Monday, February 27, 2017

ജ്യോതിശാസ്ത്ര മാമാങ്കം - മൂന്നാം ദിനം (26.02.2017)

മലപ്പുറം, 26.02.2017: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സിന്റെ ആഭിമുഖ്യത്തില്‍ തിരുനാവായ നാവാമുകുന്ദാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ജ്യോതിശാസ്ത്ര മാമാങ്കത്തിന് തിരശീല വീണു. ബഹു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതീയ ഗണിത ശാസ്ത്രത്തിനും ജ്യോതിശാസ്ത്രത്തിനും വഴികാട്ടികളായ നിരവധി ശാസ്ത്രജ്ഞര്‍ക്ക് ജന്‍മം നല്‍കിയത് തിരുനാവായക്ക് സമീപമുള്ള പ്രദേശങ്ങളാണ്. നിളാതീരത്ത് ജീവിച്ച ഈ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടത്ര സ്ഥാനം നല്‍കാന്‍ നമ്മുടെ ചരിത്രകാരന്‍മാര്‍ ശ്രദ്ധിച്ചിട്ടില്ല. ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയോരത്ത് ഗണിത-ജ്യോതിശാസ്ത്ര കേന്ദ്രം ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് എന്നും പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഇ. വിലാസിനി ആധ്യക്ഷത വഹിച്ചു. മാര്‍സ് ചെയര്‍മാന്‍ ആനന്ദമൂര്‍ത്തി സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടറി ജിജി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പാള്‍ വിജി വിശ്വന്‍, പി. മുഹമ്മദ്, കെ. ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞരുടെ സംഘത്തിലെ ഇന്ത്യയില്‍ നിന്നുള്ള അംഗമായ ജ്യോതിശാസ്ത്രജ്ഞന്‍ അജിത് പരമേശ്വരന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗണിതവിഭാഗം തലവന്‍ പ്രൊഫ. പി.ടി രാമചന്ദ്രന്‍ എന്നിവര്‍ സമാപന ദിവസത്തെ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.


ജ്യോതിശാസ്ത്ര മാമാങ്കം - മൂന്നാം ദിനത്തിലെ കാഴ്ചകള്‍


ഭൂഗുരുത്വ തരംഗങ്ങള്‍-
അജിത്ത് പരമേശ്വരന്‍


ജ്യോതിശാസ്ത്ര മാമാങ്കത്തിന്റെ സമാപന സമ്മേളനത്തില്‍ ബഹു. നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തു.


ഇന്ത്യന്‍ ജ്യോതിശാസ്ത്ര പാരമ്പര്യം
പ്രൊഫ. പി.ടി രാമചന്ദ്രന്‍, 
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗണിതവിഭാഗം തലവന്‍ 


റിവ്യൂ