. അതുപോലെ ഭൂമി കൃത്യം സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോള്‍ പൌര്‍ണമി സംഭവിക്കും എന്ന് കാണാന്‍ പ്രയാസമില്ലല്ലോ.
ചുരുക്കി പറഞ്ഞാല്‍, സൂര്യന്റെ സ്ഥാനം കൂടി അനുയോജ്യമായിരുന്നാല്‍ മാത്രമേ 'സൂപ്പര്‍ മൂണ്‍' സംഭവിക്കൂ. ചന്ദ്രന് പെരിഗീയില്‍ ആയിരിക്കുകയും, ഭൂമിയും സൂര്യനുമായി നേര്‍രേഖയില്‍ ആയിരിക്കുകയും ചെയ്യുമ്പോള്‍ സൂര്യന്റെ ആകര്‍ഷണം കാരണം ചന്ദ്രന്റെ ഓര്‍ബിറ്റ് നു അല്പം 'വലിവ്' സംഭവിക്കുകയും തുടര്‍ന്ന് ചന്ദ്രന് ഒരല്പം കൂടി ഭൂമിയോട് അടുത്തു വരുകയും ചെയ്യും. അതാണ് ഈ മാര്‍ച്ച് 19 നു സംഭവിക്കാന്‍ പോകുന്നത്. അന്ന് നമ്മുടെ അമ്പിളിമാമന് കാണാന്‍ കൂടുതല്‍ സുന്ദരനായിരിക്കും...
ഭൂമിയില്‍ ഇതിനു മുന്‍പ് ഉണ്ടായതിലും അപ്പുറം വലിയ ദുരന്തങ്ങളൊന്നും സൃഷ്ട്ടിക്കാന്‍ ഈ പ്രതിഭാസത്തിനു കഴിവില്ല. പിന്നെ ഇത്തരം ലോകാവസാന കഥകള്‍ പ്രച്ചരിപ്പിക്കുന്നതുകൊന്ദ് കുറെ പേരെങ്കിലും ഇതിനെ പറ്റി കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കും... പിന്നെ എന്നെ പോലുള്ളവര്‍ക്ക് ഇങ്ങനെ ചില പ്രചാരവേലകള്‍ കൂടി നടത്തുകയും ആവാമല്ലോ...
അതിനാല്‍ കൂടുതല്‍ കഥകള്‍ പ്രതീക്ഷിച്ചു കൊണ്ട്...
Vaisakhan Thampi D S, AASTRO Kerala
റിപ്പോര്‍ട്ട് കടപ്പാട്-http://www.aastro.org/

