കേരളത്തിലുടനീളം ഡിസം.26 ലെ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നു. വിശദാംശങ്ങള്‍ക്ക് ഈ മാപ്പില്‍ നോക്കാം.
https://umap.openstreetmap.fr/en/map/solar-eclipse-kerala_401069#10/11.0578/76.2808
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.
ഫെബ്രുവരി 4 : | അമാവാസി |
ഫെബ്രുവരി 6 : | അവിട്ടം ഞാറ്റുവേല തുടങ്ങുന്നു. |
ഫെബ്രുവരി 13 : | സൂര്യൻ കുംഭം രാശിയിലേക്കു കടക്കുന്നു. |
ഫെബ്രുവരി 19 : | പൗർണ്ണമി. ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർമൂൺ കൂടിയാണിത്. ചതയം ഞാറ്റുവേല തുടങ്ങുന്നു. |
ഫെബ്രുവരി 27 : | ബുധൻ ഏറ്റവും കൂടിയ കിഴക്കൻ ആയതിയിൽ |
12 ഏപ്രിൽ 2018 | ഐ.ആർ.എൻ.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു[29] |
4 ഏപ്രിൽ 2018 | ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള നക്ഷത്രം MAC J 1149 +2223 lensed star 1 കണ്ടെത്തി.[30] |
1 മാർച്ച് 2018 | ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ച് പുതിയ സിദ്ധാന്തം.[31] |
21 ഫെബ്രുവരി 2017 | ക്രൂവിനു പരിക്കു പറ്റിയതിനെ തുടർന്ന് മോക്ക് ചൊവ്വാദൗത്യം നിർത്തിവെച്ചു.[32] |
4 ഫെബ്രുവരി 2017 | ആകാശഗംഗക്കു പുറത്ത് ആദ്യമായി സൗരയൂഥേതരഗ്രത്തെ കണ്ടെത്തി.[33] |
2 ഫെബ്രുവരി 2017 | താരാപഥം സെന്റോറസ് എയുടെ ഉപഗ്രഹഗാലക്സികൾ കണ്ടെത്തി.[34] |
18 ജനുവരി 2017 | കശ്മീരിലെ ശിലാചിത്രത്തിൽ 5000 വർഷം മുമ്പത്തെ സൂപ്പർനോവ [35] |
17 ജനുവരി 2017 | ബഹിരാകാശ മാലിന്യങ്ങൾ നശിപ്പിക്കാൻ ചൈന ലേസർ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നു.[36] |
11 ജനുവരി 2017 | അതിവിദൂരതയിൽ നിന്നുള്ള ശക്തമായ റേഡിയോ ഉൽസർജനം കണ്ടെത്തി.[37] |
27 ഡിസംബർ 2017 | അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള പുതിയ സങ്കേതിക വിദ്യ കണ്ടെത്തി.[38] |
22 ഡിസംബർ 2017 | RZ പീസിയം എന്ന നക്ഷത്രം അതിന്റെ ഗ്രഹത്തെ ഭക്ഷിക്കുന്നു.[39] |
21 ഡിസംബർ 2017 | ചൊവ്വയിലെ ബസാൾട്ട് പാറകളിൽ മുൻപ കരുതിയിരുന്നതിനേക്കാൾ ജലശേഖരം.[[40] |
10 ഡിസംബർ 2017 | ശുക്രന് കാന്തികമണ്ഡലമില്ലാത്തതിനെ കുറിച്ച് പുതിയ സിദ്ധാന്തം.[41] |
9 ഡിസംബർ 2017 | ഏറ്റവും അകലെയുള്ള തമോദ്വാരം കണ്ടെത്തി.[42] |
6 ഡിസംബർ 2017 | രണ്ട് സൂപ്പർ എർത്ത് സൌരയൂഥേതര ഗ്രഹങ്ങൾ കൂടി കണ്ടെത്തി.[43] |
19 നവംബർ 2017 | 55 Cancri e എന്ന ഗ്രഹത്തിന് ഭൂമിയുടേതിനു സമാനമായ അന്തരീക്ഷം ഉണ്ടെന്നു കണ്ടെത്തി.[44] |
15 നവംബർ 2017 | അമേരിക്കയുടെ പുനരുപയോഗിക്കാൻ കഴിയുന്ന പുതിയ ബഹിരാകാശ വാഹനം ഡ്രീം ചേസർ പരീക്ഷണപ്പറക്കലിൽ വിജയിച്ചു.[45] |
9നവംബർ 2017 | 600 വർഷത്തിനപ്പുറം ഭൂമി വാസയോഗ്യമല്ലാതാവുമെന്ന് സ്റ്റീഫൻ ഹോക്കിങ്[46] |
8 നവംബർ 2017 | ഗാലക്സി ക്ലസ്റ്ററുകൾ തമ്മിൽ കൂട്ടിയിടിക്കുന്നു.[47] |
7 നവംബർ 2017 | 2020ൽ നാസ വിക്ഷേപിക്കുന്ന മാർസ് റോവറിൽ 23 കാമറകൾ.[48] |
2 നവംബർ 2017 | നിലവിലുള്ള ഗ്രഹരൂപീകരണ നിയമം കൊണ്ടു വിശദീകരിക്കാനാവാത്ത ഭീമൻ ഗ്രഹത്തെ കണ്ടെത്തി.[49] |
21ഒക്ടോബർ 2017 | ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടി കണ്ടെത്തി.[50] |
4 ഒക്ടോബർ 2017 | ഗുരുത്വാകർഷണതരംഗങ്ങളുടെ കണ്ടെത്തലിന് നൊബേൽ പുരസ്‌കാരം[51] |
29 സെപ്റ്റംബർ 2017 | സൗരയൂഥത്തിന്റെ ഏറ്റവും അകലെ നിന്നു വരുന്ന ധൂമകേതുവിനെ കണ്ടെത്തി.[52] |
27 സെപ്റ്റംബർ 2017 | പരസ്പരം കറങ്ങുന്ന രണ്ടു ഛിന്നഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തി.[53] |
7 സെപ്റ്റംബർ 2017 | തിബത്തൻ പീഠഭൂമിയിൽ ചൈന ചൊവ്വയുടെ മാതൃക നിർമ്മിക്കുന്നു.[54] |
3 സെപ്റ്റംബർ 2017 | പെഗ്ഗി വിറ്റ്സൺ 288 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ് പുതിയ റിക്കോർഡ് സൃഷ്ടിച്ചു.[55] |
1 സെപ്റ്റംബർ 2017 | ട്രാപിസ്റ്റ്-1 എന്ന നക്ഷത്രത്തിനെ ചുറ്റുന്ന ഏഴു ഭൂസമാന സൗരയൂഥേതരഗ്രഹങ്ങളിൽ ജലസാന്നിധ്യമുള്ളതിന്റെ സൂചന ലഭിച്ചു.[56] |
24 ഓഗസ്റ്റ് 2017 | ചൊവ്വയുടെ മാറിക്കൊണ്ടിരിക്കുന്ന ബോഷോക്കിന്റെ വിശദാംശങ്ങൾ മാർസ് എക്സ്പ്രസ് കണ്ടെത്തി. |
12 ഓഗസ്റ്റ് 2017 | സൂര്യന്റെ കേന്ദ്രം ആഴ്ചയിൽ ഒരു വട്ടം കറങ്ങുന്നു.[57] |
9 ഓഗസ്റ്റ് 2017 | നെപ്റ്റ്യൂണിൽ ഭൂമിയോളം വലിപ്പമുള്ള ചുഴലിക്കാറ്റ് കണ്ടെത്തി.[58] |
6 ഓഗസ്റ്റ് 2017 | പ്രോക്സിമാ സെന്റൌറി ബിയിൽ ഭൂമിയെ പോലെ അന്തരീക്ഷം ഉണ്ടാവാൻ സാധ്യതയില്ല.[59] |
