ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Friday, May 5, 2017

സൗത്ത് ഏഷ്യ സാറ്റലൈറ്റ്

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ സമ്മാനമായ സൗത്ത് ഏഷ്യ സാറ്റലൈറ്റ് ISRO വിജയകരമായി വിക്ഷേപിച്ചു.


പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക്ക് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വികസനത്തിന് ഈ ഉപഗ്രഹം സഹായകമാകും. ഈ രാജ്യങ്ങളിലെ വാര്‍ത്താവിനിമയം, ദുരിതാശ്വാസം, ഡയറക്ട്-ടു-ഹോം, ഇന്റര്‍നെറ്റ് സേവനം, ടെലി-എജൂക്കേഷന്‍, ടെലി-മെഡിസിന്‍ തുടങ്ങിയ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതാണ് ഈ ഉപഗ്രഹം.

2230 കിലോഗ്രാം തൂക്കം വരുന്ന ഉപഗ്രഹത്തില്‍ 12 കെയു ബാന്റ് ട്രാന്‍സ്‌പോണ്ടറുകള്‍ ഉണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 05.05.2017ന് വൈകീട്ട് 4.57ന് ആണ് 36000 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ബിറ്റിലേക്ക് ഉപഗ്രഹത്തെയും വഹിച്ചു കൊണ്ട് GSLV-F09 റോക്കറ്റ് വിക്ഷേപിച്ചത്.

2014ലെ സാര്‍ക്ക് സമ്മേളനത്തില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഈയൊരു പദ്ധതി പ്രഖ്യാപിച്ചത്. സാര്‍ക്ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയിയതിനാല്‍ SAARC Satellite എന്ന പേരിനു പകരം South Asia satellite എന്നാണ് ഈ ഉപഗ്രഹം അറിയപ്പെടുന്നത്.  235 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.


റിപ്പോര്‍ട്ട് - ബ്രിജേഷ് പൂക്കോട്ടൂര്‍