Wednesday, October 29, 2014

നാസയുടെ ബഹിരാകാശ പേടകം വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം തകര്‍ന്നു

നാസയുടെ ബഹിരാകാശ പേടകം വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം തകര്‍ന്നു



വാഷിങ്ടണ്‍: നാസയുടെ കാര്‍ഗോ ബഹിരാകാശ പേടകം വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം തകര്‍ന്നു. പേടകവും വഹിച്ച് പറന്നുപൊന്തിയ ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പ്പറേഷന്റെ ആന്റാരസ് റോക്കറ്റ് ആറു സെക്കന്റുകള്‍ക്ക് ശേഷം പൊട്ടിത്തെറിച്ചു.



ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്കുള്ള ആഹാരം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളും വഹിച്ചുള്ള പേടകമാണ് തകര്‍ന്നത്. ഈ വര്‍ഷം രണ്ടുതവണ കാര്‍ഗോയുമായുള്ള പേടകം സ്‌പെയ്‌സ് സ്റ്റേഷനിലെത്തിയിരുന്നു. ആഹാരവും വിവിധ ശാസ്‌ത്രോപകരണങ്ങളും പണിയായുധങ്ങളും ഓര്‍ബിറ്റിങ് ലാബോറട്ടറിയില്‍ എത്തിക്കാനായിരുന്നു മൂന്നാമത്തെയും ശ്രമം. 



ബുധനാഴ്ച സമാനമായ പേടകം റഷ്യ വിക്ഷേപിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലുള്ള ബഹിരാകാശ ശാസ്ത്രജ്ഞര്‍ തത്ക്കാലം റഷ്യന്‍ കാര്‍ഗോയില്‍ നിന്നുള്ള സഹായം സ്വീകരിക്കുമെന്ന് നാസ അറിയിച്ചു.

http://www.mathrubhumi.com/story.php?id=495390

Friday, October 24, 2014

ഇന്ത്യയുടെ മംഗള്‍യാന് ഗൂഗിളിന്റെ ഡൂഡില്‍

24.10.2014
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി ഒരു മാസം തികയുമ്പോഴാണ് ഡൂഡിലിലൂടെ ഗൂഗിള്‍ അത് ആഘോഷിക്കുന്നത് 



ഒരുമാസം മുമ്പാണ് ഇന്ത്യയുടെ അഭിമാന പേടകമായ മംഗള്‍യാന്‍ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയത്. ആ വിജയമുഹൂര്‍ത്തത്തിന് ഒരുമാസം തികഞ്ഞത് ഡൂഡില്‍ കൊണ്ട് ആചരിക്കുകയാണ് ഗൂഗിള്‍.

സാധാരണഗതിയില്‍ വാര്‍ഷികാചരണങ്ങള്‍ക്കും, വ്യത്യസ്ത മേഖലയിലുള്ളവരുടെ ജനനവാര്‍ഷികത്തിനുമൊക്കെയാണ് ഗൂഗിള്‍ ഡൂഡില്‍ പ്രത്യക്ഷപ്പെടാറ്. മംഗള്‍യാന്റെ കാര്യത്തില്‍ അതിന് മാറ്റം വന്നിരിക്കുന്നു.

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി-സി25 റോക്കറ്റിലാണ് മംഗള്‍യാന്‍ പേടകം ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ചത. 2014 സപ്തംബര്‍ 24 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്ക് ശേഷം ചൊവ്വയില്‍ പേടകമെത്തിക്കുന്ന നാലാമത്തെ ശക്തിയായി ഇതോടെ ഇന്ത്യ മാറി. ചരിത്രത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാദൗത്യമായിരുന്നു ഇന്ത്യയുടേത്. ആകെ ചിലവായത് വെറും 450 കോടി രൂപ.