2 ഓഗസ്റ്റ് 2017 | ടൈറ്റനിൽ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ കൂടുതൽ രാസികങ്ങൾ കണ്ടെത്തി.[60] |
21 ജൂലൈ 2017 | ഹബിൾ ബഹിരാകാശ ദൂരദർശിനി ഫോബോസ് ചൊവ്വയെ ഭ്രമണം ചെയ്യുന്നതിന്റെ ചിത്രം പുറത്തു വിട്ടു.[61] |
20 ജൂലൈ 2017 | പ്ലൂട്ടോയുടെ ഏറ്റവും പുതിയ മാപ്പ് നാസ പുറത്തു വിട്ടു.[62] |
16 ജൂലൈ 2017 | ആകാശഗംഗയെക്കാൾ പത്തു മടങ്ങ് തിളക്കമുള്ള ഒരു താരാപഥം പതിനായിരം കോടി പ്രകാശവർഷം അകലെ കണ്ടെത്തി.[63] |
13 ജൂലൈ 2017 | വ്യാഴത്തിലെ ഭീമൻ പൊട്ടിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രം ജൂണോ (ബഹിരാകാശപേടകം) ഭൂമിയിലേക്കയച്ചു. |
10 ജൂലൈ 2017 | ആറ് അതിവേഗനക്ഷത്രങ്ങൾ ആകാശഗംഗയിൽ നിന്നും പുറത്തേക്കു പോകുന്നു.[64] |
7 ജൂലൈ 2017 | ആകാശഗംഗയിൽ പതിനായിരം കോടി തവിട്ടുകുള്ളൻ നക്ഷത്രങ്ങൾ ഉണ്ടാകുമെന്ന് പുതിയ നിഗമനം.[65] |
4 ജൂലൈ 2017 | വ്യാഴത്തിന്റെ അന്തരീക്ഷത്തെയും ധ്രുവദീപ്തിയെയും കുറിച്ച് പുതിയ വിവരങ്ങൾ ലഭിച്ചു.[66] |
3 ജൂലൈ 2017 | ജീവസാധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന സൗരയൂഥേതര ഗ്രഹങ്ങളുടെ അന്തരീക്ഷം മാതൃനക്ഷത്രങ്ങളിൽ നിന്നു വരുന്ന കൊറോണൽ മാസ് ഇജക്ഷൻ അടിച്ചു തെറിപ്പിക്കുന്നു.[67] |
25 ജൂൺ 2017 | തമോദ്രവ്യം ആകാശഗംഗയുടെ ആയുസ്സു കുറക്കുന്നു.[68] |
22 ജൂൺ 2017 | തിളങ്ങുന്ന രാത്രികളെ കുറിച്ചുള്ള സമസ്യക്ക് ഉത്തരം കണ്ടെത്തി.[69] |
21 ഫെബ്രുവരി 2017 | 5 കോടി പ്രകാശവർഷം അകലെയുള്ള ഏറ്റവും തിളക്കം കൂടിയ പൾസാർ കണ്ടെത്തി.[70] |
18 ഫെബ്രുവരി 2017 | പതിനേഴ് ചെറുഗ്രഹങ്ങൾക്ക് പുതിയ പേരുകൾ നൽകി.[71] |
12 ഫെബ്രുവരി 2017 | വാർവിക് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഒരു വെള്ളക്കുള്ളൻ പൾസാറിനെ കണ്ടെത്തി.[72] |
06 ഫെബ്രുവരി 2017 | ജൂണോ വ്യാഴത്തിനെ ചുറ്റിയുള്ള അതിന്റെ ഭ്രമണത്തിൽ വ്യാഴവുമായുള്ള അതിന്റെ ഏറ്റവും കുറഞ്ഞ അകലത്തിലെത്തി.[73] |
21 ജനുവരി 2017 | ജ്യോതിഃശാസ്ത്രജ്ഞന്മാർ വോൾഫ് 1061സി. എന്ന സൗരയൂഥേതര ഗ്രഹത്തിൽ ജീവന്റെ അടയാളങ്ങൾ തിരയുന്നു.[74] |
27 സെപ്റ്റംബർ 2016 | യൂറോപ്പയിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചു.[75] |
26 സെപ്റ്റംബർ 2016 | ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പർച്ചർ സ്ഫെറിക്കൽ ടെലിസ്കോപ്പ് പരീക്ഷണാർത്ഥം പ്രവർത്തിപ്പിച്ചു തുടങ്ങി.[76] |
6 സെപ്റ്റംബർ 2016 | ഓസിറിസ്-ആർഎക്സ് സെപ്റ്റംബർ 8നു വിക്ഷേപിക്കും.[77] |
19 മേയ് 2016 : | 160 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു നക്ഷത്രത്തിനു(HD 181327) കൂടി ശകലിതപദാർത്ഥങ്ങളോടു കൂടിയ ഒരു വലയം കണ്ടെത്തിയിരിക്കുന്നു. സൗരയൂഥത്തിന്റെ കൂയിപ്പർ ബൽറ്റിനു സമാനമാണത്രെ ഇത്.[78] |
21 ഏപ്രിൽ 2016 : | ഇന്ത്യൻ ബഹിരാകാശ വിമാനത്തിന്റെ പരീക്ഷണ വിക്ഷേപണം മേയിൽ[79] |
7 ഏപ്രിൽ 2016 : | വ്യാഴത്തിന്റെ 4 മുതൽ 8 മടങ്ങ് വരെ വലിപ്പമുണ്ടായേക്കാവുന്ന 2MASS J1119–1137 എന്ന ഖഗോളത്തെ സൗരയൂഥത്തിനു സമീപം കണ്ടെത്തി.[80] |
8 ഏപ്രിൽ 2016 : | 17 ബില്യൻ സൗരപിണ്ഡമുള്ള തമോഗർത്തം കണ്ടെത്തി.[81] |
11 ഫെബ്രുവരി 2016 : | ഗുരുത്വ തരംഗം കണ്ടെത്തി.[82] ആകാശഗംഗയുടെ മറവിൽ കിടന്നിരുന്ന എണ്ണൂറിലേറെ താരാപഥങ്ങളെ കണ്ടെത്തി.[83] |
7 ഫെബ്രുവരി 2016 : | സൗരയൂഥത്തിനു പുറത്ത് ഏറ്റവും വലിയ ശിലാഗ്രഹം കണ്ടെത്തി.[84] |
14 ജനുവരി 2016 | ധൂമകേതു 67P/C-Gയിൽ റോസെറ്റ ശുദ്ധജല സാന്നിദ്ധ്യം ഉറപ്പുവരുത്തി.[85] |
13 ജനുവരി 2016 | കുള്ളൻ ഗ്രഹമായ സിറസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോൺ ബഹിരാകാശപേടകം നൽകി.[86] |
12 ജനുവരി 2016 | 3.8 പ്രകാശവർഷങ്ങൾക്കകലെ ആകാശഗംഗയുടെ ആയിരം മടങ്ങ് വലിപ്പമുള്ള ഗാലക്സി ക്ലസ്റ്റർ കണ്ടെത്തി.[87] |
8 ജനുവരി 2016 | പ്ലൂട്ടോയുടെ ഉയർന്ന റസലൂഷനിലുള്ള ചിത്രം ന്യൂഹൊറൈസനിൽ നിന്നും ലഭിച്ചു.[88] |
27 ഡിസംബർ 2015 | ഇൻസൈറ്റ് മാർസ് ലാന്റർ വിക്ഷേപണം നാസ നീട്ടിവെച്ചു.[89] |
15 ഡിസംബർ 2015 | ചൊവ്വയിൽ മണ്ണ് രൂപപ്പെട്ടതിനെ കുറിച്ച് പുതിയ തെളിവുകൾ ലഭ്യമായി.[90] |
10 ഡിസംബർ 2015 | ജപ്പാന്റെ ബഹിരാകാശ പേടകം അക്കാസുക്കി ശുക്രന്റെ ഭ്രമണപഥത്തിലെത്തി.[91] |
11 ഒക്ടോബർ 2015 | ചൊവ്വയിൽ ജലംവീണ്ടും[92] |
3 സെപ്റ്റംബർ 2015 | മൂന്നു യാത്രികരുമായി സോയൂസ് ബഹിരാകാശനിലയത്തിലേക്കു പുറപ്പെട്ടു.[93] |
