2012 ജൂണ്‍ 6 ന് ശുക്രസംതരണം (Transit of Venus)
ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോള്‍, ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു
മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു
പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical
transit) എന്നു പറയുന്നത്. ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരുന്ന അവസ്ഥയിലാണ് സംതരണം സംഭാവ്യമാവുന്നത്. ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കില്‍ ശുക്രസംതരണം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ. കഴിഞ്ഞ ശുക്രസംതരണം 2004 ജൂണ്‍ എട്ട് ചൊവാഴ്ച രാവിലെ 10.43 ഓടെയാണ് ദൃശ്യമായത്.
ശുക്രസംതരണം - ട്രാന്‍സിറ്റ് ഓഫ് വീനസ് - സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസമാണ്. സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നു. ശുക്രസംതരണത്തിന് ഭൂമിക്കും സൂര്യനും ഇടയില്‍ ശുക്രനാണ് വരുന്നത് എന്നത് പ്രധാനവ്യത്യാസം.
MAARS ശുക്രസംതരണം കാണാന്‍ അവസരമൊരുക്കുന്നു. കാത്തിരിക്കൂ...
No comments:
Post a Comment