Wednesday, July 20, 2016

ചാന്ദ്രയാനം ചാന്ദ്രദിനപതിപ്പ് 2016

Click: Brijesh Pookkottur 2016.07.13, Canon EOS 600D

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര വിഷയസമിതിയായ മാര്‍സ് തയ്യാറാക്കിയ ചാന്ദ്രയാനം ചാന്ദ്രദിനപതിപ്പ് ഇതുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
.
ഡൗണ്‍ലോഡ് ചെയ്യുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്യുക.
Chandrayanam 2016.pdf (Less than 1 MB)
.
വിവിധ പ്രസന്റേഷനുകളും ക്വിസ്സും സംബന്ധിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക,
Astronomy Presentations


Friday, July 8, 2016

[Presentation] ജൂണോ - ബഹിരാകാശ പേടകം - അറിയേണ്ടതെല്ലാം...

ജൂണോ - ബഹിരാകാശ പേടകം - അറിയേണ്ടതെല്ലാം...


സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണ് ജൂണോ. 700 ബില്ല്യൻ ഡോളർ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂണോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് 2011 ഓഗസ്റ്റിലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. ജൂൺ 2011 ലെ കണക്കുകൾ പ്രകാരം ജൂണോയുടെ മൊത്തം ചെലവ് 1.1 ബില്ല്യൻ ഡോളറാണ്. 2011 ഓഗസ്റ്റ്‌ 5ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ജൂണോയെ വിക്ഷേപിച്ചത്. ഈ ജൂണോ ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിന്റെ പ്രധാന ഉദ്ദ്യേശ്യം വ്യാഴത്തിന്റെ ഉപരിതല ഗുരുത്വാകർഷണം, കാന്തഗുണം എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്. 2016 ജൂലൈ 05 ന് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി.
.
തയ്യാറാക്കിയത് :-
ബ്രിജേഷ് പൂക്കോട്ടൂര്‍
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് :- 
നാസ, യൂണിവേഴ്‌സ് ടുഡേ, വിക്കിപീഡിയ, വിക്കിമീഡിയ സ്വതന്ത്ര സംഭരണി.
.


Friday, July 1, 2016

സ്‌കൂള്‍ പാര്‍ലമെന്റ് - സോഫ്റ്റ്‌വെയര്‍

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ലളിതമായ സോഫ്റ്റ്‌വെയര്‍





സ്‌കൂളുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ് ബാലറ്റ് രീതിയിലും അല്ലാതേയും നടന്നു വരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് തിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയയുടെ രീതികള്‍ അവലംബിച്ചു കാണാറില്ല.  2007ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും പല വിദ്യാലയങ്ങളിലും പ്രക്രിയയുടെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് അധ്യാപകര്‍ അതിനു തയ്യാറാവാറില്ല. അത് എങ്ങനേലും കഴിഞ്ഞോളും എന്ന നിലപാടാണ് പലപ്പോഴും എടുക്കാറ്.

ബാലറ്റില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മാറിയിട്ട് വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താന്‍ ലളിതമായ മാര്‍ഗ്ഗങ്ങളുണ്ട്. വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് 2008ലാണ് പുറത്തിറക്കിയത്. ഒരു പോസ്റ്റിലേക്ക് മാത്രമേ ഇതില്‍ വോട്ടെടുപ്പ് നടത്താന്‍ സംവിധാനമുണ്ടായിരുന്നുള്ളൂ. അടുത്ത പതിപ്പില്‍ ഒന്നിലധികം പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടത്താന്‍ സൗകര്യം ഒരുക്കി. അധ്യാപനമേഖലയില്‍ നിന്നും സര്‍വ്വീസ് മേഖലയിലേക്ക് ജോലി വഴിമാറിയപ്പോള്‍ പുതിയ പതിപ്പുകളൊന്നും തന്നെ നിര്‍മ്മിക്കാന്‍ സമയം കിട്ടിയില്ല. ഈ സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് ഇറക്കാമോ എന്നു ചോദിച്ച് പലരും ജൂണ്‍-ജൂലൈ മാസങ്ങളില്‍ എന്നെ ഫോണില്‍ വിളിക്കാറുണ്ട്. പുതിയ വിന്‍ഡോസ് പതിപ്പുകളില്‍ പ്രോഗ്രം ഉപയോഗിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്.


സവിശേഷതകള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കാം.
· ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനു സമാനതയുള്ള വോട്ടിംഗ് രീതി.
· വോട്ടിംഗ് കുറ്റമറ്റ രീതിയില്‍ ലളിതവും ഇന്ററാക്ടീവുമായി നടത്താനുള്ള സൗകര്യം.
· സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ, ചിഹ്നം എന്നിവ വോട്ടിംഗ് യന്ത്രത്തില്‍ കാണിക്കുന്നു.
· ഒന്നിലധികം പോസ്റ്റുകളിലേക്കുള്ള വോട്ടെടുപ്പിന് സൗകര്യം
· സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· ഫലപ്രഖ്യാപനം പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· പോളിംഗ് ഓഫീസര്‍ക്ക് രഹസ്യ കോഡ് വഴി പ്രോഗ്രം, പോളിംഗ് നിയന്ത്രിക്കാനുള്ള സംവിധാനം

കൂടുതല്‍ വായിക്കുക,
http://brijeshep.blogspot.in/2016/03/blog-post_80.html