1 സെപ്റ്റംബർ 2015 | പ്ലൂട്ടോയ്ക്കപ്പുറം ന്യൂ ഹൊറൈസൺസ് പേടകത്തിന്റെ പുതിയ ലക്ഷ്യം നിശ്ചയിച്ചു.[94] |
28ഓഗസ്റ്റ് 2015 | ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഭൂമിയോട് ഏറ്റവും അടുത്ത ക്വാസാർ കണ്ടെത്തി.[95] |
7 ഓഗസ്റ്റ് 2015 | ഡീപ് സ്‌പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി ചന്ദ്രന്റെ ഇരുണ്ട മുഖത്തിന്റെ ചിത്രമെടുത്തു.[96] |
22 ജൂലൈ 2015 | പ്ലൂട്ടോയിലെ രണ്ടാമത്തെ പർവ്വത നിരകളും കണ്ടെത്തി.[97] |
14 ജൂൺ 2015 | ഫൈലെ ലാന്റർ ഏഴു മാസത്തെ നിദ്രക്കു ശേഷം പ്രവർത്തനം ആരംഭിച്ചു.[98] |
11 ജൂൺ 2015 | 15 വയസ്സുള്ള സ്ക്കൂൾ വിദ്യാർത്ഥി 1000 പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള സൗരയൂഥേതരഗ്രഹം കണ്ടെത്തി[99] |
29 മേയ് 2015 | പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നു നക്ഷത്രങ്ങൾ കണ്ടെത്തി.[100] |
22മേയ് 2015 | വൈസ് ബഹിരാകാശപേടകം ഏറ്റവും തിളക്കം കൂടിയ താരാപഥത്തെ കണ്ടെത്തി[101] |
17 മെയ് 2015 | ലാർജ് ഹാഡ്രോൺ കൊളൈഡറിൽ അപൂർവ്വ കണം കണ്ടെത്തി[102] |
15 മെയ് 2015 | ഡോൺ ബഹിരാകാശ പേടകം സിറസിൽ തിളങ്ങുന്ന വസ്തുക്കൾ കണ്ടെത്തി.[103] |
30 ഏപ്രിൽ 2015 | അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ കാർഗോ പേടകം പ്രോഗ്രസ് 59 നിയന്ത്രൺസം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുന്നു.[104] |
26 ഏപ്രിൽ 2015 | നിർജ്ജീവ താരാപഥങ്ങൾ സംയോജിക്കുമ്പോഴുണ്ടാകുന്ന ആഘാതതരംഗങ്ങൾ നക്ഷത്ര രൂപീകരണം പുനരാരംഭിക്കുന്നതിനു കാരണമാകുന്നുണ്ടെന്ന് കണ്ടെത്തി.[105] |
27 ഫെബ്രുവരി 2015 | 2004 BL86 എന്ന ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തു കൂടി കടന്നു പോയി.[106] |
14 ജനുവരി 2015 | മാർസ് ഓർബിറ്റർ മിഷൻ സംഘത്തിന് സ്പേസ് പയനീർ അവാർഡ് ലഭിച്ചു.[107] |
15 നവമ്പർ 2014 | ഫിലെ ഐഡിൽ മോഡിൽ. [108] |
26 ഒക്ടോബർ 2014 | കഴിഞ്ഞ 24 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സൗരകളങ്കം കണ്ടെത്തി.[109] |
20 ഒക്ടോബർ 2014 | സൈഡിങ് സ്പ്രിങ് വാൽനക്ഷത്രം കുഴപ്പമുണ്ടാക്കാതെ ചൊവ്വയെ കടന്നുപോയി.[110] |
13 ഒക്ടോബർ 20141 | ചന്ദ്രനിൽ അഗ്നിപർവ്വതങ്ങൾ ഉണ്ടായിരുന്നതിനു തെളിവു കിട്ടി.[111] |
12 ഒക്ടോബർ 2014 | ലോകത്തെ ഏറ്റവും വലിയ ദൂരദർശിനി സ്ഥാപിക്കാൻ ഇന്ത്യയും[112] |
2 ഒക്ടോബർ 2014 | ചൊവ്വ പര്യവേക്ഷണത്തിന് നാസ- ഇസ്രൊ ധാരണയായി[113] |
26 സെപ്റ്റംബർ 2014 | ധൂമകേതു 67p/ചെര്യുമോവ്-ഗെരാസിമെങ്കൊയിൽ റോസെറ്റ പേടകത്തിലെ ലാൻഡർ ഫിലോ നവംബർ 12ന് ഇറങ്ങും.[114] |
24 സെപ്റ്റംബർ 2014 | മംഗൾയാൻ ചൊവ്വയുടെ ഭ്രമണഥത്തിൽ പ്രവേശിച്ചു.[115] |
22 സെപ്റ്റംബർ 2014 | മംഗൾയാനിലെ ലാം എഞ്ചിൻ വിജയകരമായി പ്രവർത്തിച്ചു. മാവെൻ ബഹിരാകാശപേടകം ചൊവ്വയുടെ ലക്ഷ്യത്തിലെത്തി.[116] |
8 സെപ്റ്റംബർ 2014 | റോസെറ്റ ഉപഗ്രഹം ചാർക്കോളിനെക്കാൾ ഇരുണ്ടതാണെന്നു കണ്ടെത്തി.[[117] |
30 ഓഗസ്റ്റ് 2014 | ഭൂമിയിലേക്ക് വമ്പൻ സൗരജ്വാലയെത്തുന്നു.[118] സൂപ്പർനോവ വിസ്ഫോടന സമയത്ത് റേഡിയോ ആക്ടീവ് കൊബാൾട്ട് സൃഷ്ടിക്കപ്പെടുന്നതിന്റെ തെളിവുകൾ കണ്ടെത്തി.[119] |
6 ഓഗസ്റ്റ് 2014 | 52 കിലോമീറ്റർ ചുറ്റളവ് വരുന്ന കൊളൈഡർ നിർമിക്കാൻ ചൈന പദ്ധതിയിടുന്നു.[120] |
30 ജൂലൈ 2014 | ഓപ്പർച്യൂണിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ 40കി.മീറ്റർ സഞ്ചരിച്ച് ഭൂമിക്ക് പുറത്ത് ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന മനുഷ്യനിർമ്മിത വസ്തുവായി.[121] |
27 ജൂലൈ 2014 | MCS J0416.1–2403 എന്ന ഗാലക്സി ക്ലസ്റ്ററിലെ ദ്രവ്യ വിതരണത്തിന്റെ മാപ് തയ്യാറാക്കി.[122] |
25 ജൂലൈ 2014 | റോസെറ്റ ഉപഗ്രഹം 67P/C-G ധൂമകേതുവിന്റെ ചിത്രങ്ങൾ അയച്ചു തുടങ്ങി. |
25 ജൂലൈ 2014 | മംഗൾയാൻ 80% യാത്ര പൂർത്തിയാക്കി.[123] |
'30 ജൂൺ 2014 | പി.എസ്.എൽ.വി-23 വിജയകരമായി വിക്ഷേപിച്ചു.[124] |
24 ജൂൺ 2014 | നാസ കാർബ്ബൺ ഒബ്സർവേറ്ററി വിക്ഷേപിച്ചു.[125] |
7 ജൂൺ 2014 | ഒരു ഗ്രഹസമാനപദാർത്ഥം ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രൻ ഉണ്ടായതെന്ന നിഗമനത്തിന് പുതിയ തെളിവ്.[126] |
30 മെയ് 2014 | 13 സൗരയൂഥേരഗ്രഹങ്ങൾ കൂടി അംഗീകരിച്ചു.[127] |
17 മെയ് 2014 | 6 സൌരയൂഥേതരഗ്രഹങ്ങൾ കൂടി സ്ഥീരീകരിച്ചു.[128] |
