'സൈഡിങ് സ്പ്രിങ്' വാല്‍നക്ഷത്രം കുഴപ്പമുണ്ടാക്കാതെ ചൊവ്വയെ കടന്നുപോയി
വാല്‍നക്ഷത്രം ചൊവ്വയ്ക്കടുത്തെത്തിയതിന്റെ സിഗ്‌നലുകള്‍ ലഭിച്ചതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വയ്ക്ക് 139,500 കി.മീ. അടുത്തുകൂടെയാണ് ഇത് കടന്നുപോയത്. ഇത്രയും അടുത്തുനിന്ന് വാല്‍നക്ഷത്രത്തെ നിരീക്ഷിക്കാന്‍ ആദ്യമായാണ് അവസരം ലഭിച്ചത്.
വാതകങ്ങളുറഞ്ഞുണ്ടായ ചെറിയ പാറപോലുള്ള തലയും പൊടിപടലങ്ങളും വാതകവും നിറഞ്ഞ 2,00,000 കി.മീ. നീണ്ടവാലുമുള്ള നക്ഷത്രമാണ് സൈഡിങ് സ്പ്രിങ്. കോടിക്കണക്കിന് വര്‍ഷം മുമ്പ് സൗരയൂഥത്തിന്റെ ബാഹ്യഅതിരിലുള്ള ഊര്‍ട്ട് മേഘത്തില്‍നിന്നാണ് ഇത് പുറപ്പെട്ടത്.
വാല്‍നക്ഷത്രം ചൊവ്വയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്ക് തകരാറുണ്ടാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ മംഗള്‍യാന്റേതുള്‍പ്പെടെ ചൊവ്വയെ ചുറ്റുന്ന അഞ്ച് ഉപഗ്രഹങ്ങളുടെയും ഭ്രമണപഥം മാറ്റിയിരുന്നു.
മംഗള്‍യാനെ കൂടാതെ, യു.എസ്സിന്റെ മാവെന്‍, മാര്‍സ് ഒഡീസി, മാര്‍സ് റെക്കനൈസെന്‍സ്, യൂറോപ്യന്‍ യൂണിയന്റെ മാര്‍സ് എക്‌സ്പ്രസ്സ് എന്നിവയാണ് ചൊവ്വയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങള്‍.
http://www.mathrubhumi.com/technology/science/comet-siding-spring-mars-red-planet-science-astronomy-comet-mangalyaan-oort-cloud-mars-orbiter-mission-mom-493091/
No comments:
Post a Comment