അക്ഷയ തൃതീയ - ചില ശാസ്ത്ര ചിന്തകള്‍
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. കേരളത്തിലെ നമ്പൂതിരി ഗൃഹങ്ങളില്‍ അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു.
- വിക്കിപീഡിയ, സ്വതന്ത്ര വിജ്ഞാനകോശത്തില്‍ നിന്നും
വിശ്വാസങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ അക്ഷയ തൃതീയ ദിന ആഘോഷങ്ങള്‍. ആ ദിവസം സ്വര്‍ണം വാങ്ങണം, കൂടെ ഐശ്വര്യം ഫ്രീ ! തുടങ്ങിയ പരസ്യങ്ങള്‍ നിരന്തരം.
സ്വര്‍ണം വില കൂടിയ ഒരു ലോഹമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് സ്വര്‍ണം ഒരു നിക്ഷേപം ആയി കരുതുന്നതില്‍ തെറ്റില്ല, പക്ഷെ അക്ഷയ തൃതീയ ദിവസം മാത്രം സ്വര്‍ണത്തിന് പ്രത്യേക സിദ്ധിയൊന്നും കൈവരില്ലെന്നു ശാസ്ത്ര ബോധമുള്ള ഏതൊരാക്കും മനസ്സിലാക്കാവുന്നതെയുള്ളൂ.
സാമൂഹികമായി വലിയ അന്തരം നിലനിന്നിരുന്ന ഒരു കാലത്ത് സമൂഹത്തില്‍ ദാനധര്മങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിപ്പിക്കാനും മനുഷ്യന്റെ അത്യഗ്രഹങ്ങളെ ശമിപ്പിക്കാനും ആയി പൂര്‍വികര്‍ കൊണ്ടുവന്ന ആചാരങ്ങളെ കച്ചവട സംസ്കാരത്തിലൂടെ പ്രോത്സാഹിപ്പിക്കുകയാണ് മലയാളി ഇവിടെ ചെയ്യുന്നത്. ചിന്തിക്കുക.
No comments:
Post a Comment