ലോകത്തെ വിസ്മയിപ്പിച്ച് സൂപ്പര്‍മൂണ്‍
സുപ്പര്‍ മൂണും ചന്ദ്രഗ്രഹണവും ഒരുമിച്ചു വന്ന അപൂര്‍വ്വകാഴ്ചക്ക് ലോകം സാക്ഷിയായി. ഇതിനുമുമ്പ് ഇത്തരത്തില്‍ ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണും ഒരുമിച്ച് വന്നത് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982-ലാണ്.
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സാധരണകാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികള്‍ ചന്ദ്രന് ചുവപ്പ് നിറം നല്‍കും.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമായി. കേരളത്തിലും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു ആകാശം മേഘാവൃതമായിരുന്നതിനാല്‍ തിരുവന്തപുരത്ത് ഭാഗികമായി മാത്രമേ ചന്ദ്രനെ ദര്‍ശിക്കാന്‍ സാധിച്ചുള്ളൂ.
ഇനി ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു ആകാശവിസ്മയം ദൃശ്യമാകണമെങ്കില്‍ 2033 വരെ കാത്തിരിക്കണം. 115 വര്‍ഷത്തിനിടെ നാലുതവണ മാത്രമാണ് ഇത്തരത്തില്‍ ഒരു ആകാശ വിസ്മയം സംഭവിച്ചിട്ടുള്ളത്.
http://www.mathrubhumi.com/news/world/malayalam/super-moon-malayalam-news-1.561682
No comments:
Post a Comment