16 മെയ് 2014 | വ്യാഴത്തിന്റെ ഭീമൻ ചുവന്ന പൊട്ട് ചുരുങ്ങുന്നു.[129] |
26 ഏപ്രിൽ 2014 | സൂര്യനിൽ നിന്ന് 7.2 പ്രകാശവർഷം ദൂരെ പുതിയ തവിട്ടു കുള്ളൻ നക്ഷത്രത്തെ കണ്ടെത്തി.[130] |
19 ഏപ്രിൽ 2014 | ജീവസാധ്യമേഖലയിൽ കെപ്ലർ 186f എന്ന ഒരു സൗരയൂഥേതരഗ്രഹത്തെ കണ്ടെത്തി.[131] |
12 ഏപ്രിൽ 2014 | WASP-68 b, WASP-73 b, WASP-88 b. എന്നീ മൂന്നു സൗരയൂഥേതരഗ്രഹങ്ങളെ കൂടി സ്ഥിരീകരിച്ചു.[132] |
4 ഏപ്രിൽ 2014 | എൻസിലാഡസിൽ സമുദ്രങ്ങളുള്ളതിന് പുതിയ തെളിവുകൾ ലഭിച്ചു.[133] |
3 ഏപ്രിൽ 2014 | പുതിയ ധൂമകേതു (C/2014 F1) കണ്ടെത്തി.[134] |
25 മാർച്ച് 2014 | ചന്ദ്രനിൽ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമാണുള്ളതെന്ന് ലാഡീ ദൗത്യം.[135] |
7 മാർച്ച് 2014 | സോയൂസ് ബഹിരാകാശ പേടകം ടൈറ്റന്റെ സമീപത്തു കൂടി നൂറാമത്തെ തവണ കടന്നു പോയി.[136] |
26 ഫെബ്രുവരി 2014 | സൗരയൂഥേതരഗ്രഹങ്ങളുടെ അന്തരീക്ഷത്തിലുള്ള നീരാവി കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യ കണ്ടെത്തി.[137] |
18 ഫെബ്രുവരി 2014 | ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തു കൂടി കടന്നു പോയി.[138] |
24 ജനുവരി 2014 | കുള്ളൺഗ്രഹമായ സിറസിൽ ജലം കണ്ടെത്തി.[139] |
11 ജനുവരി 2014 | ഭൂസമാനമായ വാതക സൗരയൂഥേതരഗ്രഹം കണ്ടെത്തി.[140] |
10 ജനുവരി 2014 | ഭാവിയിൽ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ക്ഷുദ്രഗ്രഹത്തെ നാസയുടെ പര്യവേക്ഷണത്തിൽ കണ്ടെത്തി.[141] |
9 ജനുവരി 2014 | അംഗീകരിക്കപ്പെട്ട സൗരയൂഥേതരഗ്രഹങ്ങളുടെ എണ്ണം 1015 ആയി.[142] |
21 ഡിസംബർ 2013 | ക്രാബ് നെബുലയിൽ ആർഗോൺ തന്മാത്രകൾ കണ്ടെത്തി.[143] |
16 ഡിസംബർ 2013 | ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി.[144] |
14 ഡിസംബർ 2013 | ടൈറ്റനിൽ വൻതോതിൽ ഹൈഡ്രോകാർബൺ കണ്ടെത്തി.[145] |
8 ഡിസംബർ 2013 | Chang’e 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[146] |
2 ഡിസംബർ 2013 | ചൈനയുടെ ആദ്യത്തെ ലൂണാർ റോവർ വിക്ഷേപിച്ചു.[147] |
1 ഡിസംബർ 2013 | ഇരുപത്തിയേഴ് ദിവസത്തെ ഭൂഭ്രമണ പഥം വിട്ട് ചൊവ്വാദൗത്യപേടകം സൗരഭ്രമണപഥത്തിലേക്ക് നീങ്ങി.[148] |
22 നവംബർ 2013 | അംഗീകരിക്കപ്പെട്ട സൗരയൂഥേതര ഗ്രഹങ്ങളുടെ എണ്ണം 935 ആയി.[149] |
10 നവംബർ 2013 | ഗോസ് അതിന്റെ ദൗത്യം പൂർത്തിയാക്കി.[150] |
8 നവംബർ 2013 | ആറ് വാലുകളുള്ള ഒരു ഛിന്നഗ്രഹം കണ്ടെത്തി.[151] |
5 നവംബർ 2013 | മംഗൾയാൻ വിക്ഷേപിച്ചു. |
24 ഒക്ടോബർ 2013 | P/2013 T2 (SCHWARTZ) എന്ന പുതിയൊരു ധൂമകേതു കണ്ടെത്തി.[152] |
26 സെപ്റ്റംബർ 2013 | മുപ്പത്തിയേഴാമത് പര്യവേക്ഷകസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.[153] |
25 സെപ്റ്റംബർ 2013 | ഏറ്റവും സാന്ദ്രത കൂടിയ താരാപഥം (M 60 UCD-1) കണ്ടെത്തി.[154] |
20 സെപ്റ്റംബർ 2013 | ക്യൂരിയോസിറ്റിക്ക് ചൊവ്വയിൽ മീഥൈന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.[155] |
13 സെപ്റ്റംബർ 2013 | വോയെജർ 1 സൗരയൂഥാതിർത്ഥി കടന്നു.[156] |
10 സെപ്റ്റംബർ 2013 | ലവ്ജോയ്(C2013 R1) എന്ന പുതിയ ഒരു ധൂമകേതുവിനെ കണ്ടെത്തി.[157] |
8 സെപ്റ്റംബർ 2013 | ലൂണാർ അറ്റ്മോസ്ഫിയർ ആൻഡ് ഡസ്റ്റ് എൻവിറോൺമെന്റ് എക്സ്‌പ്ലോറർ വിക്ഷേപിച്ചു.[158] |
26 ജൂലൈ 2013 | സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സ്വഭാവം കാണിക്കുന്നവയാണ്.[159] ഇൻസാറ്റ് 3 ഡി വിക്ഷേപിച്ചു.[160] |
24 ജൂലൈ 2013 | ഐസോണിൽ നിന്ന് കാർബൺ ഡയോക്സൈഡിന്റെ വൻതോതിലുള്ള പുറംതള്ളൽ സ്പിറ്റ്സർ കണ്ടെത്തി.[161] |
15 ജൂലൈ 2013 | ഗെന്നഡി ബോറിസോവ് എന്ന അമേച്വർ ജ്യോതിശാസ്ത്രജ്ഞൻ C/2013 N4 എന്ന പുതിയൊരു ധൂമകേതുവിനെ കണ്ടെത്തി.[162] |
11 ജൂലൈ 2013 | സൗരയൂഥത്തിനും ധൂമകേതുക്കൾക്കുള്ളതു പോലെ ഒരു വാലു് കണ്ടെത്തിയിരിക്കുന്നു.[163] |
4 ജൂലൈ 2013 | താരാപഥങ്ങളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച ഗാലക്സ് എന്ന ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.[164] |
2 ജൂലൈ 2013 | പ്ലൂട്ടോയുടെ അവസാനം കണ്ടെത്തിയ ഏറ്റവും ചെറിയ ഉപഗ്രഹങ്ങൾക്ക് കെർബറോസ് എന്നും സ്റ്റിക്സ് എന്നും പേരു നൽകി.[165] തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്.1-എയെ പി.എസ്.എൽ.വി. സി-22 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. |
27 ജൂൺ 2013 | ഐറിസ് വിക്ഷേപിച്ചു.[166] |
