Sunday, February 26, 2017

ജ്യോതിശാസ്ത്ര മാമാങ്കം - ഒന്നാം ദിനം (24.02.2017)

മലപ്പുറം, 24.02.2017

ഗ്രഹങ്ങളുടെ വക്രഗതി, ഗോളാകൃതി എന്നിവ തിരിച്ചറിഞ്ഞ് സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ധ്വനിപ്പിക്കുന്ന ധാരാളം കണ്ടെത്തലുകള്‍ നടത്തിയ നീലകണ്ഠ സോമയാജി അടക്കമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ജന്മം കൊണ്ട് പ്രശസ്തമായ നിളാ തീരത്ത്, മാമാങ്ക ഭൂമിയായ തിരുനാവായില്‍ ഇത്തരം ജ്യോതിശാസ്ത്ര മാമാങ്കം എന്തുകൊണ്ടും അന്വര്‍ത്ഥമാണ്. പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫസര്‍ കെ. പാപ്പുട്ടി അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്രവിഷയസമിതിയായ മാര്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജ്യോതിശാസ്ത്രമാമാങ്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരം അറിവുകള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനും സമൂഹത്തിലെ അന്ധവിശ്വാസം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ഇത്തരം അന്വേഷണങ്ങള്‍ക്ക് ഈ മാമാങ്കം നാന്ദി കുറിക്കട്ടെ. ജില്ലാ പ്രസിഡിണ്ട് ഇ. വിലാസിനി അധ്യക്ഷം വഹിച്ച യോഗത്തില്‍ പഞ്ചായ ത്തംഗം വേലായുധന്‍, ബാലസംഘം ജില്ലാ കണ്‍വീനര്‍ സി. വിജയകുമാര്‍, പ്രിന്‍സിപ്പല്‍ വിജി വിശ്വന്‍, ഹെഡ്മാസ്റ്റര്‍ എ.കെ. ഗോപകുമാര്‍, മാര്‍സ് ചെയര്‍മാന്‍ ആനന്ദമൂര്‍ത്തി, ടി.ഇബ്രാഹിം, പി. മുഹമ്മദ്, പിടിഎ പ്രസിഡണ്ട് ഹംസ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വീനര്‍ പി. സുധീര്‍ നന്ദി രേഖപ്പെടുത്തി. ഐസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡോ. പി.എം. സിദ്ധാര്‍ത്ഥന്‍ ബഹിരാകാശ യുഗത്തിലെ ജ്യോതിശാസ്ത്രം, ശാസ്ത്രകേരളം പത്രാധിപര്‍ ഡോ.എന്‍. ഷാജി വികസിക്കുന്ന പ്രപഞ്ചം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. മാമാങ്കസ്മരണകളിലൂടെ എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണനും അസ്ട്രോണമി വിജ്ഞാനത്തിനും വിനോദത്തിനും എന്ന വിഷയത്തില്‍ സുരേന്ദ്രന്‍ പുന്നശ്ശേരിയും പ്രഭാഷണം നടത്തി. തുടര്‍ന്ന് വിവധറേഞ്ചിലുള്ള പത്ത് ടെലസ്കോപ്പുകള്‍ ഉപയോഗിച്ച് നക്ഷത്രനിരീക്ഷണവും നടന്നു.


ജ്യോതിശാസ്ത്ര മാമാങ്കം - ഒന്നാം ദിനത്തിലെ കാഴ്ചകള്‍

ഒരുക്കങ്ങള്‍




ഉദ്ഘാടന ചടങ്ങുകള്‍



YouTube HD



ബഹിരാകാശ യുഗത്തിലെ ജ്യോതിശാസ്ത്രം
ഡോ: പി.എം സിദ്ധാര്‍ത്ഥന്‍
(റിട്ട. സയന്റിസ്റ്റ്, ISRO)



വികസിക്കുന്ന പ്രപഞ്ചം
ഡോ: എന്‍ ഷാജി



മുഖ്യ പ്രഭാഷണം
ആലങ്കോട് ലീലാകൃഷ്ണന്‍



അസ്ട്രോണമി - വിജ്ഞാനത്തിനും വിനോദത്തിനും
സുരേന്ദ്രന്‍ പുന്നശ്ശേരി 

 


ജ്യോതിശാസ്ത്ര സല്ലാപം
പ്രൊഫ: കെ. പാപ്പൂട്ടി, ഡോ: പി.എം സിദ്ധാര്‍ത്ഥന്‍, ഡോ: എന്‍ ഷാജി



ടെലിസ്‌കോപ്പുകളും വാനനിരീക്ഷണവും




No comments:

Post a Comment