മാർസ് ജനറൽബോഡിയും 'സ്റ്റീഫൻ ഹോക്കിങ്ങും പ്രപഞ്ചവീക്ഷണവും' ക്ലാസ്സും
20.05.2018, മലപ്പുറം:
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്ര വിഷയസമിതിയായ മലപ്പുറം അമച്വർ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റിയുടെ (MAARS) വാർഷിക ജനറൽബോഡി യോഗം മലപ്പുറം പരിഷത്ത് ഭവനിൽ വച്ച് നടന്നു. 'സ്റ്റീഫൻ ഹോക്കിങ്ങും പ്രപഞ്ചവീക്ഷണവും' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രമുഖ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പ്രൊഫ. കെ. പാപ്പൂട്ടി യോഗം ഉദ്ഘാടനം ചെയ്തു.ആധുനിക ശാസ്ത്രത്തിലൂന്നീയ പ്രപഞ്ചവീക്ഷണം ഉൾക്കൊള്ളുകയും അത് ജീവിതത്തിൽ ഉടനീളം നിലനിർത്തുകയും ചെയ്തയാളാണ് സ്റ്റീഫൻ ഹോക്കിങ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് ആ പ്രപഞ്ചവീക്ഷണം പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിന് സുധീർ പി സ്വാഗതം പറഞ്ഞു. സി. സുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും മാർസിന്റേയും പ്രവർത്തന നാൾവഴികൾ എം.എസ് മോഹനൻ അവതരിപ്പിച്ചു. സജിൻ നിലമ്പൂർ മാർസ് വിഷൻ പ്ലാനും പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.വി മണികണ്ഠൻ, ജില്ലാ സെക്രട്ടറി വി. പ്രമോദ്, എ. ശ്രീധരൻ, സജി ജേക്കബ്, വി വിനോദ്, ബ്രിജേഷ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. ശാസ്ത്രതത്പരരായ 60ലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ആനന്ദമൂർത്തി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.
മാർസിന്റെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ:
-------------------------
ചെയർമാൻ: ആനന്ദമൂർത്തി
വൈസ് ചെയർമാൻ: 1). സി. സുബ്രഹ്മണ്യൻ, 2). എ. ശ്രീധരൻ
കൺവീനർ: സജിൻ.പി
ജോ.കൺവീനർ: 1). ഉണ്ണികൃഷ്ണൻ എം, 2). ശ്രീജിത്ത്
ട്രഷറർ: സുധീർ പി
~
റിപ്പോർട്ട്: സജിൻ.പി
ചിത്രങ്ങൾ: ബ്രിജേഷ് പൂക്കോട്ടൂർ