ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ സമ്മാനമായ സൗത്ത് ഏഷ്യ സാറ്റലൈറ്റ് ISRO വിജയകരമായി വിക്ഷേപിച്ചു.
പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക്ക് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വികസനത്തിന് ഈ ഉപഗ്രഹം സഹായകമാകും. ഈ രാജ്യങ്ങളിലെ വാര്‍ത്താവിനിമയം, ദുരിതാശ്വാസം, ഡയറക്ട്-ടു-ഹോം, ഇന്റര്‍നെറ്റ് സേവനം, ടെലി-എജൂക്കേഷന്‍, ടെലി-മെഡിസിന്‍ തുടങ്ങിയ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതാണ് ഈ ഉപഗ്രഹം.
2230 കിലോഗ്രാം തൂക്കം വരുന്ന ഉപഗ്രഹത്തില്‍ 12 കെയു ബാന്റ് ട്രാന്‍സ്‌പോണ്ടറുകള്‍ ഉണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 05.05.2017ന് വൈകീട്ട് 4.57ന് ആണ് 36000 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ബിറ്റിലേക്ക് ഉപഗ്രഹത്തെയും വഹിച്ചു കൊണ്ട് GSLV-F09 റോക്കറ്റ് വിക്ഷേപിച്ചത്.
2014ലെ സാര്‍ക്ക് സമ്മേളനത്തില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഈയൊരു പദ്ധതി പ്രഖ്യാപിച്ചത്. സാര്‍ക്ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയിയതിനാല്‍ SAARC Satellite എന്ന പേരിനു പകരം South Asia satellite എന്നാണ് ഈ ഉപഗ്രഹം അറിയപ്പെടുന്നത്. 235 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
റിപ്പോര്‍ട്ട് - ബ്രിജേഷ് പൂക്കോട്ടൂര്‍