Supermoon,
സൂപ്പര്‍മൂണ്‍
സൂപ്പര്‍ മൂണിനെ വരവേല്‍ക്കാം
സൂപ്പര്‍ മൂണിനെ വരവേല്‍ക്കാം
ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപാതയില്‍ ചന്ദ്രന് ഭൂമിക്ക് ഏറ്റവും സമീപത്തെത്തുന്ന സമയം കാണപ്പെടുന്ന പൂര്ണ്ണചന്ദ്രനേയോ ഒന്നാംപിറ ചന്ദ്രനേയോ ആണ് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
2011 മാര്‍ച്ച് 19 പൂര്ണ്ണചന്ദ്രദിനം ഒരു സൂപ്പര്‍മൂണ്‍ ആണ്.
സൂപ്പര്മൂണിനെക്കുറിച്ചുള്ള തെറ്റായ ധാരണകളും അന്ധവിശ്വാസങ്ങളും തിരുത്തുവാനും ചന്ദ്രനെക്കുറിച്ച് കൂടുതലറിയുവാനും കേരള ശാസ്ത്രസാഹിത്യ പരിഷതും മാര്‍സും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.
കൂടുതലറിയാന്‍ അടുത്തുള്ള പരിഷത് - മാര്‍സ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.
സഹായകമായ ഒരു പ്രസന്റേഷന് ഇതാ...
Presentation Download (31.5 MB)
(Extract the Zip file after download)
Labels:
Supermoon,
സൂപ്പര്‍മൂണ്‍
Saturday, February 26, 2011
ദേശീയ ശാസ്ത്രദിനാചരണം & ഗലീലിയോ സയന്‍സ് സെന്റര്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
ഗലീലിയോ സയന്‍സ് സെന്റര്‍ രൂപരേഖ പ്രകാശനം ചെയ്തു.
പെരിന്തല്‍മണ്ണ: വാനനിരീക്ഷണത്തിനും ശാസ്ത്രപഠനത്തിനും ആധുനികരീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കി പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കുന്ന ഗലീലിയോ സയന്‍സ് സെന്ററിന്റെ രൂപരേഖ പ്രകാശനം ചെയ്തു. ദേശീയ ശാസ്ത്രദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സി. വൈസ് പ്രസിഡന്റ് ഡോ. സി.ടി.എസ്. നായര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
വാനനിരീക്ഷണത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് ശാസ്ത്ര പരീക്ഷണശാലകള്‍, ശാസ്ത്രപാര്‍ക്ക്, പെഡഗോഗി പാര്‍ക്ക്, എനര്‍ജി പാര്‍ക്ക്, ജീവശാസ്ത്ര പാര്‍ക്ക് എന്നിവ ഇവിടെയുണ്ടാവും.
നിരീക്ഷണങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ഡോര്‍മെറ്ററി, ഐ.ടി അധിഷ്ഠിത ലൈബ്രറി സംവിധാനം, ശാസ്ത്ര സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താന്‍ ആധുനിക സജ്ജീകരണമുള്ള ഓഡിറ്റോറിയങ്ങള്‍ എന്നിവയും സെന്ററിലുണ്ടാവും.
കൂടാതെ നൂതന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലും ശാസ്ത്രാവബോധം വളര്‍ത്തുക എന്നതും കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. പെരിന്തല്‍മണ്ണ നഗരസഭ വിട്ടുനല്‍കിയ 1.43 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുന്നത്. പെരിന്തല്‍മണ്ണ- മണ്ണാര്‍ക്കാട് റോഡില്‍ കുളിര്മലയിലാണിത്. 5.41 കോടി രൂപയോളമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ മനഴി സ്റ്റാന്‍ഡില്‍ നഗരസഭ വിട്ടുനല്‍കിയിട്ടുള്ള 2000 ചതുരശ്ര അടിസ്ഥലത്ത് പെഡഗോഗി പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ താത്കാലികമായി പ്രവര്‍ത്തിക്കും.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സര്‍വശിക്ഷ അഭിയാന്, പെരിന്തല്‍മണ്ണ നഗരസഭ, വി.ശശികുമാര്‍ എം.എല്‍.എ, മുന്‍ എം.പി എ.വിജയരാഘവന് എന്നിവരുടെ വികസനഫണ്ട്, വി.എസ്.എസ്.സി, ഐ.എസ്.ആര്.ഒ തുടങ്ങിയ ഏജന്‍സികളുടെയും സഹായം എന്നിവയോടെയാണ് സെന്റര്‍ തുടങ്ങുന്നത്.
നിലവില്‍ സംസ്ഥാനത്ത് നാല് സെന്ററുകളാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനത്തിനും താത്കാലികമായി താമസിച്ച് പഠിച്ച് പോകാവുന്ന തരത്തിലാവും സെന്റര്‍ പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ വി.ശശികുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് വിദ്യാര്‍ഥി ഗോകുല്‍ രൂപകല്പന ചെയ്ത എംബ്ലം മുന്‍ വിദ്യാഭ്യാസ മന്ത്രി എന്‍.സൂപ്പി പ്രകാശനം ചെയ്തു. സ്ഥലം വിട്ടുനല്‍കിയ വി.ഭരതനെ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സുധാകുമാരി ആദരിച്ചു. നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ഗിരിജ രൂപരേഖ ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയര്മാന് കെ.പി.രവീന്ദ്രന് എസ്.എസ്.എ വിഹിതം ഏറ്റുവാങ്ങി.
ശാസ്ത്രജ്ഞന്മാരായ വി.പി.ബാലഗംഗാധരന്‍, ഡോ.സി.പി.അരവിന്ദാക്ഷന്, പ്രൊഫ.കെ.പാപ്പുട്ടി എന്നിവര്‍ വിവിധ ശാസ്ത്ര വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. തുടര്‍ന്ന് ശാസ്ത്ര സംവാദവും ശാസ്ത്ര പ്രദര്‍ശനവും നടന്നു. കെ.സുധാകുമാരി, വി.അജിത് പ്രഭു, കാട്ടുങ്ങല്‍ നസീറ, എം.കെ.ശ്രീധരന്, വി.ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട് കടപ്പാട്- http://aastroktkl.blogspot.com/
Monday, February 7, 2011
ആകാശം അരികെ - പ്രസന്റേഷന്
ആകാശം അരികെ - ജ്യോതിശാസ്ത്ര പഠന കളരിയിലെ 06.02.2011 ലെ ക്ലാസ്സിനുപയോഗിച്ച പ്രസന്റേഷനുകള്‍.