26 ജൂൺ 2013 | ഭൂമിയുടെ സമീപത്തു കൂടെ കടന്നു പോകാവുന്ന ബഹിരാകാശവസ്തുക്കളുടെ എണ്ണം പതിനായിരമായി.[167] |
25 ജൂൺ 2013 | ജീവസാധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന മൂന്നു സൗരയൂഥേതര ഗ്രഹങ്ങളെ കൂടി കണ്ടെത്തി.[168] |
23 ജൂൺ 2013 | ഡൽഹിയിലെ സ്ക്കൂൾ കുട്ടികൾ ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തി.[169] |
17 മെയ് 2013 | ചന്ദ്രനിൽ 5 ടൺ ടി.എൻ.ടി ശേഷിയുള്ള ഒരു ഉൽക്കാപതനം ഉണ്ടായി.[170] |
14 മെയ് 2013 | അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മുപ്പത്തിഅഞ്ചാമത് പര്യവേക്ഷകസംഘം തിരിച്ചെത്തി.[171] |
10 മെയ് 2013 | വെള്ളക്കുള്ളനു ചുറ്റും ഗ്രഹാവശിഷ്ടങ്ങൾ കണ്ടെത്തി.[172] |
2 മെയ് 2013 | പത്ത് സൗരയൂഥേതരഗ്രഹങ്ങളെ കൂടി സ്ഥിരീകരിച്ചു.[173] |
30 ഏപ്രിൽ 2013 | ഹെർഷൽ ബഹിരാകാശ നിരീക്ഷണാലയം അതിന്റെ ദൗത്യം പൂർത്തിയാക്കി.[174] ശനിയുടെ ഉത്തരധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ വ്യക്തമായ ചിത്രം ലഭിച്ചു.[175] |
19 ഏപ്രിൽ 2013 | ജീവസാധ്യമേഖലയിൽ വരുന്ന ഭൂസമാനമായ മൂന്നു ഗ്രഹങ്ങളെ കൂടി കെപ്ലർ കണ്ടെത്തി.[176] |
12 ഏപ്രിൽ 2013 | HD 204313 d, HD 222155 b, HD 24040 b എന്നീ മൂന്നു സൗരയൂഥേതരഗ്രഹങ്ങളെ കൂടി സ്ഥിരീകരിച്ചു.[177] |
4 ഏപ്രിൽ 2013 | 1000കോടി വർഷങ്ങൾക്കപ്പുറത്തുള്ള SN UDS10Wil എന്ന സൂപ്പർനോവയെ ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി കണ്ടെത്തി.[178] |
2 ഏപ്രിൽ 2013 | C/2013 F3 എന്ന പുതിയ ഒരു ധൂമകേതു കണ്ടെത്തി.[179] |
29 മാർച്ച് 2013 | ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിൻ വിജയകരമായി പരീക്ഷിച്ചു.[180] |
22 മാർച്ച് 2013 | WASP-71b, OGLE 2011-BLG-251L b, HD 159868 c. എന്നീ മൂന്നു സൗരയൂഥേതര ഗ്രഹങ്ങളെ കൂടി കണ്ടെത്തി.[181] പ്രപഞ്ചത്തിന്റെ പ്രായം 1380 കോടി വർഷമെന്ന് പുതിയ കണ്ടെത്തൽ.[182] |
15 മാർച്ച് 2013 | പുതിയ ധൂമകേതു C/2013 E2 (IWAMOTO) കണ്ടെത്തി.[183] |
14 മാർച്ച് 2013 | അറ്റക്കാമ ലാർജ് മില്ലിമീറ്റർ/സബ്മില്ലിമീറ്റർ അറേ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.[184] |
13 മാർച്ച് 2013 | ചൊവ്വയിൽ ഏകകോശജീവികൾക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം നിലനിന്നിരുന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു.[185] |
9 മാർച്ച് 2013 | സൗരവാതത്തിന്റെ ഊർജ്ജസ്രോതസ്സ് കണ്ടെത്തി.[186] |
1 മാർച്ച് 2013 | ഭൂമിക്ക് മൂന്നാമതൊരു റേഡിയേഷൻ ബെൽറ്റ് കൂടി കണ്ടെത്തി.[187] |
1 മാർച്ച് 2013 | WASP-64 b, WASP-72 b എന്നീ രണ്ട് സൗരയൂഥേതര ഗ്രഹങ്ങൾ കൂടി അംഗീകരിക്കപ്പെട്ടു.[188] |
24 ഫെബ്രുവരി 2013 | ലോഹസാന്നിദ്ധ്യം ഇല്ലാത്ത ഒരു നക്ഷത്രം 190 പ്രകാശവർഷങ്ങൾക്കപ്പുറത്ത് കണ്ടെത്തി.[189] |
23 ഫെബ്രുവരി 2013 | സൂപ്പർനോവ അവശിഷ്ടങ്ങൾ കോസ്മിക് കിരണങ്ങൾ പുറത്തുവിടുന്നതായി കണ്ടെത്തി.[190] |
21 ഫെബ്രുവരി 2013 | കെപ്ലർ ദൗത്യം ചെറിയ ഗ്രഹങ്ങളടങ്ങുന്ന ഒരു പുതിയ സൗരയൂഥേതര ഗ്രഹവ്യവസ്ഥ കണ്ടെത്തി.[191] |
20 ഫെബ്രുവരി 2013 | SN 2013aa എന്ന ഒരു പുതിയ സൂപ്പർനോവ കണ്ടെത്തി.[192] |
19 ജനുവരി 2013 | ചൊവ്വയിലെ കാൽസ്യത്തിന്റെ സാന്നിദ്ധ്യം ക്യൂരിയോസിറ്റി തിരിച്ചറിഞ്ഞു.[193] |
13 ജനുവരി 2013 | ജീവസാന്നിദ്ധ്യമുണ്ടാകാനിടയുള്ള 42 സൗരയൂഥേതര ഗ്രഹങ്ങൾ കൂടി കണ്ടെത്തി.[194] |
11 ജനുവരി 2013 | അറിയപ്പെടുന്നതിൽ ഏറ്റവും വലിയ താരാപഥം NGC 6872 ആണെന്ന് സ്ഥിരീകരിച്ചു.[195] |
10 ജനുവരി 2013 | വേഗ നക്ഷത്രത്തിനു ചുറ്റും ഛിന്നഗ്രഹവലയം കണ്ടെത്തി.[196] |
9 ജനുവരി 2013 | നാസയുടെ കെപ്ലർ ദൗത്യം സൗരയൂഥേതരഗ്രഹങ്ങളാകാൻ സാധ്യതയുള്ള 461 ബഹിരാകാശ വസ്തുക്കളുടെ പേരുവിവരം പുറത്തു വിട്ടു. |
18 ഡിസംബർ 2012 | ചന്ദ്രനിൽ ഗ്രെയിൽ ദൗത്യത്തിലെ ആദ്യപേടകം വീണ പ്രദേശത്തിന് അമേരിക്കയിലെ ആദ്യ വനിതാബഹിരാകാശ ബഹിരാകാശ സഞ്ചാരിയായ സാലി കെ. റൈഡിന്റെ പേര് നല്കി. |
3 നവംബർ 2012 | മൊത്തം 50 മണിക്കൂർ സമയം ബഹിരാകാശനിലയത്തിനു പുറത്തു നടന്ന് സുനിത വില്യംസ് റിക്കാർഡ് തിരുത്തി.[197] |
26 ഒക്ടോബർ 2012 | BD+48 740 എന്ന ചുവപ്പു ഭീമൻ നക്ഷത്രം അതിന്റെ ഒരു ഗ്രഹത്തെ വിഴുങ്ങുന്നതു കണ്ടെത്തി |
17 ഒക്ടോബർ 2012 | നാലു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഒരു സൗരയൂഥേതരഗ്രഹത്തെ കണ്ടെത്തി.
