കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര വിഷയസമിതിയായ മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റിയുടെ (MAARS) ആഭിമുഖ്യത്തില്‍ ഉല്‍ക്കാമഴയെ സംബന്ധിച്ച് ഒരു പൊതുപരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് വൈകീട്ട് 6 മുതല്‍ മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് വച്ചാണ് പരിപാടി. അന്ന് രാത്രി ആകാശപ്പൂരം ഒരുക്കുന്ന പഴ്‌സീയഡ് ഉല്‍ക്കാവര്‍ഷം കാണുന്നതിന് പൊതുജനങ്ങളെ തത്പരരാക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. ശാസ്ത്ര ക്ലാസ്സിനൊപ്പം ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളെ ടെലിസ്‌കോപ്പ് വഴി കാണാനും അവസരമൊരുക്കുന്നു. ഏവര്‍ക്കും സ്വാഗതം...
No comments:
Post a Comment