സഹായം:

Labels:
ജ്യോതിശാസ്ത്ര പഠന കളരി,
പ്രസന്റേഷന്
Sunday, February 6, 2011
സ്റ്റെല്ലേറിയം – ഓപ്പണ്‍ സോഴ്സ് പ്ലാനിട്ടേറിയം !
Stellarium – Free opensource planetarium on your computer! (Windows)
Stellarium is a free open source planetarium for your computer. It shows a realistic sky in 3D, just like what you see with the naked eye, binoculars or a telescope. It is being used in planetarium projectors. Just set your coordinates and go.

Sky
---
* default catalogue of over 600,000 stars
* extra catalogues with more than 210 million stars
* asterisms and illustrations of the constellations
* constellations for ten different cultures
* images of nebulae (full Messier catalogue)
* realistic Milky Way
* very realistic atmosphere, sunrise and sunset
* the planets and their satellites
Interface
---------
* a powerful zoom
* time control
* multilingual interface
* scripting to record and play your own shows
* fisheye projection for planetarium domes
* spheric mirror projection for your own dome
* graphical interface and extensive keyboard control
* telescope control
Visualisation
-------------
* equatorial and azimuthal grids
* star twinkling
* shooting stars
* eclipse simulation
* skinnable landscapes, now with spheric panorama projection
Customisability
---------------
* add your own deep sky objects, landscapes, constellation images, scripts…
Install Stellarium
------------------
* Run, "Stellarium.0.10.1.Silent.exe". Remember It's Unattended Installation.

വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, Stellarium.0.10.1.Silent.exe ഒരു തവണ മാത്രം തുറന്നാല്‍ മതിയാകും. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു!
-------

Labels:
Planetarium,
Stellarium,
സ്റ്റെല്ലേറിയം
സ്റ്റാറി നൈറ്റ് - പ്ലാനിട്ടേറിയം !
Starry Night Beginner

വളരെ ആകര്‍കമായ ആകാശദൃശ്യങ്ങള്‍ കാണിച്ചു തരുന്ന മികച്ച ഒരു പ്രോഗ്രാമാണിത്.
ഒട്ടേറെ പ്രത്യേകതകളുണ്ടിതിന്. ഇനി വരാന്‍ പോകുന്ന പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ (Future Events) ഇതില്‍ കാണാം.
External Download Links:
4shared Links:-
(29.7 MB)
This Program Needs QuickTime Player. A Lite version is enough!
Download it from here!
അസിങ്സ് - പ്ലാനിട്ടേറിയം !
ചില മികച്ച ജ്യോതിശാസ്ത്ര സോഫ്റ്റ് വെയറുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം....
Asynx Planetarium
Asynx Planetarium

ലളിതമായ ഒരു പ്രോഗ്രാമാണിത് എങ്കിലും ഇതിന് ഒട്ടേറെ സൗകര്യങ്ങളുണ്ട്.
ഒരു നിശ്ചിത തീയതിയിലെ നിശ്ചിത സമയത്തെ ആകാശം ഇതില്‍ സിമുലേറ്റ് ചെയ്യാനാകും.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഇതില്‍ ലളിതമായി കാണാം.
താങ്കളുടെ സ്ഥലത്തിന്റെ അക്ഷാംശം, രേഖാംശം കൃത്യമായി അറിയുമെങ്കില്‍ ആ സ്ഥലത്തുനിന്നുള്ള ആകാശം കാണാവുന്നതാണ്.

External Download Links:
4shared Links:-
(562 KB only)
(1.2 MB)
Labels:
Astronomy,
Asynx Planetarium,
അസിങ്സ്,
പ്ലാനിട്ടേറിയം
ജ്യോതിശാസ്ത്ര പഠന കളരി
മാര്‍സിന്റെ നേതൃത്വത്തില്‍ 06.02.2011 ന് മലപ്പുറത്ത് മഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആകാശം അരികെ - ജ്യോതിശാസ്ത്ര പഠന കളരി സംഘടിപ്പിച്ചു. രണ്ടിടങ്ങളിലുമായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയായിരുന്നു പരിപാടി.
Labels:
ജ്യോതിശാസ്ത്ര പഠന കളരി
Subscribe to:
Posts (Atom)