ആൽഫ സെന്റൗറി ബിയെ ഭ്രമണം ചെയ്യുന്ന പുതിയ ഒരു ഭൂസമാന സൗരയൂഥേതരഗ്രഹത്തെ കണ്ടെത്തി.
|
28 സെപ്റ്റംബർ 2012 | ക്യൂരിയോസിറ്റി ചൊവ്വയിൽ ജലം ഒഴുകിയിരുന്നതിന് പുതിയ തെളിവുകൾ കണ്ടെത്തി. |
21 സെപ്റ്റംബർ 2012 | ഡോൺ ബഹിരാകാശ പേടകം വെസ്റ്റയിൽ ഹൈഡ്രജന്റെ സാന്നിദ്ധ്യം കണ്ടെത്തി. |
17 സെപ്റ്റംബർ 2012 | അന്താരാഷ്ട്ര ബഹിരകാശ നിലയത്തിൽ നിന്ന് മുപ്പത്തിരണ്ടാമത് പര്യവേക്ഷക സംഘം മടങ്ങിയെത്തി. |
29 ആഗസ്റ്റ 2012 | കെപ്ലർ ബഹിരാകാശ പേടകം കെപ്ലർ 47 എന്ന ഇരട്ടനക്ഷത്രവ്യവസ്ഥയെ ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങളെ കണ്ടെത്തി. ടെക്സാസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ഗുരുത്വതരംഗങ്ങൾക്ക് പുതിയ തെളിവുകൾ കണ്ടെത്തി. |
20 ആഗസ്റ്റ് 2012 | ക്യൂരിയോസിറ്റി ചൊവ്വയിലെ പാറയിൽ ലേസർ പരിശോധന നടത്തി. |
20 ജൂലൈ 2012 | അന്താരാഷ്ട്ര ബഹിരാകാശ നിലയതിൽ പുതിയ ഭൂനിരീക്ഷണ കാമറ സ്ഥാപിച്ചു. ഭൂമിയേക്കാൾ ചെറിയ സൗരയൂഥേതരഗ്രഹം കണ്ടെത്തിയതായി നാസയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു |
15 ജൂലൈ 2012 | സുനിത വില്യംസ് ഉൾപ്പെടെ ആറംഗങ്ങളുള്ള മുപ്പത്തിരണ്ടാമത് പര്യവേക്ഷക സംഘം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു |
14 ജൂലൈ 2012 | പ്ലൂട്ടോയുടെ അഞ്ചാമത്തെ ഉപഗ്രഹത്തെ കണ്ടെത്തി |
11 ജൂലൈ 2012 | ആദിമപ്രപഞ്ചത്തിലെ ഇരുണ്ട ഗാലക്സികളെ കണ്ടെത്തി |
2 ജൂലൈ 2012 | എക്സ്‌പെഡീഷൻ 31 സംഘാംഗങ്ങൾ തിരിച്ചെത്തി |
16 ജൂൺ 2012 | ആദ്യത്തെ ചനീസ് ബഹിരാകാശ യാത്രിക ലിയു യാങ് ബഹിരാകാശത്തെത്തി |
14 ജൂൺ 2012 | ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ മദ്ധ്യരേഖാപ്രദേശത്ത് മീഥൈൻ തടാകങ്ങൾ ഉള്ളതിന്റെ പുതിയ തെളിവുകൾ ലഭിച്ചു. |
6 ജൂൺ 2012 | സയൻസ് ഫിക്‌ഷൻ എഴുത്തുകാരൻ റേ ബ്രാഡ്‌ബറി അന്തരിച്ചു. |
1 ജൂൺ 2012 | അന്താരാഷ്ട്ര ബഹിരാകാശനിലയം സന്ദർശിച്ച ആദ്യത്തെ സ്വകാര്യ പേടകം ഡ്രാഗൺ തിരിച്ചെത്തി. |
16 മെയ് 2012 | 19 ആഴ്ചയുടെ ഇടവേളക്കു ശേഷം ഓപ്പർച്യൂണിറ്റി റോവർ വീണ്ടും സഞ്ചരിച്ചു തുടങ്ങി. |
9 മെയ് 2012 | ചൊവ്വയിൽ ജലമുണ്ടായിരുന്നതിനു പുതിയ തെളിവുകൾ ലഭ്യമായി സൂപ്പർ എർത്ത് വിഭാഗത്തിൽ പെടുന്ന കാൻസറി 55 ഇ എന്ന സൗരയൂഥേതര ഗ്രഹത്തിൽ നിന്നുള്ള പ്രകാശം സ്പിറ്റ്സർ ബഹിരാകാശദൂരദർശിനി പിടിച്ചെടുത്തു. |
27 ഏപ്രിൽ 2012 | ശനിയുടെ ഉപഗ്രഹമായ ഫീബീയ്ക്ക് ഗ്രഹങ്ങളുടെ ഘടനയാണുള്ളതെന്ന് പുതിയ കണ്ടെത്തൽ |
29 മാർച്ച് 2012 | 1300 കോടി വർഷം പഴക്കമുള്ള ഗ്രഹവ്യവസ്ഥ കണ്ടെത്തി. |
20 മാർച്ച് 2012 | ചതുരാകൃതിയിലുള്ള ഒരു താരാപഥം(LEDA 074886) കണ്ടെത്തി. |
11 മാർച്ച് 2012 | 1091 പുതിയ സൗരയൂഥേതരഗ്രങ്ങളുടെ പട്ടിക കെപ്ലർ ഗവേഷക സംഘം പുറത്തിറക്കി. |
4 മാർച്ച് 2012 | ശനിയുടെ ഉപഗ്രഹമായ ഡീഓനീയിൽ ചാർജ്ജിത ഓക്സിജൻ തന്മാത്രകൾ കണ്ടെത്തി |
24 ഫെബ്രുവരി 2012 | സ്പെയ്സിൽ ഖരരൂപത്തിലുള്ള ബക്കിബാൾ(C16) കണ്ടെത്തി |
14 ഫെബ്രുവരി 2012 | സൂപ്പർ എർത്ത് വിഭാഗത്തിൽ വരുന്ന സൗരയൂഥേതരഗ്രഹങ്ങളുടെ കേന്ദ്രത്തിൽ ഉർകിയ മഗ്നീഷ്യം സിലിക്കേറ്റാണുള്ളതെന്ന് പുതിയ പഠനം |
6 ഫെബ്രുവരി 2012 | ചൊവ്വയിൽ സമുദ്രമുണ്ടായിരുന്നതിന് മാർസ് എക്സ്പ്രസ് പുതിയ തെളിവുകൾ ലഭ്യമാക്കി |
2 ഫെബ്രുവരി 2012 | ഗ്രാവിറ്റി റിക്കവറി ആന്റ് ഇന്റീരിയർ ലബോറട്ടറി(GRAIL) ദൗത്യം ചന്ദ്രന്റെ ഭൂമിയിൽ നിന്നും കാണാനാവാത്ത മറുവശത്തിന്റെ വീഡിയോ ചിത്രം ആദ്യമായി ഭൂമിയിലെത്തിച്ചു. |
31 ജനുവരി 2012 | അമേരിക്കയിലെ നാല് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികൾ പുതിയ മില്ലിസെക്കന്റ് പൾസാറിനെ കണ്ടെത്തി. ചൊവ്വയിൽ സമുദ്രമുണ്ടായിരുന്നതിന്റെ പുതിയ തെളിവുകൾ മാർസ് എക്സ്പ്രസ് ഓർബിറ്ററിൽ നിന്നും ലഭിച്ചു. |
27 ജനുവരി 2012 | കെപ്ലർ ദൗത്യം 26 സൗരയൂഥേതരഗ്രഹങ്ങളെ കൂടി കണ്ടെത്തി. 11 ഗ്രഹയൂഥങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. |
