ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Tuesday, July 22, 2014

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ കുതിക്കുന്നു; യാത്രയുടെ 80 ശതമാനവും പിന്നിലാക്കി


ബംഗളൂരു: ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം യാത്രയുടെ 80 ശതമാനവും പിന്നിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 540 മില്യണ്‍ കിലോമീറ്ററുകളാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ പിന്നിട്ടത്. സെപ്റ്റംബര്‍ 24ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയിലെത്തുമെന്നാണു പ്രതീക്ഷ. മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും അതിന്റെ പേലോഡുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജൂണ്‍ 11ന് സ്‌പെസ് ക്രാഫ്റ്റില്‍ രണ്ടാമത്തെ ട്രാജെക്ടറി കറക്ഷന്‍ മാന്യൂവര്‍ പൂര്‍ത്തിയാക്കിയിരുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകത്തെ സുരക്ഷിതമായി എത്തിക്കുന്ന തിരുത്തലാണിത്. പേടകത്തിന്റെ വേഗതയില്‍ വര്‍ധന വരുത്തിയാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. അടുത്ത ട്രാജക്ടറി കറക്ഷന്‍ ആഗസ്റ്റിലാണ് നടത്തുക. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിക്ഷേപിച്ചത്.

Report Courtesy : http://www.deshabhimani.com/

No comments:

Post a Comment