അഞ്ച് പരീക്ഷണോപകരണങ്ങളാണ് (പേലോഡുകള്‍) മംഗള്‍യാനിലുള്ളത് - രണ്ട് സ്‌പെക്ട്രോമീറ്ററുകളും ഒരു റേഡിയോ മീറ്ററും ഒരു ക്യാമറയും ഒരു ഫോട്ടോമീറ്ററും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടുത്തെ മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചും ഈ ഉപകരണങ്ങളുടെ സഹായത്തോടെ മംഗള്‍യാന്‍ പഠിക്കും. മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചുള്ള പഠനം ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുമെന്നാണ് പ്രതീക്ഷ. 


http://www.mathrubhumi.com/technology/web/google-mars-orbiter-mission-mom-mangalyaan-isro-google-doodle-mars-red-planet-494104/

'സൈഡിങ് സ്പ്രിങ്' വാല്‍നക്ഷത്രം കുഴപ്പമുണ്ടാക്കാതെ ചൊവ്വയെ കടന്നുപോയി

'സൈഡിങ് സ്പ്രിങ്' വാല്‍നക്ഷത്രം കുഴപ്പമുണ്ടാക്കാതെ ചൊവ്വയെ കടന്നുപോയി


വാഷിങ്ടണ്‍: ചെറുമലയുടെ വലിപ്പമുള്ള 'സൈഡിങ് സ്പ്രിങ്' വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി. ഞായറാഴ്ച അര്‍ധരാത്രി 11.57നായിരുന്നു ആയിരുന്നു അത്യപൂര്‍വമായ മുഖാമുഖം. സെക്കന്‍ഡില്‍ 56 കി.മി.യായിരുന്നു വേഗം.

വാല്‍നക്ഷത്രം ചൊവ്വയ്ക്കടുത്തെത്തിയതിന്റെ സിഗ്‌നലുകള്‍ ലഭിച്ചതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വയ്ക്ക് 139,500 കി.മീ. അടുത്തുകൂടെയാണ് ഇത് കടന്നുപോയത്. ഇത്രയും അടുത്തുനിന്ന് വാല്‍നക്ഷത്രത്തെ നിരീക്ഷിക്കാന്‍ ആദ്യമായാണ് അവസരം ലഭിച്ചത്.

വാതകങ്ങളുറഞ്ഞുണ്ടായ ചെറിയ പാറപോലുള്ള തലയും പൊടിപടലങ്ങളും വാതകവും നിറഞ്ഞ 2,00,000 കി.മീ. നീണ്ടവാലുമുള്ള നക്ഷത്രമാണ് സൈഡിങ് സ്പ്രിങ്. കോടിക്കണക്കിന് വര്‍ഷം മുമ്പ് സൗരയൂഥത്തിന്റെ ബാഹ്യഅതിരിലുള്ള ഊര്‍ട്ട് മേഘത്തില്‍നിന്നാണ് ഇത് പുറപ്പെട്ടത്.


വാല്‍നക്ഷത്രം ചൊവ്വയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്ക് തകരാറുണ്ടാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ മംഗള്‍യാന്റേതുള്‍പ്പെടെ ചൊവ്വയെ ചുറ്റുന്ന അഞ്ച് ഉപഗ്രഹങ്ങളുടെയും ഭ്രമണപഥം മാറ്റിയിരുന്നു.

മംഗള്‍യാനെ കൂടാതെ, യു.എസ്സിന്റെ മാവെന്‍, മാര്‍സ് ഒഡീസി, മാര്‍സ് റെക്കനൈസെന്‍സ്, യൂറോപ്യന്‍ യൂണിയന്റെ മാര്‍സ് എക്‌സ്പ്രസ്സ് എന്നിവയാണ് ചൊവ്വയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങള്‍. 

http://www.mathrubhumi.com/technology/science/comet-siding-spring-mars-red-planet-science-astronomy-comet-mangalyaan-oort-cloud-mars-orbiter-mission-mom-493091/

Sunday, October 5, 2014

World Space week : Presentation

World Space week Presentation:

Download here...

https://drive.google.com/folderview?id=0BwNh2UNAOU6vTlU4SzZYdEt0SXM&usp=sharing


All the Presentations & Materials will be available in the following folder link.

Space Week 2014