26 ജനുവരി 2012 | ഛിഹ്നഗ്രഹമായ വെസ്റ്റയുടെ അന്തർഭാഗത്ത് ജലശേഖരമുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ. |
24 ജനുവരി 2012 | 2006നു ശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ സൗരക്കാറ്റ് ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. |
17 ജനുവരി 2012 | പ്രപഞ്ചോത്ഭവത്തെ കുറിച്ചു പഠിക്കുന്ന പ്ലാങ്ക് ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. |
12 ജനുവരി 2012 | വലയങ്ങളുള്ള ഒരു സൗരയൂഥേതരഗ്രഹത്തെ കണ്ടെത്തിയതായി അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി പ്രഖ്യാപിച്ചു. കെപ്ലർ ദൗത്യം ഭൂമിയെക്കാൾ ചെറിയ മൂന്നു സൗരയൂഥേതരഗ്രഹങ്ങളെ കൂടി കണ്ടെത്തി. |
10 ജനുവരി 2012 | 16 വർഷത്തെ പ്രവർത്തനത്തിനു ശേഷം Rossi X-ray Timing Explorer (RXTE) ദൗത്യം അവസാനിച്ചു. |
6 ജനുവരി 2012 | ചന്ദ്രനിൽ നിന്നു കണ്ടെത്തിയ ഒരു ധാതു (ട്രാൻഗുലിറ്റൈറ്റ്) ആസ്ട്രേലിയയിലെ ഒരു പുരാതനശിലയിൽ നിന്നും കണ്ടെത്തി. |
5 ജനുവരി 2012 | നാലു സൗരയൂഥേതരഗ്രഹങ്ങളെ (HAT-P-34, HAT-P-35, HAT-P-36, HAT-P-37) കൂടി കണ്ടെത്തി. ബുധനിലെ എമിനെസ്ക്യു ഗർത്തത്തിനു ചുറ്റും ഇളംനീലനിറത്തിലുള്ള പ്രഭാവലയം കണ്ടെത്തി. |
1 ജനുവരി 2012 | ഗ്രെയിൽ എ (GRAIL-A) പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. |
15 ഡിസംബർ 2011 | 2020ൽ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് രണ്ട പേടകങ്ങൾ അയക്കുമെന്ന് നാസ അറിയിച്ചു. ഇവ യൂറോപ്പയിൽ ഇറങ്ങി പര്യവേക്ഷണം നടത്തുന്നവയായിരിക്കും. |
13 ഡിസംബർ 2011 | ബഹിരാകാശ പേടകം ഡോൺ ഛിന്ന ഗ്രഹം വെസ്റ്റയുടെ 210കി.മീറ്റർ അടുത്തുള്ള പ്രദക്ഷിണപാതയിലെത്തി. ജീവസാദ്ധ്യമേഖലയിലുള്ള ഗ്രഹങ്ങളുടെ കാറ്റലോഗ് ഓൺലൈനിൽ ലഭ്യമായി തുടങ്ങി. (http://phl.upr.edu/home) |
8 ഡിസംബർ 2011 | ചൊവ്വയിൽ പുതിയതായി കണ്ടെത്തിയ ധാതുപാളികൾ ഒഴുകുന്ന ജലമുണ്ടായിരുന്നതിന്റെ പുതിയ തെളിവാണെന്ന് ശാസ്ത്രസംഘം അവകാശപ്പെട്ടു. |
6 ഡിസംബർ 2011 | വോയെജർ 1 സൂര്യനിൽ നിന്നും 1800 കോടി കി.മീറ്റർ അകലെയുള്ള സൗരയൂഥാതിർത്തിയിൽ പ്രവേശിച്ചു. സൂര്യസമാനമായ ഗ്രഹത്തിന്റെ ആവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന കെപ്ലർ 22b എന്ന സൗരയൂഥേതര ഗ്രഹത്തെ കെപ്ലർ ദൗത്യം കണ്ടെത്തി |
4 ഡിസംബർ 2011 | കാൽടെകിലെ ശാസ്ത്രജ്ഞർ 18 പുതിയ സൗരയൂഥേതരഗ്രഹങ്ങളെ കൂടി കണ്ടെത്തി. ന്യൂ ഹൊറൈസൺ പ്ലൂട്ടോയുടെ 150 കോടി കി.മീറ്റർ സമീപത്തെത്തി 1986ൽ വോയെജർ1 സൃഷ്ടിച്ച റെക്കോർഡ് (158 കോടി കി.മീറ്റർ) മറികടന്നു |
1 ഡിസംബർ 2011 | ഭൂമിയുടെ 1.6 മടങ്ങ് വലിപ്പവും പത്ത് മടങ്ങിൽ താഴെ പിണ്ഡവുമുള്ള ഗ്രഹത്തെ (കെപ്ലർ 21b) കണ്ടെത്തി. |
27 നവംബർ 2011 | മാർസ് സയൻസ് ലബോറട്ടറി വിജയകരമായി വിക്ഷേപിച്ചു. റോക്കറ്റിൽ നിന്ന് വേർപെട്ടതിനു ശേഷമുള്ള ആദ്യത്തെ സന്ദേശം ലഭിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. |
18 നവംബർ 2011 | നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിൽ നിന്നു ലഭിച്ച ഇമേജുകൾ ഉപയോഗിച്ച് കൂടുതൽ വ്യക്തതയുള്ള ടോപോഗ്രാഫിക് മാപ് സൃഷ്ടിച്ചു. |
17 നവംബർ 2011 | വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ഹിമാവരണത്തിനു താഴെ വൻതോതിലുള്ള ദ്രവജലശേഖരം ഉള്ളതിന് പുതിയ തെളിവുകൾ ലഭിച്ചു. |
15 നവംബർ 2011 | 2012 മാർച്ച് 17ന് അവസാനിക്കേണ്ടിയിരുന്ന മെസ്സഞ്ചർ പദ്ധതി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതായി നാസ അറിയിച്ചു. |
13 നവംബർ 2011 | 2010 SO 16 എന്ന ഛിന്നഗ്രഹം അതിന്റെ കുതിലാടാകൃതിയിലുള്ള ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥവുമായി പങ്കുവെക്കുന്നതായി കണ്ടെത്തി.
ലുട്ടേഷ്യ എന്ന ഛിന്നഗ്രഹം ഭൂമി, ചൊവ്വ, ശുക്രൻ എന്നീ ആന്തരസൗരയൂഥ ഗ്രഹങ്ങളിലുള്ള പദാർത്ഥങ്ങൾ കൊണ്ടു തന്നെയാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി.
|
12 നവംബർ 2011 | ഹബിൾ ബഹിരാകാശ ദൂരദർശിനി 18 കുള്ളൻ താരാപഥങ്ങളെ കൂടി കണ്ടെത്തി.
വളരെ വർഷങ്ങൾക്കു ശേഷം 100,000 km വ്യാസമുള്ള ഭീമൻ സൗരകളങ്കം ഭൂമിക്കഭിമുഖമായി വന്നു
|
11നവംബർ 2011 | ടെറാന്റുല നെബുല അതിവേഗം വികസിക്കുന്നതായി ശാസ്ത്രജ്ഞർ. ചന്ദ്ര എക്സ്-റേ ഓബ്സർവേറ്ററിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. |
7 നവംബർ 2011 | നവംബർ എട്ടിന് ഭൂമിയുടെ 3,24,600 കി.മീറ്റർ അകലെ കൂടി 2005 YUഎന്ന ഛിന്നഗ്രഹം കടന്നു പോകും. |
5 നവംബർ 2011 | ഹബിൾ ബഹിരാകാശ ദൂരദർശിനി ഒരു തമോദ്വാരത്തെ പ്രദക്ഷിണം ചെയ്യുന്ന ക്വാസാർ അക്രിഷൻ ഡിസ്ക് കണ്ടെത്തി. |
4 നവംബർ 2011 | ഫെർമി ഗാമാ-റേ ദൂരദർശിനിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഒരു സംഘം ശാസ്ത്രജ്ഞർ ശക്തമായ ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി. ഇതേ സമയത്തു തന്നെ മറ്റൊരു സംഘം ശാസ്ത്രജ്ഞർ ഫെർമി ഡാറ്റ ഉപയോഗിച്ച് ഒമ്പത് പൾസാറുകളെയും കണ്ടെത്തി. ഇതോടെ ഫെർമി വിവരങ്ങളുപയോഗിച്ച് കണ്ടെത്തുന്ന പൾസാറുകളുടെ എണ്ണം നൂറു കടന്നു. |
3 നവംബർ 2011 | ചൊവ്വയിലെ കളിമണ്ണുകളെ കുറിച്ചുള്ള പഠനം അന്തർഭാഗത്ത് ജലസാന്നിദ്ധ്യമുള്ളതിന്റെ സൂചന നൽകുന്നുവെന്ന് നാസ. |
22 ഡിസംബർ 2010 | കാസിനി എന്ന കൃത്രിമോപഗ്രഹം ശനിയുടെ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണം ചെയ്തു. |
8 ഡിസംബർ 2010 | LS IV-14 116 എന്ന നക്ഷത്രത്തിൽ 4 ബില്ല്യൺ ടൺ ഭാരം വരുന്ന സിർക്കോണിയം ലോഹത്തിന്റെ പാളി കണ്ടെത്തി. |
30 നവംബർ 2010 | ESA യുടെ വീനസ് എക്സ്പ്രസ് ശുക്രന്റെ അന്തരീക്ഷത്തിൽ സൾഫർ ഡൈ ഓക്സൈഡ് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി. |
30 നവംബർ 2010 | ശനിയുടെ ഉപഗ്രഹമായ റിയയിൽ ഓക്സിജൻ വാതകത്തിന്റെ സാന്നിധ്യം നാസയുടെ കാസ്സിനി എന്ന ബഹിരാകാശ പേടകം കണ്ടെത്തി. |
15 ഒക്ടോബർ 2010 | ബ്രസീലിയൻ ജ്യോതിശാസ്ത്രജ്ഞർ ആകാശഗംഗയുടെ ഘടന വിശദീകരിക്കാൻ പുതിയ മാതൃക പുറത്തിറക്കി |
1 ഒക്ടോബർ 2010 | Gliese 581 എന്ന നക്ഷത്രത്തിന്റെ ചുറ്റുമുള്ള ജീവസാധ്യമേഖലയിൽ ഒരു ഗ്രഹത്തെ കണ്ടെത്തി |
25 ഓഗസ്റ്റ് 2010 | HD 10180 എന്ന നക്ഷത്രത്തിനുചുറ്റും ഏഴ് ഗ്രഹങ്ങൾ വരെ ഉണ്ടായേക്കാവുന്ന സൗരയൂഥേതരവ്യവസ്ഥ കണ്ടെത്തി |
22 ഡിസംബർ 2018 | സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള കുള്ളൻ ഗ്രഹത്തെ കണ്ടെത്തി.[1] |
20 ഡിസംബർ 2018 | മാർഷ്യൻ റോക്ക് ഗാർഡന്റെ നിർമ്മാണം തുടങ്ങി.[2] |
19 ഡിസംബർ 2018 | വ്യാഴത്തിന്റെ വലയങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.[3] |
10 ഡിസംബർ 2018 | വോയേജർ 2 നക്ഷത്രാന്തരീയ പ്രദേശത്ത് എത്തി.[4] |
17 നവംബർ 2018 | 7000ൽ അധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്‌പേയ്‌സ് എക്‌സിന് അനുമതി [[5]] |
28 ഒക്ടോബർ 2018 | 28 സൗരയൂഥേതര ഗ്രഹങ്ങൾ കൂടി സ്ഥിരീകരിച്ചു.[6] |
26 ഒക്ടോബർ 2018 | ഘനലോഹങ്ങൾ ഇല്ലാത്ത ഗ്രഹവ്യവസ്ഥകൾ കണ്ടെത്തി.[7] |
24 ഒക്ടോബർ 2018 | ക്യൂബ്സാറ്റ് പകർത്തിയ ചൊവ്വയുടെ ആദ്യചിത്രം ലഭിച്ചു.[8] |
21 ഒക്ടോബർ 2018 | സൗരവാതം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ ചില ശബ്ദതരംഗങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തി,[9] |
18 ഒക്ടോബർ 2018 | 20 ലക്ഷം വർഷം പ്രായമുള്ള CI Tau എന്ന നക്ഷത്രത്തിന് നാല് ഭീമൻ വാതകഗ്രഹങ്ങളെ കണ്ടെത്തി.[10] |
11 ഒക്ടോബർ | യൂറോപ്പയിൽ കൂർത്ത അറ്റങ്ങളോടുകൂടിയ ഐസ് കുറ്റികൾ[11] |
27 സെപ്റ്റംബർ | ചൊവ്വയിലെ പൊടിക്കാറ്റിൽ മൂടിപ്പോയ ഓപ്പർച്യൂണിറ്റിയെ കണ്ടെത്തി.[12] |
26 സെപ്റ്റംബർ | പ്രകാശത്തിന്റെ 30% വേഗതയിൽ പദാർത്ഥങ്ങൾ തമോദ്വാരത്തിൽ പതിക്കുന്നത് കണ്ടെത്തി.[13] |
22 ഓഗസ്റ്റ് 2018 | ചന്ദ്രോപരിതലത്തിലെ മഞ്ഞ് സ്ഥിരീകരിച്ചു.[14] |
12 ഓഗസ്റ്റ് 2018 | സൂര്യനെ പഠിക്കാൻ പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചു.[15] |
7 ഓഗസ്റ്റ് 2018 | ക്യൂരിയോസിറ്റി റോവർ ചൊവ്വയിലെത്തിയിട്ട് ആറു വർഷം പിന്നിട്ടു.[16] |
31 ജൂലൈ 2018 | നക്ഷത്രാന്തരീയ സ്ഥലത്ത് ആദ്യമായി റേഡിയോ ആക്ടീവ് തന്മാത്രകൾ കണ്ടെത്തി.[17] |
25 ജൂലൈ 2018 | വ്യാഴത്തിന് 12 ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി.[18] |
14 ജൂലൈ 2018 | ഉന്നതോർജ്ജമുള്ള ന്യൂട്രിനോയുടെ ഉറവിടം കണ്ടെത്തി.[19] |
9 ജുലൈ 2018 | ഈറ്റ കരീന ശക്തമായ കോസ്മിക് വികിരണങ്ങൾ പുറത്തുവിടുന്നതായി കണ്ടെത്തി[20] |
25 ജൂൺ 2018 | പൊടിക്കാറ്റ് ചൊവ്വയെ പൂർണ്ണമായും മൂടി.[21] |
22 ജൂൺ 2018 | ഇന്ത്യൻ ശാസ്ത്രജ്ഞർ നെപ്റ്റ്യൂണിന്റെ വലിപ്പമുള്ള ഒരു സൗരയൂഥേതരഗ്രഹത്തെ കണ്ടെത്തി.[22] |
15 ജൂൺ 2018 | ചൊവ്വയിലെ പൊടിക്കാറ്റ് ഓപ്പർച്യൂണിറ്റി റോവർ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.[23] |
13 ജൂൺ 2018 | ആകാശഗംഗയൂടെ വ്യാസം 2 ലക്ഷം പ്രകാശവർഷം[24] |
4 ജൂൺ 2018 | പ്ലൂട്ടോയിൽ മീഥൈൻ തരികൾ കണ്ടെത്തി.[25] |
28 മെയ് 2018 | നാനൂറ് കോടി വർഷങ്ങൾക്കു മുമ്പ് ചൊവ്വയിൽ ജീവനുണ്ടായിരുന്നതിന് പുതിയ തെളിവുകൾ[26] |
16 മെയ് 2018 | ആന്റ് നെബുലയിൽ നിന്നും അസാധാരണമായ ലേസർ ഉൽസർജ്ജനം കണ്ടെത്തി.[27] |
9 മെയ് 2018 | പുരാതന സൗരയൂഥത്തിൽ ഭീമൻഗ്രഹങ്ങളുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന അസ്ഥിരതയാണ് ചൊവ്വയുടെ വളർച്ച തടഞ്ഞത്.[28] |